ക​ൺ​മ​ണി​യെ​ ​കാ​ത്തി​രി​ക്കുകയാണോ ?​ ആ കാത്തിരിപ്പിന് സുഖമുണ്ട്

Friday 07 December 2018 10:59 AM IST
pregnancy

കു​ടും​ബ​ത്തി​ലേ​ക്ക് ​ഒ​രു​ ​കു​ഞ്ഞു​ ​വ​രി​ക​യാ​ണ്.​ ​ക​ൺ​മ​ണി​യെ​ ​കാ​ത്തി​രി​ക്കു​ന്ന​തി​ന്റെ​ ​സ​ന്തോ​ഷ​ത്തോ​ടൊ​പ്പം​ ​അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന​ ​ആ​രോ​ഗ്യ​പ്ര​ശ്‌​​​ന​ങ്ങ​ളും​ ​ഒ​രു​ ​പാ​ടു​ണ്ട്.​ ​പ്ര​സ​വ​മ​ടു​ക്കു​മ്പോ​ൾ​ ​ഏ​തു​സ​മ​യ​ത്തും​ ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​കേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ​ ​ത​യ്യാ​റെ​ടു​പ്പു​ക​ൾ​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​ന​ട​ത്ത​ണം.
ഭൂ​രി​പ​ക്ഷം​ ​ഗ​ർ​ഭി​ണി​ക​ൾ​ക്കും​ ​പ്ര​സ​വ​ത്തെ​ക്കു​റി​ച്ച് ​പേ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് ​പ​ഠ​ന​ങ്ങ​ൾ​ ​തെ​ളി​യി​ക്കു​ന്ന​ത്.​ ​ പ്ര​സ​വ​സ​മ​യ​ത്ത് ​ക​ഠി​ന​ ​വേ​ദ​ന​യു​ണ്ടാ​കു​മെ​ന്നു​ള്ള​ ​കേ​ട്ടു​കേ​ൾ​വി​യാ​ണ് ​പ്ര​ധാ​ന​ ​കാ​ര​ണം.​ ​വ​ള​രെ​ ​സ്വാ​ഭാ​വി​ക​മാ​യ​ ​ഒ​ര​നു​ഭ​വ​മാ​ണി​തെ​ന്നും​ ​ഭ​യാ​ശ​ങ്ക​ ​കൂ​ടാ​തെ​ ​കു​ഞ്ഞി​ന് ​ജ​ന്മം​ ​ന​ൽ​കാ​മെ​ന്നും​ ​അ​മ്മ​യെ​ ​കൂ​ടെ​യു​ള്ള​വ​ർ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്ത​ണം.​ ​പ്ര​സ​വ​വേ​ദ​ന​ ​സ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്ന് ​പ​റ​ഞ്ഞ് ​മ​ന​സ്സി​ലാ​ക്ക​ണം.​ ​ഭ​യം​ ​കൂ​ടു​ത​ലു​ള്ള​ ​അ​മ്മ​മാ​ർ​ക്ക് ​നേ​ര​ത്തേ​ ​ത​ന്നെ​ ​ന​ല്ല​ ​കൗ​ൺ​സ​ലിം​ഗ് ​ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്.
പ്ര​ത്യു​ത്​​പാ​ദ​നം​ ​സ​ക​ല​ ​ജീ​വ​ജാ​ല​ങ്ങ​ളി​ലു​മു​ള്ള​ ​ഒ​രു​ ​സാ​ധാ​ര​ണ​ ​കാ​ര്യ​മാ​ണ്.​ ​കു​ഴ​പ്പ​ങ്ങ​ളി​ല്ലാ​തെ​ ​അ​തു​ ​ന​ട​ക്കു​മെ​ന്നു​ള്ള​ ​വി​ശ്വാ​സം​ ​ഗ​ർ​ഭി​ണി​ക്കും​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും​ ​വേ​ണം.​ ​പ​ല​പ്പോ​ഴും​ ​അ​നാ​വ​ശ്യ​മാ​യ​ ​ആ​ധി​ ​ചി​ല​ ​സ്ത്രീ​ക​ൾ​ ​അ​നു​ഭ​വി​ച്ചു​ ​കാ​ണാ​റു​ണ്ട്.​ ​അ​തി​ന്റെ​ ​ആ​വ​ശ്യ​മി​ല്ലെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ടു​ത്തു​ന്ന​ ​രീ​തി​യി​ൽ​ ​വേ​ണം​ ​അ​മ്മ​യും​ ​മ​റ്റ് ​മു​തി​ർ​ന്ന​ ​സ്ത്രീ​ക​ളും​ ​ഗ​ർ​ഭി​ണി​യോ​ട് ​ഇ​ട​പെ​ടാ​നും​ ​സം​സാ​രി​ക്കാ​നും.
പ്ര​സ​വ​വേ​ദ​ന​ ​തു​ട​ങ്ങു​ന്ന​തു​വ​രെ​ ​കാ​ത്തി​രി​ക്കാ​തെ​ ​നേ​ര​ത്തെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടു​ന്ന​താ​ണ് ​ഉ​ത്ത​മം.​ ​ആ​വ​ശ്യ​മു​ള്ള​ ​സ​മ​യ​ത്ത് ​പ​രി​ശോ​ധി​ക്കു​ന്ന​ ​ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ​ ​ക​ണ്ട് ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ്വീ​ക​രി​ക്കാ​നും​ ​അ​​​ഡ്മി​റ്റു​ ​ചെ​യ്യാ​നും​ ​ഇ​താ​ണ് ​സൗ​ക​ര്യം.​ ​അ​ല്ലാ​ത്ത​പ​ക്ഷം​ ​പ്ര​സ​വ​വേ​ദ​ന​യു​ടെ​ ​പ്രാ​രം​ഭ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ക​ണ്ടാ​ലു​ട​നെ​ങ്കി​ലും​ ​ആ​ശു​പ​ത്രി​യി​ലെ​ത്ത​ണം.​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​സ​മീ​പി​ക്കു​ന്ന​ ​ആ​ശു​പ​ത്രി​യു​ടെ​യും​ ​ഡോ​ക്‌​ട​റു​ടെ​യും​ ​പേ​രും​ ​അ​ഡ്ര​സ്സും​ ​ഫോ​ൺ​ന​മ്പ​റും​ ​മു​ൻ​കൂ​ട്ടി​ ​എ​ഴു​തി​ ​സൂ​ക്ഷി​ക്ക​ണം.
‌​‌​‌​പ്ര​സ​വ​ ​സ​മ​യ​ത്ത്​​ ​എ​ന്തെ​ങ്കി​ലും​ ​അ​ത്യാ​വ​ശ്യം​ ​വ​രി​ക​യാ​ണെ​ങ്കി​ൽ​ ​അ​തി​നെ​ക്കു​റി​ച്ച് ​ഡോ​ക്​​ട​റോ​ട് ​സം​സാ​രി​ക്കു​ക.​ ​സ്വീ​ക​ർ​ത്താ​വി​നെ​ ​ക​രു​ത​ണോ​ ​അ​തോ​ ​ബ്ല​ഡ്​​ ​ബാ​ങ്കി​ൽ​ ​നി​ന്ന് ​രക്തം എ​ടു​ക്കാ​മോ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​രി​ശോ​ധ​നാ​വേ​ള​യി​ൽ​ ​ത​ന്നെ​ ​അ​റി​ഞ്ഞു​ ​വ​യ്​​ക്ക​ണം.​ ​ഇ​നി​ ​ഡോ​ക്​​ട​ർ​ ​മൂ​ൻ​കൂ​ട്ടി​ ​ര​ക്​​തം​ ​ക​രു​ത​ണം​ ​എ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​അ​പ്പോ​ൾ​ ​ത​ന്നെ​ ​അ​തി​നാ​യു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ന​ട​ത്ത​ണം.​ ​ഗ​ർ​ഭി​ണി​യു​ടെ​ ​അ​തേ​ ​ര​ക്​​ത​ഗ്രൂ​പ്പി​ലു​ള്ള​വ​രെ​ ​ ക​ണ്ടെ​ത്താ​ൻ​ ​ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ​ ​ഏ​തെ​ങ്കി​ലും​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​നു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ക.​പ്ര​സ​വ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​തീ​രു​മാ​നി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​ടി​യ​ന്തരാ​വ​ശ്യ​ങ്ങ​ൾ​ ​കാ​ര​ണ​മോ​ ​അ​വ​ധി​ ​മൂ​ല​മോ​ ​ചി​കി​ത്സി​ക്കു​ന്ന​ ​ഡോ​ക്ട​റെ​ ​ഒ​രു​വേ​ള​ ​വേ​ണ്ട​സ​മ​യ​ത്ത് ​ല​ഭി​ക്കാ​തെ​ ​വ​ന്നാ​ൽ​ ​പ​ക​ര​മു​ള്ള​ ​ ഡോ​ക്ട​റു​ടെ​ ​പേ​രും​ ​മേ​ൽ​വി​ലാ​സ​വും​ ​അ​റി​ഞ്ഞു​വ​യ്​​ക്കു​ന്ന​തും​ ​ന​ല്ല​താ​ണ്.​ ​ഏ​തു​ ​പ്ര​സ​വ​ത്തെ​ ​ തു​ട​ർ​ന്നും​ ​ചി​ല​പ്പോ​ൾ​ ​അ​പ്ര​തീ​ക്ഷി​ത​ ​ര​ക്ത​സ്രാ​വം​ ​ഉ​ണ്ടാ​കാം.​ ​അ​മി​ത​ ​ര​ക്ത​സ്രാ​വം​ ​ഉ​ണ്ടാ​യാ​ൽ​ ​ഓ​ടി​ ​ന​ട​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കാ​തെ​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​ര​ക്ത​ഗ്രൂ​പ്പി​ലു​ള്ള​ ​ആ​ളെ​ ​ക​ണ്ടെ​ത്തു​ന്ന​ത് ​ന​ല്ല​താ​ണ്.​ ​അ​തേ​ ​പോ​ലെ​ ​വാ​ഹ​ന​സൗ​ക​ര്യം​ ​ല​ഭി​ക്കു​ന്ന​തും​ ​പ്ര​ധാ​ന​മാ​ണ്.
ആ​ശു​പ​ത്രി​യി​ലേ​ക്ക് ​പ്ര​സ​വ​ത്തി​നാ​യി​ ​പോ​കു​മ്പോ​ൾ​ ​വ​ലി​പ്പ​മു​ള്ള​ ​ഒ​രു​ ​ബാ​ഗും​ ​അ​തി​ന്റെ​ ​താ​ഴെ​പ്പ​റ​യു​ന്ന​ ​സാ​ധ​ന​ങ്ങ​ളും​ ​ക​രു​തേ​ണ്ട​താ​ണ്.


* ​ഗ​ർ​ഭി​ണി​ക്കാ​വ​ശ്യ​മു​ള്ള​ ​അ​യ​ഞ്ഞ​ ​വ​സ്ത്ര​ങ്ങൾ
*​ മു​ല​യൂ​ട്ടു​ന്ന​തി​ന് ​സൗ​ക​ര്യ​പ്ര​ദ​മാ​യ​ ​രീ​തി​യി​ൽ​ ​മു​ൻ​വ​ശം​ ​തു​റ​ക്കു​ന്ന​ ​നൈ​റ്റി.
*​ കു​ഞ്ഞി​നെ​ ​പൊ​തി​യാ​നും​ ​തു​ട​യ്ക്കാ​നും​ ​പ​റ്റി​യ​ ​അ​ല​ക്കി​യ​ ​തു​ണി​ക​ൾ​ ​പു​ത​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​തു​ണി​കൾ
*​ വ​ലി​പ്പം​ ​കൂ​ടി​യ​ ​സാ​നി​ട്ട​റി​ ​പാ​​​ഡു​ക​ൾ​ ​മ​റ്റ് ​ടോ​യ്‌​ല​റ്റ് ​സാ​മ​ഗ്രി​കൾ
* ​പ്ര​സ​വി​ച്ച​ ​ വി​വ​രം​ ​ ഉ​ട​ന​ടി​ ​അ​റി​യി​ക്കേ​ണ്ട​വ​രു​ടെ​ ​ഫോ​ൺ​ ​ന​മ്പ​റും​ ​അ​ഡ്ര​സ്സും
* ​പ്ര​സ​വ​ചി​കി​ത്സ​യ്ക്കും​ ​ആ​ശു​പ​ത്രി​ ​ചെ​ല​വി​നും​ ​യാ​ത്ര​യ്​​ക്കും​ ​വേ​ണ്ട​ ​പ​ണം​ ​മു​ൻ​കൂ​ട്ടി​ ​ക​രു​തി​യി​രി​ക്ക​ണം

ക്ഷ​മ​യോ​ടെ​ ​കാ​ത്തി​രി​ക്ക​ണം
ഗൈ​ന​ക്കോ​ള​ജി​സ്​​റ്റ് ​ വ​ന്നുനോ​ക്കി​യാ​ലേ​ ​പ്ര​സ​വ​വേ​ദ​ന​യാ​ണോ,​ ​ലേ​ബ​ർ​റൂ​മി​ൽ​ ​കി​ട​ത്ത​ണ​മോ,​ ​സാ​ധാ​ര​ണ​ ​പ്ര​സ​വ​മാ​ണോ​യെ​ന്നൊ​ക്കെ​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ക​ഴി​യൂ.​ ​ഡോ​ക്​​ട​ർ​ ​പ​രി​ശോ​ധി​ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​ബ​ന്ധു​ക്ക​ൾ​ ​കാ​ര്യ​ങ്ങ​ൾ​ ​ചോ​ദി​ച്ചു​ ​മ​ന​സി​ലാ​ക്ക​ണം.​ ​പ്ര​സ​വ​ത്തി​ന്​​ ​ എ​ത്ര​ ​സ​മ​യം​ ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്​,​ ​സാ​ധാ​ര​ണ​ ​പ്ര​സ​വ​മാ​ണോ​ ​എ​ന്നൊ​ക്കെ​ ​അ​റി​യു​ക.​ ​പ്ര​സ​വ​സ​മ​യം​ ​കൃ​ത്യ​മാ​യി​ ​പ​റ​യാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും​ ​അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള​ ​ഒ​രു​ ​ഗൈ​ന​ക്കോ​ള​ജി​സ്​​റ്റി​ന്​​ ​ഏ​ക​ദേ​ശ​ ​സ​മ​യം​ ​പ​റ​യാ​ൻ​ ​ക​ഴി​യും.​ ​ഈ​ ​കാ​ര്യ​ങ്ങ​ൾ​ ​ഗ​ർ​ഭി​ണി​യും​ ​ബ​ന്ധു​ക്ക​ളും​ ​ഡോ​ക്​​ട​റു​മാ​യി​ ​സം​സാ​രി​ച്ച​ ​ശേ​ഷം​ ​കൂ​ടെ​യു​ള്ള​വ​ർ​ ​ക്ഷ​മ​യോ​ടെ​ ​പു​റ​ത്തു​ ​കാ​ത്തി​രി​ക്ക​ണം.
എ​ല്ലാ​ രണ്ടു​ ​മ​ണി​ക്കൂ​ർ​ ​കൂ​ടു​മ്പോ​ഴും​ ​ഗ​ർ​ഭി​ണി​യു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ഡോ​ക്​​ട​ർ​ ​അ​ല്ലെ​ങ്കി​ൽ​ ​സീ​നി​യ​ർ​ ​ന​ഴ്‌​​​സ് ​പു​റ​ത്തു​വ​ന്നു​ ​ബ​ന്ധു​ക്ക​ളോ​ട്​​ ​വി​ശ​ദ​മാ​യി​ ​പ​റ​യും.​ ​അ​ത്​​ ​മ​ന​സി​ലാ​ക്കി​ ​സ​മാ​ധാ​ന​ത്തോ​ടെ​ ​പെ​രു​മാ​റു​ക.​ ​എ​പ്പോ​ഴെ​ങ്കി​ലും​ ​അ​ടി​യ​ന്തി​ര​മാ​യി​ ​സി​സേ​റി​യ​ൻ​ ​വേ​ണ്ടി​വ​ന്നാ​ൽ​ ​ഉ​ട​ൻ​ ​ത​ന്നെ​ ​ഡോ​ക്ട​റു​ടെ​ ​കു​ഴ​പ്പ​മാ​ണെ​ന്ന് ​മ​ന​സി​ലാ​ക്ക​രു​ത്.


പ്ര​സ​വ​വേ​ദ​ന​ ​കു​റ​യ്​​ക്കാം
പ്ര​സ​വ​വേ​ദ​ന​ ​വ​രു​മ്പോ​ൾ​ ​ക​ര​യു​ന്ന​ത്​​ ​സ്വ​ഭാ​വി​ക​മാ​ണ്.​ ​ഓ​രോ​രു​ത്ത​രും​ ​വ​ള​ർ​ന്ന​രീ​തി,​ ​സ്വ​ഭാ​വം,​ ​ജീ​വി​ത​ചു​റ്റു​പാ​ട്​​ ​ഇ​തെ​ല്ല​മാ​ണ്​​ ​പെ​രു​മാ​റ്റ​ ​രീ​തി​യു​ടെ​ ​അ​ടി​സ്​​ഥാ​നം.​ ​എ​ല്ലാ​വ​രും​ ​ഒ​രു​പോ​ലെ​ ​ആ​ക​ണ​മെ​ന്നു​ ​പ​റ​യു​ന്നി​ല്ല.​ ​എ​ന്നാ​ൽ​ ​സു​ഖ​ക​ര​മാ​യ​ ​പ്ര​സ​വം​ ​ന​ട​ക്ക​ണ​മെ​ങ്കി​ൽ​ ​ഗ​ർ​ഭി​ണി​യു​ടെ​ ​ഭാ​ഗ​ത്തു​നി​ന്നും​ ​ബ​ന്ധു​ക്ക​ളു​ടെ​ ​ഭാ​ഗ​ത്തു​നി​ന്നും​ ​സ​ഹ​ക​ര​ണം​ ​ആ​വ​ശ്യ​മാ​ണ്​.​ ​പേ​റ്റു​നോ​വി​നു​ ​പ​ക​ര​മാ​യി​ ​മ​റ്റൊ​രു​ ​വേ​ദ​ന​യു​മി​ല്ല.
എ​ന്നാ​ൽ​ ​വേ​ദ​ന​ ​കു​റ​യ്‌ക്കാ​നു​ള്ള​ ​മ​രു​ന്നു​ക​ളും​ ​ന​ഴ്‌​​​സു​മാ​രു​ടെ​യും​ ​ഡോ​ക്​​ട​റു​ടെ​യും​ ​സ്‌​​​നേ​ഹ​പൂ​ർ​വ​മാ​യ​ ​പെ​രു​മാ​റ്റ​ത്തി​നും​ ​വേ​ദ​ന​ ​കു​റ​യ്​​ക്കു​ന്ന​തി​ൽ​ ​പ്ര​ധാ​ന​ ​പ​ങ്കു​ണ്ട്.​ ​ന​ല്ല​ ​വേ​ദ​ന​ ​വ​രു​ന്ന​തു​വ​രെ​ ​ഗ​ർ​ഭി​ണി​യെ​ ​ലേ​ബ​ർ​ ​റൂ​മി​നു​ ​പു​റ​ത്ത്​​ ​ബ​ന്ധു​ക്ക​ളു​ടെ​ ​അ​ടു​ത്തി​രു​ത്തു​ക​യാ​ണ്​​ ​പ​തി​വ്​.​ ​ഏ​ക​ദേ​ശം​ ​പ്ര​സ​വ​ത്തോ​ട്​​ ​അ​ടു​ക്കു​മ്പോ​ഴാ​യി​രി​ക്കും​ ​ലേ​ബ​ർ​ ​റൂ​മി​ലേ​ക്ക്​​ ​ക​യ​റ്റു​ന്ന​ത്​.​ ​അ​ല്ലെ​ങ്കി​ൽ​ ​ചു​റ്റു​മു​ള്ള​വ​രു​ടെ​ ​വി​ഷ​മ​ങ്ങ​ൾ​ ​കാ​ണു​മ്പോ​ൾ​ ​ടെ​ൻ​ഷ​ൻ​ ​കൂ​ടാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്​.​ ​പ്ര​സ​വ​സ​മ​യ​ത്ത്​​ ​ഭ​ർ​ത്താ​വി​ന്റെ​ ​സാ​മീ​പ്യം​ ​ഗ​ർ​ഭി​ണി​ക്ക്​​ ​ആ​ശ്വാ​സ​മാ​കു​മെ​ന്ന്​​ ​പ​റ​യാ​റു​ണ്ട്​.​ ​അ​ത്ത​രം​ ​സൗ​ക​ര്യ​ങ്ങ​ളു​ള്ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ഭ​ർ​ത്താ​വി​നെ​യും​ ​ഒ​പ്പം​ ​നി​ർ​ത്താം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH