ബംഗളുരു: കർണാടകയിലെ കാർവാറിൽ ബോട്ട് മുങ്ങി ആറു യാത്രക്കാർ മരിച്ചു. അഞ്ച് പേരെ കാണാതായി. 26 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളികളും തീരസംരക്ഷണസേനയും ചേർന്ന് നടത്തിയ തെരച്ചിലിൽ ആറ് മൃതദേഹങ്ങൾ കണ്ടെത്തി. ബാക്കിയുള്ളവർക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. കാർവാർ ജില്ലയിലെ ഒരു ദ്വീപിലുള്ള ക്ഷേത്രത്തിലേക്ക് പോയതായിരുന്നു ബോട്ടിലുണ്ടായിരുന്നവർ. ഇവർ തിരികെ വരുമ്പോഴാണ് അപകടം. രക്ഷാ പ്രവർത്തനത്തിന് നേവിയും എത്തിയിട്ടുണ്ട്.