ആരോപണങ്ങൾ അപ്രസക്തം ; ഭക്തർ എത്തുന്നുണ്ട്

ശ്രീകുമാർപള്ളീലേത്ത് | Tuesday 11 December 2018 12:25 AM IST

k-p-sankaradas


പ​തി​മ്മൂന്ന് ​ദി​വ​സ​ത്തോ​ളം​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നെ​യും​ ​വി​ശ്വാ​സി​ക​ളെ​യും​ ​ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ ​കാ​ഴ്ച​യാ​യി​രു​ന്നു​ ​പ​തി​നെ​ട്ടാം​ ​പ​ടി​യി​ലും​ ​സ​ന്നി​ധാ​ന​ത്തും​ ​ക​ണ്ട​ത്.​ ​ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി​ ​ശ​ര​ണം​ ​വി​ളി​ച്ച് ​തി​ക്കി​ത്തി​ര​ക്കി​ ​മ​ല​ക​യ​റു​ന്ന​ ​ഭ​ക്ത​ർ​ക്ക് ​പ​ക​രം​ ​അ​ധി​ക​ ​സ​മ​യ​വും​ ​തി​ര​ക്കൊ​ഴി​ഞ്ഞ​ ​പ​തി​നെ​ട്ടാം​ ​പ​ടി​യാ​ണ് ​കാ​ണാ​നാ​യ​ത്.​ ​ഒ​ന്നി​ന് ​പി​റ​കെ​ ​ഒ​ന്നാ​യി​ ​പ്ര​ച​രി​ച്ചു​കൊ​ണ്ടി​രു​ന്ന​ ​വാ​ർ​ത്ത​ക​ളും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലെ​ ​അ​നാ​വ​ശ്യ​ ​വി​വ​ര​ണ​ങ്ങ​ളും​ ​പു​റ​ത്തു​വി​ട്ട​ ​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ ​ചെ​റു​ത​ല്ല.

പ​ക്ഷെ​ ​എ​ല്ലാ​ ​മാ​റി,​ ​അ​ന്ത​രീ​ക്ഷം​ ​തെ​ളി​ഞ്ഞു​ ​തു​ടങ്ങി. ​തി​ങ്ക​ൾ,​ ​ചൊ​വ്വ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​തീ​ർ​ത്ഥാ​ട​ക​രു​ടെ​ ​എ​ണ്ണം​ 80,000​ ​തൊ​ട്ടു.​ ​മു​ൻ​കാ​ല​ത്തെ​ ​പ്ര​താ​പ​ ​അ​വ​സ്ഥ​യി​ലേ​ക്ക് ​കാ​ര്യ​ങ്ങ​ൾ​ ​എ​ത്തു​ന്ന​തി​ന്റെ​ ​സൂ​ച​ന.​ ​വെ​റും​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ​നി​റം​ ​കെ​ടു​ത്താ​വു​ന്ന​ത​ല്ല​ ​അ​യ്യ​പ്പ​ചൈ​ത​ന്യം​ ​എ​ന്ന് ​തെ​ളി​ഞ്ഞു​ ​വ​രു​ന്നു.​ ​പ്ര​തി​സ​ന്ധി​യു​ടെ​ ​നാ​ളു​ക​ളി​ലും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന് ​വ്യ​ക്ത​മാ​യ​ ​ദി​ശാ​ബോ​ധം​ ​ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​അം​ഗം​ ​കെ.​പി.​ശ​ങ്ക​ര​ദാ​സ് ​'​കേ​ര​ള​കൗ​മു​ദി​"യു​മാ​യി​ ​സം​സാ​രി​ക്കു​ന്നു.


?​ ​ഇ​പ്പോ​ഴും​ ​ശ​ബ​രി​മ​ല​യി​ലെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ​ഭ​ക്ത​ർ​ക്ക് ​ആ​ശ​ങ്ക​യു​ണ്ട​ല്ലോ.
അ​ങ്ങ​നെ​യൊ​രു​ ​ആ​ശ​ങ്ക​യു​ടെ​ ​കാ​ര്യ​മി​ല്ല.​ ​മാ​ത്ര​മ​ല്ല,​ ​അ​ത് ​കു​റ​ഞ്ഞി​ട്ടു​മു​ണ്ട്.​ ​ഇ​വി​ടെ​യെ​ത്തി​ ​ദ​ർ​ശ​നം​ ​ന​ട​ത്തി​ ​പോ​കു​ന്ന​വ​ർ​ ​നാ​ട്ടി​ലെ​ത്തി​ ​യ​ഥാ​ർ​ത്ഥ​ ​വ​സ്തു​ത​ക​ൾ​ ​വി​ശ​ദ​മാ​ക്കു​ന്ന​തി​നാ​ലാ​ണ് ​കൂ​ടു​ത​ൽ​ ​പേ​ർ​ ​എ​ത്തു​ന്ന​ത്.​ ​ഭ​ക്ത​ർ​ക്ക് ​അ​സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്ന​ ​ഒ​രു​ ​നി​യ​ന്ത്ര​ണ​വും​ ​ശ​ബ​രി​മ​ല​യി​ലി​ല്ല.​ ​വേ​ണ്ടു​വോ​ളം​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​വും​ ​ശു​ചി​ത്വ​വും​ ​ഇ​വി​ടെ​യു​ണ്ട്.


?​ ​മ​റ്ര് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടോ.


ക​ന്ന​ട,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ഇം​ഗ്ളീ​ഷ് ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പി.​ആ​ർ.​ഡി​ ​മു​ഖേ​ന​ ​പ​ര​സ്യം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ഊ​തി​പ്പെ​രു​പ്പി​ച്ചൊ​ന്നു​മ​ല്ല.​ ​സ​ന്നി​ധാ​ന​ത്തെ​ ​പൂ​ജാ​ക്ര​മ​ങ്ങ​ളു​ടെ​ ​സ​മ​യ​വും​ ​വി​ശേ​ഷ​ദി​വ​സ​ങ്ങ​ളു​മൊ​ക്കെ​ ​വ്യ​ക്‌​ത​മാ​ക്കി​യാ​ണ് .​ ​ആ​ന്ധ്ര,​ ​തെ​ലു​ങ്കാ​ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​ൻ​തോ​തി​ൽ​ ​ഭ​ക്ത​രെ​ത്തു​ന്നു​ണ്ട്.


?​പ​ക്ഷേ മ​ല​യാ​ളി​ക​ളാ​യ​ ​ഭ​ക്ത​രു​ടെ​ ​സാ​ന്നി​ദ്ധ്യം​ ​ന​ന്നെ​ ​കു​റ​വാ​ണ​ല്ലോ​ .


അ​ത് ​ന​മ്മു​ടെ​ ​ആ​ൾ​ക്കാ​രു​ടെ​ ​ഒ​രു​ ​പൊ​തു​സ്വ​ഭാ​വ​മാ​ണ്.​ ​ആ​ദ്യം​ ​അ​വ​ർ​ ​അ​ത്ര​ ​തി​ര​ക്ക് ​കാ​ട്ടി​ല്ല.​ ​ക​ഴി​ഞ്ഞ​ ​മ​ണ്ഡ​ല​കാ​ല​ത്ത് 82​ ​ല​ക്ഷം​ ​ഭ​ക്ത​രാ​ണ് ​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.​ ​ഇ​തി​ൽ​ 53​ ​ല​ക്ഷ​വും​ ​മ​റ്ര് ​സം​സ്ഥാ​ന​ക്കാ​രാ​ണ്.​ ​പ​ക്ഷെ​ ​ഇ​പ്പോ​ൾ​ ​സ്ഥി​തി​യാ​കെ​ ​മാ​റി.​ ​ലേ​ലം​ ​ആ​കെ​ ​പ്ര​ശ്ന​മാ​വു​മെ​ന്ന​ ​ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു.​ ​അ​തും​ ​പ​രി​ഹ​രി​ക്ക​പ്പെ​ട്ടു.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ലേ​ല​ത്തി​ൽ​ 43​ ​കോ​ടി​ ​ല​ഭി​ച്ചെ​ങ്കി​ൽ​ ​ഇ​ക്കു​റി​ 41​ ​കോ​ടി​ ​ഇ​തു​വ​രെ​ ​കി​ട്ടി.​ ​നെ​യ്യ​ഭി​ഷേ​ക​ത്തി​ലെ​ ​വ​രു​മാ​ന​വും​ ​ഗ​ണ്യ​മാ​യി​ ​കൂ​ടി​യി​ട്ടു​ണ്ട്.


?​ ​സ​ന്നി​ധാ​ന​ത്തെ​ ​പൊ​ലീ​സ് ​ബാ​രി​ക്കേ​ഡ് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​മാറ്റുന്നി​ല്ല​ല്ലോ.


മ​ഹാ​കാ​ണി​ക്ക​യ്‌​ക്കു​ ​മു​ന്നി​ലെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​അ​യ​വു​ ​വ​രു​ത്തി​യി​ട്ടു​ണ്ട്.​ ​ബോ​ർ​ഡി​ന് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്താ​ൻ​ ​പ​രി​മി​തി​ക​ളു​ണ്ട്.​ ​ക്ര​മ​സ​മാ​ധാ​ന​പാ​ല​നം​ ​പൊ​ലീ​സി​ന്റെ​ ​ചു​മ​ത​ല​യാ​ണ്.​ ​വ​ലി​യ​ ​ന​ട​പ്പ​ന്ത​ലി​ൽ​ ​വി​രി​ ​വ​യ്പ്പി​ക്ക​രു​തെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ത​ന്നെ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കും​ ​അ​വ​ശ​രാ​യ​ ​സ്ത്രീ​ക​ൾ​ക്കും​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​അ​വി​ടെ​ ​വി​രി​വ​യ്ക്കാ​ൻ​ ​പൊ​ലീ​സ് ​ത​ന്നെ​ ​അ​നു​മ​തി​ ​ന​ൽ​കു​ന്നു​ണ്ട്.​ ​വി​രി​വ​യ്ക്കാ​ൻ​ ​സ​ന്നി​ധാ​ന​ത്തും​ ​പ​രി​സ​ര​ത്തു​മാ​യി​ ​യ​ഥേ​ഷ്ടം​ ​സൗ​ക​ര്യ​വു​മു​ണ്ട്.


?​ ​ഹൈ​ക്കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​നി​രീ​ക്ഷ​ണ​ ​സ​മി​തി​യു​ടെ​ ​വി​ല​യി​രു​ത്ത​ൽ.


അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​സ​മി​തി​ ​തൃ​പ്തി​ ​പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​പ​മ്പ​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ടോ​യ്ലെ​റ്റു​ക​ളി​ൽ​ നല്ലൊരു പങ്ക് പ്ര​ള​കാ​ല​ത്ത് ​ഒ​ഴു​കി​ ​പോ​യി.​ ​എ​ന്നി​ട്ടും​ ​അ​വി​ടെ​ ​വി​രി​വ​യ്ക്കാ​ൻ​ ​താ​ത്കാ​ലി​ക​ ​ഷെ​ഡ്ഡും​ ​ടോ​യ്ലെ​റ്റും​ ​സ​ജ്ജ​മാ​ക്കി.​ ​പ​മ്പ​യി​ൽ​ ​മ​റ്റ് ​നി​ർ​മാ​ണ​ങ്ങ​ൾ​ ​പാ​ടി​ല്ലെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​എം​പ​വ​ർ​ ​ക​മ്മി​റ്റി​യും​ ​ഹൈ​ക്കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​ഹൈ​പ​വ​ർ​ ​ക​മ്മി​റ്റി​യും​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​സ​ന്നി​ധാ​ന​ത്ത് ​ഇ​പ്പോ​ൾ​ ​ത​ന്നെ​ ​നി​ർ​മാ​ണ​ങ്ങ​ൾ​ ​അ​ധി​ക​മാ​ണ്.


?​കെ​ട്ടി​ട​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടോ.


ചി​ല​തൊ​ക്കെ​ ​നീ​ക്കേ​ണ്ടി​വ​രും.​ഏ​താ​യാ​ലും​ ​ഭാ​വി​യി​ൽ​ ​ഒ​രു​ ​നി​ർ​മാ​ണ​വും​ ​ഉ​ണ്ടാ​വി​ല്ല.​ ​കാ​ര​ണം​ ​ആ​വാ​സ​വ്യ​വ​സ്ഥ​യെ​യാ​ണ് ​ഇ​ത് ​ബാ​ധി​ക്കു​ക.​ ​ഹെ​റി​റ്റേ​ജ് ​ആ​നി​മ​ൽ​ ​ടാ​സ്ക് ​ഫോ​ഴ്സി​ന്റെ​ ​പ​ഠ​ന​പ്ര​കാ​രം​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​ശ​ബ​രി​മ​ല​ ​കാ​ടു​ക​ളി​ൽ​ 237​ ​കാ​ട്ടാ​ന​ക​ളാ​ണ് ​ച​രി​ഞ്ഞ​ത്.​ ​ഇ​തി​ൽ​ ​കൂ​ടു​ത​ലും​ ​കു​ട്ടി​യാ​ന​ക​ളാ​ണ്.​ ​ക​റ​ണ്ട​ടി​ച്ചും​ ​കാ​ലാ​വ​സ്ഥ​യി​ലെ​ ​വ്യ​തി​യാ​നം​ ​കാ​ര​ണ​വും​ ​പ്ളാ​സ്റ്റി​ക് ​പോ​ലു​ള്ള​ ​വ​സ്തു​ക്ക​ൾ​ ​ഉ​ള്ളി​ൽ​ ​ചെ​ന്നു​മാ​ണ് ​ഇ​തി​ൽ​ ​അ​ധി​ക​വും​ ​ച​രി​ഞ്ഞ​ത്.​ ​വ​ന​സം​ര​ക്ഷ​ണ​വും​ ​പ്ര​ധാ​ന​മാ​ണ്.​ ​സം​സ്ഥാ​ന​ത്തെ​ ​ആ​കെ​ ​വ​ന​വി​സ്തൃ​തി​യു​ടെ​ 29​ ​ശ​ത​മാ​ന​വും​ ​ശ​ബ​രി​മ​ല​ ​വ​ന​മാ​ണ്.9107​ ​ച​തു​ര​ശ്ര​ ​കി​ലോ​മീ​റ്റ​ർ​ ​ആ​ണ് ​റി​സ​ർ​വ് ​വ​നം.​ 364​ ​കി​ലോ​ ​മീ​റ്റ​ർ​ ​കൂ​ടി​ ​റി​സ​ർ​വാ​ക്ക​ണം.


?​സ​ന്നി​ധാ​ന​ത്ത് ​ഭ​ക്ത​രെ​ ​ത​ങ്ങാ​ൻ​ ​അ​നു​വ​ദി​ക്കാ​ത്ത​ത് ​ദുഃ​ഖ​ക​ര​മ​ല്ലെ.


അ​തി​ന് ​പ​ല​വി​ധ​ ​കാ​ര​ണ​ങ്ങ​ളു​ണ്ട്.​ ​സ​ന്നി​ധാ​ന​ത്തെ​ ​മ​ലി​ന​മാ​ക്കു​ന്ന​തി​ൽ​ ​ഭ​ക്ത​ർ​ക്കും​ ​ഒ​രു​ ​പ​ങ്കു​ണ്ട്.​ ​ആ​കെ​ ​സ​ന്നി​ധാ​ന​ത്ത് ​ഉ​ത്പാ​ദി​പ്പ​ക്ക​പ്പെ​ടു​ന്ന​ ​മാ​ലി​ന്യ​ത്തി​ന്റെ​ 61​ ​ശ​ത​മാ​ന​വും​ ​ഭ​ക്ഷ്യ​മാ​ലി​ന്യ​മാ​ണ്.​ ​സ​ന്നി​ധാ​ന​ ​പ​രി​സ​ര​ത്ത് ​പ​ന്നി​ ​അ​ട​ക്ക​മു​ള്ള​ ​ജീ​വി​ക​ൾ​ ​പെ​രു​കാ​ൻ​ ​ഇ​ത് ​കാ​ര​ണ​മാ​വു​ന്നു​ണ്ട്.​ ​ഭ​ക്ത​ർ​ ​സ​ന്നി​ധാ​ന​ത്ത് ​എ​ത്തി​ ​ദ​ർ​ശ​നം​ ​ന​ട​ത്തി​ ​മ​ട​ങ്ങു​ന്ന​ ​അ​വ​സ്ഥ​യി​ലേ​ക്ക് ​വ​ര​ണം.


?​ബോ​ർ​ഡി​ന് ​സ​ർ​ക്കാ​രി​ൽ​ ​നി​ന്ന് ​കി​ട്ടു​ന്ന​ ​പി​ന്തു​ണ.


ശ​ബ​രി​മ​ല​യു​ടെ​യും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​യും​ ​താ​ങ്ങും​ ​ത​ണ​ലും​ ​സ​ർ​ക്കാ​രാ​ണെ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​ 268​ ​കോ​ടി​യാ​ണ് ​ഇ​വി​ടു​ത്തെ​ ​പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ത്.​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ​ ​നി​ന്ന് ​കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​സേ​വ​ന​വും​ ​വ​ള​രെ​ ​വ​ലു​താ​ണ്.​ ​സ​ർ​ക്കാ​രി​ന്റെ​ ​പി​ന്തു​ണ​യി​ല്ലാ​തെ​ ​മ​ണ്ഡ​ല​-​മ​ക​ര​വി​ള​ക്ക് ​കാ​ല​ത്തെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​സു​ഗ​മ​മാ​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT