ഇടക്കിടെയുള്ള വിശപ്പ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?​ മുതിരയിലുണ്ട് പരിഹാരം

Tuesday 04 December 2018 12:03 AM IST
muthira

ന​ന്നാ​യി​ ​കാ​യി​കാ​ദ്ധ്വാ​നം​ ​ചെ​യ്‌​തി​രു​ന്ന​ ​പ​ഴ​മ​ക്കാ​രു​ടെ​ ​ആ​രോ​ഗ്യ​ര​ഹ​സ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു​ ​മു​തി​ര.​ ​ആ​രോ​ഗ്യ​വും​ ​ഊ​ർ​ജ്ജ​വും​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​ക​ഴി​വു​ള്ള​ ​മു​തി​ര​ ​പോ​ഷ​ക​ങ്ങ​ളു​ടെ​ ​ക​ല​വ​റ​യു​മാ​ണ്.​ ​ഇ​രു​മ്പ്,​ ​കാ​ൽ​സ്യം,​ ​പ്രോ​ട്ടീ​ൻ​ ​എ​ന്നി​വ​ ​ധാ​രാ​ളം​ ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​കൊ​ഴു​പ്പ് ​തീ​രെ​യി​ല്ല,​​​ ​കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ് ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​ധാ​രാ​ളം​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റ് ​അ​ട​ങ്ങി​യ​തി​നാ​ൽ​ ​പ്രാ​യ​ത്തെ​ ​ചെ​റു​ക്കും.​ ​പാ​കം​ ​ചെ​യ്യാ​ത്ത​ ​മു​തി​ര​യ്‌​ക്ക്പോ​ഷ​ക​ഗു​ണം​ ​ഏ​റെ​യാ​ണ്.​ ​പോ​ളി​ഫി​നോ​ളു​ക​ൾ,​ ​ഫ്ളാ​വ​നോ​യി​ഡു​ക​ൾ,​ ​പ്രോ​ട്ടീ​നു​ക​ൾ,​ ​ആ​ന്റീ​ഓ​ക്സി​ഡ​ന്റ് ​തു​ട​ങ്ങി​യ​വ​ ​ഇ​തി​ൽ​ ​ധാ​രാ​ള​മാ​യു​ണ്ടാ​കും.

കൊ​ള​സ്‌​ട്രോ​ളി​നെ​ ​പ്ര​തി​രോ​ധി​ക്കും.​ ​ഹീ​മോ​ഗ്ലോ​ബി​ന്റെ​ ​തോ​ത് ​ഉ​യ​ർ​ത്തും.​ ​നാ​രു​ക​ളു​ടെ​ ​ക​ല​വ​റ​യാ​യ​തി​നാ​ൽ​ ​ദ​ഹ​ന​പ്ര​ക്രി​യ​ ​സു​ഗ​മ​മാ​ക്കും. ഗ​ർ​ഭി​ണി​ക​ളും,​ ​ടി​ബി​ ​രോ​ഗി​ക​ളും,​ ​ശ​രീ​ര​ഭാ​രം​ ​തീ​രെ​ ​കു​റ​വു​ള​ള​വ​രും​ ​മു​തി​ര​ ​ക​ഴി​ക്ക​രു​ത്.​ ​അ​ന്ന​ജ​ത്തി​ന്റെ​ ​ദ​ഹ​നം​ ​ഇ​ത് ​സാ​വ​ധാ​ന​ത്തി​ലാ​ക്കു​ന്നു,​ ​ഇ​ൻ​സു​ലി​ന് ​എ​തി​രാ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​ദു​ർ​ബ​ല​മാ​ക്കു​ന്നു.​ ​ദ​ഹി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​വേ​ണ​മെ​ന്ന​തി​നാ​ൽ​ ​വി​ശ​പ്പ് ​തോ​ന്നി​ല്ല.​ ​അ​തി​നാ​ൽ​ ​അ​മി​ത​വ​ണ്ണ​മു​ള​ള​വ​ർ​ക്കും​ ​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്കും​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​മു​തി​ര​ ​വി​ഭ​വ​ങ്ങ​ൾ​ ​ക​ഴി​ക്കാം.​ ​ഭ​ക്ഷ​ണ​ശേ​ഷം​ ​ര​ക്ത​ത്തി​ലെ​ ​പ​ഞ്ച​സാ​ര​യു​ടെ​ ​അ​ധി​ക​മാ​കു​ന്ന​തി​നെ​ ​ത​ട​യാ​ൻ​ ​ക​ഴി​വു​ണ്ടി​തി​ന്.​ ​അ​തി​നാ​ൽ​ത്ത​ന്നെ​ ​മു​തി​ര​ ​പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് ​ഉ​ത്ത​മ​മാ​യ​ ​ആ​ഹാ​ര​മാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH