തെ​രു​വു​വി​ള​ക്കു​ക​ളു​ടെ​ ​സ​മ​യ​ക്ര​മം വയോജനങ്ങളെ ക്ളേശിപ്പിക്കുന്നു

Tuesday 12 February 2019 12:56 AM IST

street-light-

തെ​രു​വു​വി​ള​ക്കു​ക​ളു​ടെ​ ​സ​മ​യ​ക്ര​മീ​ക​ര​ണം​ ​വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ​ബു​ദ്ധി​മു​ട്ടാ​ക്കു​ന്നു​ ​എ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടാ​നാ​ണ് ​ഈ​ ​ക​ത്തെഴു​തു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​വൈ​കി​ട്ട് ​ആ​റ് ​മ​ണി​ക്ക് ​ക​ത്തി​ക്കു​ക​യും​ ​രാ​വി​ലെ​ ​ആ​റി​ന് ​അ​ണ​യ്ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​വൈ​കി​ട്ട് 6.30​ ​വ​രെ​ ​ന​ല്ല​ ​പ​ക​ൽ​വെ​ളി​ച്ചം​ ​ഉ​ണ്ട്.​ ​എ​ന്നാ​ൽ​ ​രാ​വി​ലെ​ 6.30​ ​വ​രെ​ ​ന​ല്ല​ ​ഇ​രു​ട്ടാ​ണ്.​ ​


ഇ​പ്പോ​ഴ​ത്തെ​ ​സ​മ​യം​ ​വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ​വ​ള​രെ​യ​ധി​കം​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.​ ​പ്ര​ത്യേ​കി​ച്ചും​ ​രാ​വി​ലെ​ ​ന​ട​ക്കാ​ൻ​ ​പോ​കു​ന്ന​വ​ർ​ക്ക്.​ ​ആ​റി​ന് ​വി​ള​ക്ക​ണ​ഞ്ഞാ​ൽ​ ​ഇ​രു​ട്ടി​ൽ​ ​ത​പ്പി​ത​ട​ഞ്ഞാ​ണ് ​വ​യോ​ജ​ന​ങ്ങ​ൾ​ ​വീ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തേ​ണ്ടി​ ​വ​രു​ന്ന​ത്.


ഡി​സം​ബ​ർ​-​ജ​നു​വ​രി​ ​മാ​സ​ങ്ങ​ളി​ൽ​ ​ഉ​ദ​യാ​സ്ത​മ​യ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​വ്യ​ത്യാ​സ​വും​ ​പ​ക​ൽ​ ​സ​മ​യം​ ​കു​റ​വും​ ​ആ​യ​തി​നാ​ൽ​ ​അ​ത​നു​സ​രി​ച്ച് ​സ​മ​യ​ക്ര​മീ​ക​ര​ണ​വും​ ​ആ​വ​ശ്യ​മാ​ണ്.​ ​ഇ​ത് ​ആ​ർ​ക്കും​ ​മ​ന​സി​ലാ​കു​ന്ന​ ​ഒ​രു​ ​യാ​ഥാ​ർ​ത്ഥ്യം​ ​ആ​യി​ട്ടും​ ​എ​ന്തു​കൊ​ണ്ട് ​അ​ങ്ങ​നെ​യൊ​രു​ ​ക്ര​മീ​ക​ര​ണം​ ​ന​ട​ത്തു​ന്നി​ല്ല​ ​ . ആ​വ​ശ്യ​വും​ ​സൗ​ക​ര്യ​വും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​വൈ​കി​ട്ട് 6.30​ന് ​വി​ള​ക്ക് ​ക​ത്തി​ക്കു​ക​യും​ ​രാ​വി​ലെ​ 6.30​ന് ​അ​ണ​യ്ക്കു​ക​യും​ ​ചെ​യ്യാ​നു​ള്ള​ ​ ന​ട​പ​ടി​ ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്നു.


എം.​ ​രാ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, പാ​ൽ​ക്കു​ള​ങ്ങ​ര,​ ​
പേ​ട്ട,തി​രു​വ​ന​ന്ത​പു​രം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT