AUDIO

സംവരണം ഒരു ധർമ്മ പ്രശ്നമാണ്

അഡ്വ. ടി.കെ. ശ്രീനാരായണദാസ് | Sunday 13 January 2019 12:23 AM IST

editors-pick-

സാ​മു​ദാ​യി​ക​ ​സം​വ​ര​ണ​വും​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​വും​ ​ഒ​രേ​സ​മ​യം​ ​ന​ട​പ്പാ​ക്കു​ന്ന​ ​ഒ​രു​ ​പ​ദ്ധ​തി​യാ​ണ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.​ ​സ​വ​ർ​ണ​രു​ടെ​യും​ ​അ​വ​ർ​ണ​രു​ടെ​യും​ ​പി​ന്തു​ണ​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​ത​ന്ത്ര​പ​ര​മാ​യ​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​നീ​ക്ക​മാ​യി​ ​ഇ​ത് ​വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ന്നു.​ ​അ​ധഃ​സ്ഥി​ത​രെ​ ​രാ​ഷ്ട്രീ​യാ​ധി​കാ​ര​ത്തി​ൽ​ ​പ​ങ്കാ​ളി​ക​ളാ​ക്കി​ ​ജാ​തി​വ്യ​വ​സ്ഥ​യെ​ ​ത​ക​ർ​ക്കു​ക​യെ​ന്ന​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യം​ ​ഉ​യ​ർ​ത്തു​ന്ന​വ​രും​ ​പ​ത്ത് ​ശ​ത​മാ​നം​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണം​ ​എ​ന്ന​ ​ഭ​ര​ണ​ഘ​ട​നാ​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​നെ​ ​അ​നു​കൂ​ലി​ക്കു​ന്ന​ ​കാ​ഴ്ച​യാ​ണ് ​നാം​ ​ക​ണ്ട​ത്.​ ​ജ​നാ​ധി​പ​ത്യ​ ​പ്ര​ക്രി​യ​യി​ൽ​ ​വോ​ട്ടെ​ടു​പ്പ് ​നി​ർ​ണാ​യ​ക​മാ​ണ്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ടി​വാ​തി​ല്ക്ക​ൽ​ ​എ​ത്തി​നി​ൽക്കു​മ്പോ​ൾ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ത​ന്ത്ര​പ​ര​മാ​യ​ ​സ​മീ​പ​നം​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​ങ്ങ​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​ത് ​സ്വാ​ഭാ​വി​കം.


യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​സം​വ​ര​ണം​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​പ്ര​ശ്ന​മെ​ന്ന​തി​നു​പ​രി​ ​ഒ​രു​ ​ധ​ർ​മ്മ​ ​പ്ര​ശ്ന​മാ​ണ്.​ ​സ​മ​ത്വ​ത്തി​ന്റെ​യും​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും​ ​പ്ര​ഥ​മ​ ​പ്ര​തി​ബ​ന്ധ​മാ​യി​ ​ന​മ്മു​ടെ​ ​രാ​ജ്യ​ത്ത് ​നി​ല​നിൽക്കു​ന്ന​ത് ​ജാ​തി​ ​വ്യ​വ​സ്ഥ​യാ​ണ്.​ ​ചാ​തു​ർ​വ​ർ​ണ്യം​ ​സൃ​ഷ്ടി​ച്ച​ ​ഈ​ ​ജാ​തി​വ്യ​വ​സ്ഥ​യാ​ണ് ​ഇ​ന്ത്യ​യി​ലെ​ ​മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തി​ന് ​ഒ​രി​ക്ക​ലും​ ​തോ​രാ​ത്ത​ ​ക​ണ്ണീ​ര് ​ന​ൽ​കി​യ​ത്.​ ​ജാ​തി​ക​ളും​ ​ഉ​പ​ജാ​തി​ക​ളു​മാ​യി​ ​വി​ഭ​ജി​ക്ക​പ്പെ​ട്ട​ ​ഇ​ന്ത്യ​ൻ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​നേ​ർ​ചി​ത്രം​ ​സം​വ​ര​ണം​ ​സം​ബ​ന്ധി​ച്ച​ 1992​ ​ലെ​ ​ഇ​ന്ദി​രാ​ ​സ​ഹാ​നി​ ​കേ​സി​ലെ​ ​വി​ധി​ന്യാ​യ​ത്തി​ൽ​ ​ജ​സ്റ്റി​സ് ​ര​ത്നാ​വ​ൻ​ ​പാ​ണ്ഡ്യ​ൻ​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.​ ​'​'​അ​മ്മ​യു​ടെ​ ​ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ​ ​നി​ന്ന് ​ഒ​രു​ ​കു​ഞ്ഞ് ​പു​റ​ത്തു​വ​ന്ന് ​ആ​ദ്യ​ ​ശ്വാ​സ​മെ​ടു​ക്കു​മ്പോ​ൾ​ ​പൊ​ക്കി​ൾ​ക്കൊ​ടി​ ​ബ​ന്ധം​ ​വി​ട​ർ​ത്തു​ന്ന​തി​നും​ ​മു​മ്പാ​യി​ ​നി​ര​പ​രാ​ധി​യാ​യ​ ​ആ​ ​കു​ഞ്ഞ് ​മാ​താ​പി​താ​ക്ക​ളു​ടെ​ ​ജാ​തി​യ​നു​സ​രി​ച്ചു​ള്ള​ ​പ്ര​ത്യേ​ക​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​തു​ക്ക​പ്പെ​ടു​ന്നു.​ ​ഏ​ത് ​വി​ഭാ​ഗ​ത്തി​ൽ​ ​ജ​നി​ക്കു​ന്നു​ ​എ​ന്ന​ത് ​കൂ​ടി​ ​ആ​ഗ്ര​ഹി​ച്ച് ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത​ല്ല.​ ​കേ​വ​ലം​ ​ഒ​രു​ ​സാ​ദ്ധ്യ​ത​ ​മാ​ത്രം.​"​ ​ന​മ്മു​ടെ​ ​രാ​ഷ്ട്ര​ ​നേ​താ​ക്ക​ളു​ടെ​ ​ഹൃ​ദ​യ​ബു​ദ്ധി​ക​ളി​ലാ​ണ് ​'​സം​വ​ര​ണം​"​ ​എ​ന്ന​ ​ആ​ശ​യം​ ​ഉ​ദി​ച്ചു​യ​ർ​ന്ന​ത്.​ ​സാ​മൂ​ഹ്യ​നീ​തി​യാ​ണ് ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​ ​ആ​ധാ​ര​ശി​ല.​ ​സാ​മൂ​ഹ്യ​ ​സ​മ​ത്വ​ത്തി​ന്റെ​ ​അ​ടി​ത്ത​റ​യി​ൽ​ ​മാ​ത്ര​മേ​ ​ആ​രോ​ഗ്യ​ക​ര​മാ​യ​ ​ജ​നാ​ധി​പ​ത്യം​ ​പു​ല​രു​ക​യു​ള്ളൂ.​ ​ജാ​തി​സം​വ​ര​ണം​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു​ ​വേ​ണ്ടി​യാ​ണ് ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​ആ​ദ്യ​മാ​യി​ ​ഭേ​ദ​ഗ​തി​ ​ചെ​യ്ത​തെ​ന്ന​ ​ച​രി​ത്ര​യാ​ഥാ​ർ​ത്ഥ്യം​ ​ഇ​ത്ത​രു​ണ​ത്തി​ൽ​ ​പ്ര​സ​ക്ത​മാ​ണ്.​ ​പി​ന്നാ​ക്ക​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​ഉ​യ​ർ​ച്ച​ ​നാം​ ​ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ​ ​അ​വ​ർ​ക്കു​വേ​ണ്ടി​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​പ്ര​ത്യേ​ക​മാ​യി​ ​ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന​ ​ധീ​രോ​ദാ​ത്ത​മാ​യ​ ​പ്ര​ഖ്യാ​പ​ന​മാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​ണ്ഡി​റ്റ് ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​ ​അ​ന്ന് ​പാ​ർ​ല​മെ​ന്റി​ൽ​ ​ന​ട​ത്തി​യ​ത്.​ ​സം​വ​ര​ണ​ ​വ്യ​വ​സ്ഥ​യു​ടെ​ ​അ​ത്യ​ഗാ​ധ​മാ​യ​ ​അ​ർ​ത്ഥ​ത​ല​ത്തി​ലേ​ക്ക് ​വെ​ളി​ച്ചം​ ​വി​ത​റു​ന്ന​ ​വാ​ക്കു​ക​ളാ​യി​രു​ന്നു​ ​അ​ത്.​ 1951​ ​ലെ​ ​ഈ​ ​ഭ​ര​ണ​ഘ​ട​നാ​ ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ് ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ത്തി​നും​ ​വി​ദ്യാ​ഭ്യാ​സ​ ​പ്ര​വേ​ശ​ന​ത്തി​ലും​ ​മ​റ്റും​ ​സം​വ​ര​ണാ​നു​കൂ​ല്യ​ത്തി​ന് ​അ​ർ​ഹ​ത​ ​ന​ൽ​കു​ന്ന​ ​അ​നു​ഛേ​ദം​ 15​ ​(4​)​ ​നി​ല​വി​ൽ​ ​വ​ന്ന​ത്.


സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​മ​തി​യാ​യ​ ​പ്രാ​തി​നി​ദ്ധ്യ​മി​ല്ലാ​ത്ത​ ​പി​ന്നാ​ക്ക​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​ണ് ​അ​നു​ഛേ​ദം​ 16​ ​(4​)​ ​പ്ര​കാ​രം​ ​സം​വ​ര​ണം​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​ത്.​ ​മ​തി​യാ​യ​ ​പ്രാ​തി​നി​ദ്ധ്യ​മി​ല്ലാ​ത്ത​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​ ​നി​ർ​ണ​യി​ക്കേ​ണ്ട​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​സ​ർ​ക്കാ​രി​നാ​ണ്.​ ​പി​ന്നാ​ക്ക​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​ ​ഭ​ര​ണ​ഘ​ട​ന​ ​പ്ര​ത്യേ​ക​മാ​യി​ ​നി​ർ​വ​ചി​ക്കു​ന്നി​ല്ല.​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​മെ​ന്നാ​ൽ​ ​പി​ന്നാ​ക്ക​ ​ജാ​തി​ക​ളെ​ന്നാ​ണ് ​വി​വ​ക്ഷ. ഭ​ര​ണ​ഘ​ട​ന​ ​വി​ഭാ​വ​ന​ ​ചെ​യ്യു​ന്ന​ ​അ​വ​സ​ര​ ​സ​മ​ത്വം​ ​ച​രി​ത്ര​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്കു​ള്ള​ ​പ്ര​ത്യേ​ക​ ​പ​രി​ര​ക്ഷ​യു​ടെ​ ​കൂ​ടി​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​വി​ല​യി​രു​ത്തേ​ണ്ട​ത്.​ ​ജാ​തി​വ്യ​വ​സ്ഥ​ ​സൃ​ഷ്ടി​ച്ച​ ​ക്രൂ​ര​മാ​യ​ ​അ​നീ​തി​ക്കു​ ​നേ​രെ​ ​ക​ണ്ണ​ട​ച്ചു​കൊ​ണ്ട് ​സ​മ​ത്വ​ ​സാ​ക്ഷാ​ത്‌​കാ​രം​ ​അ​സാ​ദ്ധ്യ​മാ​ണ്.​ ​സ​മ​ത്വം​ ​സ​മ​ന്മാ​ർ​ ​ത​മ്മി​ലാ​ണ്.​ ​അ​സ​മ​ന്മാ​ർ​ ​ത​മ്മി​ൽ​ ​സ​മ​ത്വം​ ​എ​ന്ന​ത് ​ക​ടു​ത്ത​ ​അ​നീ​തി​യാ​ണ്.
സാ​മൂ​ഹി​ക​വും​ ​വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ​ ​പി​ന്നാ​ക്കാ​വ​സ്ഥ​യാ​ണ് ​സം​വ​ര​ണ​ത്തി​ന്റെ​ ​മാ​ന​ദ​ണ്ഡ​മെ​ന്നാ​ണ് ​ഇ​ന്ദി​രാ​സ​ഹാ​നി​ ​കേ​സി​ലെ​ ​സു​പ്രീം​കോ​ട​തി​ ​വി​ധി.​ ​മ​ണ്ഡ​ൽ​ ​ക​മ്മി​ഷ​ൻ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​സാ​മൂ​ഹി​ക​വും​ ​വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 27​ ​ശ​ത​മാ​നം​ ​സം​വ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​ ​വി.​പി.​ ​സിം​ഗ് ​ഗവ​ൺ​മെ​ന്റി​ന്റെ​ ​ഉ​ത്ത​ര​വ് ​അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള
സു​പ്രീം​കോ​ട​തി​ ​ഒ​ൻ​പ​ത് ​അം​ഗ​ ​ബെ​ഞ്ചി​ന്റെ​ ​ഈ​ ​സു​പ്ര​ധാ​ന​ ​വി​ധി​ ​സം​വ​ര​ണം​ ​സം​ബ​ന്ധി​ച്ച​ ​സം​ശ​യ​ങ്ങ​ൾ​ക്കും​ ​വി​വാ​ദ​ങ്ങ​ൾ​ക്കും​ ​ശ​ക്ത​മാ​യ​ ​മ​റു​പ​ടി​യാ​ണ് ​ന​ൽ​കു​ന്ന​ത്.


നി​ല​വി​ലു​ള്ള​ ​സം​വ​ര​ണ​ ​സ്കീ​മി​ൽ​ ​ഉ​ൾ​പ്പെ​ടാ​ത്ത​ ​സാ​മ്പ​ത്തി​ക​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി​ 10​ ​ശ​ത​മാ​നം​ ​സം​വ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​ 1991​ ​ലെ​ ​ന​ര​സിം​ഹ​റാ​വു​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​ഉ​ത്ത​ര​വ് ​നി​യ​മ​സാ​ധു​ത​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​കോ​ട​തി​ ​ത​ള്ളി​ക്ക​ള​യു​ക​യും​ ​ചെ​യ്തു.​ ​സു​പ്രീം​കോ​ട​തി​ ​ത​ള്ളി​ക്ക​ള​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​മാ​ണ് ​ത​ന്ത്ര​പ​ര​മാ​യ​ ​നീ​ക്ക​ങ്ങ​ളി​ലൂ​ടെ​ ​അ​പ്ര​തീ​ക്ഷി​ത​മാ​യി​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​നി​യ​മ​പ്രാ​ബ​ല്യം​ ​ന​ൽ​കി​ ​നി​ല​നി​റു​ത്താ​ൻ​ ​ശ്ര​മി​ക്കു​ന്ന​ത്.​ ​അ​ധഃ​സ്ഥി​ത​ ​ജ​ന​ത​യെ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​പൊ​തു​ധാ​ര​യി​ലേ​ക്ക് ​കൈ​പി​ടി​ച്ചു​യ​ർ​ത്തു​ന്ന​ ​പു​രോ​ഗ​മ​നാ​ത്മ​ക​വും​ ​ല​ക്ഷ്യോ​ന്മു​ഖ​വു​മാ​യ​ ​ഒ​രു​ ​മു​ന്നേ​റ്റ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​സ​മു​ദാ​യി​ക​ ​സം​വ​ര​ണം.​ ​സം​വ​ര​ണ​ത്തെ​ ​ദാ​രി​ദ്ര്യ​ ​നി​ർ​മ്മാ​ർ​ജ്ജ​ന​ ​പ​ദ്ധ​തി​യു​മാ​യി​ ​കൂ​ട്ടി​യി​ണ​ക്കു​ന്ന​ത് ​അ​ശാ​സ്ത്രീ​യ​വും​ ​അ​പ്രാ​യോ​ഗി​ക​വു​മാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT