അ​മി​ത​വ​ണ്ണം​ ​ആ​രോ​ഗ്യ​ത്തി​ന് ​ആ​പ​ത്ത്

| Published on Friday 12 October 2018 1:43 PM IST
obesity

 

ദൈ​നം​ദി​ന​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള​ ​ഊ​ർ​ജം​ ​ഭ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ​ശ​രീ​ര​ത്തി​ന് ​ല​ഭി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ആ​ഹാ​രം​ ​അ​ധി​ക​മാ​കു​മ്പോ​ൾ​ ​അ​മി​ത​മാ​യി​ ​വ​രു​ന്ന​ ​ഊ​ർ​ജം​ ​കൊ​ഴു​പ്പാ​യി​ ​ശ​രീ​ര​ത്തി​ൽ​ ​അ​ടി​ഞ്ഞു​കൂ​ടി​ ​അ​മി​ത​വ​ണ്ണ​ത്തി​ന് ​കാ​ര​ണ​മാ​കു​ന്നു.​ ​ഇ​ത് ​കൂ​ടാ​തെ​ ​ഹോ​ർ​മോ​ണി​ന്റെ​ ​വ്യ​തി​യാ​നം,​ ​പാ​ര​മ്പ​ര്യ​ ​ഘ​ട​ക​ങ്ങ​ൾ​ ​എ​ന്നി​വ​യും​ ​അ​മി​ത​വ​ണ്ണ​ത്തി​ന് ​കാ​ര​ണ​മാ​കാം.

ഹൃ​ദ്രോ​ഗം,​​​ ​പ്ര​മേ​ഹം,​​​ ​ര​ക്ത​സ​മ്മ​ർ​ദ്ദം,​​​ ​ചി​ല​ത​രം​ ​അ​ർ​ബു​ദം​ ​എ​ന്നി​വ​യ്ക്ക് ​അ​മി​ത​വ​ണ്ണം​ ​കാ​ര​ണ​മാ​കാം.​ ​അ​തി​നാ​ൽ​ ​ചെ​റു​പ്പം​ ​മു​ത​ലേ​ ​ശ​രീ​ര​ഭാ​രം​ ​നി​യ​ന്ത്രി​ക്കു​ന്ന​ത് ​പ​ല​ത​രം​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​ഒ​ഴി​വാ​ക്കു​വാ​ൻ​ ​സ​ഹാ​യി​ക്കു​ന്നു.​ ​അ​മി​ത​വ​ണ്ണ​ത്തി​ന് ​ഏ​റ്റ​വും​ ​പ്ര​ധാ​ന​ ​കാ​ര​ണം​ ​ആ​ഹാ​രം​ ​ത​ന്നെ​യാ​ണ്.​ ​എ​ന്നാ​ൽ​ ​പ​ട്ടി​ണി​ ​കി​ട​ന്ന് ​ത​ടി​കു​റ​യ്ക്കാം​ ​എ​ന്ന​ ​ചി​ന്താ​രീ​തി​ ​തെ​റ്റാ​ണ്.​ ​

അ​ത് ​പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​മൂ​ല​മു​ള്ള​ ​രോ​ഗ​ങ്ങ​ളി​ലേ​ക്ക് ​വ​ഴി​വ​ച്ചേ​ക്കാം.​ ​സ​മീ​കൃ​ത​ഹാ​രം​ ​അ​ല്ലെ​ങ്കി​ൽ​ ​നാ​രു​ക​ൾ​ ​അ​ട​ങ്ങി​യ​ ​പ​ച്ച​ക്ക​റി​ക​ളും​ ​പ​ഴ​ങ്ങ​ളും​ ​ധാ​രാ​ളം​ ​ക​ഴി​ക്കു​ക​ ​വ​ഴി​ ​ശ​രീ​ര​ത്തി​നു​ള്ളി​ലെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​സു​ഗ​മ​മാ​ക്കാ​നും​ ​കൊ​ഴു​പ്പ് ​അ​ടി​യു​ന്ന​ത് ​ത​ട​യാ​നും​ ​ക​ഴി​യു​ന്നു.​ ​ഭ​ക്ഷ​ണ​ത്തി​ന് ​മു​മ്പാ​യി​ ​വെ​ള്ള​വും​ ​സാ​ല​ഡും​ ​ന​ന്നാ​യി​ ​ക​ഴി​ക്കാം.

കൊ​ഴു​പ്പും​ ​കാ​ർ​ബോ​ഹൈ​ഡ്രേ​റ്റും​ ​ധാ​രാ​ള​മ​ട​ങ്ങി​യ​ ​ഫാ​സ്റ്റ് ​ഫു​ഡും​ ​ജ​ങ്ക് ​ഫു​ഡും​ ​പൂ​ർ​ണ​മാ​യി​ ​ഒ​ഴി​വാ​ക്കു​ക.​ ​മ​യോ​ണൈ​സ്,​​​ ​ചീ​സ് ​എ​ന്നി​വ​ ​ചേ​ർ​ത്ത​ ​വെ​ജി​റ്റേ​റി​ൻ​ ​ആ​ഹാ​ര​ങ്ങ​ളി​ലും​ ​കൊ​ഴു​പ്പ് ​കൂ​ടു​ത​ലാ​ണ്.​ ​എ​ണ്ണ​യി​ൽ​ ​വ​റു​ത്ത​തും​ ​പൊ​രി​ച്ച​തു​മാ​യ​ ​ആ​ഹാ​ര​ങ്ങ​ൾ,​​​ ​പോ​ത്തി​റ​ച്ചി,​ ​ആ​ട്ടി​റ​ച്ചി,​ ​പ​ന്നി​യി​റ​ച്ചി​ ​എ​ന്നി​വ​ ​ഒ​ഴി​വാ​ക്ക​ണം.​ ​ശീ​ത​ള​പാ​നീ​യ​ങ്ങ​ളു​ടെ​ ​അ​മി​ത​ ​ഉ​പ​യോ​ഗ​വും​ ​പൊ​ണ്ണ​ത്ത​ടി​യി​ലേ​ക്ക് ​ന​യി​ക്കും.

ഊ​ർ​ജം​ ​കു​റ​ഞ്ഞ​ ​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം​ ​വ്യാ​യാ​മം​ ​ചെ​യ്യു​ന്ന​തും​ ​ശ​രീ​ര​ഭാ​രം​ ​നി​യ​ന്ത്രി​ക്കു​വാ​ൻ​ ​സ​ഹാ​യി​ക്കു​ന്നു.​ ​എ​ല്ലാ​ദി​വ​സ​വും​ ​വ്യാ​യാ​മം​ ​ചെ​യ്യാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ശ​രീ​ര​ഭാ​ര​വും​ ​ഉ​യ​ര​വും​ ​നോ​ക്കി​ ​അ​മി​ത​വ​ണ്ണം​ ​ഉ​ണ്ടോ​ ​എ​ന്ന​റി​യു​വാ​നു​ള്ള​ ​സൂ​ചി​ക​യാ​ണ് ​ബോ​ഡി​ ​മാ​സ് ​ഇ​ൻ​ഡ​ക്സ് ​(​ബി.​എം.​ഐ.​)​​.​ ​ഇ​ത് 23​ ​ൽ​ ​കൂ​ടു​ത​ൽ​ ​ആ​യാ​ൽ​ ​അ​മി​ത​വ​ണ്ണ​വും​ 30​ൽ​ ​കൂ​ടു​ത​ൽ​ ​ആ​യാ​ൽ​ ​പൊ​ണ്ണ​ത്ത​ടി​യും​ ​ക​ണ​ക്കാ​ക്കു​ന്നു.

T-AC
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
T-BA
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH
T-RR