കുളിമുറിയിൽ രഹസ്യ കാമറ വച്ച ഹോസ്റ്റൽ ഉടമ അറസ്റ്റിൽ

Wednesday 05 December 2018 8:24 PM IST
hidden-camera

ചെന്നൈ: വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ രഹസ്യ കാമറ സ്ഥാപിച്ച ഉടമ അറസ്റ്റിൽ. ആദാമ്പാക്കത്തെ തില്ലൈ ഗംഗാ നഗറിൽ ഹോസ്റ്റൽ നടത്തുന്ന സമ്പത്ത് രാജാണ് അറസ്റ്റിലായത്. പെൺകുട്ടികളുടെ പരാതിയെ തുടർന്നാണ് അറസ്റ്ര്. പൊലീസിന്റെ അന്വേഷണത്തെ തുടർന്ന് ഹോസ്റ്റലിൽ ആറിടങ്ങളിൽ നിന്ന് രഹസ്യ കാമറ കണ്ടെത്തി.

രണ്ട് മാസം മുൻപാണ് സമ്പത്ത് രാജ് ഹോസ്റ്റൽ തുടങ്ങിയത്. ഫ്ലാറ്റ് ആന്റ് ഫ്ലാറ്റ്മേറ്റ്സ് എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് ഇതിന്റെ പരസ്യം നൽകിയത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന അഞ്ചു യുവതികളാണ് ഇവിടെ താമസിക്കുന്നത്. ഹെയർഡ്രയറിന്റെ പ്ലഗിലെ പ്രശ്നത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. സോക്കറ്റ് പരിശോധിച്ചപ്പോൾ അകത്ത് രഹസ്യ കാമറ സ്ഥാപിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടുതിനെ തുട‌ർന്ന് യുവതികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ കിടപ്പുമുറിയിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്ന് രഹസ്യ കാമറകൾ കണ്ടെത്തിയത്.

മുറി പരിശോധനയ്ക്കെന്ന വ്യാജേന സമ്പത്ത് രാജ് ഇടയ്ക്കിടെ ഹോസ്റ്റലിൽ പരിശോധനയ്ക്കെത്താറുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ സമയത്തായിരിക്കാം ഇയാൾ കാമറ സ്ഥാപിച്ചതെന്നാണ് പൊലീസ് നിഗമനം. സമ്പത്ത് രാജിന്റെ മുറിയിൽ നിന്ന് പതിനേഴ് മൊബൈൽ ഫോണുകളാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ കൂടുതൽ വ്യക്തികൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA