സത്യധർമ്മൻ

സ്വാമി വിശുദ്ധാനന്ദ (പ്രസിഡന്റ്, ശ്രീനാരായണധർമ്മസ | Monday 17 December 2018 12:24 AM IST

guruprakasham

അ​ടു​ത്ത​കാ​ല​ത്ത് ​ഒ​രു​ ​ദീ​ർ​ഘ​യാ​ത്ര​യ്‌​ക്കി​ട​യി​ൽ​ ​റോ​ഡ​രി​കി​ലാ​യി​ ​കു​റേ​ ​ആ​ളു​ക​ൾ​ ​കൂ​ട്ടം​ ​കൂ​ടി​ ​നി​ൽ​ക്കു​ന്ന​തു​ ​കാ​ണാ​നി​ട​യാ​യി.​ ​അ​വി​ടേ​ക്ക് ​ശ്ര​ദ്ധി​ച്ചു​ ​നോ​ക്കി​യെ​ങ്കി​ലും​ ​പ​ക്ഷേ​ ​എ​ന്താ​ണു​ ​സം​ഭ​വി​ച്ചി​ട്ടു​ള്ള​തെ​ന്നു​ ​കൃ​ത്യ​മാ​യി​ ​അ​റി​യാ​നാ​യി​ല്ല.​ ​കൂ​ടി​ ​നി​ല്‌​ക്കു​ന്ന​വ​രി​ൽ​ ​മി​ക്ക​പേ​രും​ ​അ​വ​രു​ടെ​ ​മൊ​ബൈ​ൽ​ഫോ​ണു​ക​ൾ​ ​ത​ല​യ്‌​ക്കു​മീ​തെ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ​അ​വി​ടെ​ ​ന​ട​ക്കു​ന്ന​ ​സം​ഭ​വം​ ​ത​ത്സ​മ​യം​ ​പ​ക​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​ലാ​ണു​ ​ശ്ര​ദ്ധ​യൂ​ന്നി​യി​രു​ന്ന​ത്.​ ​അ​ല്‌​പ​നേ​രം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ര​ണ്ടു​ ​പൊ​ലീ​സു​കാ​ർ​ ​വ​ന്നു​ ​കൂ​ടി​നി​ന്നി​രു​ന്ന​ ​ആ​ളു​ക​ളെ​ ​ഇ​രു​വ​ശ​ത്തേ​ക്കും​ ​ഒ​തു​ക്കി​നി​റു​ത്തി​യ​പ്പോ​ഴാ​ണ് ​അ​വ​ർ​ക്കു​ ​ന​ടു​വി​ൽ​ ​ഒ​രാ​ൾ​ ​ര​ക്തം​ ​വാ​ർ​ന്നു​ ​മ​ര​ണാ​സ​ന്ന​നി​ല​യി​ൽ​ ​കി​ട​ക്കു​ന്ന​ത് ​കാ​ണാ​ൻ​ ​ക​ഴി​ഞ്ഞ​ത്.​ ​അ​ടു​ത്തു​ള്ള​ ​ഒ​രു​ ​ബ​ഹു​നി​ല​മ​ന്ദി​ര​ത്തി​നു​ ​മു​ക​ളി​ൽ​ ​നി​ന്നും​ ​കാ​ൽ​വ​ഴു​തി​വീ​ണ​ ​ആ​ ​സാ​ധു​മ​നു​ഷ്യ​നെ​ ​ഏ​തെ​ങ്കി​ലു​മൊ​രു​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​പ​ക​രം​ ​അ​യാ​ളു​ടെ​ ​അ​വ​സാ​ന​ശ്വാ​സം​ ​പോ​കു​ന്ന​തു​വ​രെ​യും​ ​ദൃ​ശ്യ​ത്തി​ലാ​ക്കാ​ൻ​ ​മ​ത്സ​രി​ക്കു​ന്ന​വ​രു​ടെ​ ​ഒ​രു​ ​കൂ​ട്ട​മാ​യി​ ​ഇ​ന്നു​ ​ന​മു​ക്കു​ ​ചു​റ്റി​ലു​മു​ള്ള​വ​ർ​ ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്ന​ത് ​വേ​ദ​നാ​ജ​ന​ക​മാ​യ​ ​ഒ​രു​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.


സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ​ ​വ​ര​വും​ ​അ​വ​യു​ടെ​ ​സ്വാ​ധീ​ന​വും​ ​ഇ​ത്ര​യും​ ​വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​തി​നു​മു​ൻ​പ് ​ഇ​ങ്ങ​നെ​യൊ​രു​ ​സം​ഭ​വ​മു​ണ്ടാ​യാ​ൽ​ ​അ​യാ​ളെ​ ​ഏ​തു​വി​ധേ​ന​യും​ ​ര​ക്ഷ​പ്പെ​ടു​ത്തു​ക​യെ​ന്ന​തി​ലാ​കു​മാ​യി​രു​ന്നു​ ​ആ​ളു​ക​ളു​ടെ​ ​ശ്ര​ദ്ധ​ ​മു​ഴു​വ​നും.​ ​ഇ​ങ്ങ​നെ,​ ​ഒ​രാ​ളു​ടെ​ ​ജീ​വ​ൻ​ ​ന​ഷ്ട​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​നാ​യി​ ​പു​ല​ർ​ത്തു​ന്ന​ ​ശ്ര​ദ്ധ​യും​ ​ഒ​രാ​ളു​ടെ​ ​ജീ​വ​ൻ​ ​ന​ഷ്ട​പ്പെ​ടു​ന്ന​ത് ​പ​ക​ർ​ത്തു​ന്ന​തി​ൽ​ ​പു​ല​ർ​ത്തു​ന്ന​ ​ശ്ര​ദ്ധ​യും​ ​നി​രീ​ക്ഷി​ച്ചാ​ൽ​ ​ഒ​രു​ ​കാ​ര്യം​ ​വ്യ​ക്ത​മാ​കും.​ ​അ​ത് ​ഒ​രു​വ​നു​ ​മ​റ്റൊ​രു​വ​നോ​ടു​ള്ള​ ​സ്നേ​ഹ​ത്തി​ന്റെ​യും​ ​സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും​ ​കാ​രു​ണ്യ​ത്തി​ന്റെ​യും​ ​സ​മ​ഭാ​വ​ന​യു​ടെ​യും​ ​നി​ല​യി​ൽ​ ​പ്ര​ക​ട​മാ​യ​ ​വ്യ​തി​യാ​നം​ ​ഇ​പ്പോ​ൾ​ ​സം​ഭ​വി​ച്ചി​രി​ക്കു​ന്നു​വെ​ന്ന​താ​ണ്.​ ​അ​ത​ല്ലെ​ങ്കി​ൽ​ ​ഇ​ന്ന​ലെ​യു​ണ്ടാ​യി​രു​ന്ന​വ​രി​ൽ​ ​നി​ന്നും​ ​ഇ​ന്നു​ള്ള​വ​ർ​ ​കൂ​ടു​ത​ൽ​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ബ​ദ്ധ​ത​ ​ന​ഷ്ട​പ്പെ​ട്ട​വ​രാ​യി​ ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്ന​താ​ണ്.


ഇ​ന്ന​ലെ​ ​ഉ​ണ്ടാ​യി​രു​ന്ന​വ​രു​ടെ​ ​പ്ര​തി​ബ​ദ്ധ​ത​യി​ൽ​ ​നി​ന്നാ​ണ് ​ഇ​ന്ന​ത്തെ​ ​'​ഞാ​ൻ​"​ ​എ​ന്ന​ ​വ്യ​ക്തി​യും​ ​വ്യ​ക്തി​ത്വ​വും​ ​രൂ​പ​പ്പെ​ട്ടു​വ​ന്നി​ട്ടു​ള്ള​തെ​ന്ന​ ​യാ​ഥാ​ർ​ത്ഥ്യം​ ​വി​സ്‌​മ​രി​ച്ചു​ ​പോ​കു​ന്ന​തു​കൊ​ണ്ടാ​ണ് ​ഒ​രാ​ൾ​ ​മ​റ്റൊ​രാ​ളു​ടെ​ ​ആ​പ​ത്തു​ ​ക​ണ്ടി​ട്ടും​ ​സ​ഹാ​യ​ഹ​സ്‌​തം​ ​നീ​ട്ടാ​തെ​ ​നി​ല്ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​അ​തേ​ ​ആ​പ​ത്ത് ​ത​നി​ക്കോ​ ​ത​ന്റെ​ ​ഉ​റ്റ​ ​ബ​ന്ധു​മി​ത്രാ​ദി​ക​ൾ​ക്കോ​ ​ആ​ണ് ​സം​ഭ​വി​ച്ചി​രു​ന്ന​തെ​ങ്കി​ലോ​?​ ​ആ​രെ​ങ്കി​ലും​ ​ഓ​ടി​വ​ന്നു​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​എ​ന്നു​ ​ചി​ന്തി​ക്കു​മാ​യി​രു​ന്നി​ല്ലേ​?​ ​ഉ​റ​പ്പാ​യി​ട്ടും​ ​ചി​ന്തി​ക്കു​മാ​യി​രു​ന്നു.​ ​അ​പ്പോ​ൾ​ ​ഒ​രേ​ ​കാ​ര്യ​ത്തി​ൽ​ ​ഒ​രാ​ൾ​ക്കു​ ​അ​യാ​ളെ​ ​സം​ബ​ന്ധി​ച്ച് ​ഒ​രു​ ​നി​ല​പാ​ടും​ ​മ​റ്റൊ​രാ​ളെ​ ​സം​ബ​ന്ധി​ച്ച് ​അ​തി​നു​ ​വി​രു​ദ്ധ​മാ​യ​ ​നി​ല​പാ​ടു​മാ​ണു​ള്ള​ത്.


ന​മ്മ​ൾ​ ​മ​റ്റൊ​രാ​ളി​ൽ​ ​നി​ന്നും​ ​എ​ന്താ​ണോ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത് ​അ​ല്ലെ​ങ്കി​ൽ​ ​മ​റ്റൊ​രാ​ൾ​ ​ന​മു​ക്കു​വേ​ണ്ടി​ ​എ​ന്താ​ണോ​ ​ചെ​യ്തു​ത​ര​ണ​മെ​ന്ന് ​ചി​ന്തി​ക്കു​ന്ന​ത് ​അ​തു​ ​ന​മ്മ​ൾ​ ​മ​റ്റൊ​രാ​ൾ​ക്കു​വേ​ണ്ടി​ ​ചെ​യ്തു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ​ഗു​രു​ക്ക​ന്മാ​ർ​ ​ഉ​പ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.​ ​അ​ത്ത​ര​മൊ​രു​ ​മാ​ന​സി​ക​ ​നി​ല​ ​എ​ല്ലാ​വ​ർ​ക്കും​ ​വ​ന്നു​ചേ​ർ​ന്നി​രു​ന്നു​വെ​ങ്കി​ൽ,​ ​ഒ​ന്നാ​ലോ​ചി​ച്ചു​നോ​ക്കൂ.​ ​ആ​പ​ത്തു​ക​ളി​ല​ക​പ്പെ​ട്ടു​ ​കി​ട​ക്കു​ന്ന​ ​എ​ത്ര​യോ​ ​അ​ധി​കം​ ​ആ​ളു​ക​ൾ​ക്ക് ​അ​വ​രു​ടെ​ ​ജീ​വ​ൻ​ ​തി​രി​ച്ചു​കി​ട്ടു​മാ​യി​രു​ന്നു.


വി​രി​ഞ്ഞു​നി​ല്‌​ക്കു​ന്ന​ ​ഒ​രു​ ​പൂ​വി​നു​ള്ളി​ൽ​ ​മ​റ​ഞ്ഞി​രി​ക്കു​ന്ന​ ​തേ​ൻ​കു​ട​ത്തെ​പ്പ​റ്റി​ ​ആ​ര് ​പ​റ​ഞ്ഞു​കൊ​ടു​ത്തി​ട്ടാ​ണ്​ ​ഒ​രു​ ​ശ​ല​ഭ​മെ​ത്തി​ ​അ​ത് ആ​വോ​ളം​ ​നു​ക​രു​ന്ന​ത്?​ ​ഒ​രു​ ​പൂ​വി​ൽ​ ​അ​തി​ന്റെ​ ​ക​ഴി​വി​ന്റെ​ ​പ​രി​ധി​യി​ൽ​പ്പെ​ടാ​ത്ത​വി​ധം​ ​ആ​ ​അ​മൃ​തി​നെ​ ​ഒ​തു​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത് ​ആ​രാ​ണ്?​ ​ഉ​ണ്ടാ​യി​ ​വ​രു​ന്ന​തി​നെ​ല്ലാം​ ​നി​ല​കൊ​ള്ളു​വാ​ൻ​ ​ഇ​ടം​ ​ന​ല്‌​കു​ന്ന​ത് ​ആ​കാ​ശ​മാ​ണ്.​ ​ആ​രു​ ​ക​ല്‌​പി​ച്ചി​ട്ടാ​ണ് ​ഒ​രു​ ​പു​ൽ​ക്കൊ​ടി​യെ​പ്പോ​ലും​ ​തി​ര​സ്‌​ക​രി​ക്കാ​തെ​ ​സ​ർ​വ​ത്തെ​യും​ ​സ്വീ​ക​രി​ച്ച് ​ആ​കാ​ശം​ ​അ​തി​നു​ ​നി​ല​കൊ​ള്ളു​വാ​നും​ ​വ​ള​രു​വാ​നു​മു​ള്ള​ ​ഇ​ടം​ ​ന​ല്‌​കു​ന്ന​ത്?​ ​ഇ​തെ​ല്ലാം​ ​പ്ര​കൃ​തി​യു​ടെ​ ​ധ​ർ​മ്മ​നി​ർ​വ​ഹ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​അ​താ​ണു​ ​പ്ര​കൃ​തീ​യ​ത.​ ​ആ​ ​പ്ര​കൃ​തീ​യ​ത​യു​ടെ​ ​ഭാ​ഗ​മാ​യി​ട്ടാ​ണു​ ​മ​റ്റേ​തി​നെ​യും​ ​എ​ന്ന​പോ​ലെ​ത​ന്നെ​ ​ന​മ്മ​ൾ​ ​മ​നു​ഷ്യ​രും​ ​ഈ​ ​പ്ര​കൃ​തി​യി​ലേ​ക്കു​ ​ക​ട​ന്നു​വ​ന്നി​ട്ടു​ള്ള​ത്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​മ​നു​ഷ്യ​ൻ​ ​മ​റ്റൊ​ന്നി​നും​ ​അ​ന്യ​മാ​യി​ക്കൂ​ടാ.​ ​അ​ന്യം​ ​എ​ന്ന​ ​ചി​ന്ത​ത​ന്നെ​ ​പ്ര​കൃ​തി​വി​രു​ദ്ധ​മാ​ണ്.


ഈ​ ​പ്ര​കൃ​തി​യു​ടെ​ ​എ​ല്ലാ​ ​ഗു​ണ​ഫ​ല​ങ്ങ​ളും​ ​പ​ര​മാ​വ​ധി​ ​അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും​ ​എ​ന്നാ​ൽ​ ​അ​തേ​ ​നേ​ര​ത്ത് ​പ്ര​കൃ​തീ​യ​ത​യെ​ ​പ്ര​ഛാ​ദ​നം​ ​ചെ​യ്തു​കൊ​ണ്ട് ​ജീ​വി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ത് ​ഭൂ​മി​യി​ൽ​ ​മ​നു​ഷ്യ​ൻ​ ​മാ​ത്ര​മാ​ണ്.​ ​മ​റ​യി​ല്ലാ​യ്മ​യാ​ണ് ​പ്ര​കൃ​തി​യു​ടെ​ ​സ്വ​ഭാ​വം.​ ​അ​തി​നാ​ൽ​ ​അ​നാ​ച്ഛാ​ദ​ന​ത്തി​ന്റെ​ ​പ​ര്യാ​യ​മാ​ണ് ​പ്ര​കൃ​തി​യെ​ന്നു​ ​പ​റ​യാം.​ ​എ​ന്നാ​ൽ​ ​അ​നാ​ച്ഛാ​ദ​ന​ത്തി​നു​ ​വി​രു​ദ്ധ​മാ​യ​ ​പ്ര​ഛാ​ദ​ന​ത്തി​ന്റെ​ ​(​മ​റ​യ്‌​ക്ക​ലി​ന്റെ​)​ ​പ​ര്യാ​യ​മാ​യി​ ​ഇ​ന്നു​ ​മ​നു​ഷ്യ​ൻ​ ​മാ​റി​യി​രി​ക്കു​ക​യാ​ണ്.​ ​ആ​ധു​നി​ക​കാ​ല​ത്ത് ​വ​ന്നി​ട്ടു​ള്ള​ ​ഈ​ ​മാ​റ്റം​ ​വ​ള​രെ​ ​ബീ​ഭ​ത്സ​മാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്നു​വെ​ന്ന​ ​വാ​സ​‌്‌​ത​വ​മാ​ണ് ​മ​റ്റൊ​രാ​ളി​ന്റെ​ ​ആ​പ​ത്ത് ​ത​ന്നെ​ ​ബാ​ധി​ക്കു​ന്ന​ത​ല്ലെ​ന്ന​ ​ചി​ന്ത​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​ഇ​ന്ന​ത്തെ​ ​ലോ​കം​ ​നേ​രി​ടു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​യെ​ന്ന​ത് ​ഈ​ ​അ​ന്യ​വ​ല്‌​ക്ക​ര​ണം​ ​ത​ന്നെ​യാ​ണ്.​ ​അ​ന്യ​വ​ല്‌​ക്ക​ര​ണം​ ​പ്ര​തി​ബ​ദ്ധ​ത​യെ​ ​ഇ​ല്ലാ​താ​ക്കും.


എ​പ്പോ​ഴാ​ണോ​ ​ഈ​ ​അ​ന്യ​വ​ല്‌​ക്ക​ര​ണ​ത്തി​ന്റെ​ ​മൂ​ടി​യ​ഴി​ഞ്ഞു​ ​വീ​ഴു​ന്ന​ത് ​അ​പ്പോ​ഴാ​ണ് ​ഒ​രു​വ​ൻ​ ​ഗു​ണ​വാ​നാ​യി​ത്തീ​രു​ന്ന​ത്.​ ​അ​ങ്ങ​നെ​യു​ള്ള​ ​ഗു​ണ​വാ​നാ​ണ് ​ഒ​രു​ ​യ​ഥാ​ർ​ത്ഥ​ ​മ​നു​ഷ്യ​ൻ.​ ​അ​വ​നെ​യാ​ണ് ​സ​ത്യ​ധ​ർ​മ്മ​ൻ​ ​എ​ന്നു​ ​ഉ​പ​നി​ഷ​ദൃ​ഷി​ക​ൾ​ ​വി​ളി​ക്കു​ന്ന​ത്.​ ​സ​ത്യ​ത്തെ​ ​ധ​ർ​മ്മ​മാ​യി​ ​സ്വീ​ക​രി​ച്ച​വ​ൻ​ ​എ​ന്നാ​ണു​ ​അ​തി​ന​ർ​ത്ഥം.​ ​അ​വ​നാ​ണ് ​ഏ​റ്റ​വും​ ​ന​ല്ല​ ​മ​നു​ഷ്യ​ൻ.
മൂ​ട​പ്പെ​ടു​ന്നു​ ​പൊ​ൻ​പാ​ത്രം​ -


കൊ​ണ്ടു​ ​സ​ത്യ​മ​തി​ൻ​ ​മു​ഖം
തു​റ​ക്കു​ക​തു​ ​നീ​ ​പൂ​ഷ​ൻ!
സ​ത്യ​ധ​ർ​മ്മ​ന്നു​ ​കാ​ണു​വാൻ


ഈ​ശാ​വാ​സ്യോ​പ​നി​ഷ​ത്ത് ​ഭാ​ഷ​യി​ൽ​ ​ഗു​രു​ദേ​വ​ൻ​ ​അ​നാ​ച്ഛാ​ദ​നം​ ​ചെ​യ്തു​ ​ത​രു​ന്ന​ ​ഈ​ ​മ​ന്ത്ര​പ്പൊ​രു​ൾ​കൊ​ണ്ട് ​ന​മ്മെ​ ​മൂ​ടി​യി​രി​ക്കു​ന്ന​ ​അ​ന്യ​വ​ത്‌​ക​ര​ണ​ത്തി​ന്റെ​ ​പൊ​ൻ​പാ​ത്ര​സ​മാ​ന​ങ്ങ​ളാ​യ​ ​സൂ​ച​ക​ങ്ങ​ളെ​യും​ ​സൂ​ചി​ക​ക​ളെ​യും​ ​ന​മു​ക്കും​ ​അ​ഴി​ച്ചു​ക​ള​യാ​ൻ​ ​സാ​ധി​ക്കും.​ ​ഈ​ ​വി​ധം​ ​നേ​രാ​യ​ ​ചി​ന്ത​യും​ ​സാ​ധ​ന​യു​മു​ണ്ടാ​യാ​ൽ​ ​ആ​ർ​ക്കും​ ​സ​ത്യ​ധ​ർ​മ്മ​ന്മാ​രാ​കാം.​ ​സ​ത്യ​ധ​ർ​മ്മ​ന്മാ​രെ​യാ​ണു​ ​ലോ​കം​ ​എ​ന്നും​ ​ബ​ഹു​മാ​നി​ക്കു​ന്ന​തും​ ​ആ​ദ​രി​ക്കു​ന്ന​തും​ ​മാ​തൃ​ക​യാ​ക്കു​ന്ന​തും​ ​വാ​ഴ്‌​ത്തു​ന്ന​തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT