മുംബയിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഒരാൾ മരിച്ചു

Monday 03 December 2018 1:18 AM IST

mumbai-fire-

മുംബയ്: ദക്ഷിണ മുംബയിലെ മഹാലക്ഷ്മി റെയ്സ്‌കോഴ്സിന് സമീപം ബഹുനില കെട്ടിടത്തിന് തീപിടിച്ച് സ്ത്രീ മരിച്ചു. ലക്ഷിഭായ് കോലി (70) എന്ന സ്ത്രീയാണ് മരിച്ചത്. പുകശ്വസിച്ചായിരുന്നു മരണം.

സാമ്രാട്ട് അശോക എന്ന 18 നില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ഇന്നലെ പുലർച്ചെയാണ് തീപ്പിടിത്തമുണ്ടായത്. 19 പേരെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ഫ്ലാറ്റുകളിൽ കുടുങ്ങിപ്പോയ 96 പേരിൽ അൻപത് പേരെ പുലർച്ചെ മൂന്ന് മണിയോടെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണെന്നും അധികൃതർ വ്യക്തമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആറോടെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA