നിസാരമായി കാണരുത് പുരുഷൻമാരിലെ ഈ രോഗം

Thursday 08 November 2018 3:38 PM IST
health

പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടസം മൂലമുള്ള മൂത്രാശയ പ്രശ്നങ്ങൾ ഉറക്കത്തിന് തടസമുണ്ടാക്കുന്നു. ഈ രണ്ട് വിഭാഗക്കാരിലും പകൽ സമയത്ത് ക്ഷീണം, പ്രമേഹം, ഹൃദ്രോഗം, മാനസിക പ്രശ്നങ്ങൾ മുതലായവയും ഇതുകൊണ്ട് ഉണ്ടാകുന്നു. തന്മൂലം മൂത്രാശയ പ്രശ്നങ്ങൾ ഉള്ള രോഗികൾക്ക് മേല്പറഞ്ഞ അസുഖങ്ങൾക്കും കൂടിയുള്ള ചികിത്സ ആവശ്യമാണ്.

ഉറക്കത്തിന്റെ തകരാറുകൾ രാത്രിയിലെ മാത്രമല്ല പകൽ സമയത്തെയും മൂത്ര പ്രശ്നങ്ങൾക്ക്കാരണമാകും. രാത്രി സമയത്തെ മൂത്രമൊഴിവാണ് രോഗികളെ കൂടുതൽ അലട്ടുന്ന പ്രശ്നം. മരുന്നുകൾ കൊണ്ടും ശസ്ത്രക്രിയ കൊണ്ടും ഈ പ്രശ്നം പരിഹരിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. ശസ്ത്രക്രിയ കൊണ്ട് 20 ശതമാനം പേർക്ക് മാത്രമേ രാത്രിയിലുള്ള മൂത്രമൊഴിവ് പരിഹരിക്കപ്പെടുകയുള്ളൂ. സ്ലീപ്പ് അപ്നിയ എന്ന വിഭാഗത്തിൽ പെടുന്ന ഉറക്ക പ്രശ്നം രാത്രിയിലുള്ള മൂത്രമൊഴിവിന് കാരണമാണ്.

ഈ ഉറക്ക തകരാറിനുള്ള ചികിത്സയായ ആശുമു ചെയ്ത രോഗികളുടെ മൂത്രാശയ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ആവുന്നതായി കണ്ടു. തന്മൂലം വയസായ പുരുഷന്മാരുടെ മൂത്രാശയ പ്രശ്നങ്ങൾക്ക് പ്രോസ്റ്റേറ്റ് തടസത്തിനുള്ള മരുന്നുകളോടൊപ്പം പ്രമേഹം, ഉറക്ക തകരാറുകൾ, ഹൃദ്രോഗം,രക്തസമ്മർദ്ദം മുതലായ അസുഖങ്ങളുടെ ചികിത്സയും ഒരുമിച്ച് നടത്തിയാൽ മാത്രമേ മൂത്രപ്രശ്നങ്ങൾക്ക് ഫലപ്രദമായ ഒരു ഉത്തരം കിട്ടുകയുള്ളൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH
T-RR