ബുലന്ദ്ഷഹർ കൊലപാതകത്തിൽ വൻ വഴിതിരിവ്: പൊലീസുകാരന്റെ ഘാതകൻ കശ്‌മീരിൽ നിന്ന് വന്ന സൈനികൻ

Friday 07 December 2018 1:13 PM IST
bulandshahr-mob-attack

ബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന കലാപത്തിൽ പൊലീസുകാരനെ കൊന്നതുമായി ബന്ധപ്പെട്ട് നിർണായകമായി തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. കശ്‌മീരിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ജീത്തു ഫോജി എന്ന പട്ടാളക്കാരൻ ഇൻസ്പെക്ടർ സുബോധ് കുമാറിനെ വെടി വച്ചു എന്നതിന് നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കൊല നടത്തിയതിന് ശേഷം ഇയാൾ കശ്മീരിലേക്ക് കടന്നതായാണ് പൊലീസ് വിലയിരുത്തൽ. ഇയാളെ പിടികൂടാൻ രണ്ട് സംഘങ്ങളായി പൊലീസിനെ കശ്മീരിലേക്ക് അയച്ചിട്ടുണ്ട്.

പശുഹത്യ നടന്നുവെന്ന് ആരോപിച്ചു നടന്ന കലാപത്തിലാണ് ഇൻസ്പെക്ടർ സുബോധ് കുമാർ മരണപ്പെട്ടത്. കലാപകാരികളിൽ ഒരാളെടുത്തു എന്ന് കരുതപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് ജീത്തു ഫോജിയിലേക്ക് അന്വേഷണമെത്തിച്ചത്. മരിക്കുന്നതിന് തൊട്ട് മുൻപ് സുബോധ് കുമാറിന് മുൻപിൽ ഇയാൾ നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാനാകും. പൊലീസുകാർക്ക് നേരെ ആർത്തടുക്കുന്ന ജനക്കൂട്ടം തോക്കെടുക്കാൻ ആക്രോശിക്കുന്നതും വീഡിയോയിൽ നിന്ന് വ്യക്തമാണ്.

കൃത്യം നടത്തിയ ശേഷം അതേ ദിവസം തന്നെ ജീത്തു കശ്മീരിലേക്ക് കടക്കുകയായിരുന്നു. എന്നാൽ തന്റെ മകൻ കാർഗിലിൽ ആയിരുന്നുവെന്നാണ് ജീത്തുവിന്റെ മാതാവ് പറയുന്നത്. മകനെ അന്വേഷിച്ച് വന്ന പൊലീസുകാർ വീട് അലങ്കോലമാക്കിയെന്നും അവർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA