ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കും

കെ.പി.കൈലാസ് നാഥ് | Monday 17 December 2018 12:28 AM IST

kadakampally-surendran-

ശ​ബ​രി​മ​ല​യി​ലെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​ക്ര​മാ​നു​ഗ​ത​മാ​യി​ ​നീ​ക്കു​മെ​ന്ന് ​ദേ​വ​സ്വം​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ഹൈ​ക്കോ​ട​തി​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മു​ന്നോ​ട്ട് ​വ​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യി​ ​ന​ട​പ്പി​ലാ​ക്കും.​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​അ​നു​സ​രി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ കേ​ര​ള​കൗ​മു​ദി​യോ​ട് ​പ​റ​ഞ്ഞു.


?​ ​നി​രോ​ധ​നാ​ജ്ഞ​ ​മ​ക​ര​വി​ള​ക്ക് ​വ​രെ​ ​തു​ട​രു​മോ
ശ​ബ​രി​മ​ല​യി​ലെ അ​ന്ത​രീ​ക്ഷം​ ​നോ​ക്കി​ ​ഉ​ചി​ത​മാ​യ​ ​സ​മ​യ​ത്ത് ​നി​രോ​ധ​നാ​ജ്ഞ​ ​എ​ടു​ത്തു​ക​ള​യും.​ ​ സ​ർ​ക്കാ​രി​ന് ​പി​ടി​വാ​ശി​യി​ല്ല.​ ​തീ​ർ​ത്ഥാ​ട​നം​ ​സു​ഗ​മ​മാ​ക്കു​ക​ ​മാ​ത്ര​മാ​ണ് ​ല​ക്ഷ്യം.


?​ ​കോ​ട​തി​ ​പ​റ​ഞ്ഞി​ട്ടും​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​എ​ന്താ​ണ് ​നീ​ക്കാ​ത്ത​ത്
യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​ശ​ബ​രി​മ​ല​യി​ൽ​ ​ഇ​പ്പോ​ൾ​ ​കാ​ര്യ​മാ​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല.​ ​ആ​ർ​ക്കാ​ണ് അ​സൗ​ക​ര്യം​ ​എ​ന്നാ​ണ് ​കോ​ട​തിയുടെ നി​രീ​ക്ഷ​ണ​ ​സ​മി​തി​ ​ചോ​ദി​ച്ച​ത്.​ ​മ​ഹാ​കാ​ണി​ക്ക​യ്ക്കു​ ​മു​ന്നി​ലും​ ​വാ​വ​രു ന​ട​യി​ലും​ ​ഉ​ള്ള​ ​ബാ​രി​ക്കേ​ഡി​നി​ട​യി​ൽ​ ​ലോ​റി​ക്ക് ​പോ​കാ​നു​ള്ള​ ​സ്ഥ​ല​മു​ണ്ട്.​ ​അ​തൊ​രു​ ​സ​മ​ര​ ​കേ​ന്ദ്ര​മാ​ക്കാ​തി​രി​ക്കാ​നാ​ണ് ​സ​ർ​ക്കാ​ർ​ ​ശ്ര​മം. കോ​ട​തി​ നി​യോ​ഗി​ച്ച​ ​നി​രീ​ക്ഷ​ക​ർ​ ​അ​താ​ത് ​സ​മ​യ​ത്ത് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കു​ന്നു​ണ്ട്.​ ​ഹൈ​ക്കോ​ട​തി​ ​പ​റ​യു​ന്ന​ ​വി​ധ​ത്തി​ൽ​ ​എ​ല്ലാ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​എ​ടു​ത്തു​ക​ള​യും.


?​ ​വേ​ണു​ഗോ​പാ​ല​ൻ​ ​നാ​യ​രു​ടെ​ ​ആ​ത്മ​ഹ​ത്യ​ ​വി​വാ​ദ​മാ​യ​ല്ലോ
മു​ട്ട​ടയി​ലെ​ ​വേ​ണു​ഗോ​പാ​ല​ൻ​ ​നാ​യ​രു​ടെ​ ​ആ​ത്മ​ഹ​ത്യ​യെ​ ​രാ​ഷ്ട്രീ​യ​ ​മു​ത​ലെ​ടു​പ്പി​നാ​യി​ ​ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.​ ​ബി.​ജെ.​പി​യു​ടെ​ ​അ​ധ​:​പ​ത​ന​വും​ ​രാ​ഷ്ട്രീ​യ​ ​പാ​പ്പ​ര​ത്ത​വു​മാ​ണി​ത് ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​വേ​ണു​ഗോ​പാ​ലി​ന്റെ​ ​ബ​ന്ധു​ക്ക​ളോ​ട് ​ഞാ​ൻ​ ​സം​സാ​രി​ച്ചി​രു​ന്നു.​ ​അ​യാ​ൾ​ ​പ്ര​ത്യേ​ക​ ​സ്വ​ഭാ​വ​ക്കാ​ര​നും​ ​മ​ദ്യ​പാ​നി​യു​മാ​ണ് .​ ​അ​തി​ന്റേ​താ​യ​ ​അ​സ്വാ​സ്ഥ്യ​മു​ണ്ട്.​ ആ​റ് ​സെ​ന്റ്​ ​ഭൂ​മി​ ​വി​റ്റു.​ ​അ​മ്മ​യോ​ടും​ ​സ​ഹോ​ദ​ര​നോ​ടൊ​പ്പ​മാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ ​ഇ​യാ​ൾ​ക്ക് ​എ​ന്തെ​ങ്കി​ലും​ ​ഭ​ക്തി​പ്ര​സ്ഥാ​ന​വു​മാ​യി​ ​ബ​ന്ധ​മു​ള്ള​താ​യി​ ​ആ​ർ​ക്കുമ​റി​യി​ല്ല.​ ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​തി​ര​ഞ്ഞെ​ടു​ത്തത് സ്റ്രാ​ച്യൂ​ ​ആ​യി​പ്പോ​യി​ ​എ​ന്നു​ ​മാ​ത്രം.​ ​പൊ​ലീ​സ് ​സ​മ​യോ​ചി​ത​മാ​യി​ ​ഇ​ട​പെ​ട്ട​തു​കൊ​ണ്ടാ​ണ് ​സി.​കെ.​പ​ദ്മ​നാ​ഭ​നും​ ​മറ്റുള്ള​വ​ർ​ക്കും പൊ​ള്ള​ലേ​ൽ​ക്കാ​തി​രു​ന്ന​ത്.​ ​ മ​ജി​സ്ട്രേ​റ്ര് ​രേഖപ്പെടുത്തിയ​ ​മ​ര​ണ​മൊ​ഴി​യി​ൽ​ ​ശ​ബ​രി​മ​ല​യെ​ക്കു​റി​ച്ച് ​ഒ​ന്നും​ ​പ​റ​യു​ന്നി​ല്ല. ളാ​ഹ​യ്‌ക്ക് സ​മീ​പം​ ​റോ​ഡ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​ ​ശി​വ​ദാ​സ​നെ​യും​ ​ ബ​ലി​ദാ​നി​യാ​ക്കാ​ൻ​ ​ബി.​ജെ.​പി​ ​ശ്ര​മി​ച്ചു.​ ​കൊ​ടും​ക്രി​മി​ന​ലാ​യ​ ​വ​ത്സ​ൻ​ ​തി​ല്ല​ങ്കേ​രി​ക്ക് ​മൈ​ക്ക് ​കൊ​ടു​ത്ത​ത് ​ഒ​രു​ ​സാ​ഹ​ച​ര്യ​ത്തെ​ ​മ​റി​ക​ട​ക്കാ​ൻ​ ​പൊ​ലീ​സെ​ടു​ത്ത​ ​ത​ന്ത്ര​പ​ര​മാ​യ​ ​നീ​ക്ക​മാ​യി​രു​ന്നു.​ ​പൊ​ലീ​സ് ​ആ​ത്മ​സം​യ​മ​ന​ത്തോ​ടെ​യാ​ണ് ​ പ്ര​ശ്ന​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്ത​ത്.​

?​എ​ന്തു​കൊ​ണ്ടാ​ണ് ​സ​ത്യാ​ഗ്ര​ഹ​മ​നു​ഷ്ഠി​ച്ച​ ​യു.​ഡ‌ി.​എ​ഫ് ​എം.​എ​ൽ.​എ​ ​മാ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്താ​തി​രു​ന്ന​ത്.
ഏ​ത് ​ദി​വ​സ​വും​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​വ​ർ​ക്ക് ​വി​ഷ​യം​ ​ഉ​ന്ന​യി​ക്കാ​വു​മാ​യി​രു​ന്ന​ല്ലോ.​ ​അ​പ്പ​പ്പോ​ൾ​ ​ത​ന്നെ​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ 144​ ​ൽ​ ​യു.​ഡി.​എ​ഫ് ​ഒ​രു​ ​മു​ദ്രാ​വാ​ക്യം​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​പ്രാ​യോ​ഗി​ക​മാ​യി​ ​ശ​ബ​രി​മ​ല​യി​ൽ​ 144​ ​ഇ​ല്ല​ ​എ​ന്ന് ​അ​വ​ർ​ക്ക​റി​യാ​മാ​യി​രു​ന്നു.​ 80,000​ ​അ​യ്യ​പ്പ​ഭ​ക്ത​ന്മാ​ർ​ ​വ​രു​ന്നി​ട​ത്ത് ​എ​ന്ത് ​നി​രോ​ധ​നാ​ജ്ഞ.​ ​അ​ത് ​അ​ക്ര​മി​ക​ൾ​ക്ക് ​മാ​ത്രമാണ് ​ബാ​ധ​കം. ഇ​തൊ​ന്നും​ ​യു.​ഡി.​എ​ഫി​ന് ​മ​ന​സി​ലാ​വി​ല്ല.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ന​ല്ല​ ​മൂ​ല്യ​ങ്ങ​ളെ​ ​ക​ള​ഞ്ഞു​കു​ളി​ക്കു​ക​യാ​ണ്.​ ​മ​തേ​ര​ത​ര​ ​പാ​ർ​ട്ടി​യെ​ന്ന​ ​ലേ​ബ​ൽ​ ​അ​ദ്ദേ​ഹം​ ​ഇ​ല്ലാ​താ​ക്കി.​ ​തെ​റ്രാ​യ​ ​വ​ഴി​യി​ലാ​ണ് ​അ​ദ്ദേ​ഹം​ ​യു.​ഡി.​എ​ഫി​നെ​ ​ന​യി​ക്കു​ന്ന​ത്.​ .


?​ ​വ​നി​താ​മ​തി​ൽ​ ​വ​ർ​ഗീ​യ​ ​മ​തി​ൽ​ ​ആ​ണ് ​എ​ന്ന​ ​ആ​രോ​പ​ണ​മു​ണ്ട​ല്ലോ
വ​നി​താ​ ​മ​തി​ൽ​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​മ​ത​ത്തി​ന്റേ​ത​ല്ല.​ ​എ​ല്ലാ​വ​രും​ ​അ​തി​ൽപ്പെ​ടും.​ ​ഹി​ന്ദു​ക്ക​ളാ​യ​ ​സ്ത്രീ​ക​ളു​ടെ​ ​മ​തി​ല​ല്ല.​ ​ആ​ദ്യം​ ​വി​ളി​ച്ച​ ​യോ​ഗ​ത്തി​ൽ​ ​ഹൈ​ന്ദ​വ,​സം​ഘ​ട​ന​ക​ളെ​യാ​ണ് ​വി​ളി​ച്ച​ത് ​എ​ന്നു​മാ​ത്രം.​ ​ഇ​തി​ന​ർ​ത്ഥം​ ​മറ്റുള്ള​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാ​ൻ​ ​പാ​ടി​ല്ല​ ​എ​ന്ന​ല്ല.​ ​കേ​ര​ള​ ​ന​വോ​ത്ഥാ​ന​ത്തി​ന് ​മു​ൻ​കൈ​യെ​ടു​ക്കു​ക​യും​ ​അ​നാ​ചാ​ര​ങ്ങ​ളെ​ ​എ​തി​ർ​ക്കു​ക​യും​ ​ചെ​യ്ത​ ​ന​വോ​ത്ഥാ​ന​ ​സം​ഘ​ട​ന​ക​ളു​ടെ​ ​ഇ​പ്പോ​ഴ​ത്തെ​ ​പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ​ആ​ദ്യം​ ​വി​ളി​ച്ചു​കൂ​ട്ടി​യ​ത്.​ ​വ​നി​താ​മ​തി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​കൂ​ടെ​ ​ആ​ശ​യ​മാ​യി​രു​ന്നു.​ ​ഇ​തി​ന് ​ശ​ബ​രി​മ​ല​യു​മാ​യി​ ​ബ​ന്ധ​മി​ല്ല.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​സ്ത്രീ​സ​മ​ത്വം​ ​വേ​ണമെന്ന നി​ല​പാ​ടാ​ണ് ​സ​ർ​ക്കാ​രി​നു​ള്ള​ത്.


?​ ​വ​നി​താ​ ​മ​തി​ൽ​ ​സു​പ്രീം​കോ​ട​തി​ ​റി​വ്യൂ​ ​ഹ​ർ​ജി​ ​വ​രു​മ്പോ​ൾ​ ​യു​വ​തി​ക​ൾ​ ​മ​ല​യി​ൽ​ ​പോ​കു​ന്ന​തി​ന് ​അ​നു​കൂ​ല​മാ​ണെ​ന്ന​ ​പ്ര​തീ​തി​ ​ജ​നി​പ്പി​ക്കാ​നാ​ണ് ​വ​നി​താ​ ​മ​തി​ലു​ണ്ടാ​ക്കു​ന്ന​തെ​ന്ന​ ​ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.
യു​വ​തീ​ ​ ​പ്ര​വേ​ശനം​ ​സ​ർ​ക്കാ​ർ​ ​പ​രി​പാ​ടി​യ​ല്ല.​ ​സ​ർ​ക്കാ​രി​ന് ​താത്‌പര്യ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​സ്ത്രീ​ക​ൾ​ ​ശ​ബ​രി​മ​ല​യി​ൽ​ ​പോ​കു​മാ​യി​രു​ന്നു. വി​ശ്വാ​സ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടു​ന്ന​ത് ​സ​ർ​ക്കാ​രി​ന്റെ​ ​ന​യ​മ​ല്ല.​ ​അ​ക്കാ​ര്യം​ ​കോ​ട​തി​ക്ക് ​വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ന്നു.​ ​സ​ർ​ക്കാ​രി​ന് ​വാ​ശി​ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ​ ​പാ​ർ​ട്ടി​ക്കാ​രാ​യി​ ​യു​വ​തി​ക​ൾ​ക്ക് ​വ​രാ​മാ​യി​രു​ന്ന​ല്ലോ.
ഭ​ര​ണ​ഘ​ട​ന​ ​സ്ത്രീ​ക്ക് ​ന​ൽ​കു​ന്ന​ ​സ​മ​ത്വം​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യം​ ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ​സ​ർ​ക്കാ​ർ​ ​ചെ​യ്യു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT