സാമ്പത്തിക ബുദ്ധിമുട്ടിന് പരിഹാരം സംവരണമല്ല

Friday 11 January 2019 12:34 AM IST

indian-parliament-

മു​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ​പ​ത്തു​ ​ശ​ത​മാ​നം​ ​സം​വ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള​ ​ഭ​ര​ണ​ഘ​ട​നാ​ ​ഭേ​ദ​ഗ​തി ബി​ല്ലി​ന് ​ഏ​റെ​ക്കു​റെ​ ​എ​ല്ലാ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളും​ ​ഒ​ത്തു​രു​മ​യോ​ടെ​ ​ഐ​ക്യം​ ​പ്ര​ഖ്യാ​പി​ച്ച​ത് ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു.​ ​

ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​പ്ര​കാ​രം​ ​പി​ന്നാ​ക്ക​ ​ജാ​തി​യി​​ലു​ള്ള​വ​രു​ടെ​ ​സാ​മു​ദാ​യി​ക​ ​അ​വ​സ്ഥ​ ​മാ​റ്റി​ ​മെ​ച്ച​പ്പെ​ട്ട​ ​സാ​മൂ​ഹി​ക​ ​നീ​തി​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു​ ​സം​വ​ര​ണം.​ ​പി​ന്നാ​ക്ക​ ​ജാ​തി​ക്കാ​ർ​ക്ക് ​സാ​മ്പ​ത്തി​കം​ ​ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത​ല്ല​ ​സം​വ​ര​ണം​ ​എ​ന്ന​ർ​ത്ഥം.​ ​മു​ന്നാ​ക്ക​ക്കാ​ർ​ ​സാ​മൂ​ഹി​ക​മാ​യി​ ​മു​ൻ​നി​ര​യി​ൽ​ ​ത​ന്നെ​യാ​ണ്.​ ​അ​വ​രി​ൽ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​കു​റേ​പ്പേ​ർ​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്നു​ ​എ​ന്ന​തും​ ​വാ​സ്ത​വ​മാ​ണ്.​ ​ദാ​രി​ദ്യം​ ​അ​നു​ഭ​വി​ക്കു​ന്ന​ ​മു​ന്നാ​ക്ക​ക്കാ​രു​ടെ​ ​ദാ​രി​ദ്ര്യം​ ​മാ​റ്റാ​ൻ​ ​സം​വ​ര​ണ​മ​ല്ല​ ​മാ​ർ​ഗം​;​ ​മ​റി​ച്ച് ​ധ​ന​സ​ഹാ​യ​മോ​ ​അ​ല്ലെ​കി​ൽ​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ട് ​പ​രി​ഹ​രി​ക്കാ​ൻ​ ​വേ​ണ്ടി​യു​ള്ള​ ​പ​ദ്ധ​തി​ക​ളോ​ ​ആ​ണ് ​ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്.​ ​

അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ക​യും​ ​പാ​ർ​ശ്വ​വ​ത്‌ക​രി​ക്ക​പ്പെ​ടു​ക​യും​ ​ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ ​പി​ന്നാ​ക്ക​ ​ജാ​തി​ക്കാ​ർ​ക്ക് ​മെ​ച്ച​പ്പെ​ട്ട​ ​സാ​മു​ദാ​യി​ക​ ​അ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കാ​നാ​യി​ ​രൂ​പ​ക​ൽ​പ​ന​ ​ചെ​യ്ത​ ​സം​വ​ര​ണം​ ​എ​ന്ന​ ​മ​ഹ​ത്താ​യ​ ​ഭ​ര​ണ​ഘ​ട​നാ​ ​ത​ത്വ​ത്തെ​ ​മു​ന്നാ​ക്ക​ക്കാ​ർ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടു​ക​ളു​ടെ​ ​പേ​രി​ൽ​ ​ഭേ​ദ​ഗ​തി​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത് ​പി​ന്നാ​ക്ക​ക്കാ​രോ​ടു​ ​മാ​ത്ര​മ​ല്ല​ ​മു​ന്നാ​ക്ക​ക്കാ​രോ​ടും​ ​ചെ​യ്യു​ന്ന​ ​അ​നീ​തി​യാ​ണ്.​ ​മു​ന്നാ​ക്ക​ക്കാ​രി​ൽ​ ​ഒ​രു​വി​ഭാ​ഗം​ ​അ​നു​ഭ​വി​ക്കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ടി​ന് ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​സ​മി​തി​യെ​ ​നി​യോ​ഗി​ച്ച് ​പ​ദ്ധ​തി​ക​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യു​ക​യാ​ണ് ​വേ​ണ്ട​ത്.
എ.​കെ​ .​അ​നി​ൽ​കു​മാർ
നെ​യ്യാ​റ്റി​ൻ​കര

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT