ഒ​ഴു​കി​യൊ​ഴു​കി​ത്തെ​ളി​യ​ണം

Sunday 03 February 2019 1:00 AM IST
varadhya

കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രാ​ണ് ​ ര​വി​യും​ ​രാ​ജ​നും.​ ​അ​യ​ൽ​വാ​സി​ക​ള​ല്ലെ​ങ്കി​ലും​ ​ഒ​രേ​ ​നാ​ട്ടു​കാ​ർ.​ ​ര​വി​ ​ഗ​സ​റ്റ​ഡ് ​ ഓ​ഫീ​സ​ർ.​ ​രാ​ജ​ൻ​ ​ശി​പാ​യി​യും.​ ​ത​സ്തി​ക​ക​ളു​ടെ​ ​ഉ​യ​ർ​ച്ച​യും​ ​താ​ഴ്ച​യും​ ​അ​വ​ർ​ ​ചി​ന്തി​ക്കാ​റി​ല്ല.​ ​പെ​രു​മാ​റ്റ​ത്തി​ലും​ ​അ​തി​ല്ല.​ ​ഒ​ന്നി​ച്ചാ​ണ് ​ഓ​ഫീ​സി​ൽ​ ​പോ​കു​ന്ന​തും​ ​വ​രു​ന്ന​തും.​ ​പ​ണ്ടൊ​ക്കെ​ ​സ്കൂ​ട്ട​റി​ലാ​യി​രു​ന്നു​ ​യാ​ത്ര.​ ​ഇ​പ്പോ​ൾ​ ​ര​വി​ക്ക് ​കാ​റു​ണ്ട്.​ ​അ​വ​ധി​യ​ല്ലെ​ങ്കി​ൽ​ ​ഒ​രു​മി​ച്ചാ​യി​രി​ക്കും​ ​യാ​ത്ര.

യാ​ത്ര​യ്ക്കി​ട​യി​ൽ​ ​മി​ക്ക​വാ​റും​ ​മ​ക്ക​ളു​ടെ​ ​പ​ഠ​ന​കാ​ര്യ​ങ്ങ​ളാ​വും​ ​ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ക.​ ​ര​വി​ക്ക് ​ര​ണ്ട് ​ആ​ൺ​കു​ട്ടി​ക​ൾ.​ ​ന​ഗ​ര​ത്തി​ലെ​ ​മു​ന്തി​യ​ ​സ്കൂ​ളി​ലാ​ണ് ​അ​വ​ർ​ ​പ​ഠി​ക്കു​ന്ന​ത്.​ ​ഒ​രാ​ണും​ ​ഒ​രു​ ​പെ​ണ്ണു​മാ​ണ് ​രാ​ജ​ന്.​ ​നാ​ട്ടി​ൻ​പു​റ​ത്തെ​ ​സ​ർ​ക്കാ​ർ​ ​സ്കൂ​ളി​ലാ​ണ് ​അ​വ​ർ.​ ​ര​വി​യു​ടെ​ ​മ​ക്ക​ൾ​ ​പ​ഠി​ക്കാ​ൻ​ ​മി​ടു​ക്ക​ർ.​ ​നാ​ട്ടി​ലെ​ ​ഒ​രു​ ​പ​ല​വ്യ​ഞ്ജ​ന​ക്ക​ട​യോ​ ​പ​ച്ച​ക്ക​റി​ക്ക​ട​യോ​ ​ര​വി​യു​ടെ​ ​മ​ക്ക​ൾ​ക്ക് ​നി​ശ്ച​യ​മി​ല്ല.​ ​രാ​ജ​ന്റെ​ ​മ​ക്ക​ൾ​ ​നാ​ട്ടി​ലെ​ ​എ​ല്ലാ​ ​വി​ഭാ​ഗ​ക്കാ​രു​മാ​യി​ ​ഇ​ട​പ​ഴ​കും.​ ​രാ​ജ​നും​ ​ഭാ​ര്യ​യും​ ​മ​ക്ക​ളെ ​ ​ബ​ന്ധു​ക്ക​ളു​ടെ​ ​ക​ല്യാ​ണ​ത്തി​നും​ ​ഗൃ​ഹ​പ്ര​വേ​ശ​ത്തി​നു​മൊ​ക്കെ​ ​കൊ​ണ്ടു​പോ​കും.​ ​മ​ക്ക​ൾ​ ​വീ​ട്ടി​ലി​രു​ന്ന് ​പ​ഠി​ക്ക​ട്ടെ​ ​എ​ന്നാ​ണ് ​ര​വി​യു​ടെ​യും​ ​ഭാ​ര്യ​യു​ടെ​യും​ ​നി​ല​പാ​ട്.​ ​മ​ക്ക​ൾ​ ​ബ​ന്ധു​വീ​ടു​ക​ളി​ലോ​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​വീ​ട്ടി​ലോ​ ​വ​രാ​ൻ​ ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ച്ചാ​ൽ​ ​ത​ന്നെ​ ​ര​വി​യു​ടെ​ ​മു​ഖം​ ​ക​റു​ക്കും.

​ ​നി​ല​വാ​രം​ ​കു​റ​ഞ്ഞ​വ​രോ​ട് ​കൂ​ടു​ത​ൽ​ ​അ​ടു​ത്താ​ൽ​ ​മ​ക്ക​ളു​ടെ​ ​ഗു​ണ​ങ്ങ​ൾ​ ​ന​ഷ്ട​മാ​കും​ ​എ​ന്ന​ ​അ​ന്ധ​വി​ശ്വാ​സ​വു​മു​ണ്ട്.​ ​കു​ട്ടി​ക​ൾ​ ​മു​തി​ർ​ന്ന​പ്പോ​ഴാ​ണ് ​ഒ​രു​ ​കാ​ര്യം​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ട​ത്.​ ​എ​ത്ര​ ​പ്ര​യാ​സ​മേ​റി​യ​ ​ചോ​ദ്യ​ങ്ങ​ൾ​ക്കും​ ​മ​ക്ക​ൾ​ ​ഉ​ത്ത​രം​ ​ക​ണ്ടെ​ത്തും.​ ​പ​രീ​ക്ഷ​യി​ൽ​ ​മി​ക​ച്ച​ ​മാ​ർ​ക്കും​ ​വാ​ങ്ങും.​ ​അ​തേ​ ​സ​മ​യം​ ​ഒ​രു​ ​അ​തി​ഥി​ ​വീ​ട്ടി​ൽ​ ​വ​ന്നാ​ൽ​,​ ​ഒ​രു​ ​അ​പ​രി​ചി​ത​നോ​ട് ​സം​സാ​രി​ക്കേ​ണ്ടി​ ​വ​ന്നാ​ൽ​ ​പ​ത​റി​പ്പോ​കും.​ ​സ്ഥി​രം​ ​സ്കൂ​ൾ​ ​കോ​ളേ​ജ് ​ബ​സ് ​റൂ​ട്ടി​ൽ​ ​നി​ന്ന് ​വ്യ​തി​ച​ലി​ച്ച് ​എ​വി​ടേ​ക്കെ​ങ്കി​ലും​ ​പോ​കേ​ണ്ടി​ ​വ​ന്നാ​ൽ​ ​കു​ഴ​ങ്ങി​യ​തു​ ​ത​ന്നെ.​ ​ഒ​രു​ ​മി​ന്ന​ൽ​ ​ഹ​ർ​ത്താ​ൽ​​​ ​ദി​ന​ത്തി​ൽ​ ​ബ​സ് ​സ​ർ​വീ​സെ​ല്ലാം​ ​നി​ല​ച്ച​പ്പോ​ൾ​ ​ന​ര​ക​യാ​ത​ന​യാ​യി​രു​ന്നു​വെ​ന്ന് ​മ​ക്ക​ൾ​ ​ത​ന്നോ​ട് ​പ​റ​ഞ്ഞ​താ​യി​ ​ര​വി​ ​വെ​ളി​പ്പെ​ടു​ത്തി.​ ​ഇ​ക്ക​ണ​ക്കി​ന് ​പോ​യാ​ൽ​ ​ജീ​വി​തം​ ​മു​ന്നോ​ട്ട് ​പോ​യി​ ​സ​ങ്കീ​ർ​ണ​പ്ര​ശ്ന​ങ്ങ​ളു​ടെ​ ​മു​ന്നി​ൽ​ ​ചെ​ന്നു​പെ​ടു​മ്പോ​ൾ​ ​എ​ന്തു​ചെ​യ്യും​ ​എ​ന്ന​ ​വ്യാ​കു​ല​ത​ ​ര​വി​ ​പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ​ ​രാ​ജ​ൻ​ ​ആ​ശ്വ​സി​പ്പി​ച്ചു.

താ​റാ​വു​ക​ൾ​ ​ഒ​രി​ക്ക​ലും​ ​മു​ങ്ങി​ ​മ​രി​ക്കി​ല്ല.​ ​പ​ക്ഷേ​ ​കോ​ഴി​ക്ക് ​ജ​ലം​ ​അ​ന്ത​ക​നാ​യി​ ​മാ​റി​യേ​ക്കാം.​ ​എ​ത്ര​ത്തോ​ളം​ ​അ​നു​ഭ​വ​ങ്ങ​ളി​ൽ​ ​ച​വി​ട്ടി​ ​ന​ട​ക്കു​ന്നു​വോ​ ​അ​ത്ര​ത്തോ​ളം​ ​കാ​ലി​നും​ ​മ​ന​സി​നും​ ​ക​രു​ത്ത് ​കി​ട്ടും.​ ​ഇ​ല​യി​ലാ​യാ​ലും​ ​ ചി​ര​ട്ട​യിലായാലും ​ ​മ​ൺ​പാ​ത്ര​ത്തി​ലാ​യാ​ലും​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ൻ​ ​ശീ​ലി​ച്ചാ​ൽ​ ​സ്വ​ർ​ണ്ണ​ക്ക​ര​ണ്ടി​ ​കി​ട്ടി​യാ​ലും​ ​അ​ഹ​ങ്ക​രി​ക്കി​ല്ല. അ​ന്നു​ ​കാ​റി​ൽ​ ​സ​ഞ്ച​രി​ക്കു​മ്പോ​ൾ​ ​ര​വി​ ​പ​റ​ഞ്ഞു,​​​ ​രാ​ജ​ന്റെ​ ​ശൈ​ലി​യാ​ണ് ​ന​ല്ല​ത്.​ ​കു​ട്ടി​ക്കാ​ല​ത്ത് ​ഒ​രു​പാ​ട് ​സു​ഖ​ങ്ങ​ളും​ ​സൗ​ക​ര്യ​ങ്ങ​ളും​ ​അ​ച്ഛ​ന​മ്മ​മാ​ർ​ ​ഒ​രു​ക്കി​ക്കൊ​ടു​ക്കും.​ ​എ​ക്കാ​ല​ത്തും​ ​ഇ​തേ​ ​പോ​ലെ​യാ​യി​രി​ക്കു​മെ​ന്ന് ​കു​ട്ടി​ക​ൾ​ ​തെ​റ്റി​ദ്ധ​രി​ക്കും.​ ​ആ​ ​സു​ഖ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ദു​ഃശീ​ല​ങ്ങ​ളാ​യി​ ​മാ​റും.​ ​പി​ന്നെ​യ​ത് ​മാ​റ്റാ​നും​ ​ക​ഴി​യി​ല്ല.

ര​വി​യെ​ ​സാ​ന്ത്വ​നി​പ്പി​ച്ചു​കൊ​ണ്ട് ​രാ​ജ​ൻ​ ​ത​ന്റെ​ ​മു​ത്ത​ശ്ശി​ ​പ​ണ്ടു​ ​പ​റ​ഞ്ഞ​ ​ഒ​രു​ ​വാ​ക്യം​ ​ഓ​ർ​മ്മി​ച്ചു. വെ​ള്ളം​ ​ഒ​ഴു​കി​യൊഴുകിത്തെ​ളി​യ​ണം​ ​ അ​തു​ ​ശു​ദ്ധ​മാ​കാ​ൻ.​ ​അ​ഗ്നി​ ​ആ​ളി​പ്പ​ട​ര​ണം​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​ശു​ദ്ധ​മാ​കാ​ൻ.​ ​അ​തു​പോ​ലെ​ ​അ​നു​ഭ​വ​ങ്ങ​ളി​ൽ​ ​തി​ള​ച്ചു​ ​മ​റി​യു​ന്ന​ ​മ​ന​സ് ​കാ​ലം​ ​ചെ​ല്ലും​തോ​റും​ ​ശാ​ന്ത​മാ​യി​ ​തു​ട​ങ്ങും.ജീവിതം സുഖകരമാകുകയും ചെയ്യും.
(​ഫോ​ൺ​ :​ 9946108220)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT