ദുഃഖം പോകുന്ന വഴി

മുനി നാരായണപ്രസാദ് | Sunday 09 December 2018 12:21 AM IST

manavadarshanam

ഒ​ര​ദ്ധ്യാ​പി​ക,​ ​പ​തി​വാ​യി​ ​വ​ർ​ക്ക​ല​ ​ഗു​രു​കു​ല​ത്തി​ൽ​ ​വൈ​കു​ന്നേ​രം​ ​ന​ട​ക്കു​ന്ന​ ​ക്ളാ​സു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​നെ​ത്തും. ഭ​ർ​ത്താ​വ് ​മ​രി​ച്ചു​പോ​യി.​ ​അ​തി​ന്റെ​ വി​ഷ​മം​ ​മ​ന​സി​നെ​ ​വ​ല്ലാ​തെ​ ​ഉ​ല​ച്ചു.​ ​അ​തി​ന് ​ശേ​ഷ​മാ​ണ് ​ഗു​രു​കു​ല​ത്തി​ൽ​ ​വ​രാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​ഇ​വി​ടെ​ ​ന​ട​ക്കു​ന്ന​ ​സെ​മി​നാ​റു​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്ത് ​ന​ല്ല​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ക​യും​ ​ചെ​യ്യാ​റു​ണ്ട്.​ ​സ്വ​ന്തം​ ​സ്ഥി​തി​യെ​പ്പ​റ്റി​ ​അ​വ​ർ​ത​ന്നെ​ ​പ​റ​യു​ക​യാ​ണ്.


'​'​സ്കൂ​ളി​ൽ​ ​കൊ​ച്ചു​കു​ട്ടി​ക​ളു​മൊ​ത്ത് ​ഞാ​ൻ​ ​ഉ​ല്ലാ​സ​മാ​യി​ ​ക​ഴി​യും.​ ​വീ​ട്ടി​ലെ​ത്തി​യാ​ൽ​ ​പി​ന്നെ​ ​ഇൗ​ ​പ​ഠ​ന​ങ്ങ​ളാ​ണ്.​ ​അ​ത് ​ത​രു​ന്ന​ ​ആ​ന​ന്ദം​ ​പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത​താ​ണ്.
'​'​നേ​ര​ത്തെ​ ​അ​ങ്ങ​നെ​യാ​യി​രു​ന്നി​ല്ല.​ ​സ്കൂ​ളി​ൽ​ ​കു​ട്ടി​ക​ളു​മൊ​ത്തു​ള്ള​ ​ജീ​വി​തം​ ​ഞാ​ൻ​ ​പൂ​ർ​ണ​മാ​യും​ ​അ​പ്പോ​ഴും​ ​ര​സി​ക്കു​മാ​യി​രു​ന്നു.​ ​ഒാ​രോ​ ​കു​ട്ടി​യി​ലു​മു​ണ്ടാ​കു​ന്ന​ ​മാ​റ്റ​ങ്ങ​ൾ​ ​ഞാ​ൻ​ ​ശ്ര​ദ്ധി​ക്കും.​ ​എ​ങ്ങ​നെ​ ​ഒാ​രോ​ ​കു​ട്ടി​യെ​യും​ ​ഉ​യ​ർ​ത്തി​യെ​ടു​ക്കാ​മെ​ന്ന് ​ചി​ന്തി​ക്കും.​ ​അ​തി​ന് ​ഒാ​രോ​ ​വ​ഴി​ ​ക​ണ്ടെ​ത്തും.​ ​പ​ക്ഷേ,​ ​അ​ത് ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലെ​ത്തി​യാ​ൽ​ ​മ​ന​സാ​കെ​ ​ശോ​ക​മൂ​ക​മാ​കും.​ ​ഒ​രേ​യൊ​രാ​ശ്വാ​സം​ ​മ​ക​ന്റെ​ ​സാ​ന്നി​ദ്ധ്യ​മാ​ണ്.


എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ ​സ്ഥി​തി​ ​അ​ത​ല്ല.​ ​വീ​ട്ടി​ലെ​ ​ഒാ​രോ​ ​നി​മി​ഷ​വും​ ​ആ​ന​ന്ദം​ ​നി​റ​ഞ്ഞ​താ​ണ്.​ ​ഇ​ന്ന​ലെ​ ​ഞാ​ൻ​ ​മോ​നോ​ട് ​സം​സാ​രി​ച്ച​ത് ​ര​ണ്ടേ​ര​ണ്ട് ​മി​നി​ട്ടു​മാ​ത്രം.​ ​ബാ​ക്കി​ ​സ​മ​യം​ ​മു​ഴു​വ​ൻ​ ​അ​റി​വ് ​നേ​ടാ​നു​ള്ള​ ​ശ്ര​മ​ത്തി​ൽ​ ​മു​ഴു​കി​ക്ക​ഴി​ഞ്ഞു.​ ​ദുഃ​ഖി​പ്പി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ളെ​പ്പ​റ്റി​ ​ആ​ലോ​ചി​ക്കാ​ൻ​ ​സ​മ​യം​ ​കി​ട്ടു​ന്നേ​യി​ല്ല."


'​അ​പ്പോ​ൾ​ ​അ​റി​വി​ല്ലാ​യ്മ​ ​ത​ന്നെ​യാ​ണ് ​ന​മ്മു​ടെ​ ​ദുഃ​ഖ​ത്തി​നെ​ല്ലാം​ ​കാ​ര​ണം.​ ​അ​ല്ലേ​?​ ​അ​ങ്ങ​നെ​യാ​ണ​ല്ലോ​ ​ഋ​ഷി​മാ​രും​ ​ഗു​രു​ക്ക​ന്മാ​രും​ ​പ​ഠി​പ്പി​ക്കു​ന്ന​തും." വീ​ണ്ടും​ ​അ​വ​ർ​ ​പ​റ​ഞ്ഞു:


'​ഞാ​നൊ​രു​ ​മ​ര​ണ​വീ​ട്ടി​ൽ​ ​പോ​യി.​ ​ഒ​പ്പം​ ​സ​ഹാ​ദ്ധ്യാ​പ​ക​രും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​വി​ടെ​ ​മ​രി​ച്ച​യാ​ളി​ന്റെ​ ​ഭാ​ര്യ​ ​വാ​വി​ട്ടു​ ​നി​ല​വി​ളി​ക്കു​ന്നു.​ ​എ​ല്ലാ​വ​രും​ ​രം​ഗം​ ​ക​ണ്ടി​ട്ട് ​ദുഃ​ഖി​ത​രാ​യി​ ​പി​ൻ​വാ​ങ്ങി.​ ​എ​നി​ക്ക് ​അ​ത് ​തോ​ന്നി​യി​ല്ല.​ ​ക​ര​യു​ന്ന​ ​ഭാ​ര്യ​യെ​ ​ഞാ​നൊ​ന്നു​ ​തൊ​ട്ടു.​ ​അ​വ​രൊ​ന്നു​ ​ത​ല​യു​യ​ർ​ത്തി.​ ​ഞാ​ൻ​ ​പ​തു​ക്കെ​ ​അ​വ​രോ​ട് ​പ​റ​ഞ്ഞു.​ ​'​'​ക​ര​യ​രു​ത്.​ ​ഇ​ത് ​എ​ല്ലാ​വ​ർ​ക്കും​ ​വ​രു​ന്ന​ത​ല്ലേ​ ​?​ ​ന​ല്ല​ ​ര​ണ്ട് ​മ​ക്ക​ളു​ണ്ട​ല്ലോ.​ ​അ​തി​ൽ​ ​ആ​ശ്വ​സി​ക്കൂ.​"​ ​ഞാ​നി​ത് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ആ​ ​സ്ത്രീ​ ​വ​ള​രെ​ ​ആ​ശ്വാ​സം​ ​ല​ഭി​ച്ച​തു​ ​മാ​തി​രി​ ​എ​ന്റെ​ ​മു​ഖ​ത്തേ​ക്ക് ​നോ​ക്കി.​ ​എ​ന്റെ​ ​ഭ​ർ​ത്താ​വ് ​മ​രി​ച്ച​പ്പോ​ൾ​ ​എ​ന്നെ​ ​ആ​രോ​ ​ഇ​ങ്ങ​നെ​ ​വ​ന്ന് ​തൊ​ട്ട് ​ആ​ശ്വ​സി​പ്പി​ച്ചു.​ ​അ​തി​ന്റെ​ ​ഒാ​ർ​മ്മ​യാ​ണ് ​എ​ന്നെ​ക്കൊ​ണ്ട് ​അ​ങ്ങ​നെ​ ​ചെ​യ്യി​ച്ച​ത്.​ ​അ​ങ്ങ​നെ​ ​ആ​ ​മ​ര​ണ​വീ​ട്ടി​ൽ​ ​പോ​യ​ത് ​എ​നി​ക്കും​ ​ആ​ശ്വാ​സം​ ​പ​ക​രു​ന്ന​താ​യിത്തീ​ർ​ന്നു."
ഇ​ങ്ങ​നെ​ ​അ​ന്യോ​ന്യം​ ​ആ​ശ്വാ​സം​ ​പ​ക​രാ​ൻ​ ​ന​മു​ക്കെ​ല്ലാം​ ​സാ​ധി​ക്കി​ല്ലേ?

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT