മ​ന​സ് ​പൊ​ട്ടി​ച്ചി​രി​ക്കു​മ്പോൾ

മ​​​ഞ്ചു വെ​​​ള്ളാ​​​യ​​​ണി | Sunday 23 December 2018 1:50 AM IST
mayilppeli

കാഷാ​യ​വും​ ​രു​ദ്രാ​ക്ഷ​വും​ ​ധ​രി​ക്കു​മെ​ങ്കി​ലും​ ​കേ​ശ​വാ​ന​ന്ദ​ ​സ്വാ​മി​ ​ത​ന്റെ​ ​അ​രി​കി​ൽ​ ​വ​രു​ന്ന​വ​രോ​ട് ​വ​ള​രെ​ ​ല​ളി​ത​മാ​യും​ ​സ​ര​സ​മാ​യും​ ​സം​സാ​രി​ക്കും.​ ​ലൗ​കി​ക​ ​ജീ​വി​തം​ ​ന​യി​ക്കു​ന്ന​വ​ർ​ക്ക് ​ക​യ്പു​മാ​റാ​ൻ​ ​ക​ഷാ​യ​ത്തി​ന് ​ലേ​ശം​ ​പ​ഞ്ച​സാ​ര​യോ​ ​മ​ധു​ര​മോ​ ​ന​ൽ​കു​ന്ന​തു​പോ​ലെ​ ​ക​ടു​ത്ത​ ​ആ​ത്മീ​യ​ത​ ​വേ​ണ്ടെ​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​ക്ഷം.

മ​ന​സി​നൊ​രു​ ​സു​ഖ​വു​മി​ല്ല​ ​സ​ദാ​ ​ക​ട​ൽ​പോ​ലെ​ ​പ്ര​ഷു​ബ്ധ​മാ​ണെ​ന്ന് ​നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി​യാ​യ​ ​വി​ജ​യ​മ്മ​ ​സ്വാ​മി​യോ​ട് ​പ​റ​ഞ്ഞു​:​ ​ന​ഗ​ര​ത്തി​ലെ​ ​പ്ര​മു​ഖ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം​ ​സ്വാ​മി​ ​പ​ടി​ക്കെ​ട്ടി​ലി​രിക്കും.​ ​പ​രി​ച​യ​ക്കാ​രും​ ​ആ​വ​ശ്യ​ക്കാ​രും​ ​ ഈ​ ​സ​മ​യ​ത്താ​യി​രി​ക്കും​ ​അ​ദ്ദേ​ഹ​ത്തെ​ ​സ​മീ​പി​ക്കു​ക.​ ​വ​ലി​യ​ ​വ​ലി​യ​ ​ബി​രു​ദ​ങ്ങ​ളു​ള്ള​ ​മ​നഃ​ശാ​സ്ത്ര​ജ്ഞ​ന്മാ​രെ​ ​ക​ണ്ടി​ട്ടും​ ​ഒ​രു​ ​ഫ​ല​വു​മി​ല്ല.​ ​കീ​ശ​യി​ൽ​ ​കി​ട​ന്ന​ ​ക​റ​ൻ​സി​ പോ​യി​ ​കി​ട്ടി​ ​എ​ന്ന് ​പ​റ​ഞ്ഞ് ​പ​ല​പ​ല​ ​നാ​ട്ടി​ലു​ള്ള​വ​ർ​ ​കേ​ശ​വാ​ന​ന്ദ​സ്വാ​മി​യെ​ ​കാ​ണാ​നെ​ത്തും.​ ​അ​വ​രു​ടെ​ ​പ​രാ​ധീ​ന​ത​ക​ൾ​ ​കേ​ട്ടി​രി​ക്കും.​ ​പാ​ണ്ഡി​ത്യം​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​വാ​ക്കു​ക​ളൊ​ന്നും​ ​പ​റ​യി​ല്ല.​ ​ക​ല്ലെ​ടു​ത്തു​ ​പു​റ​ത്തു​ ​വ​ച്ച​ ​മ​നോ​ഭാ​ര​വു​മാ​യി​ ​വ​രു​ന്ന​വ​ർ​ക്ക് ​വാ​ക്കി​ന്റെ​ ​ഭാ​രം​ ​കൂ​ടി​ ​എ​ന്തി​നു​ ​ക​യ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​ചോ​ദി​ക്കും.

മ​നഃ​സു​ഖ​മി​ല്ലെ​ന്ന് ​സ​ങ്ക​ടം​ ​പ​റ​ഞ്ഞ​ ​വി​ജ​യ​മ്മ​യോ​ട് ​സ്വാ​മി​ ​ഒ​രു​ ​കാ​ര്യ​മേ​ ​ചോ​ദി​ച്ചു​ള്ളൂ.​ ​സ​ങ്ക​ട​വും​ ​സം​ഘ​ർ​ഷ​വും​ ​തോ​ന്നു​മ്പോ​ഴ​ല്ലാ​തെ​ ​ഒ​രു​ ​ദി​വ​സം​ ​എ​ത്ര​ വ​ട്ടം​ ​മ​ന​സി​നെ​ക്കു​റി​ച്ച് ​ചി​ന്തി​ക്കാ​റു​ണ്ട്.​ ​ഉ​ത്ത​രം​ ​പ​റ​യാ​നാ​വാ​തെ​ ​അ​വ​ർ​ ​ആ​ലോ​ചി​ച്ചു​ ​നി​ന്ന​പ്പോ​ൾ​ ​സ്വാ​മി​ ​മൂ​ന്നു​ ​നാ​ലു​പേ​രു​ടെ​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ​ ​നി​ര​ത്തി.

മോ​ഹ​ന​ൻ​ ​പി​ള്ള​ ​സ​ര​സ​നാ​ണ്.​ ​വീ​ര​പ്പ​ന്റെ​ ​സ്റ്റൈ​ൽ​ ​മീ​ശ​യാ​ണ്.​ ​മീ​ശ​യെ​ ​താ​ലോ​ലി​ക്ക​ലാ​ണ് ​പ്ര​ധാ​ന​ ​വി​നോ​ദം.​ ​വീ​ട്ടി​ലാ​ണെ​ങ്കി​ൽ​ ​ക​ണ്ണാ​ടി​യി​ൽ​ ​നോ​ക്കി​യാ​ണ് ​മീ​ശ​ ​മി​നു​ക്ക​ൽ.​ ​സ​മ​യം​ ​പോ​കാ​നും​ ​ഏ​കാ​ന്ത​ത​ ​മ​റ​ക്കാ​നും​ ​മീ​ശ​പി​രി​ക്കും.​ ​ടി​വി​ ​കാ​ണു​മ്പോ​ഴും​ ​പ​ത്രം​ ​വാ​യി​ക്കു​മ്പോ​ഴും​ ​മീ​ശ​യെ​ ​ത​ലോ​ടും.​ ​കു​ട്ടി​ക​ളാ​യി​രി​ക്കു​മ്പോ​ൾ​ ​മ​ക്ക​ളെ​ ​ത​ലോ​ടു​ന്ന​ ​സു​ഖം​ ​കി​ട്ടു​മ​ത്രെ.​ ​മീ​ശ​പി​രി​ച്ചി​രി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​വ​ല്ല​ ​ക​യ​റു​പി​രി​ക്കാ​ൻ​ ​പോ​യി​രു​ന്നെ​ങ്കി​ൽ​ ​കാ​ശും​ ​കി​ട്ടു​മാ​യി​രു​ന്നു​ ​എ​ന്ന് ​ഭാ​ര്യ​ ​ക​ളി​യാ​ക്കു​മ്പോ​ൾ​ ​ത​ന്റെ​ ​എ​ല്ലാ​ ​സൗ​ഭാ​ഗ്യ​ത്തി​നും​ ​കാ​ര​ണം​ ​മീ​ശ​യാ​ണെ​ന്ന് ​മോ​ഹ​ന​ൻ​ ​പ​റ​യാ​റു​ണ്ട്.​ ​അ​ച്ഛ​ൻ​ ​ജ​നി​ക്കു​മ്പോ​ഴേ​ ​മീ​ശ​യു​ണ്ടാ​യി​രു​ന്നോ,​ ​എ​ന്ന് ​മൂ​ത്ത​മ​ക​ൻ​ ​സം​ശ​യം​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​പൊ​ലീ​സു​കാ​രെ​പ്പോ​ലെ​ ​മീ​ശ​പി​രി​ച്ചു​ ​ചെ​റു​താ​യൊ​ന്നു​ ​വി​ര​ട്ടു​ക​യും​ ​ചെ​യ്തു. മ​ക്ക​ളെ​ ​ന​ല്ല​ ​കോ​ഴ്സി​ന് ​ചേ​ർ​ക്കാ​നോ​ ​ന​ല്ലൊ​രു​ ​തൊ​ഴി​ൽ​ ​ക​ണ്ടെ​ത്താ​നോ​ ​പി​താ​വ് ​ശ്ര​മി​ച്ചി​ല്ലെ​ന്ന് ​മ​ക്ക​ളോ​ടൊ​പ്പം​ ​ചേ​ർ​ന്ന് ​ഭാ​ര്യ​യും​ ​കു​റ്റ​പ്പെ​ടു​ത്താ​റു​ണ്ട്.​ ​അ​പ്പോ​ഴും​ ​അ​ത് ​കേ​ട്ടി​ല്ലെ​ന്ന​ ​മ​ട്ടി​ൽ​ ​മീ​ശ​യും​ ​ത​ലോ​ടി​യി​രി​ക്കും.

വീ​ട്ട​മ്മ​യാ​യ​ ​ ര​ജ​നി​ക്ക് ​കേ​ശാ​ല​ങ്കാ​ര​ത്തി​ലാ​ണ് ​ഹ​രം.​ ​രാ​വി​ലെ​ ​എ​ണീ​ക്കു​മ്പോ​ൾ​ ​തു​ട​ങ്ങും​ ​ത​ല​മു​ടി​യു​ടെ​ ​പ​രി​ച​ര​ണം.​ ​മ​ക്ക​ളു​ടെ​ ​കാ​ര്യ​മെ​ല്ലാം​ ​ഓ​ഫീ​സി​ൽ​ ​പോ​കു​ന്ന​തി​ന് ​മു​മ്പു​ത​ന്നെ​ ​ഭ​ർ​ത്താ​വ് ​ചെ​യ്യും.​ ​സ്നേ​ഹ​ഭാ​വം​ ​ന​ടി​ച്ചും​ ​ഇ​ല്ലാ​ത്ത​ ​രോ​ഗം​ ​അ​ഭി​ന​യി​ച്ചും​ ​വേ​ണ്ടി​വ​ന്നാ​ൽ​ ​ശാ​ഠ്യം​ ​പി​ടി​ച്ചും​ ​ഭ​ർ​ത്താ​വി​നെ​ക്കൊ​ണ്ട് ​അ​തൊ​ക്കെ​ ​ചെ​യ്യി​ക്കും.​ ​ത​ന്റെ​ ​സൗ​ന്ദ​ര്യ​വും​ ​സൗ​ഭാ​ഗ്യ​വും​ ​ത​ല​മു​ടി​യാ​യ​തി​നാ​ൽ​ ​അ​തി​നെ​ ​പോ​റ്റു​ന്ന​തും​ ​പ​രി​ച​രി​ക്കു​ന്ന​തും​ ​ഉ​റ്റ​വ​രെ​ ​സം​ര​ക്ഷി​ക്കു​ന്ന​തു​പോ​ലെ​യാ​ണെ​ന്ന് ​ര​ജ​നി​ ​വാ​ദി​ക്കാ​റു​ണ്ട്.​ ​വീ​ട്ടു​കാ​ര്യ​ങ്ങ​ളൊ​ന്നും​ ​കാ​ര്യ​മാ​യി​ ​ന​ട​ന്നി​ല്ലെ​ങ്കി​ലും​ ​ഭാ​ര്യ​യെ​ക്കൊ​ണ്ട് ​ഒ​രു​ ​പ​രാ​തി​യോ​ ​പ​രി​ഭ​വ​മോ​ ​കു​ത്തു​വാ​ക്കോ​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ​ ​സം​തൃ​പ്ത​നാ​ണ് ​ഭ​ർ​ത്താ​വ്.

ചി​ല​ർ​ ​ശ​രീ​ര​ ​സം​ര​ക്ഷ​ണ​ത്തി​ൽ​ ​ശ്ര​ദ്ധി​ക്കു​ന്നു.​ ​അ​ത് ​ആ​വ​ശ്യ​മാ​ണ്.​ ​ചി​ല​ർ​ ​ചി​ല​ ​അ​വ​യ​വ​ങ്ങ​ൾ​ ​പ​രി​പാ​ലി​ക്കു​ന്ന​തി​ലും​ ​മോ​ടി​പി​ടി​പ്പി​ക്കു​ന്ന​തി​ലും​ ​ശ്ര​ദ്ധി​ക്കു​ന്നു.​ ​മ​ന​സി​ന്റെ​ ​കാ​ര്യം​ ​ഭൂ​രി​ഭാ​ഗം​ ​പേ​രും​ ​ആ​ലോ​ചി​ക്കാ​റു​പോ​ലു​മി​ല്ല.​ ​മ​ന​സി​ന്റെ​ ​ദൗ​ർ​ഭാ​ഗ്യം​ ​അ​ങ്ങ​നെ​ ​ആ​യി​പ്പോ​യി.​ ​അ​തി​ന്റെ​ ​നി​ല​തെ​റ്റി​യാ​ൽ​ ​എ​ല്ലാ​നി​ല​യും​ ​വി​ല​യും​ ​തീ​ർ​ന്നു.​ ​അ​തി​ന് ​വൈ​കൃ​തം​ ​ബാ​ധി​ച്ചാ​ലോ​ ​മ​നോ​വൈ​കൃ​ത​മെ​ന്ന് ​ക​ളി​യാ​ക്കി​ ​ഒ​റ്റ​പ്പെ​ടു​ത്തു​ന്നു.​ ​മ​ന​സി​ന്റെ​ ​താ​ളം​ ​തെ​റ്റി​യാ​ൽ​ ​ജീ​വി​ത​ത്തി​ന്റെ​ ​എ​ല്ലാ​ ​സം​ഗീ​ത​വും​ ​പി​ഴ​യ്ക്കു​ന്നു.​ ​അ​തി​നാ​ൽ​ ​മ​ന​സി​ന് ​ഒ​രു​ ​പൊ​ട്ട്,​ ​അ​ല്പം​ ​പ​രി​ച​ര​ണം,​ ​അ​ല്പം​ ​ആ​രോ​ഗ്യ​പ​രി​പാ​ല​നം​ ​ഇ​ത്ര​യു​മാ​യാ​ൽ​ ​മ​ന​സ് ​പൊ​ട്ടി​ച്ചി​രി​ക്കാ​ൻ​ ​തു​ട​ങ്ങും.​ ​കേ​ശ​വാ​ന​ന്ദ​ ​സ്വാ​മി​യു​ടെ​ ​വാ​ക്കു​ക​ൾ​ ​എ​ല്ലാ​വ​രും​ ​ആ​സ്വ​ദി​ച്ചു.​ ​അ​വ​രെ​ല്ലാം​ ​മ​ന​സ് ​തു​റ​ന്നു​ ​ചി​രി​ച്ചു.
(​ഫോ​ൺ ​:​ 9946108220)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT