എതിർത്താൽ കൊല്ലും ,​പിന്തുണച്ചാൽ ജീവിക്കാൻ അനുവദിക്കും,​ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാൾ

Thursday 06 December 2018 11:11 PM IST
arvind-

ദില്ലി: ബി.ജെ.പിക്കെതിരേ രൂക്ഷ വിമ‍ർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാ‍ൾ രംഗത്ത്. ബി.ജെ.പിയെ എതിർക്കുന്നവരെ അവർ കൊല്ലുമെന്നും പിന്തുണക്കുന്നവരെ മാത്രം ജീവിക്കാൻ അനുവദിക്കുകയാണെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.. ബി.ജെ.പിയുടെ നയം വളരെ വ്യക്തമാണ് ഏത് മതക്കാരായാലും ബി.ജെ.പിയുടെ അടിമയാകാതെ ജീവിക്കാൻ സാധിക്കില്ല. എതിർക്കുന്നവരെ അവർ നിഷ്പ്രയാസം കൊല്ലുകയും ചെയ്യുന്നു.

യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിച്ചെന്നാരോപിച്ച് പഞ്ചാബ് മുഖ്യമന്ത്രി നവജ്യോത് സിംഗ് സിദ്ദുവിന്റ ഹിന്ദു യുവവാഹിനി ഭീഷണിപ്പെടുത്തിയിരുന്നു. ഒരുകോടി രൂപയാണ് സിദ്ദുവിന്റ തലയ്ക്ക് അവർ വിലയിട്ടത്. ഈ വാർത്തയ്ക്ക് പിന്നാലെയാണ് കെജ്രിവാ‍ളിന്റെ വിമർശനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA