ന്യൂഡൽഹി: പശ്ചിമബംഗാളിലെ കൂച്ച്ബെഹാർ ജില്ലയിൽ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന രഥയാത്രയ്ക്ക് കൽക്കട്ട ഹെെക്കോടതി അനുമതി നിഷേധിച്ചു. മൂന്ന് റാലികളാണ് ബിജെപി നടത്താൻ തീരുമാനിച്ചത്. ജനുവരി 4ന് കോടതി വാദം വീണ്ടും കേൾക്കുമെന്നും പി.ടി.എെ. റിപ്പോർട്ട് ചെയ്യുന്നു.
ക്രമസമാധാനം മുൻനിർത്തിയാണ് രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് കോടതി പറയുന്നു. ഡിസംബർ 24 ന് പശ്ചിമബംഗാളിലെ കൂച്ച്ബെഹാർ ജില്ലയിൽ നിന്നാണ് രഥയാത്രയ്ക്ക് തുടങ്ങുന്നത്. മാത്രമല്ല ഡിസംബർ 9 ന് പർഗീസ് ജില്ലയിലും 14 ന് ബിർധും ജില്ലയിലും റാലികൾ സംഘടിപ്പിക്കുന്നുണ്ട്.
സംസ്ഥാനത്ത് രഥയാത്രമൂലം വർഗീയ ചേരിതിരിവ് ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകാത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബംഗാളിലെ 42 ലോകസഭാ മണ്ഡലത്തിൽ രഥയാത്ര നടത്താനായിരുന്നു ബിജെപിയുടെ ആദ്യതീരുമാനം.