ഭാര്യയെ മര്യാദ പഠിപ്പിക്കാനായി മൂന്ന് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തു: പിതാവ് അറസ്റ്റിൽ

Sunday 02 December 2018 12:54 PM IST
rape

ഗുരുഗ്രാം: ഭാര്യയുമായുള്ള വാക്കു തർക്കത്തെ തുടർന്ന് അച്ഛൻ മകളെ ബലാത്സംഗം ചെയ്തു. ഗുരുഗ്രാമിലെ പത്താം സെക്ടറിലെ വീട്ടിലാൽ വച്ചാണ് ഇയാൾ കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തെ തുടർന്ന് ഡൽഹി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

വാക്കു തർക്കമുണ്ടായതിനെ തുടർന്ന് യുവാവ് ഭാര്യയെ മർദ്ദിക്കുകയായിരുന്നു തുടർന്ന് ഭാര്യ പിണങ്ങി ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയോടുള്ള പക തീർക്കാനായി മൂന്ന് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേ ദിവസം വീട്ടിലെത്തിയ ഭാര്യ രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടത് - പൊലീസ് പറഞ്ഞു.

ഉടനെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മതിയായ ചികിത്സ ലഭ്യമാകാത്തതിനെ തുടർന്ന് കുട്ടിയെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ചോദ്യം ചെയ്യലിൽ പിതാവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ പോസ്കോ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
LATEST VIDEOS
YOU MAY LIKE IN INDIA