നവോത്ഥാന എന്റർടെയ്‌നറും പൊലീസ് ഡപ്പാംകൂത്തും

ദ്രോണർ | Sunday 20 January 2019 12:49 AM IST

varavishesham

ഈ​ ​ന​വോ​ത്ഥാ​നം​ ​എപ്പോ​ളാ​ണ് ​എ​ങ്ങ​നെ​യാ​ണ് ​പൊ​ട്ടി​പ്പു​റ​പ്പെ​ടു​ക​ ​എ​ന്ന് ​ഒ​ട്ടും​ ​പ്ര​തീ​ക്ഷി​ക്കാ​നാ​വി​ല്ല.​ ​ചി​ല​പ്പോ​ൾ​ ​ആ​കാ​ശ​ത്ത് ​നി​ന്ന് ​'​ഠോ​'​ ​എ​ന്ന​ ​ശ​ബ്ദ​ത്തോ​ടെ​ ​ന​വോ​ത്ഥാ​നം​ ​പ​റ​ന്നി​റ​ങ്ങി​യേ​ക്കാം.​ ​ഉ​ൽ​ക്ക​ ​വീ​ഴ്ച​യാ​ണെ​ന്ന് ​അ​പ്പോ​ളാ​രും​ ​തെ​റ്റി​ദ്ധ​രി​ക്കേ​ണ്ട​തി​ല്ല.​ ​സു​വ​ർ​ണാ​വ​സ​രം​ ​ശ്രീ​ധ​ര​ൻ​പി​ള്ള​ച്ചേ​ട്ട​ന് ​ആ​ ​വ​ര​വ് ​ക​ണ്ട് ​ഞെ​ട്ട​ലു​ണ്ടാ​വാ​റി​ല്ല.​ ​കൊ​ക്കെ​ത്ര​ ​കു​ളം​ ​ക​ണ്ട​താ​ ​എ​ന്ന​ ​മ​ട്ടി​ല​ദ്ദേ​ഹം​ ​കൈ​യും​കെ​ട്ടി​ ​നി​ൽ​ക്കു​ക​യേ​ ​ഉ​ള്ളൂ.​ ​അ​ദ്ദേ​ഹം​ ​സ​ദാ​പി​ ​ഒ​റ്റും​ ​കെ​ണി​യും​ ​വ​ച്ച്,​ ​(​പ​റ​ന്നി​റ​ങ്ങു​ന്ന​ ​ന​വോ​ത്ഥാ​ന​ത്തെ​ ​കൈ​യോ​ടെ​ ​പി​ടി​കൂ​ടാ​ൻ​),​ ​കാ​ത്തി​രി​ക്കു​ന്ന​ ​ദേ​ഹി​യാ​ണ്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​പ​റ​ന്നി​റ​ങ്ങാ​ൻ​ ​വെ​മ്പും​ ​നേ​രം​ ​ന​വോ​ത്ഥാ​നം​ ​പോ​ലും​ ​ഒ​ട്ടൊ​ന്ന് ​ശ​ങ്കി​ച്ച് ​നി​ൽ​ക്കും,​ ​പി​ള്ള​ച്ചേ​ട്ട​നു​ണ്ടോ​ ​ആ​ ​വ​ഴി​യി​ലെ​ങ്ങാ​നും​ ​എ​ന്ന് ​നോ​ക്കി​യി​ട്ടേ​ ​അ​ത് ​പ​റ​ന്നി​റ​ങ്ങാ​റു​ള്ളൂ.


ന​വോ​ത്ഥാ​നം​ ​വ​ന്നി​റ​ങ്ങു​ന്ന​തി​ന്റെ​ ​ല​ക്ഷ​ണം​ ​പ്ര​ക​ട​മാ​കു​ന്ന​ത് ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​തൊ​ട്ടു​പി​ന്നാ​ലെ​ 50​ ​വ​യ​സെ​ത്താ​ത്ത​ ​പെ​ണ്ണു​ങ്ങ​ൾ​ ​ന​ട​ന്നു​വ​രു​മ്പോ​ഴാ​ണ​ത്രെ.​ ​അ​ല്ലാ​തെ​ ​ന​വോ​ത്ഥാ​ന​ത്തി​ന് ​പി​ന്നാ​ലെ​ ​പേ​മാ​രി​യോ​ ​കൊ​ടും​ശൈ​ത്യ​മോ​ ​ഭൂ​മി​കു​ലു​ക്ക​മോ​ ​സം​ഭ​വി​ക്കാ​റി​ല്ല.​ ​അ​ങ്ങ​നെ​ ​പെ​ണ്ണു​ങ്ങ​ളെ​ ​കാ​ണു​ന്ന​ ​മാ​ത്ര​യി​ൽ​ ​സു​വ​ർ​ണാ​വ​സ​രം​ ​പി​ള്ള​ച്ചേ​ട്ട​ന്റെ​ ​അ​ക​ക്കാ​മ്പ് ​ഒ​ന്ന് ​പി​ട​യ്ക്കും.​ ​ആ​ ​പി​ട​യ്ക്ക​ലി​നി​ട​യി​ലാ​ണ് ​ശ​ബ​രി​മ​ല​യി​ൽ​ ​'​കൊ​ടു​ത്തു​ ​ഞാ​ന​വ​നെ​നി​ക്കി​ട്ട് ​ര​ണ്ട് " ​എ​ന്ന​ ​മ​ട്ടി​ൽ​ ​ന​വോ​ത്ഥാ​ന​വു​മാ​യു​ള്ള​ ​പി​ള്ള​ച്ചേ​ട്ട​ന്റെ​ ​സം​ഘ​ത്തി​ന്റെ​യും​ ​പ​രി​വാ​ര​ത്തി​ന്റെ​യും​ ​മ​ല്ല​യു​ദ്ധം​!​ ​ആ​ ​യു​ദ്ധ​ത്തി​ൽ​ ​അം​ഗ​ഭം​ഗം,​ ​മാ​ന​ഹാ​നി​ ​എ​ന്നി​ത്യാ​ദി​ ​ശ​കു​ന​ങ്ങ​ൾ​ ​സം​ഭ​വി​ക്കാ​റ് ​പ​തി​വാ​ണ്.


പി​ണ​റാ​യി​ ​സ​ഖാ​വി​ന്റെ​ ​വേ​ഷ​പ്പ​ക​ർ​ച്ച​യാ​ണ് ​ന​വോ​ത്ഥാ​നം​ ​എ​ന്ന് ​വ​ല്ലാ​തെ​ ​തെ​റ്റി​ദ്ധ​രി​ച്ചു​ ​പോ​യ​വ​രു​ണ്ട്.​ ​പി​ണ​റാ​യി​ ​സ​ഖാ​വി​ന്റെ​ ​ച​ങ്ക് ​ബ്രോ​ ​ബെ​ഹ്റ​പ്പൊ​ലീ​സി​ന്റെ​ ​ഡ​പ്പാം​കൂ​ത്താ​ണെ​ന്ന് ​തെ​റ്റി​ദ്ധ​രി​ച്ച​വ​രും​ ​കു​റ​വ​ല്ല.​ ​സ​ത്യ​സ​ന്ധ​മാ​യി​ ​പ​റ​യ​ട്ടെ,​ ​ഇ​ത്ത​രം​ ​തെ​റ്റി​ദ്ധാ​ര​ണ​യി​ൽ​ ​അ​ക​പ്പെ​ട്ടു​പോ​യ​വ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​ശ്രീ​ധ​ര​ൻ​പി​ള്ള​ച്ചേ​ട്ട​നി​ല്ല.​ ​ഒ​രു​ ​ത​ര​ത്തി​ലു​ള്ള​ ​തെ​റ്റി​ദ്ധാ​ര​ണ​യി​ലും​ ​വീ​ണു​പോ​കു​ന്ന​ ​പ്ര​കൃ​ത​ക്കാ​ര​ന​ല്ല​ ​സു​വ​ർ​ണാവ​സ​രം​ ​പി​ള്ള​ച്ചേ​ട്ട​ൻ.


അ​ങ്ങ​നെ​യി​രി​ക്കെ,​ ​അ​ങ്ങേ​യ​റ്റം​ ​ജാ​ഗ്ര​ത്താ​യി​ ​നി​ൽ​ക്കു​ന്ന​ ​പി​ള്ള​ച്ചേ​ട്ട​നെ​ ​പോ​ലും​ ​ക​ബ​ളി​പ്പി​ച്ച് ​അ​മ്പ​ത്തി​യൊ​ന്ന് ​യു​വ​തി​ക​ൾ​ ​ശ​ബ​രി​മ​ല​ ​ക​യ​റി​പ്പോ​യി​ ​എ​ന്നി​പ്പോ​ൾ​ ​പി​ണ​റാ​യി​ ​സ​ഖാ​വി​ന്റെ​ ​സ്വ​ന്തം​ ​ബെ​ഹ്റ​പ്പൊ​ലീ​സ് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ബോ​ധി​പ്പി​ച്ചി​രി​ക്കു​ന്നു.​ ​ഇ​തു​കേ​ട്ട് ​ആ​ദ്യം​ ​ഞെ​ട്ടി​ത്ത​രി​ച്ച​തും​ ​ബോ​ധം​ ​കെ​ട്ട​തും​ ​ഹ​ജൂ​ർ​ക​ച്ചേ​രി​ന​ട​യി​ൽ​ ​ഉ​ണ്ണാ​വ്ര​തം​ ​കി​ട​ക്കു​ന്ന​ ​സാ​ക്ഷാ​ൽ​ ​കൃ​ഷ്ണ​ദാ​സ്ജി​യും​ ​ര​മ​ ​ടീ​ച്ച​റു​മാ​യി​രു​ന്നു.​ ​ബോ​ധം​ ​തി​രി​ച്ചു​കി​ട്ടി​യ​ത്,​ ​ബെ​ഹ്റ​പ്പൊ​ലീ​സി​ന്റെ​ ​ന​വോ​ത്ഥാ​ന​ ​എ​ന്റ​ർ​ടെയ്‌ന​ർ​ ​ആ​യി​രു​ന്നു​വെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​ ​മാ​ത്ര​യി​ലാ​യി​രു​ന്നു.
അ​മ്പ​ത്തൊ​ന്ന​ല്ല,​ ​പ​തി​നാ​റാ​യി​ര​ത്തെ​ട്ട് ​യു​വ​തി​ക​ൾ​ ​ശ​ബ​രി​മ​ല​യി​ൽ​ ​കേ​റി​പ്പോ​യാ​ലും​ ​ന​മു​ക്ക​തൊ​രു​ ​വി​ഷ​യ​മ​ല്ലെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​പ​റ​ഞ്ഞ​ത് ​ന​ന്നാ​യി.​ ​അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​എ​ന്താ​യേ​നെ​ ​ക​ഥ!
സു​പ്രീം​കോ​ട​തി​ ​ഈ​ ​അ​മ്പ​ത്തൊ​ന്ന് ​യു​വ​തി​ക​ളു​ടെ​ ​ജാ​ത​ക​വും​ ​ന​ക്ഷ​ത്ര​വും​ ​ചി​ക​യാ​ൻ​ ​പോ​യി​രു​ന്നെ​ങ്കി​ൽ​ ​ബെ​ഹ്റ​പ്പൊ​ലീ​സി​ന്റെ​ ​ഗ​തി​ ​മ​റ്റെ​ന്തെ​ങ്കി​ലു​മാ​യി​ത്തീ​രു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​ന​വോ​ത്ഥാ​ന​നാ​ട്ടി​ൽ​ ​പ​ല​രും​ ​അ​ട​ക്കം​ ​പ​റ​യു​ന്ന​ത്.​ ​ഈ​ ​അ​മ്പ​ത്തൊ​ന്നി​ന്റെ​ ​പ​ട്ടി​ക​യി​ൽ​ ​പെ​ട്ട​ ​പ​രം​ജ്യോ​തി​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​വീ​ട്ടി​ലി​രു​ന്ന് ​ക​ണ്ണാ​ടി​ ​ത​ല്ലി​പ്പൊ​ട്ടി​ക്കു​ക​യാ​ണ​ത്രെ.​ ​ബെ​ഹ്റ​പ്പൊ​ലീ​സ് ​യു​വ​തീ​പ​ട്ടം​ ​ന​ൽ​കി​ ​ആ​ദ​രി​ച്ചി​ട്ടും​ ​ഈ​ ​ക​ണ്ണാ​ടി​ ​മാ​ത്ര​മെ​ന്തേ​ ​ത​ന്നെ​ ​പു​രു​ഷ​ന്റെ​ ​രൂ​പ​ത്തി​ൽ​ ​കാ​ണി​ക്കു​ന്ന​ത് ​എ​ന്ന് ​ചോ​ദി​ച്ചാ​ണ് ​ത​ല്ലി​പ്പൊ​ളി​ക്ക​ൽ.​ ​അ​മ്പ​ത്തൊ​ന്നി​ൽ​ ​പെ​ട്ട​ ​മ​റ്റ് ​ചി​ല​രു​ടെ​ ​ജാ​ത​കം​ ​ക​ണ്ടെ​ത്താ​ൻ​ ​സി.​ബി.​ഐ​ ​സേ​തു​രാ​മ​യ്യ​രെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​കേ​ൾ​വി.
ഇ​നി​ ​ജാ​ത​കം​ ​ക​ണ്ടെ​ത്തി​യാ​ലും​ ​അ​തി​ലൊ​രു​ ​ന​വോ​ത്ഥാ​ന​ത്തി​ന്റെ​ ​കു​റ​വ് ​പാ​ടി​ല്ലെ​ന്ന് ​ബെ​ഹ്റ​പ്പൊ​ലീ​സി​നോ​ട് ​പി​ണ​റാ​യി​ ​സ​ഖാ​വ് ​ച​ട്ടം​ ​കെ​ട്ടി​യി​ട്ടു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​ഇ​നി​യും​ ​ഇ​തു​പോ​ലു​ള്ള​ ​എ​ന്റ​ർ​ടെയ്‌​ൻ​മെ​ന്റു​ക​ൾ​ ​പ​ല​തും​ ​സം​ഭ​വി​ച്ചാ​ൽ​ ​ആ​രും​ ​അ​ദ്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല.

വി​പ്ല​വ​വും​ ​സോ​ഷ്യ​ലി​സ​വും​ ​സ​മാ​സ​മം​ ​അ​ര​ച്ചു​ക​ല​ക്കി​ ​നാ​ല് ​നേ​രം​ ​സേ​വി​ച്ച് ​ക​ഴി​യു​ന്ന​ ​സാ​ക്ഷാ​ൽ​ ​പ്രേ​മ​ച​ന്ദ്ര​ൻ​സ​ഖാ​വി​നെ​ ​ക​ണ്ടാ​ൽ​ ​കൊ​ല്ലം​ ​ബൈ​പ്പാ​സി​നെ​ ​ഇ​ള​ക്കി​മ​റി​ക്കാ​ൻ​ ​കെ​ല്പു​ള്ള​ ​ദേ​ഹി​യാ​ണെ​ന്ന് ​പ​റ​യു​ക​യേ​യി​ല്ല.​ ​ആ​ ​ദേ​ഹ​ത്തി​ലൊ​രു​ ​രാ​ഭ​ണ​ൻ​ ​ഉ​റ​ങ്ങി​ക്കി​ട​പ്പു​ണ്ടെ​ന്ന് ​മ​ണ​ത്ത​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ​ ​ക​വി​മ​ന്ത്രി​ ​ജി.​സു.​സ​ഖാ​വ് ​പോ​ലും​ ​എ​ന്തെ​ങ്കി​ലു​മൊ​രു​ ​മു​ൻ​ക​രു​ത​ൽ​ ​കൈ​ക്കൊ​ള്ളു​മാ​യി​രു​ന്നു.​ ​ഈ​ ​രാ​ഭ​ണ​നെ​ ​സൂ​ക്ഷി​ക്ക​ണം​ ​എ​ന്നാ​ണി​പ്പോ​ൾ​ ​ജി.​സു.​സ​ഖാ​വ് ​കൊ​ല്ലം​ ​ക​ടാ​പ്പു​റ​ത്ത് ​പാ​ടി​പ്പാ​ടി​ ​ന​ട​ക്കു​ന്ന​ത്.


മ​ണ്ണും​ ​ചാ​രി​ ​നി​ന്ന​ ​ന.​മോ.​ജി​ ​വ​ന്ന് ​കൊ​ല്ലം​ ​ബൈ​പ്പാ​സി​നെ​യും​ ​കൊ​ണ്ടു​ ​ക​ട​ന്നു​ക​ള​യു​മെ​ന്ന​ത് ​ജി.​സു.​സ​ഖാ​വി​ന് ​ചി​ന്തി​ക്കാ​ൻ​ ​പോ​ലും​ ​ക​ഴി​യു​ന്ന​ ​സം​ഗ​തി​യ​ല്ല.​ ​പ​ക്ഷേ,​ ​ന.​മോ.​ജി​യ​ല്ലേ​ ​ആ​ള്.​ ​ആ​ള് ​ജ​പ്പാ​നാ​ണെ​ന്ന് ​പ്ര​ത്യേ​കി​ച്ചാ​രും​ ​പ​റ​ഞ്ഞു​കൊ​ടു​ക്കേ​ണ്ട​തി​ല്ല.


ന.​മോ.​ജി​ ​മാ​രീ​ച​വേ​ഷ​ത്തി​ലെ​ത്തി​ ​പ​ണി​ ​പ​റ്റി​ച്ച​ത് ​ജി.​സു.​മ​ന്ത്രി​ക്ക് ​ഒ​ട്ടു​മേ​ ​പി​ടി​കി​ട്ടാ​ത്ത​ ​സം​ഗ​തി​യാ​യി​പ്പോ​യ​ത് ​അ​തു​കൊ​ണ്ടാ​യി​രു​ന്നു.​ ​അ​തേ​ക്കു​റി​ച്ച് ​ജി.​സു.​മ​ന്ത്രി​ ​ഗാ​ഢ​മാ​യി​ ​ചി​ന്തി​ക്ക​വേ​യാ​ണ് ​ കൊ​ല്ലം​ ​ബൈ​പ്പാ​സി​നെ​ ​ഡ​ൽ​ഹി​ ​ക​ട​ത്തി​വി​ട്ട​ ​യ​ഥാ​ർ​ത്ഥ​ ​രാ​ഭ​ണ​ൻ​ ​പ്രേ​മ​ച​ന്ദ്ര​ൻ​സ​ഖാ​വാ​ണെ​ന്ന​ ​ഉ​ൾ​വി​ളി​യു​ണ്ടാ​യ​ത്.​ ​അ​തേ​ ​നേ​ര​ത്ത് ​ത​ന്നെ​ ​പി​ണ​റാ​യി​ ​സ​ഖാ​വി​ലും​ ​ഉ​ൾ​വി​ളി​യു​ണ്ടാ​യി.​ ​കൊ​ല്ലം​ ​ക​ണ്ട​വ​ന് ​ഇ​ല്ലം​ ​വേ​ണ്ട​ ​എ​ന്ന് ​ന.​മോ.​ജി​ ​കൊ​ല്ലം​ ​ബൈ​പ്പാ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​പ​റ​ഞ്ഞ​ത് ​പ്രേ​മ​ച​ന്ദ്ര​ൻ​സ​ഖാ​വി​നെ​ ​ഉ​ദ്ദേ​ശി​ച്ച് ​മാ​ത്ര​മാ​ണെ​ന്നാ​ണ് ​ഇ​രു​വ​രും​ ​സം​ശ​യി​ക്കു​ന്ന​ത്.​ ​പി​ണ​റാ​യി​ ​സ​ഖാ​വി​ന്റെ​ ​ജ​ന​കീ​യ​ജ​നാ​ധി​പ​ത്യ​ ​വി​പ്ല​വം​ ​പ്രേ​മ​ച​ന്ദ്ര​ൻ​സ​ഖാ​വി​ന്റെ​ ​വി​പ്ല​വ​സോ​ഷ്യ​ലി​സ​ത്തി​ൽ​ ​ത​ട്ടി​ ​ത​ക​രാ​നൊ​ന്നും​ ​ഇ​ട​യി​ല്ലെ​ങ്കി​ലും​ ​കൊ​ല്ലം​ ​ക​ണ്ട​ ​പ്രേ​മ​ച​ന്ദ്ര​ൻ​ ​സ​ഖാ​വി​നെ​ ​ഇ​ല്ല​ത്തേ​ക്ക് ​ക​ട​ത്തി​വി​ടാ​ൻ​ ​വ​ല്ല​ ​കോ​പ്പു​മു​ണ്ടോ​യെ​ന്ന് ​ഗാ​ഢ​മാ​യി​ ​ചി​ന്തി​ക്കു​ക​യാ​ണി​പ്പോ​ൾ​ ​പി.​സ​ഖാ​വും​ ​കൂ​ട്ട​രു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​@​g​m​a​i​l.​c​om

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT