ജീവിതത്തിനൊരു പുനഃക്രമീകരണം

മുനി നാരായണപ്രസാദ് | Sunday 10 February 2019 12:31 AM IST

editors-pick-

ന​ന്ദി​യി​ലെ​ ​സു​ഖ​വാ​സം​ ​ക​ഴി​ഞ്ഞ് ​ഞ​ങ്ങ​ൾ​ ​തി​രു​വ​മ്പാ​ടി​യി​ലേ​ക്കു​ള്ള​ ​യാ​ത്ര​യി​ലാ​ണ്.​ ​നൂ​റു​ദ്ദീ​ന്റെ​ ​കാ​റി​ലാ​ണ്.​ ​കാ​റോ​ടി​ക്കു​ന്ന​ ​കൂ​ട്ട​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​യു​ന്നു.


'​'​കേ​ര​ളീ​യ​രു​ടെ​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​പൊ​തു​വേ​ ​വ​ള​രെ​ ​ഉ​യ​ർ​ന്നി​രി​ക്കു​ന്നു.​ ​ന​ല്ല​ ​ന​ല്ല​ ​വീ​ടു​ക​ൾ​ ​ന​ഗ​ര​ങ്ങ​ളി​ലു​ള്ള​ ​ജീ​വി​ത​ ​സൗ​ക​ര്യം​ ​ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ആ​യി​ട്ടു​ണ്ട്.​ ​സ്വ​ന്തം​ ​പാ​ർ​പ്പി​ട​മി​ല്ലാ​ത്ത​വ​രു​ടെ​ ​എ​ണ്ണം​ ​വ​ള​രെ​ ​കു​റ​ഞ്ഞു.​ ​തി​ന്നാ​നും​ ​കു​ടി​ക്കാ​നു​മു​ള്ള​ ​വി​ഭ​വ​ങ്ങ​ൾ​ക്ക് ​ദാ​രി​ദ്ര്യ​മി​ല്ല.​ ​വ​സ്ത്ര​ധാ​ര​ണ​ത്തി​നു​ള്ള​ ​തു​ണി​ത്ത​ര​ങ്ങ​ൾ​ ​ധാ​രാ​ളം.​ ​ഇ​തൊ​ക്കെ​ ​വാ​ങ്ങാ​ൻ​ ​ആ​ളു​ക​ളു​ടെ​ ​കൈ​വ​ശം​ ​പ​ണ​മു​ണ്ട്.​ ​വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ഉ​ള്ള​ ​ജീ​വി​ത​നി​ല​വാ​രം​ ​ഇ​വി​ടെ​യും​ ​ആ​യി​ട്ടു​ണ്ടെ​ന്നു​ ​പ​റ​യാം.​ ​പ​ക്ഷേ,​ ​ഇ​ങ്ങ​നെ​ ​ജീ​വി​ത​നി​ല​വാ​രം​ ​ഉ​യ​രു​ന്ന​ത​നു​സ​രി​ച്ച് ​അ​റി​വി​ന്റെ​ ​നി​ല​വാ​രം​ ​താ​ഴു​ന്നു.​ ​സ്വ​ന്തം​ ​ഇ​ച്ഛാ​ശ​ക്തി​ ​മു​ഴു​വ​ൻ​ ​ജീ​വി​ത​സൗ​ക​ര്യം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും​ ​അ​വ​ ​സ്വ​ന്ത​മാ​ക്കാ​ൻ​ ​വേ​ണ്ട​ ​പ​ണം​ ​സ​മ്പാ​ദി​ക്കു​ന്നതി​നും​ ​ഉ​ള്ള​ ​വ​ഴി​ ​ക​ണ്ടെ​ത്താ​ൻ​ ​മാ​ത്രം​ ​വി​നി​യോ​ഗി​ക്കു​ന്നു.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​യാ​യി​രി​ക്കും​ ​പു​റ​മേ​ ​മോ​ടി​യു​ള്ള​വ​രാ​യി​ ​കാ​ണ​പ്പെ​ടു​ന്ന​ ​ആ​ളു​ക​ളു​ടെ​ ​ഉ​ള്ള് ​എ​പ്പോ​ഴും​ ​അ​സ്വ​സ്ഥ​മാ​യി​രി​ക്കു​ന്ന​ത്.​ ​ഈ​ ​അ​സ്വ​സ്ഥ​ത​ ​കു​ടും​ബ​ ​ജീ​വി​ത​ത്തി​ൽ​ ​മു​ത​ൽ​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​ ​വ​രെ​ ​തെ​ളി​ഞ്ഞു​ ​കാ​ണാം.​ ​ഇ​തി​നെ​ന്താ​ണൊ​രു​ ​പ​രി​ഹാ​രം​?"


'​'​ജീ​വി​ത​ ​സൗ​ക​ര്യ​ങ്ങ​ളും​ ​അ​വ​ ​നേ​ടാ​നു​ള്ള​ ​പ​ണ​മു​ണ്ടാ​ക്കു​ന്ന​തും​ ​മാ​ത്ര​മ​ല്ല,​ ​മ​നു​ഷ്യ​ജീ​വി​ത​ത്തെ​ ​അ​ർ​ത്ഥ​വ​ത്താ​ക്കി​ത്തീ​ർ​ക്കു​ന്ന​ത്.​ ​മ​ന​ന​ശീ​ല​മു​ള്ള​വ​നാ​ണ​ല്ലോ​ ​മ​നു​ഷ്യ​ൻ.​ ​ഈ​ ​മ​ന​ന​ശീ​ല​ത്തെ,​ ​അ​ന്ന​ന്നേ​ക്കു​ള്ള​ ​അ​പ്പം​ ​നേ​ടാ​നും​ ​ജീ​വി​ത​സൗ​ക​ര്യം​ ​കൂ​ട്ടാ​നും​ ​വേ​ണ്ടി​ ​മാ​ത്രം​ ​മ​നു​ഷ്യ​ൻ​ ​ഇ​ന്ന് ​ഉ​പ​യോ​ഗി​ക്കു​ന്നു.​ ​'​'​അ​പ്പം​കൊ​ണ്ട് ​മാ​ത്ര​മ​ല്ല​ ​മ​നു​ഷ്യ​ൻ​ ​ജീ​വി​ക്കു​ന്ന​ത്.​ ​ദൈ​വ​വ​ച​നം​കൊ​ണ്ട് ​കൂ​ടി​യാ​ണ്.​"​ ​എ​ന്ന് ​യേ​ശു​ ​പ​റ​ഞ്ഞി​ല്ലേ​?​ ​അ​പ്പ​ത്തി​ന്റെ​ ​ത​ല​ത്തെ​ക്കാ​ൾ​ ​ഉ​ന്ന​ത​മാ​യ​ ​മൂ​ല്യ​ങ്ങ​ളി​ലേ​ക്ക് ​ശ്ര​ദ്ധ​ ​തി​രി​ക്കു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ ​കു​റ​യു​ന്നു.​ ​അ​പ്പ​ത്തി​ന്റെ​ ​മൂ​ല്യ​ത്തി​നെ​ന്ന​വ​ണ്ണം​ ​ഈ​ ​മൂ​ല്യ​ങ്ങ​ൾ​ക്കും​ ​മ​നു​ഷ്യ​ ​ജീ​വി​ത​ത്തി​ൽ​ ​സ്ഥാ​ന​മു​ണ്ട്.​ ​ശാ​ശ്വ​ത​ത്വ​മു​ണ്ട്.​ ​അ​വ​യു​ടെ​ ​പ്രാ​ധാ​ന്യ​ത്തി​ന് ​മു​ൻ​ഗ​ണ​ന​ ​കൊ​ടു​ത്തു​കൊ​ണ്ട് ​സം​സാ​രി​ച്ച​ത് ​ജ്ഞാ​നി​ക​ളാ​യ​ ​ഗു​രു​ക്ക​ന്മാ​രും​ ​പ്ര​വാ​ച​ക​ന്മാ​രു​മാ​ണ്.​ ​അ​വ​രി​ലേ​ക്കു​ള്ള​ ​തി​രി​ച്ചു​ ​പോ​ക​ലാ​ണ് ​ഇ​ന്നു​ ​വേ​ണ്ട​ത്.​ ​അ​വ​രു​ടെ​ ​ജ്ഞാ​ന​ ​വ​ച​സ്സു​ക​ളു​ടെ​ ​അ​ന്ത​സ്സാ​രം​ ​ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ​ആ​ധു​നി​ക​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ ​മൂ​ല്യ​പ​ര​മാ​യി​ ​ക്ര​മീ​ക​രി​ച്ചു​കൊ​ണ്ട് ​മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് ​വേ​ണ്ട​ത്."
​'​എ​ന്താ​ണ് ​ഈ​ ​മൂ​ല്യ​പ​ര​മാ​യ​ ​ക്ര​മീ​ക​ര​ണം."


'​​സ്വ​ന്തം​ ​ജീ​വി​ത​ത്തി​ന് ​അ​ർ​ത്ഥം​ ​ന​ൽ​കു​ന്ന​ ​ആ​ത്യ​ന്തി​ക​ ​മൂ​ല്യ​മെ​ന്ത് ​എ​ന്ന് ​ഓ​രോ​രു​ത്ത​രും,​ ​ഈ​ ​ഗു​രു​ക്ക​ന്മാ​രു​ടെ​ ​വാ​ക്കു​ക​ളു​ടെ​ ​വെ​ളി​ച്ച​ത്തി​ൽ​ ​സ്വ​യം​ ​തീ​രു​മാ​നി​ക്ക​ണം.​ ​ഇ​ന്നു​ ​ല​ഭ്യ​മാ​യ​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​യും​ ​സൗ​ക​ര്യ​ങ്ങ​ളെ​യും​ ​ആ​ ​മു​ഖ്യ​താ​ത്പ​ര്യ​ത്തി​ന് ​അ​നു​ഗു​ണ​മാ​യി​ത്തീ​രു​ന്ന​ ​ത​ര​ത്തി​ൽ​ ​ക്ര​മീ​ക​രി​ക്ക​ണം.​ ​അ​തി​നു​ ​പ്ര​തി​കൂ​ല​മെ​ന്നു​ ​തോ​ന്നു​ന്ന​ ​സൗ​ക​ര്യ​ങ്ങ​ളും​ ​താ​ത്കാ​ലി​ക​ ​സു​ഖ​ങ്ങ​ളും​ ​വേ​ണ്ടെ​ന്നു​ ​വ​യ്ക്കാ​നു​ള്ള​ ​വി​വേ​ക​വും​ ​വേ​ണം."

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT