മുടി കൊഴിച്ചിൽ ഹോമിയോപ്പതിയിൽ ചികിത്സിച്ച് ഭേദമാക്കാം

Wednesday 05 December 2018 2:55 PM IST
hair-loss

സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരെയും വിഷമിപ്പിക്കുന്ന അവസ്ഥയാണ് മുടി കൊഴിച്ചിൽ. ഒരു പരിധിവരെ മുടി കൊഴിച്ചിലിനെ നേരിടാൻ ഹോമിയോപ്പതി ചികിത്സ കൊണ്ട് സാധിക്കും. മുടി കൊഴിച്ചിൽ ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. ഫംഗസ് ബാധ, പോഷകാഹാര കുറവ്, മരുന്നുകളുടെ പ്രത്യാഘാതം, ക്‌ളോറിൻ കൂടുതലായി അടങ്ങിയ വെള്ളത്തിന്റെ ഉപയോഗം, ചില രാസവസ്തുക്കളുടെ സാമീപ്യം എന്നിവയെല്ലാം കാരണങ്ങളിൽ ചിലതാണ്.

ഹൈപ്പോതൈറോയിഡിലും ഹൈപ്പർ തൈറോയിഡിലും മുടി കൊഴിച്ചിൽ സംഭവിക്കാം. ഇവിടെ മുടികൊഴിച്ചിൽ നിർത്താൻ തൈറോയ്ഡ് ചികിത്സയാണ് ആവശ്യം. ചികിത്സ തുടങ്ങുന്നതിന് മുമ്പ് മുടി കൊഴിച്ചിലിന്റെ യഥാർത്ഥ കാരണം കണ്ടെത്തണം. ഹോമിയോപ്പതി രോഗകാരണത്തെയാണ് ചികിത്സിക്കുന്നത്. ശരിയായ കാരണം കണ്ടെത്തുകയാണെങ്കിൽ മരുന്നുകൾ ഫലിച്ചുതുടങ്ങും.

രോഗിയുടെ ശാരീരിക മാനസിക ഘടന ചികിത്സയിൽ പ്രധാന പങ്കുവഹിക്കുന്നു. അകാലത്തിലുള്ള മുടി കൊഴിച്ചിൽ ചികിത്സിച്ചു ഭേദമാക്കാൻ എളുപ്പമാണ്. കാത്സ്യം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാൻ നല്ലതാണ്. നാരുള്ള ഭക്ഷണങ്ങളും ഗുണം ചെയ്യും. വെള്ളം ആവശ്യത്തിന് കുടിക്കുന്നതും ആവശ്യമായ വ്യായാമം ചെയ്യുന്നതും മതിയായ ഉറക്കവും ശീലിക്കണം. രോഗി ഒരിക്കലും രോഗത്തെപ്പറ്റി ചിന്തിച്ച് അസ്വസ്ഥമാകാതിരിക്കാനും ശ്രദ്ധവേണം. ഭൂരിപക്ഷം രോഗികളിലും അനുകൂലമാറ്റം ചെറിയകാലയളവിൽ ഉണ്ടാക്കാൻ ഹോമിയോപ്പതി ചികിത്സ കൊണ്ടുസാധിക്കും.

ഡോ. നവ്യ കൃഷ്ണ യാദവ് എ.വി,
സിമിലിയ ഹോമിയോ ക്യൂർ,
ബെൽ സ്‌ക്വയർ കോംപ്ലക്സ്,
തളിപ്പറമ്പ്
9496421913

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH