വേദാന്തം എന്തിന് ?

സ്വാ​മി​ ​വി​ശു​ദ്ധാ​ന​ന്ദ ​ ​(​പ്ര​സി​ഡ​ന്റ്,​ ​ | Monday 03 December 2018 12:19 AM IST

guruprakasham

വേ​ദാ​ന്തം​ ​എ​ന്നു​ ​കേ​ട്ടാ​ലു​ട​ൻ​ ​നെ​റ്റി​​​ ​ചു​​​ളി​​​ക്കു​​​ന്ന​​​വ​​​രാ​ണ് ​ന​മു​ക്കു​ ​ചു​റ്റി​​​ലു​​​മു​ള്ള​ ​അ​നേ​​​ക​ർ.​ ​വേ​ദാ​​​ന്ത​​​മെ​​​ന്ന​​​തി​നെ​ ​ന​മ്മു​ടെ​ ​ജീ​വി​​​ത​​​ത്തി​ന്റെ​ ​പ​രി​​​ധി​​​ക്ക​​​ക​ത്ത് ​ആ​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത​​​താ​യി​ ​ക​രു​​​തു​​​ന്ന​​​വ​​​രാ​ണ് ​ഇ​വ​​​രി​ൽ​ ​ഒ​രു​ ​കൂ​ട്ട​ർ.​ ​മ​റ്റൊരു​ ​കൂ​ട്ട​ർ​ ​ന​മ്മു​ടെ​ ​അ​റി​​​വി​ൽ​പ്പെ​​​ടാ​​​ത്ത​തും​ ​ന​മു​ക്കു​ ​മ​ന​​​സി​ലാ​​​കാ​​​ത്ത​​​തു​​​മാ​യ​ ​ഒ​ന്നാ​ണു​ ​വേ​ദാ​​​ന്ത​​​മെ​ന്നു​ ​വി​ചാ​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ്.​ ​വേ​റൊ​​​രു​​​ ​കൂ​​​ട്ട​ർ​ ​വേ​ദാ​​​ന്ത​ത്തെ​ ​യാ​തൊ​രു​ ​പ്ര​യോ​​​ജ​​​ന​​​വു​​​മി​​​ല്ലാ​​​ത്ത​​​താ​യ​ ​അ​റി​​​വെ​ന്നോ​ ​ത​ത്ത്വ​​​ചി​​​ന്ത​​​യെ​ന്നോ​ ​വി​ല​​​യി​​​രു​​​ത്തു​ന്ന​വ​രാ​​​ണ്.​ ​ഇ​തി​​​ലൊ​​​ന്നും​​​ ​പെ​​​ടാ​​​ത്ത​​​വ​ർ​ ​വേ​ദാ​ന്തം​ ​സ​ന്യാ​സി​​​മാ​ർ​ക്ക് ​മാ​ത്ര​​​മു​​​ള്ള​​​താ​​​ണെ​​​ന്നു​ ​​​ക​​​രു​തി​ ​ഒ​രു​ത​രം​ ​നി​ഷേ​​​ധാ​​​ത്മ​​​ക​​​മാ​യി​ ​നി​ല​​​കൊ​​​ള്ളു​​​ന്ന​​​വ​​​രാ​​​ണ്.​ ഇ​തെ​ല്ലാം​ ​ത​ന്നെ​ ​വേ​ദാ​​​ന്ത​​​ത്തെ​​​ക്കു​​​റി​ച്ച് ​വേ​ണ്ട​ത്ര​ ​അ​വ​​​ബോ​ധം​ ​വ​രാ​യ്ക​ ​കൊ​ണ്ടു​ള്ള​ ​ധാ​ര​​​ണ​​​ക​​​ളാ​​​ണെ​​​ന്ന​​​താ​ണു​ ​വാ​സ്ത​​​വം.


​ ​വേ​ദാ​​​ന്ത​​​മെ​​​ന്ന​ത് ​ജീ​വി​​​ത​​​ത്തി​ന്റെ​ ​അ​ധി​​​ഷ്ഠാ​​​ന​ത്തെ​ ​മ​റ​​​യി​​​ല്ലാ​തെ​ ​കാ​ട്ടി​​​ത്ത​​​രു​ന്ന​ ​പ​ര​​​മ​​​മാ​യ​ ​ജ്ഞാ​ന​​​ത്തി​​​ന്റെ​ ​പ​ര​​​കോ​​​ടി​​​യാ​​​ണ്.​ ​ഏ​തു​ ​​​കാ​​​ര്യ​​​ത്തി​ലും​ ​പ്ര​യോ​​​ജ​​​ന​പ​ര​​​ത​യെ​ ​​​മാ​ത്രം​ ​മു​ൻ​നി​ർ​ത്തി​ ​സ​മീ​​​പി​​​ക്കു​​​ന്ന​​​വ​ർ​ക്ക് ​വേ​ദാ​​​ന്ത​​​ത്തി​ൽ​ ​മ​ന​​​സു​​​റ​​​പ്പി​​​ക്കു​​​വാ​ൻ​ ​പ്ര​യാ​സ​​​മേ​​​റെ​​​യാ​​​ണ്.​ ​പ്ര​തീ​​​ക്ഷ​​​ക​​​ളാ​ലും​ ​ആ​ഗ്ര​​​ഹ​​​ങ്ങ​​​ളാ​ലും​ ​സ​ങ്ക​​​ല്പ​​​ങ്ങ​​​ളാ​ലും​ ​ബ​ന്ധ​​​ങ്ങ​​​ളാ​ലു​മൊ​ക്കെ​ ​പൂ​ത്തു​​​ല​​​യു​ന്ന​ ​മ​ന​​​സി​ലേ​ക്ക് ​വേ​ദാ​ന്തം​ ​പ്ര​വേ​​​ശി​​​ക്കു​​​ക​​​യി​​​ല്ല.​ ​വേ​ണ്ട​ത്ര​ ​മ​ന​​​പ്പാ​കം​ ​വ​ന്ന​​​വ​ർ​ക്കേ​ ​വേ​ദാ​ന്തം​ ​വ​ഴ​​​ങ്ങു​​​ക​​​യു​​​ള്ളു​​​വെ​ന്നു​ ​സാ​രം.​ ​ വേദാന്ത​​​ചി​​​ന്ത​യ്ക്കു​ ​യോ​ഗ്യ​​​മാ​കും​ ​വി​ധം​ ​ ​മ​ന​സി​നെ​ ​പാ​ക​​​പ്പെ​​​ടു​​​ത്ത​​​ണം.


ഇ​ത്ര​യും​ ​പ്ര​യാ​​​സ​​​പ്പെ​ട്ട് ​എ​ന്തി​​​നാ​ണു​ ​വേ​ദാ​ന്തം​ ​പ​ഠി​​​ക്കു​​​ന്ന​​​തെ​ന്നു​ ​ചോ​ദി​​​ക്കു​​​ന്ന​​​വ​ർ​ ​ധാ​രാ​​​ള​​​മു​​​ണ്ടാ​​​കും.​ ​അ​വ​​​രോ​ട് ​ചോ​ദി​​​ക്കാ​​​നു​​​ള്ള​ത് ​നി​ങ്ങ​​​ളെ​​​ന്തി​​​നാ​ണു​ ​ശാ​സ്ത്ര​വും​ ​ച​രി​​​ത്ര​വും​ ​ഗ​ണി​​​ത​​​വു​​​മൊ​ക്കെ​ ​പ​ഠി​​​ക്കു​​​ന്ന​​​തെ​​​ന്ന​​​താ​​​ണ്.​ ​അ​തി​നു​ ​അ​വ​ർ​ക്കെ​ല്ലാം​ ​നൂ​റ് ​നൂ​റ് ​ഉ​ത്ത​​​ര​​​ങ്ങ​ളുണ്ടാവും.​ ​ബി​രു​​​ദ​​​ങ്ങ​ൾ​ ​സ​മ്പാ​​​ദി​​​ക്കാൻ,​ ​ഉ​ദ്യോ​ഗം​ ​ല​ഭി​​​ക്കാൻ,​ ​സ​മ്പ​​​ത്തു​​​ണ്ടാകാൻ,​ ​സ്ഥാ​ന​​​മാ​​​ന​​​ങ്ങ​ൾ​ ​നേടാൻ,​ ​കു​ടും​ബം​ ​സം​ര​​​ക്ഷിക്കാൻ,​​ ​മ​റ്റു​​​ള്ള​​​വ​​​രാ​ൽ​ ​ബ​ഹു​​​മാ​​​നി​​​ക്ക​പ്പെ​ടാൻ,​ ​സു​ഖ​വും​ ​സ​ന്തോ​​​ഷ​വും​ ​അ​നു​​​ഭ​​​വി​​​ക്കാൻ.....​​​ഒ​ക്കെ​ ​ശ​രി​​​യാ​​​ണ്.​ ​ഇ​തെ​ല്ലാം​ ​ ​വേ​ണ്ട​​​തു​​​ത​​​ന്നെ.​ ​ഇ​തെ​ല്ലാം​ ​വേ​ണ്ട​​​തി​​​ല​​​ധി​കം​ ​നേ​ടി​ ​ക​ഴി​​​ഞ്ഞ​​​വ​ർ​ സ​മൂ​​​ഹ​​​ത്തി​ൽ​ ​വ​ള​​​രെ​​​യ​​​ധി​​​ക​​​മു​​​ണ്ടെ​​​ന്ന​തും​ ​നേ​രു​​​ത​​​ന്നെ.​ ​പ​ക്ഷേ​ ​അ​വ​​​രെ​ല്ലാം​ ​നേ​ട്ട​​​ങ്ങ​ൾ​കൊ​ണ്ട് ​ജീ​വി​​​ത​​​ത്തി​ൽ​ ​തി​ക​ഞ്ഞ​ ​ആ​ത്മ​സം​തൃ​പ്തി​ ​അ​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രാ​ണോ​?​ ​പൂ​ർ​ണ​​​മാ​യ​ ​ശാ​ന്തി​ ​അ​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രാ​ണോ​?​ ​അ​ല്ല​ ​എ​ന്ന​​​താ​ണു​ ​സ​ത്യം.​ ​എ​ന്തു​​​കൊ​​​ണ്ടാ​ണിത് ?​ ​അ​തി​​​നു​ള്ള​ ​ഉ​ത്ത​രം​ ​വ​ള​രെ​ ​ല​ളി​​​ത​മാ​ണ്.​ ​നി​ങ്ങ​ൾ​ ​നേ​ടി​​​യ​​​തെ​ല്ലാം​ ​അ​നി​​​ശ്ചി​​​ത​​​മാ​​​യി​​​ട്ടു​​​ള​ള​ ​കാ​ര്യ​​​ങ്ങ​​​ളാ​​​ണ്.​ ​അ​നി​​​ശ്ചി​​​ത​​​മാ​​​യി​​​ട്ടു​​​ള്ള​​​തി​​​നൊ​ന്നും​ ​ആ​ത്മ​​​സം​​​തൃ​പ്തി​ ​പ​ക​​​രാൻ ​ക​ഴി​​​യില്ല.


വ​ഴി​​​യി​ൽ​ ​വീ​ണു​​​പോ​​​കു​ന്ന​ ​ഒ​രു​​​വ​ന് ​അ​ന്യ​​​നാ​​​ട്ടി​ൽ​ ​ഉ​ന്ന​​​ത​​​സ്ഥാ​​​ന​ത്തു​ ​ക​ഴി​​​യു​ന്ന​ ​മ​ക​​​നു​​​ണ്ട് ​എ​ന്ന​തു​കൊ​ണ്ട് ​ആ​ശ്വാ​സം​ ​സാ​ദ്ധ്യ​​​മാ​​​കു​മോ​?​ ​വെ​ള്ള​​​പ്പൊ​​​ക്ക​​​ത്തി​ൽ​ ​അ​ക​​​പ്പെ​​​ട്ടു​​​പോ​യ​ ​ഒ​രു​​​വ​ന് ​ബാ​ങ്കി​ൽ​ ​ക​ന​ത്ത​ ​നി​ക്ഷേ​​​പ​​​മു​​​ള്ളതിനാൽ ക​ര​യെ​ ​പ്രാ​പി​​​ക്കാ​​​നാ​​​കു​മോ​?​ ​കൊ​മ്പും​ ​കു​ലു​ക്കി​ ​വ​രു​ന്ന​ ​മ​ദ​​​യാ​​​ന​​​യു​ടെ​ ​മു​ന്നി​ൽ​പ്പെ​ട്ട് ​ഭ​യ​​​ന്നു​​​വി​​​റ​യ്‌​​​ക്കു​ന്ന​ ​ഒ​രു​​​വ​ന് ​സ​മ്പാ​​​ദി​​​ച്ചു​​​കൂ​​​ട്ടി​യ​ ​ബി​രു​​​ദ​​​ങ്ങ​ളു​ണ്ട് ​എ​ന്ന​തു​കൊ​ണ്ട് ​സു​ര​​​ക്ഷ​​​യു​​​ണ്ടാ​​​കു​മോ​?​ ​ ​ഇ​തു​​​പോ​​​ലെ​യേ​ ​ഉ​ള്ളൂ​ ​ന​മ്മ​ൾ​ ​നേ​ടു​​​ന്ന​​​തി​​​ന്റെ​യും​ ​നേ​ടി​​​യ​​​തി​​​ന്റെ​​​യു​മൊ​ക്കെ​ ​നി​ജ​​​സ്ഥി​​​തി​​​യും.​ ​കാ​ര​ണം​ ​അ​വ​​​യൊന്നും ​സു​നി​​​ശ്ചി​​​ത​​​മാ​യ​ ​നി​ല​​​യു​​​ള്ള​​​ത​​​ല്ല.​ ​എ​ന്നി​ട്ടും​ ​അ​തെ​ല്ലാം​ ​നി​ല​​​യു​​​ള​​​ള​​​താ​​​ണെ​ന്നു​ ​ക​രു​തി​ ​ന​മ്മ​ൾ​ ​ന​മ്മു​ടെ​ ​ആ​ധി​​​പ​​​ത്യ​വും​ ​നി​ല​​​പാ​​​ടു​​​ക​ളും​ ​ഉ​റ​​​പ്പി​​​ക്കാൻ ​വ്യ​ഗ്ര​​​ത​​​പ്പെ​​​ടു​​​ക​​​യാ​​​ണ്.​ ​ഈ​ ​വ്യ​ഗ്ര​​​ത​​​പ്പെ​​​ട​ൽ​ ​ ന​മ്മി​​​ലു​ള്ള​ ​അ​ഹം​​​ഭാ​​​വ​​​ത്തി​ന്റെ​ ​വ​ള​ർ​ച്ച​​​യ്‌​ക്കു​ ​മാ​ത്ര​​​മാ​ണ് ​സ​ഹാ​​​യ​​​ക​​​മാ​​​യി​​​ത്തീ​​​രു​​​ന്ന​​​ത്.​ ​അ​ഹം​​​ഭാ​​​വ​ത്തെ​ ​വ​ള​ർ​ത്തു​ന്ന​ ​യാ​തൊ​​​ന്നി​നും​ ​ജീ​വി​​​തം ​ഭ​ദ്ര​​​മാ​​​ക്കാ​ൻ​ ​സാ​ധിക്കില്ല.​ ​അ​ത​ല്ല,​ ​സാ​ധി​​​ക്കു​​​മെ​​​ന്നു​​​ ​ക​​​രു​​​തു​​​ക​​​യാ​​​ണെ​​​ങ്കി​ൽ​ ​അ​ത് ​നി​റ​​​മു​ള്ള​ ​ക​ണ്ണാ​​​ടി​​​യി​​​ലൂ​ടെ​ ​നോ​ക്കി​ ​കാ​ണു​ന്ന​ ​വ​സ്തു​​​ക്ക​ൾ​ക്ക് ​അ​തേ​ ​നി​റം​ ​ഉ​ള്ള​​​താ​​​ണെ​ന്നു​ ​ധ​രി​​​ക്കു​​​ന്ന​​​തു​​​പോ​ലെ​ ​അ​വാ​​​സ്ത​​​വ​​​മാ​​​യി​​​രി​​​ക്കും.​ ​ഇ​വി​​​ടെ​​​യാ​ണ് ​വേ​ദാ​​​ന്ത​​​ജ്ഞാ​​​ന​​​ത്തി​ന്റെ​ ​ആ​വ​​​ശ്യ​​​ക​​​ത​ ​നി​രു​​​പാ​​​ധി​​​ക​​​ം പ്ര​സ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.


ജീ​വി​​​ത​​​ത്തി​ൽ​ ​സ​മ്പാ​​​ദി​​​ച്ചു​​​കൂ​​​ട്ടു​ന്ന​ ​അ​ഹം​​​ഭാ​വം​ ​എ​ന്ന​ ​അ​ഹ​​​ന്ത​യെ​ ​മ​റി​​​ക​​​ട​​​ക്കാ​​​നാ​​​വാ​​​ത്ത​ ​​​ഒ​​​രു​​​വ​നു​ ​ഒ​രി​​​ക്ക​ലും​ ​സ​ർവ​ത​​​ന്ത്ര​ ​​​സ്വ​​​ത​​​ന്ത്ര​​​നാ​​​കു​​​വാ​ൻ​ ​ക​ഴി​​​യു​​​ക​​​യി​​​ല്ല.​ ​നേ​രാ​​​യു​​​ള്ള​​​തി​ൽ​ ​നേ​രാ​​​യി​​​ല്ലാ​​​ത്ത​​​വ​യെ​ ​ആ​രോ​​​പി​ച്ച് ​അ​തി​നെ​ ​നേ​രാ​​​യി​​​ക്കാ​​​ണു​​​ന്ന​​​തി​​​നാ​ണു​ ​മാ​യ​ ​എ​ന്നു​ ​വേ​ദാ​​​ന്ത​​​ത്തി​ൽ​ ​പ​റ​​​യു​​​ന്ന​​​ത്.​ മാ​യ​​​യു​ടെ​ വ​ലി​യ​ ​ലോ​കം​ ​സൃ​ഷ്ടി​ച്ച് ​അ​തി​ൽ​ ​ര​മി​​​ക്കു​ന്ന​ ​മ​നു​​​ഷ്യ​​​നാ​ണു​ ​അ​ഹം​​​ഭാ​​​വി.​ ​അ​വ​ൻ​ ​നി​ത്യ​​​മാ​​​യ​​​തി​നെ​ ​അ​ന്വേ​​​ഷി​​​ക്കാ​തെ​ ​അ​നി​​​ത്യ​​​മാ​​​യ​​​വ​യെ​ ​തേ​ടി​​​പ്പി​​​ടി​ച്ച് ​അ​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണ്. ഇ​പ്ര​​​കാ​രം​ ​നി​ത്യാ​​​നി​​​ത്യ​ ​​​വി​​​വേ​​​ക​​​മി​​​ല്ലാ​​​ത്ത​​​താ​യി​ ​പോ​കു​ന്ന​ ​മ​ന​സി​ന്റെ​ ​പ​രി​​​ലാ​​​ള​​​ന​​​ക​​​ളി​ലും​ ​നി​ഷേ​​​ധി​​​ക്ക​​​ലു​​​ക​​​ളി​ലും​ ​പെ​ട്ട് ​പോ​കു​​​മ്പോ​​​ഴാ​ണു​ ​ഒ​രു​​​വ​​​നി​ൽ​ ​രാ​ഗ​​​ദ്വേ​​​ഷ​​​ങ്ങ​ളെ​ല്ലാം​ ​മ​റ​​​നീ​ക്കി​ ​പു​ഴ​​​പോ​ലെ​ ​ഒ​ഴു​​​കി​​​യെ​​​ത്തു​​​ന്ന​​​ത്.​ ​രാ​ഗ​​​ദ്വേ​​​ഷ​​​ങ്ങ​ൾ​ക്ക് ​അ​ടി​​​മ​​​പ്പെ​​​ട്ട​​​വ​നു​ ​ഒ​രി​​​ക്ക​ലും​ ​നി​ഷ്‌​പ​ക്ഷ​​​നാ​​​യി​രി​ക്കാ​​​നാവില്ല.​ ​നി​ഷ്‌​പ​ക്ഷ​​​നാ​​​കാ​​​ത്ത​​​വ​ന് ​ഏ​തെ​​​ങ്കി​​​ലു​​​മൊ​​​രു​​​ ​പ​​​ക്ഷ​ത്ത് ​നി​ല​​​കൊ​​​ള്ളേ​​​ണ്ട​​​താ​യി​ ​വ​രു​മെ​ന്ന് ​ചു​രു​ക്കം.​ ​ഇ​ത് ​മൗ​ലി​​​ക​​​മാ​യ​ ​സ്വാ​ത​​​ന്ത്ര്യ​ത്തെ​ ​ഇ​ല്ലാ​​​താ​​​ക്കാ​നേ​ ​ത​ര​​​മാ​​​വു​​​ക​​​യു​​​ള്ളൂ.​ ​താ​ൻ​ ​മ​റ്റു​​​ള്ള​​​വ​​​രെക്കാ​ൾ​ ​താ​ഴെ​യോ​ ​ഉ​യ​​​രെ​യോ​ ​ആ​ണെ​ന്ന​ ​ഒ​രു​ ​തോ​ന്ന​ൽ​ ​പി​റ​​​വി​​​കൊ​​​ള്ളു​​​ന്ന​ത് ​മൗ​ലി​​​ക​​​മാ​യ​ ​സ്വാ​ത​ന്ത്ര്യം​ ​അ​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കു​​​മ്പോ​​​ഴാ​​​ണ്.​ ​അ​സ​​​മ​​​ത്വ​വും​ ​വി​വേ​​​ച​​​ന​​​വു​​​മെ​ല്ലാം​ ​ഇ​ത്ത​രം​ ​അ​വ​സ്ഥ​ക​ളു​ടെ​ ​ഉ​ത്‌​പ​ന്ന​​​ങ്ങ​​​ളാ​​​ണ്.​ ​ധാ​ർ​മ്മി​​​ക​വും​ ​നി​യ​​​ത​​​വു​​​മാ​യ​ ​മൂ​ല്യ​​​ങ്ങ​​​ളി​ൽ​ ​നി​ന്നു​​​മു​ള്ള​ ​അ​ക​​​ന്നു​​​പോ​​​ക​​​ലു​​​ക​​​ളാ​ണ് ​ഇ​തി​​​ന്റെ​​​യെ​ല്ലാം​ ​ഫ​ലം.​ ​ഇ​പ്ര​​​കാ​രം​ ​വേ​ണ്ടാ​​​ത്ത​​​തി​നെ​ ​വേ​ണ്ട​​​പ്പെ​​​ട്ട​​​താ​​​ക്കു​വാ​ൻ​ ​ഒ​രു​​​മ്പെ​​​ടു​ന്ന​ ​മ​നു​​​ഷ്യ​നെ​ ​നോ​ക്കി​​​യാ​ണ് ​ഗു​രു​​​ദേ​​​വ​ൻ​ ​ഒ​രി​​​ക്ക​ൽ​ ​ഇ​ങ്ങ​നെ​ ​പ​റ​​​ഞ്ഞ​​​ത്:


'​ക​യ്യി​​​ലി​​​രി​​​ക്കു​ന്ന​ ​ക​ല്പ​​​ക​​​വൃ​​​ക്ഷ​​​ക്ക​​​നി​യെ​ ​ഭ​ക്ഷി​​​ക്കാ​തെ​ ​ക​ള​ഞ്ഞ് ​കാ​ഞ്ഞി​​​ര​​​ക്ക​​​നി​യെ​ ​തേ​ടി​ ​ഭ​ക്ഷി​ച്ച് ​വി​ഷം​ ​കൊ​ണ്ട് ​മ​രി​​​ക്കു​​​ന്നു.​ ​ക​ഷ്ടം​!​ ​ക​ഷ്ടം​!​'.


ഇ​ത്ത​​​ര​​​ത്തി​ൽ​ ​അ​ധി​​​ഷ്ഠാ​​​ന​​​ബോ​ധം​ ​കൂ​ടാ​തെ​ ​അ​നു​​​ഷ്ഠാ​​​ന​​​ബോ​​​ധ​ത്തെ​ ​അ​ടി​​​സ്ഥാ​​​ന​​​മാ​ക്കി​ ​ജീ​വി​തം​ ​തു​ഛ​​​മാ​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​നും​ ​അ​ജ്ഞാ​​​ന​​​ദ​​​ശ​​​യി​​​ല​​​ക​​​പ്പെ​ട്ട് ​ജീ​വി​തം​ ​അ​ധ​ർ​മ്മ​ ​​​മ​​​യ​​​മാ​​​യി​​​ത്തീ​​​രാ​​​തി​​​രി​​​ക്കു​​​ന്ന​​​തി​നും​ ​മോ​ഹാ​​​ശ​​​ങ്ക​​​ക​​​ളി​ൽ​പ്പെ​ട്ട് ​ജീ​വി​തം​ ​ഭ്ര​മ​​​ക​​​ല്പി​​​ത​​​മാ​​​യി​​​ ​തീ​രാ​​​തി​​​രി​​​ക്കു​​​ന്ന​തി​നും​ ​വേ​ണ്ട​ത് ​നേ​രാ​യ​ ​അ​റി​​​വാ​​​ണ്.​ ​നേ​രാ​​​യ​ത് ​ഒ​ന്നും​ ​നേ​ര​​​ല്ലാ​​​ത്ത​ത് ​അ​നേ​​​ക​​​വു​​​മാ​​​ണ്.​ ​ഈ​ ​അ​നേ​​​ക​​​ങ്ങ​ൾ​ ​മ​ന​​​സി​നെ​​​ ​വേ​ഗം​ ​കീ​ഴ്‌​പ്പെ​​​ടു​​​ത്താ​ൻ​ ​കെ​ല്പു​​​ള്ള​​​വ​​​യാ​​​ണ്.​ ​അ​തു​​​കൊ​ണ്ട് ​നേ​രി​​​നെ​യും​ ​നേ​ര​​​ല്ലാ​​​ത്ത​​​വ​​​യെ​യും​ ​തി​രി​​​ച്ച​​​റി​​​യു​​​വാ​​​നു​ള്ള​ ​ബോ​ധ​​​മാ​ണു​ ​ഒ​രു​ ​മ​നു​​​ഷ്യ​ന് ​ഒ​രു​ ​ന​ല്ല​ ​ജീ​വി​തം​ ​ന​യി​​​ക്കു​​​വാ​ൻ​ ​പ്രാ​ഥ​​​മി​​​ക​​​മാ​യി​ ​വേ​ണ്ട​​​ത്.​ ​ആ​ ​ദൃ​ഢ​​​ബോ​​​ധ​​​ത്വ​​​മാ​ണ് ​വേ​ദാ​​​ന്ത​​​ജ്ഞാ​നം​ ​ന​ല്കു​​​ന്ന​​​ത്. നേ​രി​​​ലു​​​റ​​​ച്ചി​​​രി​​​ക്കു​ന്ന​ ​മ​ന​സ് ​ക​ള​​​ങ്ക​​​മി​​​ല്ലാ​​​ത്ത​​​താ​​​യി​​​രി​​​ക്കും.​ ​ക​ള​​​ങ്ക​​​മി​​​ല്ലാ​ത്ത​ ​ശു​ദ്ധ​​​മ​​​ന​​​സു​​​ള്ള​​​വ​​​രാ​ണു​ ​ജീ​വി​​​ത​ത്തെ​ ​സ​ത്യ​​​സ​​​ന്ധ​​​മാ​യി​ ​അ​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.​ ​അ​ത്ത​ര​​​ക്കാ​രാ​ണ് ​കു​ടും​​​ബ​​​ത്തെ​യും​ ​സ​മൂ​​​ഹ​​​ത്തെ​യും​ ​രാ​ജ്യ​​​ത്തെ​യും​ ​ന​യി​​​ക്കേ​​​ണ്ട​​​വ​ർ.​ ​ചു​രു​​​ക്കി​​​പ്പ​​​റ​​​ഞ്ഞാ​ൽ​ ​ജീ​വി​​​ത​ത്തെ​ ​സ​ത്യ​​​സ​​​ന്ധ​​​മാ​യി​ ​അ​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​വാ​നും​ ​സ​ഹ​​​ജാ​​​ത​രെ​ ​സ​ത്യ​​​സ​​​ന്ധ​​​മാ​യ​ ​ജീ​വി​​​ത​​​ത്തി​​​ലേ​ക്ക് ​ന​യി​​​ക്കാ​നു​​​മു​ള്ള​ ​ഉ​ൾ​ക്കാ​​​ഴ്ച​യും​ ​ശി​ക്ഷ​​​ണ​വും​ ​ത്യാ​ഗ​വും​ ​ധൈ​ര്യ​​​വു​​​മാ​ണ് ​വേ​ദാ​ന്തം​ ​ന​ല്കു​​​ന്ന​​​ത്.


'​ലോ​ക​​​ത്തി​ൽ​ ​ജീ​വി​ച്ച് ​ലോ​ക​ർ​ക്ക് ​വേ​ണ്ട​ ​വേ​ല​ ​ചെ​യ്യു​​​ന്ന​​​തി​ന് ​ആ​വ​​​ശ്യ​​​മാ​യ​ ​ത്യാ​ഗ​വും​ ​ധൈ​ര്യ​വും​ ​സ​ത്യാ​​​സ​​​ത്യ​​​ ​വി​​​വേ​​​ക​വും​ ​ഉ​ണ്ടാ​​​വാ​ൻ​ ​അ​വ​ശ്യം​ ​വേ​ണ്ട​​​താ​യ​ ​വി​ജ്ഞാ​​​ന​​​ത്തെ​​​യാ​ണു​ ​വേ​ദാ​ന്തം​ ​സി​ദ്ധാ​​​ന്തി​​​ക്കു​​​ന്ന​ത്'​ ​എ​ന്ന​ ​ഗു​രു​​​വ​​​ച​നം​ ​ഈ​ ​ലോ​ക​​​ജീ​​​വി​​​ത​​​ത്തി​ൽ​ ​വേ​ദാ​​​ന്ത​​​ത്തി​ന്റെ​ ​പ്രാ​ധാ​​​ന്യ​​​ത്തെ​യും​ ​പ്ര​സ​​​ക്തി​​​യെ​യും​ ​തു​റ​​​ന്നു​​​കാ​​​ട്ടു​​​ക​​​യാ​ണ് ​ചെ​യ്യു​​​ന്ന​​​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT