ക​രാ​റി​ന്റെ​ ​കാ​ലാ​വ​ധി

മ​​​ഞ്ചു വെ​​​ള്ളാ​​​യ​​​ണി | Sunday 10 February 2019 1:17 AM IST
mayilpee

പെ​ട്രോ​ൾ​ ​പ​മ്പി​ൽ​ ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​അ​ക്ക​ങ്ങ​ളി​ലാ​യി​രി​ക്കും​ ​മി​ക്ക​വാ​റും​ ​ന​മ്മു​ടെ​ ​ശ്ര​ദ്ധ.​ ​പെ​ട്രോ​ള​ടി​ക്കു​ന്ന​ ​ആ​ൾ​ ​പി​ഴ​വ് ​കാ​ട്ടു​മോ​ ​പ​റ്റി​ക്കു​മോ​ ​എ​ന്ന​ ​സം​ശ​യ​വും​ ​ഉ​ണ്ടാ​കും.​ ​ന​ഗ​ര​ത്തി​ലെ​ ​തി​ര​ക്കു​ള്ള​ ​ഒ​രു​ ​പ​മ്പി​ൽ​ ​നി​ൽ​ക്കു​ന്ന​ ​വൃ​ദ്ധ​ന് ​പ​ല​പ്പോ​ഴും​ ​പി​ഴ​വ് ​പ​റ്റും.​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​പോ​യി​ന്റ് ​കൂ​ടു​ത​ൽ​ ​അ​ടി​ച്ചെ​ന്നു​വ​രും.​ ​അ​തി​ന്റെ​ ​കാ​ശ് ​അ​യാ​ളു​ടെ​ ​ശ​മ്പ​ള​ത്തി​ൽ​ ​നി​ന്നു​ ​പോ​കു​മെ​ന്നു​റ​പ്പ്.

സു​ഹൃ​ത്തി​ന്റെ​ ​വാ​ഹ​ന​ത്തി​ൽ​ ​യാ​ത്ര​ ​ചെ​യ്യ​വേ​ ​യാ​ദൃ​ച്ഛി​ക​മാ​യി​ട്ടാ​ണ് ​ആ​ ​പ​മ്പി​ൽ​ ​ക​യ​റി​യ​ത്.​ ​അ​ന്നു​ ​പൊ​തു​വേ​ ​തി​ര​ക്ക് ​കു​റ​വാ​യി​രു​ന്നു.​ ​വൃ​ദ്ധ​നെ​ ​പ​ല​കു​റി​ ​പ​മ്പി​ൽ​ ​വ​ച്ച് ​ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും​ ​ പ​രി​ച​യ​പ്പെ​ട്ടി​ട്ടി​ല്ല.​ ​ഇ​ത്ത​രം​ ​ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​ ജോ​ലി​ ​ചെ​യ്യു​ന്ന​വ​രെ​ ​ആ​രും​ ​പ​രി​ച​യ​പ്പെ​ടാ​റി​ല്ല.​ ​കാ​ശ് ​കൊ​ടു​ക്കു​ന്നു.​ ​പെ​ട്രോ​ള​ടി​ക്കു​ന്നു.​ ​അ​തി​ല​പ്പു​റ​മെ​ന്ത് ​ബ​ന്ധം.​ ​പ​രി​ച​യ​പ്പെ​ട്ട​തു​ ​കൊ​ണ്ട് ​പ്ര​ത്യേ​കി​ച്ച് ​ഒ​രു​ ​ഗു​ണ​വു​മി​ല്ല​ ​താ​നും.​ ​അ​തി​നാ​ൽ​ ​പ​ല​രും​ ​അ​തി​ന് ​ശ്ര​മി​ക്കാ​റു​മി​ല്ല.​ ​എ​ത്ര​വ​ട്ടം​ ​ക​യ​റി​യാ​ലും​ ​അ​വ​ർ​ ​അ​പ​രി​ചി​ത​രാ​യി​ ​ത​ന്നെ​ ​തു​ട​രും.

സു​ഹൃ​ത്തി​ന് ​ വ​യ​റി​ന് ​ചെ​റി​യ​ ​പ്ര​‌​ശ്‌​നം.​ ​പ​മ്പി​ലെ​ ​ടോ​യ്‌​ല​റ്റി​ൽ​ ​പോ​ക​ണം.​ ​ട​യ​റി​ലെ​ ​കാ​റ്റ് ​ചെ​ക്ക് ​ചെ​യ്യാ​ൻ​ ​മാ​റ്റി​യി​ട്ടി​ട്ട് ​സു​ഹൃ​ത്ത് ​ടോ​യ‌്ല​റ്റി​ലേ​ക്ക് ​പോ​യി.​ ​വൃ​ദ്ധ​നോ​ട് ​വെ​റു​തെ​ ​പേ​രു​ ​ചോ​ദി​ച്ച​താ​ണ്.​ ​ജ​യ​ച​ന്ദ്ര​ൻ​ ​എന്നാണ് പേര്. ന​ഗ​ര​ത്തി​ൽ​ ​നി​ന്ന് ​കു​റേ​ ​അ​ക​ലെ​യാ​ണ് ​വീ​ട്.​ ​നാ​ട്ടി​ലെ​ ​പെ​ട്രോ​ൾ​ ​പ​മ്പി​ൽ​ ​വേ​ണ​മെ​ങ്കി​ൽ​ ​നി​ൽ​ക്കാം.​ ​പ​രി​ച​യ​ക്കാ​ർ​ ​ക​ളി​യാ​ക്കും.​ ​അ​തൊ​ഴി​വാ​ക്കാ​നാ​ണ് ​ന​ഗ​ര​ത്തി​ൽ​ ​ത​ന്നെ​ ​വ​രു​ന്ന​ത് ​മാ​സം​ 8000​ ​രൂ​പ.​ ​മി​ക്ക​വാ​റും​ ​കൂ​ടു​ത​ൽ​ ​പോ​യി​ന്റ് ​അ​റി​യാ​തെ​ ​അ​ടി​ക്കും.​ ​കാ​ര​ണം​ ​മ​ന​സ് ​അ​ക്ക​ങ്ങ​ളി​ൽ​ ​ഒ​തു​ങ്ങു​ന്നി​ല്ല.​ ​കു​റേ​ ​ആ​ളു​ക​ളെ​ ​കാ​ണാം.​ ​പു​തു​പു​ത്ത​ൻ​ ​വാ​ഹ​ന​ങ്ങ​ൾ​ ​കാ​ണാം.​ ​ഇ​രു​പ​ത്തി​യ​ഞ്ചു​ ​വ​ർ​ഷം​ ​ഗ​ൾ​ഫി​ലാ​യി​രു​ന്നു.​

​മൂ​ന്ന് ​ ആ​ൺ​മ​ക്ക​ൾ.​ ​എ​ല്ലാ​വ​രും​ ​ഒ​രു​വി​ധം​ ​ക​ര​ ​ക​യ​റി.​ ​മൂ​ത്ത​മ​ക​ൻ​ ​ആ​സ്ട്രേ​ലി​യ​യി​ൽ​... ​അ​വി​ടെ​ ​ഒ​ന്നു​ ​ര​ണ്ടു​ ​വീ​ടു​ക​ളു​ണ്ട്.​ ​എ​ങ്കി​ലും​ ​പ​ണ​ത്തി​ന്റെ​ ​ആ​ർ​ത്തി​ക്ക് ​ ഒ​രു​ ​കു​റ​വു​മി​ല്ല.​ ​അ​ച്ഛ​നെ​യും​ ​അ​മ്മ​യെ​യും​ ​പൊ​ന്നു​പോ​ലെ​ ​നോ​ക്കാം.​ ​മാ​സം​ 25,000​ ​രൂ​പ​ ​ചെ​ല​വി​നാ​യി​ ​അ​യ​ക്കാ​മെ​ന്ന​ ​വാ​ഗ്ദാ​ന​ത്തി​ൽ​ ​വീ​ടും​ ​സ്ഥ​ല​വും​ ​എ​ഴു​തി​ ​വാ​ങ്ങി.​ ​ഒ​രു​ ​മാ​സം​ ​പ​റ​ഞ്ഞ​ ​കാ​ശ് ​അ​ക്കൗ​ണ്ടി​ൽ​ ​വ​ന്നു.​ ​പി​ന്നെ​ ​വെ​റു​തെ​ ​കാ​ത്തി​രി​ക്കാ​നാ​ണ് ​വി​ധി.​ ​മൂ​ത്ത​മ​ക​ന് ​വീ​ടു​ ​കൊ​ടു​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​മ​റ്റു​ ​ര​ണ്ടു​ ​മ​ക്ക​ളും​ ​ഇ​ട​ഞ്ഞു.​ ​ഫ​ല​ത്തി​ൽ​ ​മ​ക്ക​ളെ​ക്കൊ​ണ്ട് ​ഒ​രു​ ​സ​ഹാ​യ​വു​മി​ല്ല.​ ​അ​തി​നു​ള്ള​ ​യോ​ഗ​മി​ല്ലെ​ന്ന് ​പ​റ​യു​ന്ന​താ​വും​ ​ശ​രി.​ ​

വ​ല്ല​പ്പോ​ഴും​ ​മ​ക്ക​ൾ​ ​അ​മ്മ​യെ​ ​വി​ളി​ച്ച് ​കു​ശ​ലം​ ​പ​റ​യും.​ ​പ​ണ്ട് ​കീ​ശ​ ​നി​റ​യെ​ ​കാ​ശു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ​ ​എ​ന്തൊ​രു​ ​‌​ഡി​മാ​ൻ​ഡാ​യി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​ഭാ​ര്യ​യും​ ​മ​ക്ക​ളും​ ​ഒ​രു​ ​സൈ​ഡാ.​ ​താ​ൻ​ ​പ്ര​തി​പ​ക്ഷ​ത്തും.​ ​ആ​യ​കാ​ല​ത്ത് ​ക​ഠി​നാ​ദ്ധ്വാ​നം​ ​ചെ​യ്ത് ​കു​ടും​ബ​ത്തെ​ ​പോ​റ്റി​യി​ല്ലേ.​ ​അ​പ്പോ​ൾ​ ​ത​ങ്ങ​ളെ​ ​തി​രി​ഞ്ഞു​ ​നോ​ക്കി​യി​ല്ല​ ​എ​ന്ന് ​പ​ഴി​ച്ചു​ ​ബ​ന്ധു​ക്ക​ളും​ ​അ​ക​ൽ​ച്ച​യി​ലാ​ണ്.​ ​എ​ല്ലാം​ ​മ​റ​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണ് ​പ​മ്പി​ലേ​ക്ക് ​വ​രു​ന്ന​ത്.​ ​സ്വ​ന്തം​ ​ജീ​വി​തം​ ​ഇ​ന്ധ​നം​ ​തീ​ർ​ന്ന് ​വ​ഴി​യി​ലാ​യെ​ങ്കി​ലും​ ​ഫു​ൾ​ടാ​ങ്ക​ടി​ച്ച് ​ആ​ഡം​ബ​ര​ ​വാ​ഹ​ന​ങ്ങ​ൾ​ ​പോ​കു​മ്പോ​ൾ​ ​നോ​ക്കി​നി​ൽ​ക്കാ​ൻ​ ​ഒ​രു​ ​സു​ഖം.​ ​ആ​രോ​ടെ​ങ്കി​ലും​ ​പ​റ​യാ​നി​രു​ന്ന​ ​കു​ടും​ബ​പു​രാ​ണം​ ​സ്വ​ന്തം​ ​സ​മാ​ധാ​ന​ത്തി​ന് ​വേ​ണ്ടി​യാ​കും​ ​വാ​ലും​ ​തു​മ്പു​മി​ല്ലാ​തെ​ ​അ​യാ​ൾ​ ​പ​റ​ഞ്ഞൊ​പ്പി​ച്ച​ത്.

മ​ക്ക​ൾ​ക്കാ​യാ​ലും​ ​കു​ടും​ബ​ത്തി​നാ​യാ​ലും​ ​ക​ണ​ക്കി​ല്ലാ​തെ​ ​ചെ​ല​വ​ഴി​ച്ചാ​ൽ​ ​ഇ​ങ്ങ​നെ​യൊ​ക്കെ​ ​സം​ഭ​വി​ക്കു​മെ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ജ​യ​ച​ന്ദ്ര​ൻ​ ​കു​റ്റ​ബോ​ധ​ത്തോ​ടെ​ ​വി​തു​മ്പി.​ ​ശ​രി​യാ​ണ്.​ ​രാ​ജ്യ​ങ്ങ​ൾ​ക്ക് ​ത​മ്മി​ൽ​ ​ക​രാ​റൊ​പ്പി​ടാം.​ ​അ​ന്യ​രോ​ടാ​കു​മ്പോ​ൾ​ ​ ഈ​ട് ​വാ​ങ്ങാം​,​ ​ജാ​മ്യം​ ​ചോ​ദി​ക്കാം.​ ​സ്വ​ന്തം​ ​കു​ടും​ബ​ത്തോ​ട് ​അ​ത് ​പ​റ്റി​ല്ല​ല്ലോ.​ ​ഇ​ത്ത​രം​ ​വാ​ഗ്ദാ​ന​ ​ലം​ഘ​ന​ങ്ങ​ൾ​ ​ആ​രും​ ​പു​റ​ത്തു​ ​പ​റ​യാ​റി​ല്ല​ല്ലോ.​ ​സു​ഹൃ​ത്ത് ​മ​ട​ങ്ങി​യെ​ത്തി​ ​വ​ണ്ടി​ ​സ്റ്റാ​ർ​ട്ടാ​ക്കു​മ്പോ​ൾ​ ​പെ​ട്രോ​ളി​ന​നു​സ​രി​ച്ച് ​മീ​റ്റ​റി​ലെ​ ​അ​ക്ക​ങ്ങ​ളും​ ​അ​യാ​ളു​ടെ​ ​മു​ഖ​ഭാ​വ​വും​ ​മാ​റി​ ​കൊ​ണ്ടി​രു​ന്നു.
(ഫോൺ: 9946108220)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT