എല്ലാ യാത്രയും നടത്തും, ആ‌ർക്കും തടയാനാവില്ലെന്ന് അമിത് ഷാ

Friday 07 December 2018 3:48 PM IST
amit-shah

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അമിത് ഷായുടെ രഥ യാത്ര ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ മമത ബാനർജിയെ വെല്ലുവിളിച്ച് അമിത് ഷാ. ബി.ജെ.പി ബംഗാളിൽ അധികാരം നേടുമെന്ന് ഭയന്നാണ് മമത സർക്കാർ ഇങ്ങനെ ചെയ്യുന്നത്. ഭീകരവാദമാണ് ഇവിടെ നടക്കുന്നത്. ജനാധിപത്യത്തെ മമതാ ബാനർജി അമ്മാനമാടുകയാണ്. തീർച്ചയായും എല്ലാ യാത്രയും ഞങ്ങൾ നടത്തും. ആർക്കും തടയാനാവില്ലായെന്നും അമിത് ഷാ പറഞ്ഞു.

വർഗീയ സംഘർഷം നടക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് അമിത് ഷായുടെ രഥ യാത്ര കൊൽക്കത്ത ഹൈക്കോടതി തടഞ്ഞത്.

സംസ്ഥാനത്ത് ബി.ജെ.പിക്ക് നിലവിൽ രണ്ട് ലോക്‌സഭാ പ്രതിനിധികളാണ് ഉള്ളത്. ഇത് അടുത്ത തിരഞ്ഞെടുപ്പിൽ 22 ആയി ഉയർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ആകെ 40 ലോക്‌സഭാ മണ്ഡലങ്ങളാണ് പശ്ചിമ ബംഗാളിലുള്ളത്. സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലും രഥ യാത്ര നടത്താനായിരുന്നു ബി.ജെ.പി ശ്രമം.

അതേസമയം പശ്ചിമ ബംഗാളിൽ മൂന്നിടത്തായി ബി.ജെ.പി റാലി നടത്തും. ആദ്യത്തേത് കൂച്ച് ബെഹറിൽ വച്ച് ഇന്ന് നടക്കും. മറ്റ് രണ്ട് റാലികൾ സംസ്ഥാനത്തെ തെക്കൻ ജില്ലകളായ കാക്ദ്വിപിലും ബീർബമിലും സംഘടിപ്പിക്കും. അവസാന രണ്ട് റാലികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA