AUDIO

ആനവണ്ടി എന്നാൽ വെള്ളാന

മാടവന ബാലകൃഷ്ണപിള്ള | Sunday 10 February 2019 12:23 AM IST

editors-pick-

വേ​ലി​ ​വി​ള​വ് ​തി​ന്നാ​ൽ​ ​?​ ​പൊ​ലീ​സ് ​കു​റ്റ​വാ​ളി​യാ​യാ​ൽ​ ​?​ ​ഫ​ലം​ ​സ​ർ​വ​നാ​ശം​!​ ​ഇ​തി​നു​ള്ള​ ​ഏ​റ്റ​വും​ ​ന​ല്ല​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​കെ.​എ​സ്.​ആ​ർ.​ടി.​സി​!​ ​ജീ​വ​ന​ക്കാ​രും​ ​ഭ​ര​ണീ​യ​രും​ ​ചേ​ർ​ന്ന് ​ഒ​രു​ ​സ്ഥാ​പ​ന​ത്തെ​ ​എ​ങ്ങ​നെ​ ​മു​ച്ചൂ​ടും​ ​ന​ശി​പ്പി​ക്കാം​ ​എ​ന്ന​ ​ഗ​വേ​ഷ​ണ​ ​പ​ഠ​ന​ത്തി​ന് ​ഇ​ത്ര​മാ​ത്രം​ ​പ​റ്റി​യ​ ​ഒ​രു​ ​സാ​മ്പി​ൾ​ ​ലോ​ക​ത്ത് ​വേ​റെ​യു​ണ്ടെ​ന്ന് ​തോ​ന്നു​ന്നി​ല്ല.

കേ​ര​ള​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ 97​ ​പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഏ​റ്റ​വും​ ​പി​ന്നി​ൽ.​ ​ന​ഷ്ട​ക്ക​ണ​ക്കു​ക​ളി​ൽ​ ​ഏ​റ്റ​വും​ ​മു​ന്നി​ലും​ ​!​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 2102.44​ ​കോ​ടി​യും​ ​ത​ലേ​വ​ർ​ഷം​ 1770.61​ ​കോ​ടി​യും​ ​ന​ഷ്ട​ത്തി​ൽ.​ ​സ​ഞ്ചി​ത​ ​ന​ഷ്ട​മാ​ക​ട്ടെ​ 9904​ ​കോ​ടി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഇ​ത് 8031.56​ ​കോ​ടി​യാ​യി​രു​ന്നു.​ ​ന​ഷ്ട​ത്തി​ൽ​ ​ന​ല്ല​ ​വ​ള​ർ​ച്ചാ​നി​ര​ക്ക് ​ത​ന്നെ.
മു​പ്പ​തു​വ​ർ​ഷം​ ​മു​മ്പു​ള്ള​ ​ഒ​രോ​ർ​മ്മ​യി​ലേ​ക്ക്.


കൊ​ട്ടാ​ര​ക്ക​ര​യി​ൽ​ ​നി​ന്നും​ ​കോ​ട്ട​യ​ത്തേ​ക്ക് ​കെ.​എ​സ്.​ആ​ർ.​ടി​ ​ബ​സി​ൽ​ ​വ​രി​ക​യാ​യി​രു​ന്നു.​ ​തി​രു​വ​ല്ല​ ​സ്റ്റേ​ഷ​ൻ​ ​ക​ഴി​ഞ്ഞ് ​പ​ത്തു​ ​മി​നി​റ്റാ​യ​പ്പോ​ൾ​ ​ബ​സ് ​ഡ്രൈ​വ​ർ​ ​ച​വി​ട്ടി​ ​നി​റു​ത്തി.​ ​സ​മ​യം​ ​രാ​ത്രി​ ​ഏ​ഴു​മ​ണി.​ ​പെ​ട്ടെ​ന്ന്,​ ​വ​ഴി​യി​ൽ​ ​കാ​ത്തു​നി​ന്ന​ ​ഭ​ർ​ത്താ​വും​ ​ഭാ​ര്യ​യും​ ​ഏ​ഴെ​ട്ടു​ ​വ​യ​സു​ള്ള​ ​പെ​ൺ​കു​ട്ടി​യും​ ​ആ​ശ്വാ​സ​ത്തോ​ടെ​ ​ബ​സി​ന​ടു​ത്തെ​ത്തി.​ ​പ​ക്ഷേ,​ ​ക​ണ്ട​ക്ട​ർ​ ​ഡോ​ർ​ ​തു​റ​ന്നി​ല്ല.​ ​അ​യാ​ൾ​ ​ഡ്രൈ​വ​റോ​ട് ​ത​ട്ടി​ക്ക​യ​റു​ക​യാ​ണ്.


'​'​ഞാ​ൻ​ ​ബെ​ല്ല​ടി​ച്ചി​ല്ല​ല്ലോ.​ ​പി​ന്നെ​ന്തി​നു​ ​നി​റു​ത്തി​?​ ​ക​യ​റ്റാ​ൻ​ ​പ​റ്റി​ല്ല."
'​'​രാ​ത്രി​യാ​യ​തു​കൊ​ണ്ടാ​ണ് ​നി​റു​ത്തി​യ​ത്.​ ​പാ​വ​ങ്ങ​ൾ.​ ​സീ​റ്റും​ ​കാ​ലി​യു​ണ്ട​ല്ലോ...​"​ ​മ​നു​ഷ്യ​പ്പ​റ്റു​ള്ള​ ​ഡ്രൈ​വ​ർ.
പ​ക്ഷേ,​ ​മൂ​ർ​ഖ​നാ​യ​ ​ക​ണ്ട​ക്ട​ർ​ ​അ​മ്പി​നും​ ​വി​ല്ലി​നും​ ​അ​ടു​ക്കു​ന്നി​ല്ല.​ ​അ​ര​മ​ണി​ക്കൂ​റോ​ളം​ ​ത​ർ​ക്ക​ത്തി​ൽ​ ​പെ​ട്ടു​കി​ട​ന്നു.​ ​യാ​ത്ര​ക്കാ​ർ​ ​ക​ണ്ട​ക്ട​റെ​ ​കൈ​വ​യ്ക്കു​ന്ന​ ​ഘ​ട്ട​മാ​യ​പ്പോ​ൾ,​ ​അ​യാ​ൾ​ ​ഡോ​ർ​ ​തു​റ​ന്നു.​ ​അ​ന്ധാ​ളി​ച്ചു​ ​നി​ന്ന​ ​കു​ടും​ബ​ത്തെ​ ​ക​യ​റ്റി.​ ​പി​ന്നെ,​ ​മു​ഖം​ ​കൂ​ർ​പ്പി​ച്ച് ​രൗ​ദ്ര​ഭാ​വ​ത്തി​ൽ​ ​കു​നി​ഞ്ഞി​രു​ന്നു.​ ​ഇ​താ​യി​രു​ന്നു​ ​ട്രാ​ൻ​സ്പോ​ർ​ട്ട് ​ജീ​വ​ന​ക്കാ​രു​ടെ​ ​പൊ​തു​വാ​യ​ ​ശൈ​ലി.​ ​ബ​സി​നു​ള്ളി​ൽ​ ​ഫു​ട്ബോ​ൾ​ ​ക​ളി​ക്കാ​നി​ട​മു​ണ്ടെ​ങ്കി​ലും​ ​ആ​രെ​യും​ ​വ​ഴി​യി​ൽ​ ​നി​റു​ത്തി​ ​ക​യ​റ്റി​ല്ല.​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ്,​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​ർ​ ​ബ​സി​ൽ​ ​യാ​ത്ര​ക്കാ​രെ​ ​നി​റു​ത്തി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള​ ​ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ൾ,​ ​ഇ​രു​വി​ഭാ​ഗ​വും​ ​സ​മ​രം​ ​ചെ​യ്ത​ ​ച​രി​ത്ര​വും​ ​മ​റ​ക്കാ​നാ​വി​ല്ല.​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്നും​ ​കോ​ഴി​ക്കോ​ട്ടേ​ക്ക് ​ഡ​ബി​ൾ​ ​ബെ​ല്ല​ടി​ച്ചു​ ​നീ​ങ്ങു​ന്ന​ ​ബ​സ്,​ ​ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കു​ക​ ​എ​ന്നു​ള്ള​ ​ബാ​ദ്ധ്യ​ത​യേ​ ​ജീ​വ​ന​ക്കാ​ർ​ ​സ്വീ​ക​രി​ച്ചി​രു​ന്നു​ള്ളു.​ ​ച​ത്താ​ലും​ ​ച​ത്തി​ല്ലേ​ലും​ ​ശ​വ​മ​ട​ക്കെ​ന്നു​ ​പ​റ​ഞ്ഞ​തു​പോ​ലെ,​ ​യാ​ത്ര​ക്കാ​രു​ണ്ടാ​യാ​ലും​ ​ഇ​ല്ലേ​ലും​ ​ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ച്ച് ​കൈ​ക​ഴു​കു​ക.


മു​ഴു​വ​ൻ​ ​ജീ​വ​ന​ക്കാ​രും​ ​ആ​ത്മാ​ർ​ത്ഥ​ത​യി​ല്ലാ​ത്ത​വ​രാ​ണെ​ന്നാ​രും​ ​തെ​റ്റി​ദ്ധ​രി​ക്കേ​ണ്ട.​ ​പ​ക്ഷേ,​ ​മ​റി​ച്ചു​ള്ള​വ​രാ​ണ​ധി​ക​വും.​ ​ബ​ന്ധ​പ്പെ​ട്ട​വ​രെ​ല്ലാ​വ​രും​ ​ചേ​ർ​ന്ന് ​ഒ​ത്തു​പി​ടി​ച്ചി​ട്ടാ​ണ​ല്ലോ​ ​ന​ഷ്ടം​ ​പ​തി​നാ​യി​രം​ ​കോ​ടി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​തും!
ക​ട​ലാ​സി​ൽ​ 6000​ത്തോ​ളം​ ​ഷെ​ഡ്യൂ​ൾ​ ​പ്ര​തി​ദി​നം​ ​ന​ട​ത്ത​ണ​മെ​ന്നാ​ണ് ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ ​ഏ​താ​ണ്ട​ത്ര​യും​ ​ബ​സു​ക​ളും.​ ​എ​ന്നാ​ൽ,​ ​സ​ർ​വീ​സ് ​ന​ട​ത്താ​ൻ​ ​പ​റ്റു​ന്ന​ ​നാ​ലാ​യി​ര​ത്തി​ല​ധി​കം​ ​ബ​സു​ക​ളി​ല്ലെ​ന്നു​ള്ള​താ​ണ് ​വ​സ്തു​ത.​ ​സ്വാ​ഭാ​വി​ക​മാ​യും​ ​ഷെ​ഡ്യൂ​ളു​ക​ൾ​ ​ആ​നു​പാ​തി​ക​മാ​യി​ ​കു​റ​യും.​ ​വ​രു​മാ​നം​ ​കു​റ​യും.​ ​ദോ​ഷം​ ​പ​റ​യ​രു​ത​ല്ലോ,​ ​ബ​സും​ ​ഷെ​ഡ്യൂ​ളും​ ​കു​റ​വാ​ണെ​ങ്കി​ലും​ 35000​ ​ഓ​ളം​ ​ജീ​വ​ന​ക്കാ​ർ​ ​സ്വാ​ഭി​മാ​ന​ത്തോ​ടെ​ ​ശ​മ്പ​ളം​ ​പ​റ്റു​ന്നു​ണ്ട്.​ ​ഇ​വ​ർ​ ​ന​ല്ലൊ​രു​ ​പ​ങ്കും​ ​ജോ​ലി​ ​ചെ​യ്യാ​തെ​ ​മീ​ശ​പി​രി​ച്ചും​ ​മ​സി​ൽ​ ​കാ​ട്ടി​യും​ ​വി​റ​പ്പി​ക്കു​ന്ന​വ​രാ​ണ്.


ചു​രു​ക്ക​ത്തി​ൽ,​ ​ഡ്രൈ​വ​റാ​യും​ ​ക​ണ്ട​ക്ട​റാ​യും​ ​മെ​ക്കാ​നി​ക്കാ​യു​മൊ​ക്കെ​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​മ​ടി​യു​ള്ള​വ​ർ​ക്ക് ​പ​റ്റി​യ​ ​ഇ​രി​പ്പി​ട​മാ​ണ് ​അ​ദ​ർ​ഡ്യൂ​ട്ടി.​ ​എ​ന്നു​ ​വ​ച്ചാ​ൽ​ ​ഡ്യൂ​ട്ടി​യേ​യി​ല്ല​!​ ​ഭൂ​മി​ ​മ​ല​യാ​ള​ത്തി​ൽ​ ​മ​റ്റൊ​രു​ ​സ്ഥാ​പ​ന​ത്തി​നു​മി​ല്ലാ​ത്ത​ ​മ​ഹ​ത്വം.​ ​ജീ​വ​ന​ക്കാ​ർ​ക്കാ​ക​ട്ടെ,​ ​ബ​സ് ​ക​ഴു​കു​ന്ന​തു​ ​നാ​ണ​ക്കേ​ടാ​ണ്.​ ​ല​ക്ഷ​ങ്ങ​ൾ​ ​മു​ട​ക്കി​ ​വാ​ങ്ങു​ന്ന​ ​ല​ക്ഷ്വ​റി​ ​ബ​സു​ക​ള​ട​ക്കം​ ​ഒ​രു​ ​മാ​സം​ ​ക​ഴി​യു​മ്പോ​ഴേ​ക്കും​ ​ക​ണ്ടം​വ​യ്ക്കേ​ണ്ട​ ​സ്ഥി​തി​യാ​കാം.​ ​യാ​ത്ര​ക്കാ​ർ​ ​തൊ​ടാ​ന​റ​യ്ക്കും.​ ​ക​ഴു​കി​ ​വൃ​ത്തി​യാ​ക്കാ​ൻ​ ​ശ​മ്പ​ളം​ ​പ​റ്റു​ന്ന​വ​ർ​ ​അ​തു​ ​ചെ​യ്യി​ല്ല.​ ​ചോ​ദി​ക്കാ​നു​മാ​ളി​ല്ല.


ആ​രാ​ണി​തി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​ഉ​ത്ത​ര​വാ​ദി​?​ ​ഒ​ന്നാം​ ​പ്ര​തി​ ​ആ​ത്മാ​ർ​ത്ഥ​ത​യി​ല്ലാ​ത്ത​ ​ജീ​വ​ന​ക്കാ​ർ​ ​ത​ന്നെ.​ ​ര​ണ്ടാം​ ​പ്ര​തി​ ​മാ​നേ​ജ്മെ​ന്റും​ ​മൂ​ന്നാം​ ​പ്ര​തി​യെ​ന്ന​ല്ല,​ ​മ​റി​ച്ച് ​പ്ര​ധാ​ന​ ​പ്ര​തി​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​മാ​ണ്.​ ​അ​താ​യ​ത് ​സ​ർ​ക്കാ​ർ.​ ​മാ​റി​ ​മാ​റി​ ​വ​രു​ന്ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​കോ​ർ​പ്പ​റേ​ഷ​നെ​ ​ക​റ​വ​പ്പ​ശു​വാ​യി​ ​ഉ​പ​യോ​ഗി​ച്ചു​ ​പോ​ന്ന​തി​ന്റെ​ ​ദു​ർ​ഗ​തി.


ശ​ക്ത​രാ​യ​ ​ഭ​ര​ണാ​ധി​കാ​രി​ക​ൾ​ ​മാ​നേ​ജ്മെ​ന്റ് ​സ്ഥാ​ന​ത്തു​ ​വ​രി​ക​യും​ ​ജീ​വ​ന​ക്കാ​രെ​ ​നി​യ​ന്ത്രി​ച്ച് ​സ്ഥാ​പ​ന​ത്തെ​ ​ര​ക്ഷി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യും​ ​ചെ​യ്താ​ൽ​ ​അ​വ​രെ​ ​രാ​യ്‌​ക്കു​രാ​മാ​നം​ ​പ​റ​പ്പി​ക്കും.


അ​ടു​ത്ത​കാ​ല​ത്ത് ​രാ​ജ​മാ​ണി​ക്കം​ ​എ​ന്ന​ ​പ്ര​ഗ​ത്ഭ​നാ​യ​ ​ഐ.​എ.​എ​സു​കാ​ര​ൻ​ ​സ്ഥാ​പ​ന​ത്തെ​ ​ഒ​ന്നു​ ​ര​ക്ഷി​ക്കാ​ൻ​ ​ശ്ര​മി​ച്ചു​നോ​ക്കി.​ ​മു​ന്നോ​ട്ടു​ള്ള​ ​പ്ര​യാ​ണ​ക്കാ​റ്റി​ൽ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​കോ​ള​റി​ലോ​ ​മ​റ്റോ​ ​അ​ല്പം​ ​പൊ​ടി​ ​പ​റ്റി.​ ​പി​ന്നീ​ട​ദ്ദേ​ഹ​ത്തി​ന്റെ​ ​പൊ​ടി​പോ​ലു​മി​ല്ല​ ​കാ​ണാ​ൻ​!​ ​ഏ​തു​ ​മാ​ണി​ക്യ​ത്തെ​യും​ ​ക​രി​ക്ക​ട്ട​യാ​ക്കാ​നു​ള്ള​ ​രാ​സ​പ്ര​വ​ർ​ത്ത​ന​മാ​ണ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ന​ട​ക്കു​ന്ന​ത്.


പി​ന്നെ,​ ​കൊ​ട്ടും​ ​കു​ര​വ​യും​ ​ത​ബ​ല​യും​ ​പാ​ട്ടു​മൊ​ക്കെ​യാ​യി​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മാ​ന​സ​പു​ത്ര​നാ​യ​ ​ടോ​മി​ൻ​ ​ത​ച്ച​ങ്ക​രി​യെ​ന്ന​ ​ഐ.​പി.​എ​സ് ​സിം​ഹം​ ​ട്രാ​ൻ​സ്പോ​ർ​ട്ടി​ന്റെ​ ​അ​മ​ര​ക്കാ​നാ​യ​തോ​ടെ​ ​വ​ലി​യ​ ​പ്ര​തീ​ക്ഷ​യാ​യി​രു​ന്നു​ ​ജ​ന​ങ്ങ​ൾ​ക്ക് .​ ​പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ​ഉ​യ​രാ​നും​ ​ത​ച്ച​ങ്ക​രി​ക്ക് ​ക​ഴി​ഞ്ഞു​ ​എ​ന്നു​ള്ള​തും​ ​വ​സ്തു​ത.​ ​ചെ​ല​വു​ക​ൾ​ ​ചു​രു​ക്കി,​ ​ന​ഷ്ട​ത്തി​ലോ​ടു​ന്ന​ ​ബ​സു​ക​ൾ​ ​നി​റു​ത്തി,​ ​കാ​ര്യ​ക്ഷ​മ​ത​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ത​ള​ർ​ന്നു​കി​ട​ന്ന​ ​അ​വ​യ​വ​ങ്ങ​ൾ​ ​ഒ​ന്നൊ​ന്നാ​യി​ ​ച​ലി​പ്പി​ച്ചു​തു​ട​ങ്ങി.​ ​പ​ക്ഷേ,​ ​അ​ദ്ദേ​ഹം​ ​ഒ​രി​ക്ക​ലും​ ​ചെ​യ്തു​കൂ​ടാ​ത്ത​ ​ഒ​രു​ ​ക​ടും​കൈ​ ​പ്ര​യോ​ഗം​ ​ന​ട​ത്തി.​ ​ജീ​വ​ന​ക്കാ​ർ​ ​പ​ണി​ചെ​യ്യ​ണ​മെ​ന്നു​ള്ള​ ​ക​യ്പേ​റി​യ​ ​പാ​ഠം​ ​ത​ച്ച​ങ്ക​രി​ ​പാ​ട്ടു​പാ​ടി​ ​അ​വ​രെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി.​ ​മാ​ത്ര​മ​ല്ല,​ ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ളെ​ ​വ​ണ്ടി​ ​ഭ​ര​ണ​ത്തി​ൽ​ ​നി​ന്നും​ ​ഒ​ഴി​വാ​ക്കി.​ ​എം.​ഡി.​യു​ടെ​ ​കൊ​ടും​ ​തോ​ന്ന്യാ​സം!


സ്ഥാ​പ​ന​ ​മു​ത​ലാ​ളി​മാ​രാ​യി​ ​വ​ള​ർ​ത്തി​യി​രു​ന്ന​ ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ളു​ടെ​ ​ത​ല​മ​ണ്ട​യ്ക്കേ​റ്റ​ ​പ്ര​ഹ​രം​ ​അ​വ​രെ​ ​സ​ട​കു​ട​ഞ്ഞെ​ഴു​ന്നേ​ല്പി​ച്ചു.​ ​ത​ച്ച​ങ്ക​രി​യെ​ ​കൈ​ക്കൂ​ലി​യി​ല്ലാ​തെ​ ​വാ​ഴ്ത്തി​ ​താ​ഴെ​വ​ച്ച് ​നാ​ടു​ക​ട​ത്തി.​ ​സം​ഘ​ടി​ത​ശ​ക്തി​ ​തെ​ളി​യി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​ക്കു​പോ​ലും​ ​ഒ​ന്നും​ ​ചെ​യ്യാ​നാ​യി​ല്ല.​ ​അ​താ​ണ് ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​സം​ഘ​ടി​ത​ ​ശ​ക്തി.​ ​ത​ച്ച​ങ്ക​രി​ ​പ​ടി​യി​റ​ങ്ങി​യ​തോ​ടെ​ ​യൂ​ണി​യ​ൻ​ ​ഭ​ര​ണം​ ​ശ​ക്ത​മാ​യി.​ ​വീ​ണ്ടും​ ​അ​വ​ർ​ ​മു​ത​ലാ​ളി​മാ​രാ​യി.
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​വ​ത​രി​പ്പി​ച്ച​ ​ബ​ഡ്ജ​റ്റി​ൽ​ ​ആ​യി​രം​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ആ​ന​വ​ണ്ടി​യെ​ന്ന​ ​വെ​ള്ളാ​ന​യ്ക്കാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്.​ ​ക​ട​ലി​ൽ​ ​കാ​യം​ ​ക​ല​ക്കു​ന്ന​തി​നു​ ​തു​ല്യം.​ ​പാ​വ​പ്പെ​ട്ട​വ​നും​ ​ഒ​രു​ ​ഗു​ണ​വു​മി​ല്ലാ​ത്ത​ ​സ്ഥാ​പ​ന​ത്തി​നു​ ​പ്രാ​ണ​വാ​യു​വി​നാ​യി​ ​കോ​ടി​ക്ക​ണ​ക്കി​നു​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ച് ​ഇ​ങ്ങ​നെ​ ​ജീ​വ​ൻ​ ​പി​ടി​ച്ചു​നി​റു​ത്തു​ന്ന​തി​ൽ​ ​ഒ​ര​ർ​ത്ഥ​വു​മി​ല്ല.​ ​ഇ​തി​ലും​ ​ഭേ​ദം​ ​ദ​യാ​വ​ധം​ ​ത​ന്നെ.​ ​കാ​ര​ണം,​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​ചെ​ല​വ​ഴി​ക്കേ​ണ്ട​ ​കോ​ടി​ക​ളാ​ണ് ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​നി​ത്യ​ചെ​ല​വു​ക​ൾ​ക്കാ​യി​ ​ന​ൽ​കു​ന്ന​ത്.​ ​പ്ര​തി​ദി​നം​ ​ആ​റു​കോ​ടി​യോ​ളം​ ​രൂ​പ​ ​ന​ഷ്ട​ത്തി​ൽ​. ​ഇ​ങ്ങ​നെ​ ​പോ​യാ​ൽ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​സ്ഥാ​പ​നം​ ​ഇ​ടി​ച്ചു​നി​ല്ക്കു​മെ​ന്നു​ള്ള​ ​കാ​ര്യം​ ​ക​പ്പ​യും​ ​പു​ഴു​ക്കും​ ​ഉ​ണ​ക്ക​മീ​നും​ ​ക​ഴി​ക്കു​ന്ന​വ​ർ​ക്കു​പോ​ലും​ ​മ​ന​സി​ലാ​കും.​ ​മ​ന​സി​ലാ​കാ​ത്ത​ത് ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കും​ ​മാ​ത്രം.

(ലേഖകന്റെ ഫോൺ​ : 9447230707)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT