ഭൗതി​കതയും ആത്മീയതയും

മുനി​ നാരായണ പ്രസാദ് | Sunday 25 November 2018 12:43 AM IST

manavadarshanam

ബ​ഹു​മാ​ന്യ​നാ​യ​ ​ഒ​രു​ ​സ​ന്ദ​ർ​ശ​ക​ൻ.​ ​സ്വ​യം​ ​പ​രി​​​ച​യ​പ്പെ​ടു​ത്തി​​​:​ ​ഡ​ൽ​ഹി​​​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​​​ൽ​ ​ഇം​ഗ്ളീ​ഷ് ​പ്രൊ​ഫ​സ​റാ​യി​രു​ന്നു.​ ​റി​​​ട്ട​യ​ർ​ ​ചെ​യ്തു.​ ​ക്രി​സ്തീ​യ​ ​പുരോ​ഹി​​​ത​നു​മാ​ണ്.​ ​അ​ദ്ദേ​ഹം​ ​ചോ​ദി​​​ച്ചു,

'​'​ഇ​വി​​​ടെ​ ​നാ​രാ​യ​ണ​ഗു​രു​കു​ല​ത്തി​​​ൽ​ ​എ​ന്തെ​ല്ലാം​ ​ന​ട​ക്കു​ന്നു​ണ്ട്?​""


'​'​പ​ഠി​ക്കു​ക,​ ​പ​ഠി​പ്പി​ക്കു​ക,​ ​അ​റി​യു​ക,​ ​അ​റി​യി​ക്കു​ക,​ ​ഇ​ത്ര​മാ​ത്രം.​ ​ഈ​ ​പ​ഠ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഉ​രു​ത്തി​രി​ഞ്ഞു​വ​രു​ന്ന​ ​ആ​ശ​യ​ങ്ങ​ൾ​ ​എ​ഴു​തി​വ​ച്ചു​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്.​ ​അ​ങ്ങ​നെ​ ​ഒ​രു​ ​പ്ര​സി​ദ്ധീ​ക​ര​ണ​വി​ഭാ​ഗ​വു​മു​ണ്ടാ​യി​"​ .


'​'​ഇ​ക്കാ​ല​ത്ത് ​അ​റി​വു​ ​വേ​ണ്ട,​ ​ആ​ചാ​രം​ ​മ​തി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ആ​യി​ട്ടു​ണ്ട് ​കാ​ര്യ​ങ്ങ​ൾ.​ ​ഇ​ത് ​എ​വി​ടെ​യും​ ​കാ​ണു​ന്നു.​ ​ഞാ​ൻ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​ക്രി​സ്തീ​യ​ ​സ​മൂ​ഹ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടെ.​ ​ആ​ളു​ക​ൾ​ ​ആ​ചാ​ര​ങ്ങ​ൾ​ ​കൊ​ണ്ടു​ ​തൃ​പ്തി​പ്പെ​ടു​ന്നു.​ ​ഈ​ ​ആ​ചാ​ര​ങ്ങ​ളു​ടെ​ ​അ​ർ​ത്ഥ​മെ​ന്ത്?​ ​അ​തൊ​ക്കെ​ ​എ​ന്തി​നു​ ​ചെ​യ്യു​ന്നു​?​ ​ഇ​തൊ​ന്നും​ ​ആ​രും​ ​അ​റി​യു​ന്നി​ല്ല,​ ​അ​ന്വേ​ഷി​ക്കു​ന്നു​മി​ല്ല.​""
'​'​ന​മ്മ​ൾ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​നി​സ​ഹാ​യ​രാ​ണെ​ന്നു​ ​തോ​ന്നു​ന്നു.​ ​അ​റി​വു​ ​വേ​ണം​ ​എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​ ​മാ​ത്ര​മേ​ ​അ​റി​വു​ണ്ടാ​കു​ന്ന​തി​ൽ​ ​സ​ഹാ​യി​ക്കാ​നാ​വൂ.​ ​വേ​ണ്ടാ​ത്ത​വ​രു​ടെ​ ​മു​മ്പി​ൽ​ ​വി​ള​മ്പ​ത്ത​ക്ക​ ​വി​ഭ​വ​മ​ല്ല​ ​അ​റി​വ്."
'​'​ആ​രും​ ​കൈ​യാ​ളാ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​ല്ലെ​ങ്കി​ലും​ ​ന​ഷ്ട​മാ​യി​പ്പോ​കാ​ത്ത​ ​ഒ​രു​ ​ആദ്ധ്യാ​ത്മി​ക​ ​സം​സ്കാ​രം​ ​ഭാ​ര​ത​ത്തി​നു​ണ്ട്.​ ​അ​തി​നെ​ ​വ​ള​രാ​ൻ​ ​ജ​ന​ങ്ങ​ൾ​ ​അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ​ ​കൂ​ടി​ ​അ​തി​ന്റെ​ ​വേ​ര​റ്റു​ ​പോ​വു​ക​യി​ല്ല.""
'​'​അ​തു​ ​ശ​രി​യാ​ണ്.​ ​പ​ക്ഷേ​ ​സം​സ്കാ​ര​വും​ ​ആ​ദ്ധ്യാ​ത്മി​ക​ത​യും​ ​ത​മ്മി​ൽ​ ​വ​ലി​യൊ​രു​ ​വി​ട​വു​ ​സം​ഭ​വി​ച്ചി​രി​ക്കു​ന്നു.​ ​ഭൗ​തി​ക​ത​യി​ൽ​ ​ത​ത്‌​പ​ര​രാ​യ​ ​പാ​ശ്ചാ​ത്യ​സം​സ്കാ​രം​ ​ഇ​വി​ടെ​ ​ക​ട​ന്നു​ക​യ​റു​ക​യും,​ ​ഇ​വി​ട​ത്തെ​ ​സം​സ്കാ​രം​ ​അ​താ​യി​ ​മാ​റു​ക​യും​ ​ചെ​യ്തി​രി​ക്കു​ന്നു.​ ​അ​തു​മൂ​ലം​ ​നി​ല​വി​ലു​ള്ള​ ​സം​സ്കാ​ര​വും​ ​ആ​ദ്ധ്യാ​ത്മി​ക​ത​യു​ടേ​താ​യ​ ​വേ​രും​ ​ത​മ്മി​ൽ​ ​വേ​ർ​പെ​ട്ടു​ ​നി​ല്ക്കു​ന്നു."
'​'​അ​തു​ ​ശ​രി​യാ​ണ്.​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​ഇ​ക്കാ​ര്യം​ ​അ​റി​യു​ന്നി​ല്ല.​ ​എ​ങ്കി​ലും​ ​ഇ​ത​റി​യു​ന്ന​വ​ർ​ക്ക് ​ഇ​വ​യെ​ ​കൂ​ട്ടി​യി​ണ​ക്കി​ ​നി​ല​നി​റു​ത്താ​ൻ​ ​സാ​ധി​ക്കും.​ ​ഭൗ​തി​ക​മെ​ന്ന​തും​ ​ജീ​വി​ത​ത്തി​ന്റെ​ ​ഒ​രു​ ​മു​ഖം​ ​ത​ന്നെ​യാ​ണ്.​ ​ഭൗ​തി​ക​മാ​യ​ ​ജീ​വി​ത​ത്തി​ൽ​ ​നി​ന്നും,​ ​ഭൗ​തി​ക​മാ​യ​ ​ലോ​ക​ത്തി​ൽ​ ​നി​ന്നും​ ​വേ​റി​ട്ടു​ ​നി​ൽ​ക്കു​ന്ന​ ​ഒ​രാ​ദ്ധ്യാ​ത്മി​ക​ത​യു​മി​ല്ല.​ ​ആ​ത്മീ​യ​വ​ശം​ ​കൂ​ടാ​തെ​യു​ള്ള​ ​ഭൗ​തി​ക​ജീ​വി​ത​വു​മി​ല്ല.​ ​ന​മ്മ​ൾ​ ​അ​റി​ഞ്ഞാ​ലും​ ​ഇ​ല്ലെ​ങ്കി​ലും.​ ​അ​തു​കൊ​ണ്ട് ​ഭൗ​തി​ക​ത​യെ​യും​ ​ആ​ത്മീ​യ​ത​യെ​യും​ ​ഒ​രൊ​റ്റ​ ​മ​ഹാ​സ​ത്യ​ത്തി​ന്റെ​ ​ഇ​രു​വ​ശ​ങ്ങ​ളാ​യി​ ​ദ​ർ​ശി​ക്കു​ന്ന​ ​ഒ​രു​ ​പു​തി​യ​ ​ത​രം​ ​ശാ​സ്ത്രീ​യ​ ​ചി​ന്ത​ ​ന​മു​ക്ക് ​ആ​വ​ശ്യ​മാ​യി​ ​വ​ന്നി​രി​ക്കു​ന്നു.
'​'​വാ​സ്ത​വ​ത്തി​ൽ​ ​ഭൗ​തി​ക​ത​യെ​യും​ ​ആ​ത്മീ​യ​ത​യെ​യും​ ​ഭാ​ര​ത​ത്തി​ലെ​ ​ഋ​ഷി​മാ​രും​ ​ഗു​രു​ക്ക​ന്മാ​രും​ ​ഒ​രി​ക്ക​ലും​ ​ര​ണ്ടാ​യി​ ​ക​ണ്ടി​ട്ടു​മി​ല്ല.​""

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT