AUDIO

തങ്കസൂര്യോദയത്തിനായ്....

അമ്പലപ്പുഴ രാജഗോപാൽ | Monday 14 January 2019 12:28 AM IST

-sabarimala

ക​ലി​യു​ഗ​വ​ര​ദ​നാ​യ​ ​ഭ​ഗ​വാ​ന്റെ​ ​ന​ട​യി​ൽ​ ​മ​ക​ര​വി​ള​ക്കി​ന് ​മു​ഹൂ​ർ​ത്തം​ ​ആ​ഗ​ത​മാ​യി​ ! ആ​ത്മ​ശു​ദ്ധി​യു​ടെ​ ​ഉ​ത്കൃ​ഷ്ട​ത​ ​പാ​ടി​പ്പു​ക​ഴ്ത്തു​ന്ന​ ​ശ​ബ​രി​മ​ല​യി​ൽ​ ​സം​ക്ര​മ​സ​ന്ധ്യ​ .​ ​മ​നു​ഷ്യ​നെ​ ​മ​നു​ഷ്യ​നാ​യി​ ​കാ​ണാ​നു​ള്ള​ ​വി​ശ്വ​ദാ​ർ​ശ​നി​ക​ത​യു​ടെ​ ​പ്ര​ക​ടി​ത​ ​ഭാ​വം! ചൈ​ത​ന്യ​ധ​ന്യ​മാ​യ​ ​ശ​ബ​രി​മ​ല​യി​ൽ​ ​പ​തി​നെ​ട്ട് ​മ​ല​ദൈ​വ​ങ്ങ​ൾ​ ​കു​ടി​യി​രിക്കു​ന്ന,​ ​പ​തി​നെ​ട്ടു​ ​മ​ല​ക​ൾ​ക്കും​ ​ന​ടു​വി​ൽ​ ​പ്ര​ശോ​ഭി​ക്കു​ന്ന,​ ​പ​തി​നെ​ട്ടു​ ​പ​ടി​ക​ൾ​ക്കും​ ​മു​ക​ളി​ൽ​ ​വി​രാ​ജി​ക്കു​ന്ന​ ​ശ​ബ​രീ​ശ​നി​ല​യം.​ ​അ​വി​ടേക്ക് പു​ണ്യ​പാ​പ​ങ്ങ​ളാ​കു​ന്ന​ ​ഇ​രു​മു​ടി​ക്കെ​ട്ടു​മേ​ന്തി,​ ​അ​ക​ക്ക​ണ്ണു​തു​റ​ന്ന്,​ ​ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​നാ​യി​ ​ന​മ്മു​ടെ​ ​ര​ണ്ട് ​ബാ​ഹ്യ​ ​ച​ക്ഷു​സു​ക​ൾ​ക്കു​പ​രി​ ​മൂ​ന്നാം​ ​ക​ണ്ണി​ലൂ​ടെ​യു​ള്ള​ ​ദ​ർ​ശ​ന​ ​സൗ​ഭാ​ഗ്യ​മെ​ന്ന​പോ​ലെ​ ​നാ​ളി​കേ​ര​ത്തി​ന്റെ​ ​മൂ​ന്നാം​ ​ക​ണ്ണു​ ​തു​റ​ന്ന് ​നെ​യ്യ് ​നി​റ​ച്ച് ​ആ​ ​നെ​യ്യ് ​ജീ​വാ​ത്മാ​വും​ ​പ​ര​മാ​ത്മാ​വു​മാ​യി​രി​ക്കു​ന്ന​ ​ഹ​രി​ഹ​ര​സു​ത​നും​ ​സ​ദാ​ ​ആ​ന​ന്ദ​ചി​ത്ത​നും​ ​അ​യ്യ​നും​ ​അ​യ്യ​പ്പ​നു​മാ​യ​ ​സ്വാ​മി​യു​ടെ​ ​വി​ഗ്ര​ഹ​ത്തി​ൽ​ ​അ​ഭി​ഷേ​കി​ച്ച് ​ആ​ത്മ​നി​ർ​വൃ​തി​പൂ​കു​മ്പോ​ൾ​ ​'​അ​തു​ ​നീ​ ​ത​ന്നെ​"​ ​എ​ന്ന് ​ഓ​രോ​ ​ഭ​ക്ത​നോ​ടും​ ​ഭ​ഗ​വാ​ൻ​ ​അ​രു​ളി​ച്ചെ​യ്യു​ന്ന​താ​യി​ട്ട് ​കാ​ണാ​ൻ​ ​ക​ഴി​യും;

ആ​ത്മാ​നു​ഭൂ​തി​പൂ​ർ​ണ​മാ​യ​ ​'​മ​ക​ര​വി​ള​ക്ക്"​ ​തെ​ളി​യു​മ്പോ​ൾ​ ​വി​ശ്വാ​സ​ത്തി​ന്റെ​ ​സു​കൃ​ത​വും​ ​പ​ര​സ്പ​രാ​ദ​ർ​ശ​ത്തി​ന്റെ​ ​വ​ശ്യ​ത​യും​ ​പ്ര​സ്പ​ഷ്ട​മാ​കു​ന്നു,​ ​എ​ത്ര​യോ​ ​മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ൾ​ ​ആ​ഗ്ര​ഹി​ച്ചു​വ​ച്ചി​രു​ന്ന​തു​പോ​ലെ​ ​!​ ​ഉ​ള്ളി​ലു​ള്ള​ ​ആ​ത്മാ​വ് ​പ്ര​പ​ഞ്ച​സ്വ​രൂ​പ​നാ​യ​ ​ഈ​ശ്വ​ര​നും​ ​ബാ​ഹ്യ​ശ​രീ​രം​ ​ക്ഷേ​ത്ര​വു​മാ​കു​ന്നു.

മ​ക​ര​മാ​സം​ ​ദേ​വ​ന്മാ​രു​ടെ​ ​ഉ​ഷഃ​കാ​ല​മാ​ണ് ​എ​ന്ന് ​പ​റ​യും​പോ​ലെ​ ​ത​ന്നെ​ ​മ​നു​ഷ്യ​ന​ന്മ​യു​ടെ​ ​പ​രി​വ​ർ​ത്ത​ന​പ​ര​മാ​യ​ ​ഒ​രു​ ​ഉ​ഷ​ശ്രീ​ ​സ​മ്മാ​നി​ക്കു​ന്ന​ ​മു​ഹൂ​ർ​ത്ത​മാ​ണ്.​ ​ ​മ​നു​ഷ്യ​സ​മൂ​ഹ​വും​ ​ബ്രാ​ഹ്മ​ ​മു​ഹൂ​ർ​ത്ത​ത്തി​ൽ​ ​എ​ഴു​ന്നേ​റ്റ് ​കു​ളി​ച്ച് ​പൂ​ജാ​വ​ന്ദ​നാ​ദി​ക​ൾ​ ​ചെ​യ്താ​ൽ​ ​കോ​ടി​ ​നാ​ൾ​ ​പൂ​ജി​ച്ച​ ​ഫ​ല​വും​ ​ഐ​ശ്വ​ര്യ​ ​സ​മ്പ​ൽ​സ​മൃ​ദ്ധി​ക​ളും​ ​കൈ​വ​രു​മെ​ന്നാ​ണ്.​

ന​മ്മു​ടെ​ ​ഈ​ ​'​സം​ക്ര​മം"​ ​ത​മി​ഴ് ​ജ​ന​ത​യു​ടെ​ ​പൊ​ങ്ക​ൽ​ ​എ​ന്നും​ ​മ​റ്റു​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലും​ ​'​സം​ക്രാ​ന്തി​ ​"​ ​ ​എ​ന്നും​ ​അ​റി​യ​പ്പെ​ടു​ക​യും​ ​സ​വി​ശേ​ഷാ​രാ​ധ​നാ​പ​ര​മാ​യ​ ​ധ​ന്യ​മു​ഹൂ​ർ​ത്ത​മാ​യി​ ​പ​രി​പാ​ലി​ക്ക​പ്പെ​ടു​ക​യും​ ​ചെ​യ്യു​ന്നു.​ ​കേ​ര​ള​ത്തി​ൽ​ ​എ​ന്ന​ല്ല,​ ​ഭാ​ര​ത​മാ​ക​മാ​നം​ ​ത​ന്നെ​ ​ആ​ത്മൈ​ക്യ​ത്തി​ന്റെ​യും​ ​അ​ദ്ധ്യാ​ത്മ​ ​പ്ര​ബു​ദ്ധ​ത​യു​ടെ​യും​ ​സു​വ​ർ​ണ​രാ​ജി​ക​ൾ​ ​വി​ത​റാ​ൻ​ ​ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​ന​ത്തി​നു​ ​ക​ഴി​യു​ന്നു​ ​എ​ന്ന​തു​ ​ത​ന്നെ​ ​ന​മു​ക്ക് ​ആ​ത്മാ​ഭി​മാ​ന​ ​പ്ര​ചോ​ദി​ത​മാ​ണ്.​ ​മ​നു​ഷ്യ​ജ​ന്മ​ത്തി​ന്റെ​ ​നി​സ​ഹാ​യാ​വ​സ്ഥ​യും​ ​നി​രാ​ലം​ബ​ത്വ​വും​ ​ശ​ര​ണാ​ഗ​ത​രാ​യ​ ​'​അ​യ്യ​പ്പ​"​ന്മാ​രു​ടെ,​ ​ഹൃ​ദ​യാ​ന്ത​ർ​ഗ്ഗ​ത​ത്തി​ലു​ണ്ട്;​ ​ആ​ ​ശ​ര​ണ​ ​ധ്വ​നി​ക​ളി​ലു​ണ്ട്.​ ​അ​ജ്ഞാ​ത​വും​ ​അ​വ്യാ​ഖ്യേ​യ​വു​മാ​യ​ ​ഒ​രു​ൾ​വി​ളി​യു​ടെ​ ​ശാ​ന്ത​വും​ ​ചി​ദാ​ന​ന്ദ​സാ​ന്ദ്ര​വു​മാ​യ​ ​ഒ​ര​ന്ത​രീ​ക്ഷം​ ​ഇ​വി​ടെ​ ​സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു. കോ​ടാ​നു​കോ​ടി​ ​ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വി​ത​ ​പു​ണ്യ​മു​ഹൂ​ർ​ത്ത​വേ​ള​യാ​ണി​ത്.​ ​ജാ​തി​യു​ടേ​താ​യ​ ​വി​ഭാ​ഗീ​യ​ത​ക​ളും​ ​മ​ത​ത്തി​ന്റെ​ ​പേ​രി​ലു​ള്ള​ ​അ​നാ​ദ​ര​ങ്ങ​ളും​ ​കൊ​ണ്ട് ​ക​ലു​ഷി​ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​സ​മൂ​ഹ​മ​ധ്യ​ത്തി​ൽ​ ​ഭ​ക്തി​യു​ടെ​ ​ഭാ​വ​ത്തി​ൽ​ ​നി​ന്നു​കൊ​ണ്ട് ​ഹൃ​ദ​യ​ശു​ദ്ധി​ക്കു​ള്ള​ ​വി​ള​ക്കു​ ​തെ​ളി​ക്കു​ക​യാ​ണ്.​ ​അ​ശ​ര​ണ​ർ​ക്ക് ​ആ​ശ്ര​യ​വും,​ ​അ​ന്വേ​ഷ​ക​ർ​ക്ക് ​വ​ഴി​കാ​ട്ടി​യും,​ ​ആ​ത്മ​ശു​ദ്ധി​യു​ള്ള​വ​ന് ​സു​ഹൃ​ത്തും,​ ​സ​ന്യാ​സി​ക്ക് ​ആ​ത്മ​ബോ​ധ​വു​മാ​യി​ ​ശ്രീ​ശ​ബ​രീ​ശ​ൻ​ ​പ്ര​കാ​ശ​മ​രു​ളു​ന്നു.

അ​ച​ഞ്ച​ല​മാ​യ​ ​വി​ശ്വാ​സ​ത്തി​ന്റെ​ ​ദീ​പ്തി​മ​ത്താ​യ​ ​ഈ​ ​പു​ണ്യ​ഭൂ​മി​ ​അ​നാ​ചാ​ര​ങ്ങ​ളെ​യും​ ​അ​ഹം​ഭാ​വ​ങ്ങ​ളെ​യും​ ​പ​ടി​യി​റ​ക്കു​ന്നു.​ ​എ​ന്നാ​ൽ,​ ​അ​ഹി​ത​ങ്ങ​ളു​ടെ​ ​ദു​ഷ്‌​ക​ര​ഭൂ​മി​യി​ൽ​ ​നി​ന്ന് ​സ്വ​യം​ ​അ​തീ​ത​നെ​ന്ന​ ​അ​ഹം​കൃ​തി​ ​ഒ​രു​വ​നെ​ ​ദു​ഷ്‌​കൃ​ത​നാ​ക്കു​ക​യും​ ​താ​ൻ​ ​വെ​റും​ ​ഈ​ശ്വ​രാം​ശം​ ​മാ​ത്ര​മാ​ണെ​ന്നും​ ​'​'​അ​ത്,​ ​നീ​ ​ത​ന്നെ​"​യെ​ന്നും​ ​'​ആ​ ​നീ​ ​ത​ന്നെ​യാ​ണ് ​ഞാ​നെ​"​ന്നു​മു​ള്ള​ ​ആ​ത്മ​ബോ​ധോ​ദ​യം​ ​ഒ​രു​വ​നെ​ ​സു​കൃ​ത​നാ​ക്കു​ക​യും​ ​ചെ​യ്യു​ന്നു. രാ​മാ​യ​ണ​ ​കാ​ലം​ ​മു​ത​ലേ​ ​എ​ത്ര​യോ​ ​അ​യ​ന​ങ്ങ​ൾ​ ​ന​ട​ന്നി​ട​മാ​യ​ ​'​ശ​ബ​രി​മ​ല​"​കാ​ന​ന​ഭൂ​മി​",​ ​'​ശ​ബ​രി​യു​ടെ​യും​ ​മ​ഹ​ർ​ഷി​മാ​രു​ടെ​യും​ ​ശ്രീ​രാ​മ​ഭ​ക്ത​രാ​യ​ ​എ​ത്ര​യോ​ ​ധ​ന്യ​തേ​ജ​സ്വി​ക​ളു​ടെ​യും​ ​ക​ഥ​ ​പ​റ​യു​ന്നി​ട​മാ​ണ്.​ ​ഉ​ത്ത​രേ​ന്ത്യ​യി​ലെ​ ​കാ​ശി​യും​ ​ഗം​ഗാ​ന​ദി​യും​ ​പോ​ലെ​യാ​ണ് ​കേ​ര​ള​ ​ഭൂ​മി​ക​യു​ടെ​ ​ശ്രീ​ശ​ബ​രി​മ​ല​യും​ ​പ​മ്പ​യും.​ ​ശാ​ന്ത​മാ​യൊ​ഴു​കു​ന്ന​ ​പ​മ്പ സ്നേ​ഹ​സാ​ന്ദ്ര​മാ​ണ്.​ ​നി​റ​യെ​ ​അ​നു​ക​മ്പ​യാ​ണി​തി​ൽ.

ശ​ബ്ദ​സ്പ​ർ​ശ​രൂ​പ​ര​സ​ഗ​ന്ധ​ങ്ങ​ളാ​യ​ ​പ​ഞ്ച​ത​ന്മാ​ത്ര​ക​ളാ​കു​ന്നു​ ​ആ​ദ്യ​പ​ടി​ക​ൾ.​ ​പ​ഞ്ച​വി​ഷ​യ​ ​സ്വ​രൂ​പ​ങ്ങ​ൾ,​ ​പ​ഞ്ച​ക​ർ​മ്മേ​ന്ദ്രി​യ​ങ്ങ​ൾ,​ ​അ​ഹ​ങ്കാ​രം,​ ​ബു​ദ്ധി​ ​എ​ന്നീ​ ​ശാ​രീ​രി​ക​ ​ഘ​ട​ക​ങ്ങ​ളു​ടെ​യും​ ​അ​വ​യു​ടെ​ ​വൃ​ത്തി​ക​ളു​ടെ​യും​ ​ഉ​ദ്‌​ബോ​ധ​ന​ങ്ങ​ളാ​ണ്.​ ​ഭ​ഗ​വ​ത് ​ദ​ർ​ശ​ന​ത്തി​നും​ ​സാ​ക്ഷാ​ത്‌​കാ​ര​ത്തി​നും​ ​വൈ​മു​ഖ്യം​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​അ​വ​സ്ഥാ​വി​ശേ​ഷ​ങ്ങ​ളെ​ ​മ​റി​ക​ട​ന്ന് ​ല​ക്ഷ്യ​പ്രാ​പ്തി​ ​കൈ​വ​രി​ക്കു​ന്ന​തി​ന്റെ​ ​ത​ത്വാ​വ​ബോ​ധ​മാ​ണ് ​ഇ​വി​ടെ​ ​പ്ര​ക​ട​മാ​കു​ന്ന​ത്.

ക​ട​ലും​ ​ക​ര​യും​ ​പോ​ലെ,​ ​കാ​ന​ന​വും​ ​നാ​ടും​ ​ചേ​രു​ന്ന​താ​ണ് ​പ്ര​പ​ഞ്ചം.​ ​പ​ര​സ്പ​രം​ ​അ​റി​യാ​നും​ ​അം​ഗീ​ക​രി​ക്കാ​നും​ ​ഒ​ത്തു​ചേ​രാ​നും​ ​നി​ല​നി​റു​ത്താ​നും​ ​ഈ​ ​തീ​ർ​ത്ഥാ​ട​ന​ ​പ​രി​സ​മാ​പ്തി​ ​ഓ​രോ​ ​ഭ​ക്ത​നെ​യും​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്നു. ക്ഷേ​ത്ര​പ്ര​വേ​ശ​ന​ ​വി​ളം​ബ​ര​ത്തി​നു​ ​മു​ൻ​പു​ ​ത​ന്നെ​ ​മ​ത​മൈ​ത്രി​യു​ടെ​യും​ ​സ​മ​ഭാ​വ​ന​യു​ടെ​യും​ ​മാ​ന​വി​ക​ ​ഏ​കീ​ക​ര​ണ​ത്തി​ന്റെ​യും​ ​ശം​ഖ​ധ്വ​നി​ ​ശ​ബ​രീ​സ​സ​ന്നി​ധി​യി​ൽ​ ​മു​ഴ​ങ്ങി​യി​രു​ന്നു.​ ​അ​തി​ന്റെ​ ​ഉ​ത്ത​മോ​ദാ​ഹ​ര​ണ​മാ​ണ് ​എ​രു​മേ​ലി.​ ​'​'​എ​രു​മേ​ലി​പ്പേ​ട്ട​"​ ​ച​രി​ത്ര​ ​പ്ര​സി​ദ്ധ​മാ​ണ​ല്ലോ.

കോ​പ​ത്തി​ൽ​ ​നി​ന്ന് ​ത​പ​സി​നെ​ ​ര​ക്ഷി​ക്കാ​നും​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ന്ന് ​ഐ​ശ്വ​ര്യ​ത്തെ​ ​ര​ക്ഷി​ക്കാ​നും​ ​മാനാ​പ​മാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വി​ദ്യ​യെ​ ​-​ ​അ​റി​വി​നെ​ ​-​ ​ര​ക്ഷി​ക്കാ​നും​ ​തെ​റ്റാ​യ​ ​മാ​ർ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ത​ന്നേ​ത്ത​ന്നെ​ ​ര​ക്ഷി​ക്കാ​നും​ ​ശ്രീ​ഹ​രി​ഹ​ര​പു​ത്ര​ൻ​ ​ഈ​ ​മ​ക​ര​ ​സം​ക്ര​മ​ ​സു​ദി​ന​ത്തി​ൽ​ ​ന​മു​ക്ക് ​ശ​ക്തി​ ​പ​ക​ര​ട്ടെ​!​ ​നാ​നാ​ത്വ​ത്തി​ൽ​ ​ഏ​ക​ത്വ​മെ​ന്ന​ ​ഭാ​ര​തീ​യ​ ​സ​ങ്ക​ല്പ​ത്തി​ന് ​സു​വ​ർ​ണ​മ​കു​ടം​ ​ചാ​ർ​ത്തു​ന്ന​ ​ഈ​ ​ദേ​വ​ഭൂ​മി​യി​ൽ​ ​നാ​നാ​വ​ർ​ണ​ ​വി​ഭാ​വി​ത​മാ​യ​ ​ഭാ​വ​ ​സൗ​ന്ദ​ര്യ​ത്തി​ന്റെ​ ​സ​മ്പൂ​ർ​ണ​ ​ദൃ​ശ്യം​ ​സ​ക​ല​ ​സൗ​ഭാ​ഗ്യ​ ​സ​മ്പ​ൽ​ ​സ​മൃ​ദ്ധ​മാ​യ​ ​സ​മാ​ധാ​ന​ത്തി​ന്റെ​ ​ഒ​രു​ ​ലോ​കം​ ​ഉ​ദി​ക്ക​ട്ടെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT