പോസിറ്റീവായി ചിന്തകൾ എങ്ങനെ വളർത്തിയെടുക്കാം

Tuesday 04 December 2018 12:38 PM IST
positive

പലരും പറയാറുണ്ട് പോസീറ്റീവായി ചിന്തിക്കൂ എന്ന്. എന്താണ് പോസീറ്റീവ് ചിന്ത എന്നാലോചിച്ചിട്ടുണ്ടോ? ഏത് വിഷമഘട്ടത്തിൽ നിങ്ങൾ നിൽക്കുകയാണെങ്കിലും അത് തരണം ചെയ്യാൻ പോസീറ്റീവ് ചിന്താഗതി വളർത്തിയെടുക്കുന്നതിലൂടെ നിങ്ങൾക്ക് കഴിയും. ഏപ്പോഴും എല്ലാം സാഹചര്യങ്ങളും നിങ്ങൾക്ക് അനൂകൂലമാവണമെന്നില്ല. അത്തരം ഘട്ടങ്ങളിൽ ഈ മനോഭാവം നിങ്ങളെ ഒരുപാട് സഹായിക്കും.

എങ്ങനെ വളർത്തിയെടുക്കാം
ഏതും കാര്യവും ദോഷത്തോടെ മാത്രം കാണുന്ന ആൾക്കാരുമായുള്ള സൗഹൃദത്തിൽ നിന്നും അകലം പാലിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. എന്ത് കൊണ്ടാണിതെന്നോ, ഇത്തരക്കാർ നിങ്ങളെ ഏപ്പോഴും നിരുത്സാഹപ്പെടുത്തും. പിന്നെ ഏത് കാര്യത്തിലും നിങ്ങൾ കാണുന്നതും അത് തന്നെ. ഈ ലോകത്തെ നല്ല കാര്യങ്ങൾ കാണാൻ നിങ്ങൾക്ക് കഴിയാതെ വരും. ഇത്തരമൊരു മനോഭാവം നിങ്ങളുടെ ജീവിതം ദുസ്സഹമാക്കും.നല്ല ചിന്തകളോടുകൂടി ഒരു ദിവസം ആരംഭിക്കുക. ഇത് ദിവസം മുഴുവൻ നിങ്ങൾക്ക് ഉൻമേഷം നൽകും. അതിന് പകരം കാലത്ത് എഴന്നേൽക്കുമ്പോൾ തന്നെ ആരംഭിക്കുന്ന നെഗറ്റീവ് ചിന്തകൾ നിങ്ങളുടെ ഊർജം മുഴുവൻ ചോർത്തിക്കളയും. സോഷ്യൽ മീഡിയയുടെ അനാവശ്യ ഉപയോഗം അതിരാവിലെ തന്നെ വേണ്ട.ചുറ്റുമുള്ളവരുടെ തെറ്റുകൾ മാത്രം കണ്ടുപിടിക്കാതിരിക്കുക. ചിലരുടെ സ്വഭാവം നമുക്കിഷ്ടമായെന്ന് വരില്ല. അത്തരം സന്ദർഭങ്ങളിൽ അവരുമായി അകലം പാലിക്കുക. മറിച്ച് അവരുടെ തെറ്റുകൾ മാത്രം ആലോചിച്ചിരിക്കുകയാണെങ്കിൽ നിങ്ങളുടെ സ്വഭാവത്തെ അത് സാരമായി ബാധിക്കും. പോസീറ്റീവ് ചിന്തകൾ തരുന്ന പുസ്തകങ്ങൾ വായിക്കുക, മോട്ടിവേഷണൽ വീഡിയോകൾ കാണുക. ഇവയൊന്നും ഒരു തവണ കാണുമ്പോൾ തന്നെ നിങ്ങൾ പോസീറ്റിവാകണമെന്ന് നിർബന്ധമില്ല. പക്ഷേ ഇത് നിങ്ങളുടെ ശീലമായി മാറും.

നമ്മുടെ ശീലമാണ് നമ്മുടെ സ്വഭാവമായി മാറുക

മറ്റുള്ളവരോട് ഇടപഴകുമ്പോഴും പോസീറ്റാവായിരിക്കുക.ഇത് അവരിൽ നിങ്ങളെക്കുറിച്ച് നല്ലൊരു കാഴ്ചപ്പാട് രൂപപ്പെടുത്താൻ സഹായിക്കും. ക്രമേണ ഈ സ്വഭാവം നിങ്ങളെത്തന്നെ മാറ്റും. കുറ്റങ്ങൾ കേൾക്കുന്നത് നിർത്തുന്നത് പോലെ തന്നെ കുറ്റങ്ങൾ പറയുന്നതും നിർത്തുക. അപ്പോൾ ഇത്തരം കാര്യങ്ങൾ കേൾക്കാൻ താത്പര്യപ്പെടുന്നവർക്ക് നിങ്ങൾ ഇതൊന്നും ശ്രദ്ധിക്കുന്ന ആളല്ല എന്ന് മനസ്സിലാകും. പിന്നെ ഇവർ കുറ്റങ്ങൾ മാത്രം പറയാൻ നിങ്ങളെ സമീപിക്കില്ല. സന്തോഷം കണ്ടെത്തുക. ചെറിയ കാര്യങ്ങളിൽ പോലും നന്ദിയുള്ളവരാകുക. കാരണം മറ്റുള്ളവർക്കില്ലാത്ത പല സൗകര്യങ്ങളും, നല്ല സാഹചര്യങ്ങളും നിങ്ങൾക്കുണ്ടായിരിക്കും. നമ്മുടെ ചിന്തകളാണല്ലോ നമ്മൾ. അതിനാൽ ഇത്തരം നല്ല ചിന്തകൾ നിങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
LATEST VIDEOS
YOU MAY LIKE IN HEALTH