പ​ണ​മി​ല്ലാ​ത്ത​ ​സ​മ്പ​ന്ന​ന്മാർ

മ​​​ഞ്ചു വെ​​​ള്ളാ​​​യ​​​ണി | Sunday 20 January 2019 1:51 AM IST

mayilppeli

ഇന്ത്യ​യി​ലെ​ ​റ​സ്റ്റോ​റ​ന്റു​ക​ളി​ലും​ ​ഹോ​ട്ട​ലു​ക​ളി​ലും​ ​ന​ൽ​കു​ന്ന​ ​ടി​പ് ​ഔ​ദാ​ര്യ​മാ​ണ്.​ ​എ​ന്നാ​ൽ​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​അ​തൊ​രു​ ​അ​വ​കാ​ശം.​ ​അ​വ​രു​ടെ​ ​ഭ​ക്ഷ​ണ​സം​സ്കാ​ര​ത്തി​ന്റെ​ ​ഭാ​ഗം.​ ​രു​ചി​ക​ര​മാ​യ​ ​ഭ​ക്ഷ​ണം,​ ​മ​ര്യാ​ദ​യോ​ടെ​യു​ള്ള​ ​പെ​രു​മാ​റ്റം,​അ​തു​കാ​ണു​മ്പോ​ൾ​ ​സാ​മാ​ന്യം​ ​മോ​ശ​മ​ല്ലാ​ത്തൊ​രു​ ​ടി​പ് ​കൊ​ടു​ക്കാ​ൻ​ ​ആ​ർ​ക്കും​ ​തോ​ന്നി​പ്പോ​കും.​ ​ന​മ്മു​ടെ​ ​നാ​ട്ടി​ലും​ ​അ​ങ്ങ​നെ​യു​ള്ള​ ​ഹോ​ട്ട​ലു​ക​ളും​ ​ജീ​വ​ന​ക്കാ​രും​ ​കു​റ​വ​ല്ല.​ ​എ​ന്നാ​ൽ​ ​ത​രു​ന്ന​ത് ​വേ​ണ​മെ​ങ്കി​ൽ​ ​തി​ന്നോ,​ ​രു​ചി​യു​ണ്ടാ​യാ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​മ​ര്യാ​ദ​യ്ക്ക് ​കാ​ശ് ​വ​ച്ചി​ട്ട് ​പോ​ ​എ​ന്ന് ​പ​റ​യാ​തെ​ ​പ​റ​യു​ന്ന​ ​ഉ​ട​മ​യു​ടെ​യും​ ​ജീ​വ​ന​ക്കാ​ര​ന്റെ​യും​ ​പെ​രു​മാ​റ്റം​ ​കാ​ണു​മ്പോ​ൾ​ ​ടി​പ്പ് ​കൊ​ടു​ക്കാ​നെ​ടു​ത്ത​ ​കാ​ശ് ​ പോ​ക്ക​റ്റി​ലോ​ ​പേ​ഴ്സി​ലോ​ ​തി​രി​കെ​വ​യ്ക്കു​ന്ന​വ​രും ​ ​കു​റ​വ​ല്ല.​ ​ഭ​ക്ഷ​ണം​ ​ന​ൽ​കു​മ്പോ​ഴോ​ ​എ​ന്തെ​ങ്കി​ലും​ ​ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴോ​ ​സ്ഥ​ല​ത്തി​ല്ലാ​തെ​ ​ബി​ൽ​ ​കൊ​ടു​ക്കാ​റാ​കു​മ്പോ​ൾ​ ​കൃ​ത്യ​മാ​യി​ ​എ​ത്തു​ന്ന​ ​ജീ​വ​ന​ക്കാ​രും​ ​ധാ​രാ​ളം.​ ​ടി​പ് ​ ചോ​ദി​ച്ചു​ ​ വാ​ങ്ങു​ന്ന​വ​രു​ണ്ട്.​ ​കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ​ ​പി​റു​പി​റു​ക്കു​ന്ന​വ​രും​ ​ക​ളി​യാ​ക്കു​ന്ന​വ​രു​മു​ണ്ട്.

ഇ​ട​ത്ത​രം​ ​ഹോ​ട്ട​ലി​ലെ​ ​ഒ​രു​ ​സ​പ്ലൈ​യ​റാ​ണ് ​മു​രു​ക​ൻ.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ശിവകാശി​യാ​ണ് ​സ്വ​ദേ​ശം.​ ​കേ​ര​ള​ത്തി​ൽ​ ​ഹോ​ട്ട​ൽ​പ​ണി​ക്കാ​യി​ ​എ​ത്തി​യി​ട്ട് ​ വ​ർ​ഷം ​ ​പ​ത്താ​യെ​ന്ന് ​ചോ​ദി​ച്ച​തു​കൊ​ണ്ട് ​ആ​ ​യു​വാ​വ് ​പ​റ​ഞ്ഞു.​ ​ചൂ​ടു​വെ​ള്ള​മോ​ ​പ​ച്ച​വെ​ള്ള​മോ​ ​കു​ടി​ക്കാ​നെ​ന്ന് ​നേ​രി​യ​ ​ത​മി​ഴി​ൽ​ ​ചോ​ദി​ക്കും.​ ​ക​ഴി​ക്കു​ന്ന​യാ​ളി​ന്റെ​ ​ മു​ഖ​ഭാ​വം​ ​ക​ണ്ട് ​ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ൾ​ ​ മ​ന​സി​ലാ​ക്കും.​ ​വീ​ട്ടി​ൽ​ ​നി​ന്നോ​ ​ഓ​ഫീ​സി​ൽ​ ​നി​ന്നോ​ ​ഇ​ട​യ്ക്ക് ​വ​രു​ന്ന​വ​ർ​ ​അ​നാ​വ​ശ്യ​മാ​യി​ ​ക​യ​ർ​ക്കും.​ ​രൂ​ക്ഷ​ഭാ​വ​ത്തോ​ടെ​ ​നോ​ക്കും.​ ​ഇ​ത്ത​രം​ ​മു​ഖ​ഭാ​വ​ങ്ങ​ൾ​ ​പ​രി​ചി​ത​മാ​യ​തി​നാ​ൽ​ ​ഒ​രു​ ​പു​ഞ്ചി​രി​യോ​ടെ​യാ​യി​രി​ക്കും​ മുരുകൻ ​നേ​രി​ടു​ക.

ആ​രെ​ങ്കി​ലും​ ​ടി​പ് ​ ന​ൽ​കി​യാ​ൽ​ ​വാ​ങ്ങും.​ ​വാ​ങ്ങു​ന്ന​ത് ​പോ​ക്ക​റ്റി​ലെ​ ​പ്ര​ത്യേ​ക​ ​ക​ട​ലാ​സി​ൽ​ ​പൊ​തി​ഞ്ഞു​വ​യ്ക്കും.​ ​പി​ന്നെ​ ​ര​ഹ​സ്യ​മാ​യി​ ​അ​തി​ലൊ​രു​ ​പ​ങ്ക് ​പേ​ഴ്സി​ലെ​ ​പ്ര​ത്യേ​ക​ ​അ​റ​യി​ലി​ടും.​ ​കു​ട്ടി​യാ​യി​രി​ക്കു​മ്പോ​ഴേ​ ​അച്ഛൻ മ​രി​ച്ചു.​ ​അ​മ്മ​ ​ഒ​രു​ ​പ​ട​ക്ക​ ​ഫാ​ക്ട​റി​യി​ൽ​ ​തൊ​ഴി​ലാ​ളി.​ ​നാ​ടു​വി​റ​പ്പി​ക്കു​ന്ന​ ​ശ​ബ്ദം​ ​ഭ​യ​ങ്ക​ര​മാ​ണെ​ങ്കി​ലും ​ ​കൈ​യി​ൽ​ ​കി​ട്ടു​ന്ന​ ​ശ​മ്പ​ളം​ ​നി​സാ​ര​ം.​ ​അ​നു​ജ​ത്തി​യെ​ ​കോ​ളേ​ജി​ൽ​ ​പ​ഠി​പ്പി​ക്കു​ന്ന​തും​ ​മു​രു​ക​ൻ​ ​ത​ന്നെ.​ ​അ​നു​ജ​ത്തി​യെ​ ​ന​ല്ല​ ​രീ​തി​യി​ൽ​ ​ക​ല്യാ​ണം​ ​ക​ഴി​ച്ച​യ​ക്ക​ണം.​ ​അ​തി​നാ​യി​ ​നാ​ട്ടി​ലെ​ ​ഒ​രു​ ​മാ​സ​ച്ചി​ട്ടി​യി​ൽ​ ​ചേ​ർ​ന്നി​ട്ടു​ണ്ട്.​ ​താ​മ​സ​വും​ ​ഭ​ക്ഷ​ണ​വു​മൊ​ക്കെ​ ​നി​ൽ​ക്കു​ന്ന​ ​ഹോ​ട്ട​ലി​ൽ​ ​ത​ന്നെ.​ ​സ്നേ​ഹ​പൂ​ർ​വം​ ​ആ​രെ​ങ്കി​ലും​ ​ചോ​ദി​ച്ചാ​ൽ​ ​ത​ന്റെ​ ​സ്വ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യാ​നും​ ​മു​രു​ക​ന് ​മ​ടി​യി​ല്ല.
സ​മ്പ​ന്ന​നാ​യ​ ​ഒ​രാ​ൾ​ ​നി​ത്യ​വും​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​നെ​ത്തും.​പ​ത്തു​രൂ​പ​ ​ടി​പ് ​ന​ൽ​കു​ക​യും​ ​ചെ​യ്യും.​ ​കി​ട്ടു​ന്ന​ ​തു​ക​ ​ര​ണ്ടാ​യി​ ​പൊ​തി​ഞ്ഞു​വ​യ്ക്കു​ന്ന​തു​ക​ണ്ട് ​ഒ​രു​നാ​ൾ​ ​അ​യാ​ൾ​ ​കാ​ര്യം​ ​തി​ര​ക്കി.

ടി​പ് ​കി​ട്ടു​ന്ന​തി​ലൊ​രു​പ​ങ്ക് ​സ​മീ​പ​ത്തു​ള്ള​ ​ഒ​രു​ ​അ​നാ​ഥാ​ല​യ​ത്തി​ലെ​ ​കു​ട്ടി​ക​ൾ​ക്ക് ​സം​ഭാ​വ​ന​യാ​യി​ ​ന​ൽ​കും.​ ​ഇ​ല്ലാ​യ്മ​ക്കാ​ര​നാ​യ​ ​പാ​വം​ ​മു​രു​ക​ന്റെ​ ​സ്വ​ഭാ​വം​ ​ക​ണ്ട് ​സ​മ്പ​ന്ന​ന​ൻ​ ​അ​തി​ശ​യി​ച്ചു​പോ​യി.

ചെ​റി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്ത് ​വ​ലി​യ​ ​പ​ബ്ലി​സി​റ്റി​ ​നേ​ടു​ന്ന​വ​ർ​ക്കി​ട​യി​ൽ​ ​ആ​ ​സാ​ധു​ ​യു​വാ​വ് ​വേ​റി​ട്ടു​ ​നി​ൽ​ക്കു​ന്നു.​ ​ന​ല്ല​ ​ശീ​ല​വും​ ​ഉ​ദാ​ര​ത​യും​ ​ഹൃ​ദ​യ​വി​ശാ​ല​ത​യും​ ​ആ​രു​ടെ​യും​ ​കു​ത്ത​ക​യ​ല്ല.​ ​ഒ​രു​പ​ക്ഷെ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​വ​ലി​യ​വ​രെ​ ​പ​ല​പ്പോ​ഴും​ ​പാ​വ​പ്പെ​ട്ട​വ​ർ​ ​പി​ന്നി​ലാ​ക്കു​ന്നു.​ ​പ​ണം​ ​കൊ​ണ്ട് ​മാ​ത്ര​മ​ല്ല​ല്ലോ​ ​ഒ​രാ​ൾ​ ​സ​മ്പ​ന്ന​നാ​കു​ന്ന​ത്.​ ​ഹൃ​ദ​യം​ ​കൊ​ണ്ടും സ്നേഹം കൊണ്ടും ആ​ർ​ക്കും​ ​സ​മ്പ​ന്ന​നാ​കാം.
(​ഫോ​ൺ​:​ 9946108220)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT