ആയുർവേദത്തിലുണ്ട് പ്രമേഹത്തിന് പ്രതിവിധി

Friday 07 December 2018 11:28 AM IST
diabetics

ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും പ്രധാനിയാണ് പ്രമേഹം. ഇന്നത്തെ സാഹചര്യത്തിൽ പത്തുപേരെ എടുത്താൽ പത്തിൽ ഒൻപത് പേർക്കും പ്രമേഹം ഉള്ളതായി കണ്ടെത്താം. മാറിവരുന്ന ആഹാര വിഹാരങ്ങളാണ് ഇതിന്റെ പ്രധാന കാരണം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹം രണ്ടുതരത്തിലാണുള്ളത്. പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകളിൽനിന്നും പൂർണമായൊരു മുക്തി ഇന്നത്തെ ചികിത്സാ സമ്പ്രദായങ്ങളിൽ അപര്യാപ്തമാകുമ്പോഴാണ് ആയുർവേദത്തിന്റെ പ്രസക്തി എത്രത്തോളമാണെന്ന് മനസിലാക്കേണ്ടത്. വളരെ വർഷങ്ങൾക്കു മുൻപുതന്നെ ഇന്നത്തെ തലമുറയിൽ വരാനിരിക്കുന്ന ജീവിത ശൈലിരോഗങ്ങളെ തിരിച്ചറിയുകയും അവർക്ക് വേണ്ടുന്ന ചികിത്സകൾ വളരെ വ്യക്തമായും സ്പഷ്ടമായും ആയുർവേദാചാര്യന്മാർ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരുന്നു.

എന്താണ് പ്രമേഹം?
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമത്തിലും അധികമായി കാണപ്പെടുകയും അതോടനുബന്ധിച്ച് ശരീരത്തിന് അനുഭവപ്പെടുന്ന ഒരുകൂട്ടം ലക്ഷണങ്ങളെയും ചേർത്താണ് നമ്മൾ പ്രമേഹം എന്ന് ഒരുവാക്കിൽ പറയുന്നത്.

പ്രമേഹത്തെ എങ്ങനെ തിരിച്ചറിയാം?
1. അമിതമായ ദാഹം
2. അമിതമായ വിശപ്പ്
3. വായ, ചുണ്ട്, അന്നനാളം, തൊണ്ട എന്നീ ഭാഗങ്ങൾ വരണ്ടുണങ്ങി കാണപ്പെടുന്നു.
4. അടിക്കടിയുള്ള മൂത്രമൊഴിക്കൽ
5. ഉറക്കക്കുറവ്
6. ക്ഷീണം, തളർച്ച.
7. മറവി
8. ലൈംഗീക ബലഹീനത
9. ജനനേന്ദ്രീയങ്ങൾ വിണ്ടുകീറൽ, ചൊറിച്ചിൽ, അണുബാധ (പൂപ്പൽ) എന്നിവ
10. കൈകാലുകളിലെ നിറവ്യത്യാസം
11. കൈകാലുകളിലെ സന്ധികൾ, തോളുകൾ എന്നിവയ്ക്ക് പെരുപ്പ്, (മരവിപ്പ്).
12. കാഴ്ചക്കുറവ്
13. സന്ധിവേദന
14. പ്രമേഹകുരുക്കൾ
15. ഉണങ്ങാതെ നിൽക്കുന്ന വ്രണങ്ങൾ
16. മോണപഴുപ്പ്
17. സ്പർശന ശേഷിക്കുറവ്

എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങൾ
ഈ പറയുന്ന ലക്ഷണങ്ങൾ ഒന്നോ അതിലധികമോ നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും ഒരു ബ്ളഡ് ചെക്കപ്പ് നടത്തുക. അതിലൂടെ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അറിയാൻ കഴിയും.

നോ​ർ​മ​ൽ​ ​ബ്ള​ഡ് ​ഗ്ളൂ​ക്കോ​സ് ​ലെ​വ​ൽ​സ്
F​B​S​ ​(​ഫാ​സ്റ്റിം​ഗ് ​ബ്ള​ഡ് ​ഷു​ഗ​ർ​)​
​:70​-110​ ​m​g​/​dl
P​P​B​S​ ​(​പോ​സ്റ്റ് ​പ്രാ​ൻ​ഡി​യ​ൽ​ ​
ബ്ള​ഡ് ​ഷു​ഗ​ർ​)​ : 90​-170​ ​m​g​/​dl
R​B​S​ ​(​റാ​ൻ​ഡം​ ​ബ്ള​ഡ് ​ഷു​ഗ​ർ​)​
:​ 70​-140​ ​m​g​/​dl

diabetics

ആയുർവേദ ചികിത്സ
ആയുർവദേത്തിൽ വളരെ ഫലപ്രദമായ ചികിത്സകളാണ് പ്രമേഹത്തിനുള്ളത്. മറ്റു വൈദ്യശാസ്ത്രങ്ങളെ അപേക്ഷിച്ച് യാതൊരു പാർശ്വഫലങ്ങളും ആയുർവേദ മരുന്ന് സേവ നൽകുന്നില്ല. കൂടാതെ ദീർഘകാലം മരുന്നുപയോഗിക്കാതെ തന്നെ ചിട്ടയായ ആഹാര ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ ചികിത്സിക്കുവാൻ കഴിയുന്നു. ആയുർവേദ മരുന്നുകളുടെ മറ്റൊരു പ്രത്യേകത എന്താണെന്ന് വച്ചാൽ പ്രമേഹത്തോടനുബന്ധിയായുണ്ടാകുന്ന റെറ്റിനോപ്പതി (കാഴ്ചക്കുറവ്), നെഫ്രോപ്പതി (കിഡ്നി തകരാറ്), ന്യൂറോപ്പതി (സ്പർശനശേഷിക്കുറവ്അതായത് ഉദാഹരണത്തിന് ശരീരഭാഗങ്ങൾക്ക് മുറിവ് സംഭവിച്ച് രക്തവാർച്ച ഉണ്ടായാലും അറിയാൻ കഴിയാത്ത അവസ്ഥ). ലൈംഗിക ശേഷിക്കുറവ്, ഓർമ്മക്കുറവ്, ഉറക്കകുറവ്, മോണപഴുപ്പ് എന്നിവയെ പൂർണമായും പരിഹരിക്കാനാകും എന്നതാണ്.
പ്രമേഹത്തിനായുള്ള മരുന്നുകൾ നിരവധിയാണ്. കഷായം , ഗുളികകൾ, ചൂർണങ്ങൾ, ആസവങ്ങൾ എന്നീ മരുന്നുകൾ ലഭ്യമാകുന്നത്. നിശാകതകാദി കഷായം, കതകഖദിരാദി കഷായം, നിരൂര്യാദിഗുളിക, ചന്ദ്രപ്രഭാഗുളിക, നിരവധി പേറ്റന്റ് ഗുളികൾ, പ്രമേഹത്തിനായി പ്രത്യേകം ഉണ്ടാക്കിയെടുക്കുന്ന ചൂർണങ്ങൾ, ആമലകാസവം, അയസകൃതി തുടങ്ങി നിരവധി യോഗങ്ങൾ പ്രമേഹത്തിനായിട്ടുണ്ട്. ഇതുകൂടാതെ ചില ഒറ്റമൂലികൾ, ഉലുവ, മഞ്ഞൾ, നെല്ലിക്ക, ഞാവൽ, കൂവളം എന്നിവ ചേർന്ന ചില പ്രയോഗങ്ങളും ഫലപ്രദമായി കണ്ടുവരുന്നു. പച്ചമഞ്ഞൾ, നെല്ലിക്കാനീര് എന്നിവ സമാംശത്തിൽ എടുത്ത് നിത്യേന വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിരീക്ഷിച്ചാൽ ആ വ്യത്യാസം നമുക്ക് നേരിട്ട് മനസിലാക്കാം.

ആയുർവേദ വിധിക്കനുസരിച്ച് മരുന്ന് സേവിച്ചാലുള്ള ഗുണങ്ങൾ
1. മറ്റു മരുന്നുകളെപ്പോലെ പാർശ്വഫലങ്ങൾ ഇല്ല.
2 ശരീര കലകളെ പുനരുജ്ജീവിപ്പിച്ച് ഉണർവും ഉന്മേഷവും പ്രധാനം ചെയ്യുന്നു
3. പ്രമേഹാനുബന്ധിയായുള്ള മറ്റുരോഗങ്ങളെ ഭേദമാക്കുന്നു.
4. വളരെവേഗം മരുന്നിൽനിന്നും രോഗത്തിൽനിന്നും മുക്തിനൽകുന്നു.
5. മറ്റു മരുന്നുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വ്യുീ
ഴഹ്യരലാശമ അഥവ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി താഴുന്നത് തടയുന്നു, ക്രമമായി നിലനിറുത്തുന്നു.
6. കൈകാലുകളിലെ നിറവ്യത്യാസം, പെരുപ്പ്, സ്പർശന ശേഷിക്കുറവ് എന്നിവ പരിഹരിക്കുന്നു.
7. വയറെരിച്ചിൽ കുറച്ച് വയറ്റിനും ശരീരത്തിനും തണുപ്പ് നൽകുന്നു.
ഈ പറഞ്ഞ ആയുർവേദ രീതികളിലൂടെ ജീവിതശൈലി രോഗത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഉറപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH