കവിത മോഷ്ടിച്ചെങ്കിലതേ...

ദ്രോണർ | Sunday 02 December 2018 12:29 AM IST
varavishesham

തീ​ക്ഷ്ണ​മാ​യ​ ​വി​കാ​ര​ങ്ങ​ളു​ടെ​ ​നൈ​സ​ർ​ഗി​ക​മാ​യ​ ​പ്ര​വാ​ഹ​മാ​ണ് ​ക​വി​ത​ ​എ​ന്ന് ​വി​ല്യം​ ​വേ​ഡ്സ്‌​വ​ർ​ത്ത് ​പ​റ​ഞ്ഞ​ത് ​ദീ​പ​ ​ടീ​ച്ച​റോ​ട് ​ക​ൺ​സ​ൾ​ട്ട് ​ചെ​യ്തി​ട്ട​ല്ലാ​യി​രു​ന്നു.​ ​ടീ​ച്ച​റോ​ട് ​ക​ൺ​സ​ൾ​ട്ട് ​ചെ​യ്തി​രു​ന്നെ​ങ്കി​ൽ​ ​അ​ന്ന​ത് ​വേ​ഡ്സ്‌​വ​ർ​ത്ത് ​പ​റ​യി​ല്ലാ​യി​രു​ന്നെ​ന്നും​ ​അ​ത​ല്ല,​ ​പ​റ​യു​മാ​യി​രു​ന്നെ​ന്നും​ ​ര​ണ്ട് ​വാ​ദ​ങ്ങ​ൾ​ ​സാ​ഹി​ത്യ​ലോ​ക​ത്ത് ​സ​ജീ​വ​മാ​യി​ ​ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും​ ​ദീ​പ​നി​ശാ​ന്ത് ​ടീ​ച്ച​ർ​ ​ഇ​ക്ക​ണ്ട​തൊ​ന്നും​ ​ക​വി​ത​യ​ല്ല​ ​മ​ന്ന​വാ​ ​എ​ന്ന​ ​മ​ട്ടി​ൽ​ ​ന​ട​ന്ന് ​നീ​ങ്ങാ​റാ​ണ് ​പ​തി​വ്.​ ​ടീ​ച്ച​ർ​ ​അ​ക്കാ​ല​ത്ത് ​ഭൂ​ജാ​ത​യാ​യി​ട്ടി​ല്ല​ ​എ​ന്ന​ ​ഒ​റ്റ​ക്കാ​ര​ണ​ത്താ​ലാ​യി​രു​ന്നു​ ​വേ​ഡ്സ്‌​വ​ർ​ത്ത് ​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ​ ​ഒ​ഴി​വാ​ക്കി​യ​ത് ​എ​ന്ന് ​ന​വോ​ത്ഥാ​ന​കാ​ല​ത്തെ​ ​ചി​ല​ ​നി​രൂ​പ​ക​ർ​ ​വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.​ ​പ​തി​നെ​ട്ടാ​മ​ത്തെ​ ​വ​യ​സ്സ് ​തി​ക​യും​ ​മു​ന്നേ​ ​ശ​ക്തി​മ​ത്താ​യ​ ​മ​ഹാ​കാ​വ്യം​ ​ര​ചി​ച്ച് ​മ​ഹാ​ക​വി​പ്പ​ട്ടം​ ​കൈ​പ്പ​റ്റി​യ​ ​ദീ​പ​ ​ടീ​ച്ച​റോ​ട്,​ ​കാ​ളി​ദാ​സ​നോ​ ​വേ​ഡ്സ്‌​വ​ർ​ത്തോ​ ​ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​അ​പ്പോ​ത​ന്നെ​ ​ഓ​ടി​വ​ന്ന് ​ഷേ​ക്ക്ഹാ​ൻ​ഡ് ​കൊ​ടു​ത്ത് ​ബ​ലേ​ ​ഭേ​ഷ് ​പ​റ​ഞ്ഞേ​നെ​യെ​ന്നാ​ണ് ​നി​രൂ​പ​ക​ർ​ ​പ​റ​യു​ന്ന​ത്.​ ​കാ​ളി​ദാ​സ​നോ​ ​വേ​ഡ്സ്‌​വ​ർ​ത്തോ​ ​ജീ​വി​ച്ചി​രി​പ്പി​ല്ലാ​ത്ത​തി​നാ​ൽ​ ​മാ​ന​ന​ഷ്ട​ക്കേ​സു​ക​ൾ​ക്ക് ​സ്കോ​പ്പി​ല്ലെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണ് ​ഈ​ ​പ​റ​ച്ചി​ലെ​ന്ന് ​അ​സൂ​യ്യാ​ലു​ക്ക​ളാ​യ​ ​മ​റ്റ് ​ചി​ല​ ​കു​ട്ടി​ക്ക​വി​ക​ൾ​ ​പ​റ​യു​മാ​യി​രി​ക്കും.​ ​അ​ത് ​കാ​ര്യ​മാ​ക്ക​രു​ത്.


കാ​ളി​ദാ​സ​ൻ​ ​തൊ​ട്ട് ​ക​ലേ​ഷ് ​വ​രെ​യു​ള്ള​ ​ക​വി​ക​ളെ​ഴു​തു​ന്ന​തെ​ന്ത്,​ ​ദീ​പ​ ​ടീ​ച്ച​റെ​ഴു​തു​ന്ന​തെ​ന്ത് ​എ​ന്ന് ​ചോ​ദി​ക്കാ​ത്ത​ ​നി​രൂ​പ​ക​രാ​രും​ ​ഇ​ന്ന് ​മ​ല​യാ​ള​ ​സാ​ഹി​ത്യ​രം​ഗ​ത്ത് ​ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്നാ​ണ് ​വി​വ​ക്ഷ.​ ​ആ​ശാ​ൻ,​ ​ഉ​ള്ളൂ​ർ,​ ​വ​ള്ള​ത്തോ​ൾ​ ​എ​ന്നി​വ​രു​ടെ​ ​കൂ​ട്ട​ത്തി​ൽ​ ​ദീ​പ​ടീ​ച്ച​റു​ടെ​ ​പേ​ര് ​കൂ​ടി​ ​കേ​ര​ള​വ​ർ​മ്മ​ ​വ​ലി​യ​ ​കോ​യി​ത്ത​മ്പു​രാ​ൻ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​ആ​ലോ​ചി​ച്ച​താ​യി​രു​ന്നു.​ ​ദീ​പ​ടീ​ച്ച​ർ​ ​അ​തി​ന് ​സ​മ്മ​തി​ക്കാ​ത്ത​ത് ​കൊ​ണ്ടെ​ന്തു​ണ്ടാ​യി,​ ​കോ​യി​ത്ത​മ്പു​രാ​നും​ ​മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​നും​ ​ന​ഷ്ട​മു​ണ്ടാ​യി,​ ​അ​ത്ര​ത​ന്നെ​!​ ​ദീ​പ​ ​ടീ​ച്ച​ർ​ ​അ​തി​ന്റെ​ ​അ​ഹ​ങ്കാ​ര​മൊ​ന്നും​ ​പ​ക്ഷേ​ ​ആ​രോ​ടും​ ​പ്ര​ക​ടി​പ്പി​ക്കാ​റി​ല്ല.
ഞാ​ൻ​ ​ക​വി​ത​ ​അ​പൂ​ർ​വമാ​യി​ ​എ​ഴു​താ​റു​ണ്ടെ​ങ്കി​ൽ​ ​പോ​ലും​ ​ക​വി​ത​യി​ൽ​ ​ജീ​വി​ക്കു​ന്ന​ ​ഒ​രാ​ള​ല്ല​ ​എ​ന്നാ​ണ് ​വി​ന​യ​പു​ര​സ്സ​രം​ ​മ​ഹാ​ക​വ​യ​ത്രി​ ​ദീ​പ​ടീ​ച്ച​ർ​ ​ഉ​രി​യാ​ടു​ന്ന​ത്.​ ​ഞാ​നൊ​രു​ ​സ​ർ​വവി​ജ്ഞാ​ന​ ​ഭ​ണ്ഡാ​കാ​ര​വു​മ​ല്ല​ ​എ​ന്നും​ ​ടീ​ച്ച​ർ​ ​അ​തി​വി​ന​യ​ത്തോ​ടെ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ക​ലേ​ഷ് ​ക​വി​യെ​ ​പോ​ലു​ള്ള​ ​പോ​സ്റ്റ് ​മോ​ഡേ​ൺ​ ​ബ്ലോ​ഗെ​ഴു​ത്ത് ​ക​വി​ക​ളോ​ട് ​പി​ടി​ച്ച് ​നി​ൽ​ക്കാ​നാ​ണ് ​ദീ​പ​ ​ടീ​ച്ച​റും​ ​ഫേ​സ്ബു​ക്കി​ലൂ​ടെ​ ​വി​ന​യാ​ന്വി​ത​യാ​യി​ട്ടു​ള്ള​ത്.​ ​ബ്ലോ​ഗെ​ഴു​ത്ത് ​ക​വി​ക​ളെ​ ​ടീ​ച്ച​ർ​ ​വാ​യി​ക്കാ​റി​ല്ല.​ ​മ​ഹാ​ക​വി​ക​ൾ​ ​അ​ങ്ങ​നെ​ ​ബ്ലോ​ഗെ​ഴു​ത്ത് ​ക​വി​ത​ക​ൾ​ ​വാ​യി​ച്ച് ​സ്വ​ന്തം​ ​നി​ല​വാ​രം​ ​ഇ​ടി​ച്ചു​താ​ഴ്ത്തേ​ണ്ട​ ​ആ​ളു​ക​ള​ല്ല.​ ​നാ​ടോ​ടു​മ്പോ​ൾ​ ​ന​ടു​വേ​ ​ഓ​ട​ണ​മ​ല്ലോ​ ​എ​ന്ന് ​ക​രു​തി​ ​ഫേ​സ്ബു​ക്കി​ൽ​ ​ത​ട്ടി​മു​ട്ടി​ക്ക​ളി​ക്കു​മെ​ന്ന് ​മാ​ത്രം.​ ​മു​ട്ടി​ന് ​മു​ട്ടി​ന് ​കു​ട്ടി​ക്ക​വി​ക​ളെ​ ​ത​ട്ടി​ ​ന​ട​ക്കാ​നാ​വാ​ത്ത​ ​ഇ​ക്കാ​ല​ത്ത് ​അ​ല്ല​റ,​ ​ചി​ല്ല​റ​ ​നി​ല​വാ​ര​മൊ​ക്കെ​ ​ഏ​ത് ​മ​ഹാ​ക​വി​ക്കും​ ​ഉ​ണ്ടാ​വേ​ണ്ട​ത​ല്ലേ.​ ​അ​ല്ലെ​ങ്കി​ൽ​ ​ന​മ്മു​ടെ​ ​ക​വി​ മ​ന്ത്രി​ ​ജി.​സു​വി​നോ​ട് ​ചോ​ദി​ച്ച് ​നോ​ക്കൂ.​ ​അ​തു​കൊ​ണ്ട് ​കു​ട്ടി​ക്ക​വി​യാ​യ​ ​ക​ലേ​ഷി​നെ​ ​വാ​യി​ക്കാ​ത്ത​ ​മ​ഹാ​ക​വി​യെ​ന്ന് ​ദീ​പ​ടീ​ച്ച​റെ​ ​ആ​രും​ ​വി​ല​യി​രു​ത്ത​രു​ത്.


ക​വി​ത​ ​ഇ​ ​'​മോ​ഷ​ണ​ൽ​"​ ​ആ​യി​രി​ക്ക​ണ​മെ​ന്ന് ​ഉ​ത്ത​മ​ ​ബോ​ദ്ധ്യ​മു​ള്ള​ ​മ​ഹാ​ക​വി​യാ​ണ് ​ടീ​ച്ച​ർ.​ ​സ്പോ​ണ്ടേ​നി​യ​സ് ​ഓ​വ​ർ​ഫ്ലോ​ ​ഒ​ഫ് ​പ​വ​ർ​ഫു​ൾ​ ​ഫീ​ലിം​ഗ്സ് ​എ​ന്ന് ​വേ​ഡ്സ്‌​വ​ർ​ത്ത് ​വി​ല​യി​രു​ത്തി​യ​തും​ ​സ്പോ​ണ്ടേ​നി​യ​സ് ​ഓ​വ​ർ​ഫ്ലോ​ ​ഒ​ഫ് ​'​ഇ​ ​മോ​ഷ​ണ​ൽ​"​ഫീ​ലിം​ഗ്സ് ​എ​ന്ന് ​ടീ​ച്ച​ർ​ ​വ്യാ​ഖ്യാ​നി​ച്ച​തും​ ​ഒ​ന്നു​ത​ന്നെ​യെ​ന്ന​റി​യാ​ൻ​ ​എ.​കെ.​പി.​സി.​ടി.​എ​യു​ടെ​ ​മാ​സി​ക​ ​വ​രെ​യൊ​ന്നും​ ​പോ​കേ​ണ്ട.


അ​ങ്ങ​നെ​യു​ള്ള​ ​മ​ഹാ​ക​വി​ക​ളെ,​ ​വെ​റു​മൊ​രു​ ​മോ​ഷ്ടാ​വാ​യോ​രെ​ന്നെ​ ​നി​ങ്ങ​ൾ​ ​ക​ള്ള​നെ​ന്ന് ​വി​ളി​ച്ചി​ല്ലേ​ ​എ​ന്ന് ​വി​ല​പി​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ക്കു​ന്ന​വ​രു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​ക​രി​ങ്ക​ല്ല് ​മാ​ത്ര​മാ​യി​രി​ക്കും.​ ​അ​പ്പോ​ൾ​ ​കോ​ഴി​യെ​ ​ക​ട്ട​തോ​ ​എ​ന്ന് ​അ​യ്യ​പ്പ​പ്പ​ണി​ക്ക​ർ​ ​ചോ​ദി​ച്ച​ത് ​പോ​ലെ,​ ​ക​വി​ത​ ​മോ​ഷ്ടി​ച്ച​തോ​ ​എ​ന്ന് ​അ​ടു​ത്ത​ ​വ​രി​യാ​യി​ ​ചോ​ദി​ച്ച് ​മു​റി​വി​ൽ​ ​മു​ള​ക​ര​ച്ച് ​തേ​ക്കാ​ൻ​ ​നി​ൽ​ക്ക​രു​ത്.​ ​ന​ല്ല​ ​ചി​ല​ ​ന​വോ​ത്ഥാ​ന​ചി​ന്ത​ക​ൾ​ ​കേ​ട്ട് ​മ​ന​സ്സി​നെ​ ​സം​ഘ​ർ​ഷ​വി​മു​ക്ത​മാ​ക്കു​ക​ ​എ​ന്ന് ​മാ​ത്ര​മേ​ ​ഇ​ത്ത​രു​ണ​ത്തി​ൽ​ ​പ​റ​യു​ന്നു​ള്ളൂ!



ഞാ​നൊ​രു​ ​പാ​വം,​ ​മ​ഹാ​സാ​ധു​ ​എ​ന്ന് ​പി​ണ​റാ​യി​ ​സ​ഖാ​വി​ന് ​തു​റ​ന്ന് ​പ​റ​യേ​ണ്ടി​ ​വ​ന്ന​പ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​പ​ത്ര​ക്കാ​രാ​യ​ ​പ​ത്ര​ക്കാ​ർ​ ​പ​ല​രും​ ​ആ​ ​സാ​ധു​വി​ന്റെ​ ​ഉ​ള്ളി​ലെ​ ​വേ​ദ​ന​ ​മ​ന​സ്സി​ലാ​ക്കി​ത്തു​ട​ങ്ങി​യ​ത്.​ ​പ​ക്ഷേ​ ​ച​ങ്ക് ​പ​റി​ച്ച് ​കാ​ണി​ച്ചാ​ലും​ ​ചെ​മ്പ​ര​ത്തി​പ്പൂ​വാ​യി​ ​മാ​ത്രം​ ​ക​ണ്ട് ​ശീ​ലി​ച്ച​ ​ചി​ല​ ​ക​ഠി​ന​ക​ഠോ​ര​ ​ഹൃ​ദ​യ​ങ്ങ​ൾ​ ​പി​ണ​റാ​യി​ ​സ​ഖാ​വി​നെ​ ​പേ​ടി​പ്പി​ക്കാ​ൻ​ ​ബൈ​റ്റ്,​ ​ബൈ​റ്റ് ​എ​ന്നും​ ​പ​റ​ഞ്ഞ് ​ഓ​ടി​ച്ചെ​ല്ലും.​ ​സാ​ധു​ ​കി​ടു​കി​ടാ​ ​വി​റ​ച്ച് ​വ​ഴി​മാ​റി​ ​ന​ട​ക്കും.​ ​നാ​മ​ജ​പം​ ​ന​ട​ത്തി​ ​ശീ​ലി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ​ ​മ​ന​സ്സി​ൽ​ ​ഇ​ങ്ക്വി​ലാ​ബ് ​ജ​പി​ച്ച് ​ഒ​ന്ന് ​ധൈ​ര്യം​ ​വ​രു​ത്തും.​ ​ചി​ല​ ​നേ​ര​ങ്ങ​ളി​ൽ​ ​ക​ട​ക്ക് ​പു​റ​ത്ത് ​എ​ന്ന് ​സ​ഖാ​വ് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ഒ​ന്ന് ​ക​ട​ക്കു​മോ​ ​പു​റ​ത്ത്,​ ​ഞാ​നൊ​ന്ന് ​അ​ക​ത്ത് ​ക​യ​റി​ക്കോ​ട്ടെ​ ​എ​ന്ന് ​ചോ​ദി​ക്കു​ന്ന​ ​ശീ​ലം​ ​സ​ഖാ​വി​നി​ല്ലെ​ങ്കി​ലും​ ​ക​ട​ക്ക് ​പു​റ​ത്ത് ​എ​ന്ന് ​സ​ഖാ​വി​ന്റെ​ ​നാ​ക്കി​ൽ​ ​നി​ന്ന് ​വീ​ണാ​ല​ത് ​അ​ങ്ങേ​യ​റ്റം​ ​വി​ന​യ​ത്തോ​ടെ​യാ​യി​രി​ക്കു​മെ​ന്ന് ​മ​ന​സ്സി​ലാ​ക്കാ​ൻ​ ​ഇ​വ​റ്റ​ക​ൾ​ക്ക് ​ചി​ല​പ്പോ​ൾ​ ​സാ​ധി​ച്ചെ​ന്ന് ​വ​രി​ല്ല.​ ​അ​ത് ​അ​വ​രു​ടെ​ ​കു​ഴ​പ്പം​ ​ഒ​ന്ന് ​കൊ​ണ്ട് ​മാ​ത്ര​മാ​ണ്.


ഡൊ​ണാ​ൾ​ഡ് ​ട്രം​പി​ന് ​പ​നി​ ​വ​ന്നാ​ലും​ ​സ​ഖാ​വി​നെ​ ​വ​ഴി​യി​ൽ​ ​ക​ണ്ടാ​ൽ​ ​ത​ട​ഞ്ഞു​നി​റു​ത്തി,​ ​ചി​ല​ ​ചാ​ന​ൽ​പ്പ​ട​യാ​ളി​ക​ൾ​ ​കോ​ലും​ ​നീ​ട്ടി​പ്പി​ടി​ച്ച​ങ്ങ് ​ചോ​ദി​ച്ചു​ക​ള​യും,​ ​എ​ന്താ​ണ് ​അ​ഭി​പ്രാ​യം​ ​എ​ന്ന്.​ ​സ​ഖാ​വ് ​പ​ല​ ​രാ​ത്രി​ക​ളി​ലും​ ​ഈ​ ​പ​ട​യാ​ളി​ക​ളെ​യോ​ർ​ത്ത് ​ഉ​റ​ക്ക​ത്തി​ൽ​ ​ഞെ​ട്ടി​യെ​ഴു​ന്നേ​റ്റ് ​പോ​യി​ട്ടു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​സ​ഖാ​വ് ​ഇ​വ​റ്റ​ക​ളെ​യൊ​ന്ന് ​പാ​ഠം​ ​പ​ഠി​പ്പി​ച്ചു​ക​ള​യാ​മെ​ന്ന് ​ധ​രി​ച്ചു​വ​ശാ​യ​ത്.​ ​അ​ത് ​സ്വ​യ​ര​ക്ഷാ​ർ​ത്ഥം​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​ഗ​തി​ ​കെ​ട്ടാ​ൽ​ ​പു​ലി​ ​പു​ല്ലും​ ​തി​ന്നും​ ​എ​ന്ന് ​പ​റ​യു​ന്ന​ത് ​പോ​ലെ​ ​പു​ലി​യ​ല്ലാ​ത്ത​ ​മ​ഹാ​സാ​ധു​ക്ക​ളും​ ​ചി​ല​പ്പോ​ൾ​ ​എ​ന്തും​ ​ചെ​യ്ത് ​ക​ള​യും.
അ​തു​കൊ​ണ്ടാ​ണ്,​ ​അ​തു​കൊ​ണ്ട് ​മാ​ത്ര​മാ​ണ് ​ഇ​വ​റ്റ​ക​ളെ​യൊ​ന്ന് ​നി​യ​ന്ത്രി​ക്കാ​മെ​ന്ന് ​വ​ച്ച​ത്.​ ​ഓ​ടി​ള​ക്കി​യി​റ​ങ്ങി,​ ​പു​ട്ടും​കു​റ്റി​ ​മാ​ത്രം​ ​ക​ട്ടെ​ടു​ക്കു​ന്ന​ ​കു​പ്ര​സി​ദ്ധ​ ​ക​ള്ള​ൻ​ ​പു​ട്ടും​കു​റ്റി​ ​ക​ണാ​ര​ൻ​ ​ത​മ്പാ​നൂ​ർ​ ​റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ​ ​വ​ന്നി​റ​ങ്ങി​യാ​ലും​ ​ചാ​ന​ലു​കാ​ർ​ ​പോ​യി​ ​ബൈ​റ്റെ​ടു​ക്കാ​ൻ​ ​ഇ​നി​ ​അ​ത്ര​യെ​ളു​പ്പ​മാ​വു​മെ​ന്ന് ​ക​രു​ത​ണ്ട.​ ​പി.​ആ​ർ.​ഡി​ക്കാ​ർ​ ​പ​റ​യ​ട്ടെ,​ ​എ​ന്നി​ട്ടെ​ടു​ത്താ​ൽ​ ​മ​തി​!​ ​അ​ല്ല​ ​പി​ന്നെ!


ഇ​-​മെ​യി​ൽ​:​ ​d​r​o​n​a​r.​k​e​r​a​l​a​k​a​u​m​u​d​i​ ​@​g​m​a​i​l.​c​om

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT