പ്രമേഹരോഗികൾക്ക് തവിടുള്ള അരി കഴിക്കാമോ?​

Thursday 06 December 2018 12:44 AM IST
raw-rice

ചോറിന്റെ ഉപയോഗം പരമാവധി കുറയ്‌ക്കുന്നതാണ് നല്ലതെങ്കിലും തവിടുള്ള അരി

ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ സമ്മാനിക്കും. പ്രമേഹരോഗികൾ കുറഞ്ഞ അളവിൽ തവിടുള്ള അരി കഴിക്കുന്നത് ഗോതമ്പിനേക്കാൾ ഗുണം നൽകും. കൊളസ്‌ട്രോൾ നിയന്ത്രണ വിധേയമാക്കാനും തവിടുള്ള അരി സഹായിക്കും. റിബോഫ്ളാബിൻ (ബി2),നിയാസിൻ (ബി3),പാന്റോതെനിക്ക് ആസിഡ് (ബി 5), വിറ്റാമിൻ ബി 6,ഫൊലേറ്റ് ബി9 എന്നിവയിൽ തുടങ്ങി ഇരുമ്പ്, കാൽസ്യം, സിങ്ക് അടക്കം 18ഓളം ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളുടെ സാന്നിദ്ധ്യം ദഹനപ്രക്രിയ വേഗത്തിലാക്കും. അൾസർ, വയറിളക്കം എന്നീ രോഗങ്ങളുള്ളവർക്ക് തവിടുള്ള അരിയുടെ കഞ്ഞി ഉത്തമമാണ്.

അരിയിലെ തവിടെണ്ണയുടെ സാന്നിദ്ധ്യം മാരകരോഗങ്ങളെപ്പോലും ചെറുക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തവിടുള്ള അരി എന്ന പേരിൽ വിപണിയിൽ വ്യാജന്മാർ വാഴുന്നുണ്ട്. ഇവ മാരകമായ ദോഷങ്ങൾ സമ്മാനിക്കുന്നവയാണെന്ന കാര്യം മറക്കരുത്. മായംകലരാത്തവയും ഗുണമേന്മയുള്ളവയും തിരഞ്ഞെടുക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH