ബുലന്ദ്ഷഹർ കലാപം:മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ

Thursday 06 December 2018 2:47 PM IST
bulandshar-attacks

ലക്‌നൗ: ബുലന്ദ്ഷഹർ കലാപത്തിൽ ഇൻസ്പെക്ടറെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്റംഗ്‌ദൾ നേതാവായ യോഗേഷ് രാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പശുവിനെ കൊന്നു എന്നാരോപിച്ച് ഉണ്ടായ കലാപത്തിൽ ബുലന്ദ്ഷഹർ സ്റ്റേഷൻ ഓഫീസറായ സുബോധ് കുമാറിനെ അക്രമികൾ കൊലപ്പെടുത്തുകയായിരുന്നു. കാറിനുള്ളിൽ നിന്ന് വെടിയേറ്റ നിലയിലാണ് ഇൻസ്പെക്ടറുടെ ശരീരം കണ്ടെത്തിയത്.

കലാപം നടന്ന ശേഷം മൂന്ന് ദിവസം യോഗേഷ് രാജ് ഒളിവിലായിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്തു എന്ന കേസിലാണ് യോഗേഷ് രാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ കൊലപാതകത്തിൽ താൻ പങ്കാളിയല്ലെന്ന് ഇയാൾ പറയുന്ന വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA