AUDIO

ഗുരുശിഷ്യ പരമ്പരയിലെ പണ്ഡിത ശിരോമണി

കാവ്യകുമാർ പള്ളിശ്ശേരി | Tuesday 12 February 2019 12:52 AM IST

editors-pick

ശ്രീ​നാ​രാ​യ​ണ​ ​സന്ദേശങ്ങൾ ഏറ്റവും പ്രസക്തമായ​ ​ഈ​ ​കാ​ല​ത്ത്,​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ത​ത്ത്വ​ചി​ന്ത​ക​ളും​ ​ഉ​പ​ദേ​ശ​ങ്ങ​ളും​ ​അനു​ഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​ ​ശി​ഷ്യ​രും​ ​സ​ന്യാ​സി​ ​ശ്രേ​ഷ്ഠ​ന്മാ​രു​മൊ​ക്കെ​ ​അ​വ​ ​പു​തി​യ​ ​ത​ല​മു​റ​യെ​ ​മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​ൽ​ ​വ​ള​രെ​യ​ധി​കം​ ​താ​ത്പ​ര്യം​ ​കാ​ണി​ക്കു​ന്നു​ണ്ട്.


ഗു​രു​ദേ​വ​ന്റെ​ ​സ​ന്ദേ​ശ​ങ്ങ​ൾ,​ ​യാ​ത്ര​ക​ൾ,​ ​അ​നു​ഷ്ഠാ​ന​ങ്ങൾ ​എന്നിവ ​ ​അ​ടു​ക്കും​ ​ചി​ട്ട​യോ​ടും​ ​എ​ഴു​തി​യ​ത് ​വാ​യി​ച്ച് ​മ​ന​സി​ലാ​ക്കാ​ൻ​ ​'​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​ജീ​വ​ച​രി​ത്രം​ ​" വാ​യി​ച്ചാ​ൽ​ ​മ​തി​യാ​കും.​ ​ ​അ​ദ്ദേ​ഹ​ത്തി​ന് ​വ​ള​രെ​യ​ധി​കം​ ​ഗൃ​ഹ​സ്ഥ​ശി​ഷ്യ​ന്മാ​ർ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ശ്രീ​നാ​രാ​യ​ണ​ശി​ഷ്യ​പ​ര​മ്പ​ര​യി​ലെ​ ​പ​ണ്ഡി​ത​ ​ശി​രോ​മ​ണി,​ ​മി​ക​ച്ച​ ​ചി​കി​ത്സ​ക​ൻ,​ ​പ്ര​ഗ​ത്ഭ​ ​പ്രാ​സം​ഗി​ക​ൻ,​ ​ലേ​ഖ​ക​ൻ,​ ​പ​രി​ഭാ​ഷ​ക​ൻ,​ ​പ​ത്രാ​ധി​പ​ർ,​ ​പാ​ഠ​ശാ​ലാ​ ​സ്ഥാ​പ​ക​ൻ,​ ​ശ്രീ​മൂ​ലം​ ​പ്ര​ജാ​സ​ഭാ​ ​അം​ഗം​ ​എ​ന്നി​ങ്ങ​നെ​ ​വി​വി​ധ​ ​ത​ല​ങ്ങ​ളി​ൽ​ ​വ്യ​ക്തി​മു​ദ്ര​ ​പ​തി​പ്പി​ച്ച​ ​ബ​ഹു​മു​ഖ​ ​പ്ര​തി​ഭ​യാ​യി​രു​ന്നു​ ​ക​രു​വാ​ ​കൃ​ഷ്ണ​നാ​ശാ​ൻ,​ ​അ​ഥ​വാ​ ​ഏ​റ​ത്ത് ​കൃ​ഷ്ണ​നാ​ശാ​ൻ.​ ​കൊ​ല്ല​വ​ർ​ഷം​ 1043​ ​കും​ഭം​ 9​ന് ​(1868​ ​ഫെ​ബ്രു​വ​രി​ ​)​ ​കൊ​ല്ലം​ ​കി​ളി​കൊ​ല്ലൂ​രി​ൽ​ ​ഇ​ലം​പി​ലാ​ശ്ശേ​രി​ൽ​ ​മാ​ധ​വ​നാ​ശാ​ന്റെ​യും​ ​തൃ​ക്ക​രു​വാ​ ​വേ​ളി​ക്കാ​ട്ട് ​ക​റു​മ്പി​യ​മ്മ​യു​ടെ​യും​ ​മ​ക​നാ​യി​ ​ജ​നി​ച്ച​ ​ആ​ശാ​ൻ​ ​ ഹി​ന്ദു​മ​ത​ ​പ്രാ​സം​ഗി​ക​നും​ ​ഗു​രു​ദേ​വ​ന്റെ​ ​അ​രു​മ​ ​ശി​ഷ്യ​നു​മാ​യി​രു​ന്നു.


കൃ​ഷ്ണ​നാ​ശാ​ൻ​ ​ഗു​രു​സ്വാ​മി​യെ​ ​ആ​ദ്യ​മാ​യി​ ​കാ​ണു​ന്ന​ത് 1063​ ​ൽ​ ​അ​രു​വി​പ്പു​റ​ത്ത് ​വ​ച്ചാ​യി​രു​ന്നു.​ ​അ​ന്നു​ ​മു​ത​ൽ​ ​അ​ദ്ദേ​ഹം​ ​സ്വാ​മി​യു​ടെ​ ​ആ​രാ​ധ​ക​നാ​യി​ത്തീ​ർ​ന്നു.​ ​ഗു​രു​ദേ​വ​നാ​ൽ​ ​നി​യ​മി​ത​നാ​യ​ ​ക്ഷേ​ത്ര​കാ​ര്യ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​കു​മാ​ര​നാ​ശാ​നും,​ ​അ​വി​ടെ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​വാ​ർ​ത്താ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​സ​ജീ​വ​മ​ല്ലാ​തി​രു​ന്ന​ ​ആ​ ​കാ​ല​ത്ത് ​ഗു​രു​വി​ന്റെ​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​പ്ര​സം​ഗ​ത്തി​ലൂ​ടെ​ ​തി​രു​വി​താം​കൂ​ർ​ ​കൊ​ച്ചി​ ​സം​സ്ഥാ​ന​ത്ത് ​പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ​ ​ആ​ശാ​നു​ള്ള​ ​സാ​മ​ർ​ത്ഥ്യം​ ​എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.


ഗു​രു​വു​മാ​യി​ ​ആ​ശാ​ന്റെ​ ​ബ​ന്ധ​ത്തി​ന്റെ​ ​ആ​ഴം​ ​വ്യ​ക്ത​മാ​ക്കു​ന്ന​ ​ഒ​രു​ ​ഭാ​ഗം​ ​കാ​വി​ള​ ​ജി.​ ​ഗം​ഗാ​ധ​ര​ന്റെ​ ​'​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ ​സ്മ​ര​ണ​ക​ൾ​​" എ​ന്ന​ ​പു​സ്ത​ക​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് ​ഇ​ങ്ങ​നെ​യാ​ണ്.​ ​ഒ​രു​ ​ദി​വ​സം​ ​ശി​വ​ഗി​രി​യി​ലെ​ ​പ​ർ​ണ​ശാ​ല​യ്ക്ക് ​സ​മീ​പം​ ​ഗു​രു​ദേ​വ​ൻ​ ​കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ ​ദേ​വി​യെ​പ്പ​റ്റി​ ​ഒ​രു​ ​ക​വി​ത​ ​തോ​ന്നു​ക​യു​ണ്ടാ​യി.​ ​കു​ളി​ ​ക​ഴി​ഞ്ഞു​വ​ന്ന​പ്പോ​ൾ​ ​അ​ടു​ത്തു​ണ്ടാ​യി​രു​ന്ന​ ​ത​ന്റെ​ ​ശി​ഷ്യ​നാ​യ​ ​ഏ​റ​ത്ത് ​കൃ​ഷ്ണ​നാ​ശാ​നാ​ണ് ​ആ​ ​ക​വി​ത​ ​പ​ക​ർ​ത്തി​യ​ത്.​ ​ആ​ ​ക​വി​ത​യാ​ണ് ​ഗു​രു​ദേ​വ​ന്റെ​ ​പ്ര​സി​ദ്ധ​മാ​യ​ ​'​ ​ജ​ന​നീ​ ​ന​വ​ര​ത്ന​മ​ഞ്ജ​രി​".​ ​ആ​ ​ക​വി​താ​ ​മ​ഞ്ജ​രി​ ​ഉ​ള്ളി​ലു​റ​ച്ച​ ​സ്ഥ​ല​ത്തു​ ​ത​ന്നെ​യാ​ണ് ​ശാ​ര​ദാ​ദേ​വി​യെ​ ​പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ​ആ​ശാ​ൻ​ ​ ​പ​റ​യു​ക​യു​ണ്ടാ​യി.


കേ​ര​ള​വ​ർ​മ്മ​ ​വി​ദ്യാ​മ​ന്ദി​രം​ ​എ​ന്ന​ ​പേ​രി​ൽ​ ​ആ​ശാ​ൻ​ ​ക​രു​വാ​യി​ൽ​ ​ന​ട​ത്തി​യി​രു​ന്ന​ ​സം​സ്കൃ​ത​ ​വി​ദ്യാ​ല​യം​ ​അ​ക്കാ​ല​ത്ത് ​സം​സ്കൃ​ത​ ​ഭാ​ഷാ​ഭ്യാ​സ​ന​ ​കു​തു​കി​ക​ൾ​ക്ക് ​വ​ലി​യൊ​രു​ ​അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു.​ ​അ​ക്കാ​ല​ത്തെ​ ​പ്ര​മു​ഖ​ ​പ​ണ്ഡി​ത​ന്മാ​രാ​യ​ ​മൂ​ലൂ​ർ,​ ​പെ​രു​ന്നെ​ല്ലി,​ ​വെ​ളു​ത്തേ​രി,​ ​കെ.​സി.​ ​കേ​ശ​വ​പി​ള്ള​ ​തു​ട​ങ്ങി​യ​വ​രെ​ല്ലാം​ ​അ​വി​ടെ​ ​കൂ​ടി​ ​സാ​ഹി​ത്യ​ത്തെ​യും​ ​വൈ​ദ്യ​ശാ​സ്ത്ര​ത്തെ​യും​ ​സം​ബ​ന്ധി​ച്ചു​ള്ള​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തു​മാ​യി​രു​ന്നു.


ഗു​രു​ദേ​വ​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ച​വ​റ​ ​തെ​ക്കും​ഭാ​ഗ​ത്ത് ​മാ​ങ്ങൂ​ർ​ ​സ്വാ​മി​ക​ൾ​ ​ന​ട​ത്തി​യി​രു​ന്ന​ ​സം​സ്കൃ​ത​പാ​ഠ​ശാ​ല​യി​ലെ​ ​അ​ദ്ധ്യാ​പ​ക​നാ​യി​ ​അ​ദ്ദേ​ഹം​ ​സേ​വ​നം​ ​അ​നു​ഷ്ഠി​ച്ചു.​ ​ആ​ ​സം​സ്കൃ​ത​ ​വി​ദ്യാ​ല​യം​ ​വ​ള​ർ​ന്നു​ ​വി​ക​സി​ച്ച​താ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ഗു​ഹാ​ന​ന്ദ​പു​രം​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ.


തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്നും​ ​വി​ദ്യാ​വി​ലാ​സി​നി​ ​എ​ന്ന​ ​പേ​രി​ൽ​ ​ഒ​രു​ ​സാ​ഹി​ത്യ​ ​മാ​സി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശാ​ഖം​ ​തി​രു​നാ​ൾ​ ​മ​ഹാ​രാ​ജാ​വ് ​കേ​ര​ള​വ​ർ​മ്മ​ ​വ​ലി​യ​ ​കോ​യി​ത്ത​മ്പു​രാ​ൻ,​ ​ക​രു​വാ​ ​കൃ​ഷ്ണ​നാ​ശാ​ൻ,​ ​ഭാ​ഷാ​ച​രി​ത്ര​കാ​ര​ൻ​ ​പി.​ ​ഗോ​വി​ന്ദ​പ്പി​ള്ള​ ​എ​ന്നി​വ​രാ​യി​രു​ന്നു​ ​വി​ദ്യാ​വി​ലാ​സി​നി​യു​ടെ​ ​നേ​തൃ​ത്വം​ ​വ​ഹി​ച്ച​ത്.​ ​വെ​ളു​ത്തേ​രി​യു​ടെ​ ​അ​ർ​ത്ഥാ​ല​ങ്കാ​ര​ ​മ​ണി​പ്ര​വാ​ളം​ ​എ​ന്ന​ ​അ​ല​ങ്കാ​ര​ ​ശാ​സ്ത്ര​ഗ്ര​ന്ഥ​വും​ ​ഈ​ ​മാ​സി​ക​യി​ലൂ​ടെ​ ​പു​റ​ത്തു​വ​ന്നു.​ ​ഇ​താ​ണ് ​എ.​ആ​ർ.​ ​രാ​ജ​രാ​ജ​വ​ർ​മ്മ​ ​ഭാ​ഷാ​ഭൂ​ഷ​ണം​ ​എ​ഴു​താ​ൻ​ ​പ്രേ​ര​ക​മാ​യ​തെ​ന്ന് ​പ​റ​യ​പ്പെ​ട്ടി​രു​ന്നു.​ ​കു​മാ​രനാ​ശാ​ന്റെ​ ​പ​ല​ ​സ്തോ​ത്ര​ ​കൃ​തി​ക​ളും​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​'​ ​ശി​വ​ശ​ത​കം​'​ ​എ​ന്നി​വ​ ​ആ​ശാ​ന്റെ​ ​ആ​ഗ്ര​ഹ​ത്താ​ലാ​ണ് ​ആ​ദ്യ​മാ​യി​ ​വി​ദ്യാ​വി​ലാ​സി​നി​യി​ൽ​ ​അ​ടി​ച്ചു​വ​ന്ന​ത്.​ ​മ​ള്ളൂ​ർ​ ​ഗോ​വി​ന്ദ​പ്പി​ള്ള,​ ​കെ.​ ​രാ​മ​കൃ​ഷ്ണ​പി​ള്ള,​ ​കാ​വു​ങ്ക​ൽ​ ​നീ​ല​ക​ണ്ഠ​പി​ള്ള,​ ​സി.​വി.​ ​കു​ഞ്ഞു​രാ​മ​ൻ,​ ​ച​ട്ട​മ്പി​സ്വാ​മി​ക​ൾ​ ​തു​ട​ങ്ങി​യ​ ​മ​ഹാ​ന്മാ​രു​ടെ​ ​ലേ​ഖ​ന​ങ്ങ​ളും​ ​ഗു​രു​ദേ​വ​ന്റെ​ ​ചി​ല​ ​സ​മ​സ്യ​പൂരണ​ങ്ങ​ളും​ ​വി​ദ്യാ​വി​ലാ​സി​നി​യി​ലൂ​ടെ​യാ​ണ് ​പു​റ​ത്തു​വ​ന്ന​ത്.


ക​രു​വാ​ ​കൃ​ഷ്ണ​നാ​ശാ​നും​ ​മ​റ്റും​ ​ചേ​ർ​ന്ന് ​അ​ഭി​ജ്ഞാ​ന​ ​ശാ​കു​ന്ത​ളം​ ​അ​ഭി​ന​യി​ച്ച് ​കേ​ര​ള​വ​ർ​മ്മ​ ​വ​ലി​യ​ ​കോ​യി​ത്ത​മ്പു​രാ​ന്റെ​ ​പ്ര​ശം​സ​യും​ ​പാ​രി​തോ​ഷി​ക​വും​ ​നേ​ടി​യി​ട്ടു​ണ്ട്.​ ​ആ​ശാ​ന്റെ​ ​ശാ​കു​ന്ത​ളം​ ​പ​രി​ഭാ​ഷ​ ​എ.​ഡി.​ ​ഹ​രി​ശ​ർ​മ്മ​യു​ടെ​ ​പ​രി​ഭാ​ഷ​യെ​ക്കാ​ളും​ ​മെ​ച്ച​പ്പെ​ട്ട​താ​ണെ​ന്ന് ​കെ.​ ​ദാ​മോ​ദ​ര​ൻ​ ​ബി.​എ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യി​ മു​മ്പൊ​രി​ക്ക​ൽ​ ​ഒ​രു​ ​ലേ​ഖ​നം​ ​വ​ന്ന​താ​യി​ ​ഓ​ർ​ക്കു​ന്നു.​ ​പ​ക്ഷേ​ ​ആ​ ​കൈ​യെ​ഴു​ത്ത് ​പ്ര​തി​ ​അ​ച്ച​ടി​പ്പി​ച്ചു​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​ൻ​ ​ആ​ശാ​നോ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ക്ക​ൾ​ക്കോ​ ​സാ​ധി​ച്ചി​ല്ല.​ ​ഇ​നി​ ​കൊ​ച്ചു​ ​മ​ക്ക​ളി​ലാ​രെ​ങ്കി​ലും​ ​അ​തി​നൊ​രു​മ്പെ​ട്ടാ​ൽ​ ​കൊ​ള്ളാ​മെ​ന്ന് ​ആ​ഗ്ര​ഹ​മു​ണ്ട്.
അ​രു​വി​പ്പു​റ​ത്ത് ​പ​ർ​ണ​ശാ​ല​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​ഒ​രു​ ​പ്ര​സ്ഥാ​ന​മാ​യി​ ​വ​ള​രു​മെ​ന്നോ​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​ജ​ന​ങ്ങ​ൾ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​നെ​ ​പി​ന്തു​ട​രു​മെ​ന്നോ​ ​അ​ന്ന​ത്തെ​ ​ജ​ന​ങ്ങ​ൾ​ ​വി​ചാ​രി​ച്ചു​കാ​ണു​ക​യി​ല്ല. ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ഹി​ന്ദു​മ​തത്തെ​യും​ ​അ​ധ:​കൃ​ത​രെ​ന്ന് ​പു​റ​ന്ത​ള്ളി​യി​രു​ന്ന​ ​മ​നു​ഷ്യ​രെ​യും​ ​ര​ക്ഷി​ക്കാ​ൻ​ ​അ​ഹോ​രാ​ത്രം​ ​പ്ര​യ​ത്നി​ച്ച​ ​ആ​ശാ​ന്റെ​ ​സിം​ഹ​ഗ​ർ​ജ്ജ​നം​ 1935​ ​ഡി​സം​ബ​ർ​ ​മൂ​ന്നാം​ ​തീ​യ​തി​ ​നി​ല​ച്ചു.

(​ഫോ​ൺ​ ​:​ 8129421557)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT