AUDIO

സ്വാ​​​മി​ ​വി​​​വേ​​​കാ​​​ന​​​ന്ദന്റെ​ ​ചി​ന്ത​ക​ൾ​ ​എ​ന്നും​ ​പ്ര​സ​ക്തം

പി.​ബി​ജു | Saturday 12 January 2019 12:48 AM IST

swami-vivekanandan

സ്വാ​​​മി​ ​വി​​​വേ​​​കാ​​​ന​​​ന്ദ​​​ന്റെ​ ​ജ​​​ന്മ​​​ദി​​​ന​​​മാ​​​യ​ ​ഇ​ന്ന് ​രാ​​​ജ്യം​ ​യു​​​വ​​​ജ​​​ന​​​ദി​​​ന​​​മാ​​​യി​ ​ആ​​​ച​​​രി​​​ക്കു​​​ന്നു.​ ​പ​​​ത്തൊ​ൻ​​​പ​​​താം​ ​നൂ​​​റ്റാ​​​ണ്ട് ​രാ​​​ജ്യ​ത്തി​​​നു​ ​സ​​​മ്മാ​​​നി​​​ച്ച​ ​മ​​​ഹാ​​​പ്ര​​​തി​​​ഭ​​​യാ​​​യി​​​രു​​​ന്നു​ ​സ്വാ​​​മി​​​ ​വി​​​വേ​​​കാ​​​ന​​​ന്ദ​ൻ.​ ​രാ​ജ്യ​​​ത്തി​ന്റെ​ ​യു​​​വ​​​ത്വ​ത്തെ​ ​തൊ​​​ട്ടു​​​ണ​ർ​​​ത്താ​ൻ​ ​സ്വാ​​​മി​ ​വി​​​വേ​​​കാ​​​ന​​​ന്ദ​​​ന്റെ​ ​പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​ൾ​​​ക്ക് ​സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.


1863​ ​ജ​​​നു​​​വ​​​രി​ 12​ ​ന് ​ജ​​​നി​​​ച്ച് 1904​ ​ജൂ​​​ലായ് ​നാലി​ന് ​ലോ​​​ക​​​ത്തോ​​​ട് ​വി​​​ട​ ​പ​​​റ​​​ഞ്ഞ​ ​സ്വാ​​​മി​​​ ​വി​​​വേ​​​കാ​​​ന​​​ന്ദ​ൻ​ ​കേ​​​വ​​​ലം​ ​മു​​​പ്പ​​​ത്തൊ​​​ൻ​പ​​​ത് ​വ​ർ​​​ഷ​​​ത്തെ​ ​ജീ​​​വി​​​ത​​​ത്തി​​​നി​​​ട​​​യി​ൽ​ ​ത​​​ന്റെ​ ​സാ​​​മൂ​​​ഹി​​​ക​ ​വീ​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും​ ,​ ​നി​​​ര​​​ന്ത​​​ര​​​മാ​​​യ​ ​പ്ര​​​വ​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും,​ ​പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും​ ​ലോ​​​ക​​​ജ​​​ന​​​ത​​​യു​​​ടെ​ ​ആ​​​ദ​​​ര​​​വ് ​നേ​​​ടി.​ ​ഇ​​​ച്ഛാ​​​ശ​​​ക്തി​​​യും​ ​ക​​​രു​​​ത്തു​​​മു​​​ള്ള​ ​യു​​​വ​​​ത​​​ല​​​മു​​​റ​​​യാ​​​ണ് ​രാ​ജ്യ​​​ത്തി​​​ന് ​ആ​​​വ​​​ശ്യ​മെ​​​ന്നും,​ ​യു​​​വ​​​ത​ ​എ​​​പ്പോ​​​ഴും​ ​ക​ർ​​​മ്മ​​​നി​​​ര​​​ത​​​രാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും​ ​തു​​​ട​ർ​​​ച്ച​​​യാ​​​യി​ ​അ​​​ദ്ദേ​​​ഹം​ ​ഓ​ർ​മ്മി​പ്പി​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു. 1893​ ​സെ​​​പ്‌​​​തംബ​ർ​ 11​ ​ന് ​ചി​​​ക്കാ​​​ഗോ​​​യി​ൽ​ ​വ​​​ച്ച് ​ന​​​ട​​​ന്ന​ ​ലോ​​​ക​ ​സ​ർ​വ​​​മ​​​ത​ ​സ​​​മ്മേ​​​ള​​​ന​​​ത്തി​ൽ​ ​ന​​​ട​​​ത്തി​​​യ​ ​പ്ര​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ​സ്വാ​​​മി​​​ വി​​​വേ​​​കാ​​​ന​​​ന്ദ​​​ന് ​ലോ​​​ക​​​ശ്ര​​​ദ്ധ​ ​ല​​​ഭി​​​ക്കു​​​ന്ന​​​ത് .​ ​'​അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​ ​എ​​​ന്റെ​ ​സ​​​ഹോ​​​ദ​​​രീ​ ​സ​​​ഹോ​​​ദ​​​ര​ൻ​​​മാ​​​രെ​'​ ​എ​​​ന്ന് ​അ​​​ഭി​​​സം​​​ബോ​​​ധ​​​ന​ ​ചെ​​​യ്​​ത് ​തു​​​ട​​​ങ്ങി​​​യ​ ​പ്ര​​​സം​​​ഗ​​​ത്തി​ൽ​ ​നി​​​ന്നു​ത​​​ന്നെ​ ​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​ ​സാ​​​മൂ​​​ഹി​​​ക​ ​വീ​​​ക്ഷ​​​ണം​ ​വ്യ​​​ക്ത​​​മാ​​​ക്ക​​​പ്പെ​​​ട്ടു.​ ​ലോ​​​ക​​​ത്ത് ​എ​​​ല്ലാ​ ​മ​​​നു​​​ഷ്യ​രെ​യും​ ​തു​​​ല്യ​ത​​​യോ​​​ടു​​​കൂ​​​ടി​ ​കാ​​​ണു​​​ന്ന​ ​വി​​​ശ്വ​മാ​​​ന​​​വി​​​ക​​​ത​​​യാ​​​ണ് ​സ്വാ​​​മി​​​ വി​​​വേ​​​കാ​​​ന​​​ന്ദ​ൻ​ ​ഉ​​​യ​ർ​​​ത്തി​​​പി​​​ടി​​​ച്ച​​​ത്.​ ​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​ ​വി​​​വി​​​ധ​ ​കാ​​​ഴ്​​ച​​​പ്പാ​​​ടു​​​ക​ൾ​ ​ഈ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലും​ ​പ്ര​​​സ​​​ക്ത​മാ​​​യി​ ​നി​ൽ​​​ക്കു​​​ന്നു.​ ​കേ​​​ര​​​ള​​​ത്തി​​​ലും​ ​അ​​​വ​ ​ച​ർ​​​ച്ച​ ​ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.


ശ്രീ​​​രാ​​​മ​​​കൃ​​​ഷ്​​ണ​​​മി​​​ഷ​​​നും,​ ​മ​ഠ​​​വും​ ​സ്ഥാ​​​പി​​​ച്ച് ​അ​ദ്ദേ​ഹം​ ​സാ​​​മൂ​​​ഹി​​​ക​​​-​​​സാ​​​മ്പ​​​ത്തി​​​ക​ ​രം​​​ഗ​​​ത്തെ​ ​ത​​​ന്റെ​ ​വീ​​​ക്ഷ​​​ണ​​​ങ്ങ​ൾ​ ​പ്ര​​​ച​​​രി​​​പ്പി​​​ച്ചു.​ ​ഐ​​​ക്യ​​​ത്തി​​​ന്റെ​യും​ ​സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്റെ​​​യും​ ​സ​​​ന്ദേ​​​ശം​ ​ന​ൽ​​​കു​​​ന്ന​​​തി​​​നൊ​​​പ്പം,​ ​അ​​​യി​​​ത്ത​​​ത്തി​​​നും​ ​അ​​​നാ​​​ചാ​​​ര​​​ങ്ങ​ൾ​​​ക്കും​ ​എ​​​തി​​​രെ,​ ​പാ​​​വ​​​ങ്ങ​​​ളു​​​ടെ​ ​പു​​​രോ​​​ഗ​​​മ​​​ന​​​ത്തി​​​നാ​​​യി​ ​പ്ര​​​വ​ർ​​​ത്തി​​​ച്ചു.​ ​പ​​​ട്ടി​​​ണി​ ​നി​ർ​​​മ്മാ​ർ​​​ജ്ജ​​​നം​ ​ചെ​​​യ്​​തി​​​ട്ടാ​​​ണ് ​ദൈ​​​വ​​​ത്തെ​ ​കാ​​​ണാ​ൻ​ ​ആ​​​വ​ശ്യ​​​പ്പെ​​​ടേ​​​ണ്ട​​​തെ​​​ന്ന് ​പ്ര​​​സ്​​താ​​​വ​​​ന​ ​ന​​​ട​​​ത്തി.​ ​സ്വാ​​​മി​​​ ​വി​​​വേ​​​കാ​​​ന​​​ന്ദ​​​ന്റെ,​ ​കേ​​​ര​​​ളം​ ​-​ ​ഭ്രാ​​​ന്താ​​​ല​​​യ​​​മെ​​​ന്ന​ ​പ്ര​​​സ്​​താ​​​വ​​​ന​​​യും​ ​കേ​​​ര​​​ള​​​ത്തി​​​ന്റെ​ ​ന​​​വോ​​​ത്ഥാ​​​ന​​​വും​ ​സ്​​ത്രീ​​​-​​​പു​​​രു​​​ഷ​ ​തു​ല്യ​ത​​​യു​​​മൊ​​​ക്കെ​ ​​​ ​ഗൗ​​​ര​​​വ​​​മാ​​​യി​ ​സ​​​മൂ​​​ഹം​ ​ച​ർ​​​ച്ച​ ​ചെ​​​യ്യു​​​ന്ന​ ​കാ​​​ല​​​യ​​​ള​​​വി​​​ലാ​​​ണ് ​ഇ​​​ത്ത​​​വ​​​ണ​​​ത്തെ​ ​വി​​​വേ​​​കാ​​​ന​​​ന്ദ​ദി​​​നം​ ​ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്.


കേ​​​ര​​​ള​​​ത്തി​ൽ​ ​നി​​​ല​​​നി​​​ന്നി​​​രു​​​ന്ന​ ​അ​​​നാ​​​ചാര​​​ങ്ങ​​​ളു​ടെ​​​യും​ ​ജാ​​​തീ​​​യ​​​മാ​​​യ​ ​അ​​​ടി​​​ച്ച​​​മ​ർ​​​ത്ത​​​ലു​​​ക​​​ളു​​​ടെ​​​യും​ ​ഇ​​​ര​​​യാ​​​കേ​​​ണ്ടി​​​യും​ ​​​വ​​​ന്നു​ ​സ്വാ​​​മി​​​വി​​​വേ​​​കാ​​​ന​​​ന്ദ​​​ന്.​ ​കേ​​​ര​​​ളം​ ​ഭ്രാ​​​ന്താ​​​ല​​​യ​​​മെ​​​ന്ന​ ​വി​​​ശേ​​​ഷ​​​ണം​ ​അ​​​ദ്ദേ​​​ഹം​ ​ന​ൽ​​​കി​​​യ​​​ത് ​ത​​​നി​​​ക്ക് ​നേ​​​രി​​​ട്ട​ ​ആ​ ​തി​​​ക്താ​​​നു​​​ഭ​​​വ​​​ത്തി​ൽ​ ​നി​​​ന്നാ​​​ണ്.​ ​ലോ​​​ക​​​സ​ർ​​​വ​​​മ​​​ത​ ​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ​മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള​ ​ഇ​​​ന്ത്യാ​ ​പ​​​ര്യ​ട​​​ന​​​ത്തി​​​ന്റെ​ ​ഭാ​​​ഗ​​​മാ​​​യി​ ​അ​​​ദ്ദേ​​​ഹം​ 1892​ ​ന​​​വം​​​ബ​​​റി​ൽ​ ​കേ​​​ര​​​ള​ ​സ​​​ന്ദ​ർ​​​ശ​​​ന​​​വും​ ​ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.


സ്വാ​​​മി​​​ വി​​​വേ​​​കാ​​​ന​​​ന്ദ​​​ന്റെ​ ​കേ​​​ര​​​ളം​ ​ഭ്രാ​​​ന്താ​​​ല​​​യ​​​മെ​​​ന്ന​ ​വി​​​മ​ർ​​​ശ​​​നം​ ​കേ​​​ര​​​ള​​​ത്തി​​​ലെ​ ​ന​​​വോ​​​ത്ഥാ​​​ന​ ​പ്ര​​​ക്രി​​​യ​​​യ്‌​ക്ക് ​ക​​​രു​​​ത്ത് ​പ​​​ക​ർ​​​ന്നി​​​ട്ടു​​​ണ്ട്.​ ​കേ​​​ര​​​ളീ​​​യ​ ​സ​​​മൂ​​​ഹം​ ​അ​​​നാ​​​ചാ​​​ര​​​ങ്ങ​ൾ​​​ക്കും​ ​അ​​​ന്ധ​​​വി​​​ശ്വാ​​​സ​​​ങ്ങ​ൾ​​​ക്കും​ ​എ​​​തി​​​രെ​ ​പോ​​​രാ​​​ടി​ ​മു​​​ന്നേ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.​ ​ഈ​ ​മു​​​ന്നേ​​​റ്റ​​​ത്തി​​​ന്റെ​ ​ചാ​​​ല​​​ക​​​ശ​​​ക്തി​​​യാ​​​യി​ ​ന​​​വോ​​​ത്ഥാ​​​ന​​​ ​നാ​​​യ​​​ക​​​രും,​ ​അ​​​വ​ർ​ ​ന​​​യി​​​ച്ച​ ​ന​​​വോ​​​ത്ഥാ​​​ന​ ​പ്ര​​​ക്രി​​​യ​​​യും​ ​ക​ർ​​​ഷ​​​ക​​​-​​​​​തൊ​​​ഴി​​​ലാ​​​ളി​ ​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും​ ​മാ​​​റു​​​ക​​​യും​ ​ചെ​​​യ്​​ത​​​തി​​​ന്റെ​ ​ഫ​​​ല​​​മാ​​​ണ് ​നാം​ ​ഇ​​​ന്ന് ​കാ​​​ണു​​​ന്ന​ ​കേ​​​ര​​​ളം.


ആ​ ​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ​ ​ഹൈ​​​ന്ദ​​​വ​ ​ആ​​​ചാ​​​ര​​​ങ്ങ​​​ളു​​​ടെ​ ​പൊ​​​ളി​​​ച്ചെ​​​ഴു​​​ത്തി​​​ന് ​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​ 1888​ ​ലെ​ ​അ​​​രു​​​വി​​​പ്പു​​​റം​ ​ക്ഷേ​ത്ര​പ്ര​​​തി​​​ഷ്ഠ​​​യി​​​ലൂ​​​ടെ​ ​നേ​​​തൃ​​​ത്വം​ ​കൊ​​​ടു​​​ത്തു.​ ​ജാ​​​തി​വ്യ​​​വ​​​സ്ഥ​​​യി​ൽ​ ​നി​​​ല​​​നി​​​ന്നി​​​രു​​​ന്ന​ ​അ​​​ടി​​​സ്ഥാ​​​ന​ ​ശി​​​ല​​​ക​​​ളെ​ ​ത​​​ക​ർ​​​ക്കാ​​​നും,​ ​സ​​​വ​ർ​​​ണ​ ​മേ​ൽ​​​ക്കോ​​​യ്​​മ​​​ക്കെ​​​തി​​​രെ​​​യു​​​ള്ള​ ​മു​​​ന്നേ​​​റ്റ​​​മാ​​​യി​ ​മാ​​​റ്റാ​​​നും​ ​അ​​​രു​​​വി​​​പ്പു​​​റം​ ​പ്ര​​​തി​​​ഷ്ഠ​​​യി​​​ലൂ​​​ടെ​ ​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​വി​​​ന് ​സാ​​​ധി​​​ച്ചു.​ ​അ​​​യി​​​ത്ത​​​ത്തി​​​നും​ ​അ​​​നാ​​​ചാ​​​ര​​​ങ്ങ​ൾ​​​ക്കു​​​മെ​​​തി​​​രെ​ ​മാ​​​ന​​​വി​​​ക​​​ത​​​യി​ൽ​ ​ഊ​​​ന്നി​ ​അ​​​വ​​​ബോ​​​ധം​ ​സൃ​​​ഷ്​​ടി​​​ക്കാ​​​ൻ​ ​ച​​​ട്ട​​​മ്പി​​​സ്വാ​​​മി​​​ക​​​ളും​ ​അ​​​യ്യ​​​ങ്കാ​​​ളി​​​യും,​ ​പൊ​​​യ്​​ക​​​യി​ൽ​ ​അ​​​പ്പ​​​ച്ച​​​നും,​ ​സ​​​ഹോ​​​ദ​​​ര​ൻ​ ​അ​​​യ്യ​​​പ്പ​​​നും​ ​വാ​​​ഗ്​​ഭ​​​ടാ​​​ന​​​ന്ദ​​​നും​ ​ബ്ര​​​ഹ്മാ​​​ന​​​ന്ദ​ ​ശി​​​വ​​​യോ​​​ഗി​​​യും​ ​മ​​​ന്ന​​​ത്തു​ ​പ​​​ത്മ​​​നാ​​​ഭ​​​നും​ ​വ​​​ക്കം​മൗ​​​ല​​​വി​​​യും​ ​തു​​​ട​​​ങ്ങി​ ​ഒ​​​ട്ടേ​​​റെ​പ്പേ​ർ​ ​നി​ർ​​​ണാ​​​യ​​​ക​ ​സം​​​ഭാ​​​വ​​​ന​ ​ന​ൽ​​​കി.​ ​ഇ​​​വ​​​രു​​​ടെ​​​യെ​​​ല്ലാം​ ​പ്ര​​​വ​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ​ ​ഫ​​​ല​​​മാ​​​യാ​​​ണ് ​ഇ​​​ന്ന് ​നാം​ ​കാ​​​ണു​​​ന്ന​ ​കേ​​​ര​​​ളം​ ​രൂ​​​പ​​​പ്പെ​​​ട്ട​​​ത്.​സ്വാ​​​മി​​​വി​​​വേ​​​കാ​​​ന​​​ന്ദ​ൻ​ ​ഉ​​​യ​ർ​​​ത്തി​​​പി​​​ടി​​​ച്ച​ ​മാ​​​ന​​​വി​​​ക​​​ത​​​യ്​​ക്കാ​​​യി​ ​ഉ​​​ണ​ർ​​​ന്ന് ​പ്ര​​​വ​ർ​​​ത്തി​​​ക്കാ​ൻ​ ​ന​​​മു​​​ക്ക് ​ഈ​ ​യു​​​വ​​​ജ​​​ന​​​ദി​​​ന​​​ത്തി​ൽ​ ​പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ക്കാം.


(​ ലേ​ഖ​ക​ൻ കേ​​​ര​​​ള​ ​സം​​​സ്ഥാ​​​ന​ ​യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ​ ​ബോ​ർ​​​ഡ് ​വൈ​​​സ് ​ചെ​​​യ​ർ​​​മാ​നാ​ണ് ​)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT