ദെെവം ചേർക്കുന്നത്

മ​​​ഞ്ചു വെ​​​ള്ളാ​​​യ​​​ണി | Sunday 06 January 2019 1:37 AM IST

mayilppee

വി​നാ​യ​ക​ന് ​സൗ​ന്ദ​ര്യ​ബോ​ധം​ ​അ​ല്പം​ ​കൂ​ടു​ത​ലാ​ണ്.​ ​ആ​രെ​ക്ക​ണ്ടാ​ലും​ ​എ​ന്തു​ക​ണ്ടാ​ലും​ ​അ​തു​ ​മാ​ത്ര​മേ​ ​ശ്ര​ദ്ധി​ക്കാ​റു​ള്ളൂ.​ഒ​രു​ ​ക​ല്യാ​ണ​ത്തി​നു​ ​പോ​യാ​ൽ​ ​പെ​ണ്ണ് ​ഐ​ശ്വ​ര്യാ​റാ​യി​യെ​പ്പോ​ലെ,​ ​പ​യ്യ​ൻ​ ​ഒ​രു​ ​കാ​ശി​ന് ​കൊ​ള്ളി​ല്ല​ ​എ​ന്നാ​യി​രി​ക്കും​ ​ക​മ​ന്റ്.​ ​തി​രി​ച്ചും​ ​പ​റ​യാ​റു​ണ്ട്.​ ​പൂ​വ​മ്പ​ഴം​ ​പോ​ലു​ള്ള​ ​പ​യ്യ​ന് ​ഈ​ ​പെ​ണ്ണി​നെ​യേ​ ​കി​ട്ടി​യു​ള്ളോ​ ​എ​ന്നാ​വും​ ​ചോ​ദ്യം.​വി​നാ​യ​ക​ൻ​ ​അ​ത്ര​ ​സു​ന്ദ​ര​നാ​ണോ​ ​എ​ന്നു​ ​ചോ​ദി​ച്ചാ​ൽ​ ​അ​യാ​ളു​ടെ​ ​അ​ച്ഛ​ന​മ്മ​മാ​ർ​ ​സാ​ധാ​ര​ണ​ക്കാ​ർ.​ ​സ​ഹോ​ദ​ര​ങ്ങ​ളും​ ​സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ന് ​പോ​ക​ത്ത​ക്ക​വ​ണ്ണം​ ​സു​ന്ദ​രി​ക​ളോ​ ​സു​ന്ദ​ര​ന്മാ​രോ​ ​അ​ല്ല.​ ​എ​ന്നി​ട്ടും​ ​വി​നാ​യ​ക​നി​ൽ​ ​എ​ങ്ങ​നെ​ ​ഈ​ ​അ​മി​ത​ ​സൗ​ന്ദ​ര്യ​ബോ​ധം​ ​ആ​വേ​ശി​ച്ചു​ ​എ​ന്നു​ ​പ​ല​രും​ ​ചി​ന്തി​ക്കാ​റു​ണ്ട്.​ക​ണ്ടു​മു​ട്ടു​ന്ന​ ​ദ​മ്പ​തി​ക​ളു​ടെ​ ​ഗു​ണ​ഗ​ണ​ങ്ങ​ളൊ​ന്നും​ ​വി​നാ​യ​ക​ന്റെ​ ​ക​ണ്ണി​ൽ​ ​പെ​ടാ​റി​ല്ല.​ ​തൊ​ലി​പ്പു​റ​ത്തെ​ ​നി​റ​ത്തെ​ ​ആ​ശ്ര​യി​ച്ചാ​യി​രി​ക്കും​ ​വി​ല​യി​രു​ത്ത​ൽ.​ ​ഭ​ർ​ത്താ​വി​ന് ​അ​ല്പം​ ​കൂ​ടി​ ​പൊ​ക്ക​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​ഭാ​ര്യ​യ്‌​ക്ക് ​അ​ല്പം​ ​കൂ​ടി​ ​നി​റ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ,​മൂ​ക്കി​ന​ല്പം​ ​കൂ​ടി​ ​നീ​ള​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ,​ ​കോ​ങ്ക​ണ്ണി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​എ​ന്നൊ​ക്കെ​ ​ചി​ന്തി​ക്കും​ ​തു​റ​ന്നു​ ​പ​റ​യു​ക​യും ​ചെ​യ്യും.​ ​ക​ല്യാ​ണം​ ​ന​ട​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ​ ​പെ​ണ്ണു​കാ​ണാ​ൻ​ ​പോ​കു​മ്പോ​ൾ​ ​വി​നാ​യ​ക​നെ​ ​കൂ​ട്ട​രു​തെ​ന്ന് ​സു​ഹൃ​ത്തു​ക്ക​ളും​ ​ബ​ന്ധു​ക്ക​ളും​ ​അ​ട​ക്കം​ ​പ​റ​യാ​റു​ണ്ട്.​ ​സൗ​ന്ദ​ര്യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​മ​റ്റൊ​രു​ ​ഗു​ണ​വും​ ​കാ​ണാ​ത്ത​ ​വി​നാ​യ​ക​നെ​ ​വ​ഴി​മു​ട​ക്കി​യെ​ന്നും​ ​വേ​ണ്ട​പ്പെ​ട്ട​വ​ർ​ ​ര​ഹ​സ്യ​മാ​യി​ ​ക​ളി​യാ​ക്കും.​

സു​ഹൃ​ത്തു​ക്ക​ളി​ൽ​ ​സു​ന്ദ​ര​നാ​യ​ ​മാ​ധ​വ​ൻ​കു​ട്ടി​ ​ഒ​രി​ക്ക​ൽ​ ​വി​നാ​യ​ക​നോ​ട് ​പൊ​ട്ടി​ത്തെ​റി​ച്ചു.​ ​സൗ​ന്ദ​ര്യ​മി​ല്ലാ​ത്ത​ ​ഒ​രു​ ​വ​സ്‌​തു​വി​നെ​ ​കാ​ട്ടി​ത്ത​രാ​മോ?​ ​തൂ​മ്പ​യോ​ ​താ​മ​ര​യോ​ ​സൗ​ന്ദ​ര്യ​മി​ല്ലാ​ത്ത​ത്.​ ​കാ​ക്ക​യ്ക്കോ​ ​കൊ​ക്കി​നോ​ ​ച​ന്തം.​ ​ത​വ​ള​യു​ടെ​ ​ക​ര​ച്ചി​ലോ​ ​ആ​ന​യു​ടെ​ ​ചി​ന്നം​ ​വി​ളി​യോ​ ​മോ​ശം.​ ​ന​മ്മു​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​ഓ​രോ​ ​ഭാ​ഗ​ത്തി​നും​ ​ഓ​രോ​ ​നി​റ​മ​ല്ലേ.​ ​ത​ല​മു​ടി​യും​ ​കാ​ൽ​ന​ഖ​വും​ ​ഒ​രു​പോ​ലെ​യാ​ണോ​?​ ​എ​ല്ലാം​ ​കാ​ണു​ന്ന​ ​ക​ണ്ണി​നു​ ​ത​ന്നെ​ ​ഒ​രു​ ​നി​റ​മാ​ണോ​ ​ഇ​മ​യും​ ​കൃ​ഷ്‌​ണ​മ​ണി​യും​ ​ഒ​രേ​ ​നി​റ​മാ​ണോ​ ​ബാ​ഹ്യ​സൗ​ന്ദ​ര്യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ഏ​തു​ ​വ​സ്തു​വി​നെ​യും​ ​ആ​ക്ഷേ​പി​ക്കു​ന്ന​ത് ​അ​തി​നെ​യെ​ല്ലാം​ ​സൃ​ഷ്ടി​ച്ച​ ​ദൈ​വ​ത്തെ​ ​നി​ന്ദി​ക്ക​ല​ല്ലേ.​ ​ദൈ​വ​ത്തെ​ ​ച​ന്തം​ ​നോ​ക്കി​യാ​ണോ​ ​ആ​രാ​ധി​ക്കു​ന്ന​ത്.​ ​ര​ക്ഷി​താ​ക്ക​ളെ​ ​സൗ​ന്ദ​ര്യം​ ​ക​ണ​ക്കി​ലാ​ക്കി​യാ​ണോ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ത്.​പു​റം​ക​ണ്ണു​കൊ​ണ്ട് ​മാ​ത്രം​ ​ത​ന്റെ​യും​ ​മ​റ്റു​ള്ള​വ​രു​ടെ​യും​ ​ഉ​ള്ളി​ലെ​ ​സൗ​ന്ദ​ര്യം​ ​കാ​ണാ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​തി​ന് ​അ​ക​ക്ക​ണ്ണു​ ​ന​ന്നാ​ക​ണം.​ ​അ​റി​വും​ ​ബോ​ധ​വും​ ​ഉ​ണ്ടെ​ങ്കി​ലേ​ ​ആ​ ​കാ​ഴ്ച​ശ​ക്തി​ ​ല​ഭി​ക്കൂ.​

​സു​ഹൃ​ത്ത് ​മാ​ധ​വ​ൻ​കു​ട്ടി​യു​ടെ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​വി​നാ​യ​ക​ൻ​ ​പ​ത​റി​പ്പോ​യി.​ ​അ​ല്പം​ ​ചി​ന്തി​ച്ച​ശേ​ഷം​ ​പു​ഞ്ചി​രി​യോ​ടെ​ ​വി​നാ​യ​ക​ൻ​ ​പ​റ​ഞ്ഞു​:​ ​മാ​ധ​വ​ൻ​ ​കു​ട്ടി​ ​പ​റ​ഞ്ഞ​ത് ​നേ​രാ​ണ്.​ ​എ​ന്റെ​ ​ഒ​രു​ ​ബ​ന്ധു​ ​കാ​ഴ്ച​യി​ൽ​ ​സു​ന്ദ​ര​നാ​യി​രു​ന്നു.​ ​കു​റേ​ക്കാ​ലം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​വെ​ളു​ത്തു​ ​ചെ​മ്പി​ച്ച​ ​പാ​ടു​ക​ൾ​ ​നി​റ​ഞ്ഞു.​ ​ത​ല​മു​ടി​യു​ടെ​ ​സ്വാ​ഭാ​വി​ക​ ​നി​റം​ ​പോ​യി.​ ​ചു​വ​ന്ന​ ​ചു​ണ്ടു​ക​ളി​ൽ​ ​വെ​ള്ളപ്പാ​ണ്ടി​ന്റെ​ ​ശേ​ഷി​പ്പു​ക​ൾ.​ ​പ​ല​രും​ ​അ​ദ്ദേ​ഹ​ത്തെ​ ​ആ​ക്ഷേ​പി​ച്ച​പ്പോ​ഴും​ ​ഒ​രു​ ​ഭാ​വ​ഭേ​ദ​വു​മി​ല്ലാ​തെ​ ​അ​യാ​ൾ​ ​പ​റ​യു​മാ​യി​രു​ന്നു:​ ​ജ​രാ​ന​ര​ ​ബാ​ധി​ക്കാ​ത്ത​ ​സൗ​ന്ദ​ര്യ​വും​ ​വൈ​കൃ​ത​വും​ ​പോ​ര​ടി​ക്കാ​ത്ത​ ​ഒ​രു​ ​ഹൃ​ദ​യ​മാ​ണ് ​ത​നി​ക്കെ​ന്ന്.​(​ഫോ​ൺ​ ​:​ 9946108220)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT