AUDIO

ശബരിമല പ്രശ്നം : സർക്കാർ ജനഹിത പരിശോധന നടത്തണം

വി. എം സുധീരൻ | Tuesday 15 January 2019 12:45 AM IST

sabarimala

ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ ​ഉ​ചി​ത​മാ​യ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​താ​ണ് ​ന​ല്ല​ത് ​എ​ന്ന​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യക്ഷ​ൻ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​അ​ഭി​പ്രാ​യം​ ​വ​ള​രെ​യേ​റെ​ ​പ്ര​സ​ക്ത​മാ​ണ്.​ ​ദു​ബാ​യ് ​സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​മാ​ദ്ധ്യ​മ​ങ്ങ​ളു​മാ​യി​ ​സം​സാ​രി​ക്ക​വേ​യാ​ണ് ​ഈ​ ​അ​ഭി​പ്രാ​യം​ ​അ​ദ്ദേ​ഹം​ ​പ്ര​ക​ടി​പ്പി​ച്ച​ത്.


രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​നി​ർ​ദേ​ശം​ ​വ​ള​രെ​ ​ശ​രി​യാ​യി​ട്ടു​ള്ള​താ​ണ്.​ ​ഏ​തൊ​രു​ ​സാ​മൂ​ഹ്യ​ ​മാ​റ്റ​ത്തി​നും​ ​അ​നു​കൂ​ല​മാ​യ​ ​ജ​നാ​ഭി​പ്രാ​യം​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ത​ന്നെ​യാ​ണ് ​ഉ​രു​ത്തി​രി​യേ​ണ്ട​ത്.​ ​അ​ന്തി​മ​ ​വി​ധി​ക​ർ​ത്താ​ക്ക​ൾ​ ​ജ​ന​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ശ​ബ​രി​മ​ല​ ​യു​വ​തി​ ​പ്ര​വേ​ശ​ന​ ​കാ​ര്യ​ത്തി​ൽ​ ​ജ​ന​ഹി​തം​ ​കൃ​ത്യ​മാ​യും​ ​അ​റി​യേ​ണ്ട​താ​യി​ട്ടു​ണ്ട്.​ ​അ​തി​നു​ള്ള​ ​വ്യ​വ​സ്ഥാ​പി​ത​ ​മാ​ർ​ഗം​ ​ഈ​ ​പ്ര​ശ്ന​ത്തെ​ ​മു​ൻ​നി​റുത്തി​ ​ഒ​രു​ ​ഹി​ത​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ക​ ​എ​ന്ന​ത് ​ത​ന്നെ​യാ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​തി​ക​ച്ചും​ ​മാ​തൃ​കാ​പ​ര​മാ​യ​ ​ഒ​രു​ ​കീഴ്‌വഴ​ക്കം​ ​ന​മു​ക്ക് ​ചൂ​ണ്ടി​ക്കാ​ണി​ക്കാ​നാ​കും.


കോ​ൺ​ഗ്ര​സ് ​തീ​രു​മാ​ന​മ​നു​സ​രി​ച്ച് ​മ​ന്ന​ത്ത് ​പ​ത്മ​നാ​ഭ​ൻ​ ​അ​ദ്ധ്യക്ഷ​നും​ ​കെ.​കേ​ള​പ്പ​ൻ​ ​സെ​ക്ര​ട്ട​റി​യു​മാ​യി​ ​രൂ​പ​വ​ത്‌കരി​ച്ച​ ​സ​ത്യാ​ഗ്ര​ഹ​സ​മി​തി​ ​ന​യി​ച്ച​ ​ഗു​രു​വാ​യൂ​ർ​ ​സ​ത്യ​ഗ്ര​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് 1932​ ​ഡി​സം​ബ​ർ​ 3​ ​ന് ​ന​ട​ന്ന​ ​ഹി​ത​പ​രി​ശോ​ധ​ന​ ​ച​രി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ 1931​ ​ന​വം​ബ​ർ​ 1​നാ​ണ് ​ഗു​രു​വാ​യൂ​ർ​ ​സ​ത്യാ​ഗ്ര​ഹം​ ​ആ​രം​ഭി​ച്ച​ത്.​ ​അ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വാ​യി​രു​ന്ന​ ​എ.​കെ.​ ​ഗോ​പാ​ല​ൻ​ ​സ​ത്യാ​ഗ്ര​ഹ​ത്തി​ന്റെ​ ​വോളന്റിയർ​ ​ക്യാ​പ്ട​നാ​യി​രു​ന്നു.
ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്രം​ ​സ്ഥി​തി​ചെ​യ്യു​ന്ന​ ​പൊ​ന്നാ​നി​ ​താ​ലൂ​ക്കി​ലെ​ ​സ​വ​ർ​ണ​രു​ടെ​ ​ഇ​ട​യി​ൽ​ ​ഹി​ത​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​നാ​യി​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത് ​അ​ന്ന് ​യെ​ർ​വാ​ദ​ ​ജ​യി​ലി​ലാ​യി​രു​ന്ന​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​ആ​യി​രു​ന്നു.​ ​ഇ​തി​നാ​യി​ ​ത​ന്റെ​ ​ധ​ർ​മ്മ​പ​ത്നി​ ​ക​സ്തൂ​ർ​ബ​ ​ഗാ​ന്ധി​യെ​ ​നി​യോ​ഗി​ക്കു​ക​യും​ ​ചെ​യ്തു.​ ​സാ​മൂ​തി​രി​യെ​ ​ക​ണ്ട് ​കാ​ര്യ​ങ്ങ​ൾ​ ​ഗ്ര​ഹി​പ്പി​ക്കു​ന്ന​തി​നാ​യി​ ​പ​ണ്ഡി​റ്റ് ​മ​ദ​ൻ​ ​മോ​ഹ​ൻ​ ​മാ​ള​വ്യ,​ ​ലാ​ലു​ഭാ​യ് ​സ​മ​ൽ​ദാ​സി് എന്നിവരെയും ​അ​യ​ച്ച​ത് ​ഗാ​ന്ധി​ജി​യാ​യി​രു​ന്നു.​ ​കെ.​ ​മാ​ധ​വ​ൻ​ ​നാ​യ​രാ​യി​രു​ന്നു​ ​ഹി​ത​പ​രി​ശോ​ധ​ന​യു​ടെ​ ​ചു​മ​ത​ല​ ​വ​ഹി​ച്ച​ത്.​ ​അ​പ്ര​കാ​രം​ ​പൊ​ന്നാ​നി​ ​താ​ലൂ​ക്കി​ലെ​ 27,470​ ​സ​വ​ർ​ണ്ണ​ ​വോ​ട്ട​ർ​മാ​രി​ൽ​ 20,750​ ​പേ​ർ​ ​വോ​ട്ട് ​രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ​ 15,570​ ​പേ​ർ​ ​(77​%​)​ ​ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​ന് ​അ​നു​കൂ​ല​മാ​യി​രു​ന്നു.​ ​അ​ത് ​വ​മ്പി​ച്ച​ ​വി​ജ​യ​മാ​യി​രു​ന്നു.​ ​എ​ന്തു​കൊ​ണ്ട് ​ആ​ ​ത​ര​ത്തി​ലു​ള്ള​ ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യ​ ​സ​മീ​പ​നം​ ​ശ​ബ​രി​മ​ല​ ​യു​വ​തി​ ​പ്ര​വേ​ശ​ന​ ​കാ​ര്യ​ത്തി​ൽ​ ​സ്വീ​ക​രി​ച്ചു​കൂ​ടാ.?


സ​ർ​ക്കാ​ർ​ ​നി​ല​പാ​ടി​ന് ​സ്ത്രീ​പി​ന്തു​ണ​യു​ണ്ടെ​ന്ന് ​വ​രു​ത്തി​ ​തീ​ർ​ക്കാ​ൻ​ ​വേ​ണ്ടി​ ​വ​നി​താ​ ​മ​തി​ൽ​ ​തീ​ർ​ക്കു​ന്ന​ത് ​നി​ര​ർ​ഥ​ക​മാ​ണ്.​ ​ജ​നാ​ധി​പ​ത്യ​പ​ര​മാ​യ​ ​ഹി​ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​മാ​ത്ര​മേ​ ​ജ​ന​പി​ന്തു​ണ​ ​ബോ​ധ്യ​പ്പെ​ടു​ത്താ​നാ​കൂ.​ 1932​ ​ഡി​സം​ബ​ർ​ 3​ന് ​ജ​ന​ഹി​തം​ ​ആ​രാ​യു​ന്ന​തി​ന് ​ഹി​ത​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​ൻ​ ​ക​ഴി​ഞ്ഞെ​ങ്കി​ൽ​ ​ഈ​ ​ജ​നാ​ധി​പ​ത്യ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​വ്യ​വ​സ്ഥാ​പി​ത​മാ​യ​ ​മാ​ർ​ഗ​ത്തി​ലൂ​ടെ​ ​ജ​ന​ഹി​തം​ ​ആ​രാ​യാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​എ​ന്തി​ന് ​മ​ടി​ക്കു​ന്നു.​?​ ​ശ​ബ​രി​മ​ല​ ​വി​ഷ​യ​ത്തി​ൽ​ ​ജ​നാ​ധി​പ​ത്യ​പ​ര​വും​ ​വ്യ​വ​സ്ഥാ​പി​ത​വു​മാ​യ​ ​ഒ​രു​ ​ഹി​ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ​ ​ജ​ന​ങ്ങ​ൾ​ ​തീ​ർ​പ്പ് ​ക​ൽ​പ്പി​ക്കു​ന്ന​ത് ​ത​ന്നെ​യാ​ണ് ​അ​ഭി​കാ​മ്യ​മാ​യി​ട്ടു​ള്ള​ത്.


ഹി​ത​പ​രി​ശോ​ധ​ന​യു​ടെ​ ​ന​ട​ത്തി​പ്പ്,​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ,​ ​വോ​ട്ടേ​ഴ്സ് ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കു​ന്ന​തി​ലെ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ക​ളും​ ​മ​റ്റ് ​ബ​ന്ധ​പ്പെ​ട്ട​ ​സാ​മൂ​ഹ്യ​ആ​ദ്ധ്യാത്മി​ക​ ​പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യി​ ​ച​ർ​ച്ച​ ​ചെ​യ്യാ​വു​ന്ന​താ​ണ്.​ ​തു​ട​ർ​ന്ന് ​നി​യ​മ​സ​ഭ​ ​ത​ന്നെ​ ​ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​ച​ർ​ച്ച​ ​ചെ​യ്ത് ​സ​മ​വാ​യ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഹി​ത​പ​രി​ശോ​ധ​ന​ ​സം​ബ​ന്ധി​ച്ച​ ​സ​ർ​വ്വ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കും​ ​രൂ​പം​ ​കൊ​ടു​ക്കു​ക​യും​ ​ചെ​യ്യാം.​അ​ടി​യ​ന്ത​ര​മാ​യി​ ​സ​ർ​ക്കാ​ർ​ ​ഇ​ക്കാ​ര്യം​ ​അ​നു​കൂ​ല​മാ​യി​ ​പ​രി​ഗ​ണി​ക്കു​ക​യും​ ​സു​പ്രീം​ ​കോ​ട​തി​യു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​ ​ഹി​ത​പ​രി​ശോ​ധ​ന​യ്ക്ക് ​അ​വ​സ​ര​മൊ​രു​ക്കു​ക​യും​ ​വേ​ണം​ ​എ​ന്നാ​ണ് ​എ​ന്റെ​ ​അ​ഭ്യ​ർ​ത്ഥ​ന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT