AUDIO

ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സ് ഇ​ന്ത്യ​യ്‌ക്ക് ​അ​പ​മാ​ന​മാ​ക​രു​ത്

ഡോ. ബി. ഇക്ബാൽ | Friday 11 January 2019 12:25 AM IST

indian-science-congress


ശാ​സ്ത്ര​ബോ​ധ​വും​ ​ശാസ്ത്ര​ ഗ​വേ​ഷ​ണ​വും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി​ 1914​ ​ൽ​ ​രൂ​പീ​ക​രി​ച്ച​ ​സ​യ​ൻ​സ് ​കോ​ൺ​ഗ്ര​സ് ​സ്വാ​ത​ന്ത്ര്യ​പ്രാ​പ്തി​ക്ക് ​ശേ​ഷം​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​വി​ന്റെ​ ​താ​ത്പ​ര്യ​പ്ര​കാ​രം,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്ന,​ ​ഇ​ന്ത്യ​യി​ലെ​ ​പ്ര​മു​ഖ​ ​ശാ​സ്ത്ര​ജ്ഞ​ർ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ഏ​റ്റ​വും​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ശാ​സ്ത്ര​സ​മ്മേ​ള​ന​മാ​യി​ ​മാ​റി.​ ​മൂ​ല്യ​ത്തി​ന് ​ഇ​ടി​വ് ​സം​ഭ​വി​ച്ചെ​ങ്കി​ലും​ ​ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​പ്ര​സ​ക്തി​ ​കു​റ​ച്ച് ​കാ​ണാ​നാ​വി​ല്ല.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​കാ​മ്പ​സി​ൽ​ 2010​ ​ൽ​ ​ന​ട​ന്ന​ 97​ ​- ാമ​ത് ​ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സ് ​യു​വ​ശാ​സ്ത്ര​ജ്ഞ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​മി​ക​ച്ച​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​കൊ​ണ്ടും​ ​സ്‌​കൂ​ൾ​-​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ശാ​സ്ത്ര​ജ്ഞ​രു​മാ​യി​ ​ന​ട​ത്തി​യ​ ​ആ​ശ​യ​വി​നി​മ​യം​ ​കൊ​ണ്ടും​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.


ഇ​ന്ത്യ​ൻ​ ​സ​യ​ൻ​സ് ​കോ​ൺ​ഗ്ര​സ് 2015​ ​ജ​നു​വ​രി​ ​മൂ​ന്ന് ​മു​ത​ൽ​ ​ഏ​ഴ് ​വ​രെ​ ​മും​ബെ​യി​ൽ​ ​ന​ട​ന്ന​ 102​ ​-ാം​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ ​ചി​ല​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​നി​ർ​ഭാ​ഗ്യ​വ​ശാ​ൽ​ ​ഇ​ന്ത്യ​യെ​ ​ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​പ​രി​ഹാ​സ്യ​മാ​ക്കി.


ജ​ല​ന്ധ​റി​ൽ​ ​ഈ​ ​ജ​നു​വ​രി​ ​മൂ​ന്ന് ​മു​ത​ൽ​ ​ഏ​ഴ് ​വ​രെ​ ​ന​ട​ന്ന​ 106​ ​-ാ​മ​ത് ​ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സി​ൽ​ ​ആന്ധ്രാ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ജി.​നാ​ഗ്വേ​ശ്വ​ര​ ​റാ​വു​വും​ ​ത​മി​ഴ്നാ​ട് ​വേ​ൾ​ഡ് ​ക​മ്യൂ​ണി​റ്റി​ ​സെ​ന്റ​റി​ലെ​ ​ശാ​സ്ത്ര​ജ്ഞ​ൻ​ ​ഡോ​ .​ ​കാ​ന​ൻ​ ​ജ​ഗ​ത​ല​കൃ​ഷ്ണ​നും​ ​ന​ട​ത്തി​യ​ ​ശാ​സ്ത്ര​വി​രു​ദ്ധ​ ​പ്ര​സ്താ​വ​ന​ക​ൾ​ ​ശാ​സ്ത്ര​ലോ​ക​ത്തി​ൽ​ ​വീ​ണ്ടും​ ​ഇ​ന്ത്യ​യെ​ ​നാ​ണം​ ​കെ​ടു​ത്തി.


കെ​മി​സ്ട്രി​ ​പ്രൊ​ഫ​സ​ർ​ ​കൂ​ടി​യാ​യ​ ​നാഗേശ്വര​റാ​വു​ ,​ ​പൗ​രാ​ണി​ക​ ​ഇ​ന്ത്യ​യി​ൽ​ ​വി​ത്തു​കോ​ശ​ ​ഗ​വേ​ഷ​ണം​ ​ന​ട​ന്ന​തി​ന് ​മ​ഹാ​ഭാ​ര​ത​ത്തി​ൽ​ ​തെ​ളി​വു​ണ്ടെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ടു.​ ​കൗ​ര​വ​ർ​ ​ഇ​ങ്ങ​നെ​ ​ജ​നി​ച്ച​വ​രാ​ണ​ത്രെ.​ ​ച​ലി​ക്കു​ന്ന​ ​വ​സ്തു​ക്ക​ളെ​ ​ന​ശി​പ്പി​ക്കാ​ൻ​ ​വി​ഷ്ണു​ച​ക്രം​ ​എ​ന്ന​ ​ഗൈ​ഡ​ഡ് ​മി​സൈ​ലു​ക​ൾ​ ​വി​ഷ്ണു​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും​ ​അ​ദ്ദേ​ഹം​ ​അ​വ​കാ​ശ​പ്പെ​ട്ടു.​ ​ജ​ഗ​ത​ല​ ​കൃ​ഷ്ണ​നാ​വ​ട്ടെ​ ​ഐ​സ​ക്ക് ​ന്യൂ​ട്ട​ന് ​ഗു​രു​ത്വാ​ക​ർ​ഷ​ണ​ത്തെ​പ്പ​റ്റി​ ​ഒ​രു​ ​ചു​ക്കും​ ​അ​റി​ഞ്ഞു​കൂ​ടെ​ന്നും​ ​ആ​ൽ​ബ​ർ​ട്ട് ​ഐ​ൻ​സ്റ്റി​ന്റെ​ ​ആ​പേ​ക്ഷി​ക​താ​ ​സി​ദ്ധാ​ന്തം​ ​ശു​ദ്ധ​വി​ഡ്ഢി​ത്ത​മാ​ണെ​ന്നും​ ​ആ​രോ​പി​ച്ചു.


'​പ്രാ​ചീ​ന​ ​ശാ​സ്ത്ര​ങ്ങ​ൾ​ ​സം​സ്‌​കൃത​ത്തി​ലൂ​ടെ​" എ​ന്ന​ ​പേ​രി​ൽ​ ​ന​ട​ത്തി​യ​ ​ശി​ല്പ​ശാ​ല​യി​ൽ​ ​ആ​ന​ന്ദ​ ​ബോ​ധാ​സ്,​ ​അ​മേ​യ​ ​യാ​ദ​വ് ​എ​ന്നി​വ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് ​പ​രി​ഹാ​സ്യ​മാ​യ​ ​ആ​ശ​യ​ങ്ങ​ൾ​ ​മു​ന്നോ​ട്ടു​വ​ച്ച​ത്.​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ ​അ​വ​കാ​ശ​പ്പെ​ട്ട​ത് ​ഏ​ഴാ​യി​രം​ ​വ​ർ​ഷം​ ​മു​മ്പു​ത​ന്നെ​ ​ഇ​ന്ത്യ​യി​ൽ​ ​ഗ്ര​ഹാ​ന്ത​ര​ ​യാ​ത്ര​ക​ൾ​ ​ന​ട​ത്താ​ൻ​ ​പ്രാ​പ്ത​മാ​യ​ ​വി​മാ​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ്.​ ​ആ​ ​വി​മാ​ന​ങ്ങ​ൾ​ ​ഇ​ന്ന​ത്തെ​ക്കാ​ൾ​ ​വ​ലി​പ്പ​മേ​റി​യ​വ​യും​ ​ഇ​ട​ത്തേ​ക്കും​ ​വ​ല​ത്തേ​ക്കും​ ​പി​ന്നി​ലേ​ക്കും​ ​ച​ലി​പ്പി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​വ​യു​മാ​യി​രു​ന്ന​ത്രേ.​ ​ഭ​ര​ദ്വാ​ജ് ​മു​നി​ ​ഏ​ഴാ​യി​രം​ ​വ​ർ​ഷം​ ​മു​ൻ​പ് ​ര​ചി​ച്ച​ ​'​വൈ​മാ​നി​ക​ ​പ്ര​ക​ര​ണം​'​ ​എ​ന്ന​ ​ഗ്ര​ന്ഥ​ത്തി​ലേ​താ​ണ് ​വി​വ​ര​ങ്ങ​ളെ​ന്നാ​ണ് ​പ്ര​ബ​ന്ധ​ ​ക​ർ​ത്താ​ക്ക​ൾ​ ​അ​റി​യി​ച്ച​ത്.​ ​ഗ്ര​ന്ഥ​ത്തി​ന്റെ​ ​ഏ​താ​നും​ ​ഭാ​ഗം​ ​മാ​ത്ര​മേ​ ​ക​ണ്ടെ​ടു​ക്കാ​നാ​യു​ള്ളൂ​ ​എ​ന്നും​ ​ശേ​ഷി​ച്ച​വ​ ​വൈ​ദേ​ശി​ക​ ​ശ​ക്തി​ക​ൾ​ ​അ​പ​ഹ​രി​ച്ച് ​കൊ​ണ്ടു​പോ​യി​ ​എ​ന്നു​മു​ള്ള​ ​ഗൂ​ഢാലോ​ച​നാ​ ​സി​ദ്ധാ​ന്ത​വും​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.


'​രൂ​പാ​ക​ർ​ഷ​ണ​ ​ര​ഹ​സ്യം​'​ ​എ​ന്ന​ ​സം​സ്‌​കൃ​ത​ ​ഗ്ര​ന്ഥ​ത്തി​ൽ​ ​റ​ഡാ​റു​ക​ളെ​പ്പ​റ്റി​ ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും​ ​വി​മാ​ന​ത്തി​ന്റെ​ ​ഘ​ട​ന​ ​വി​ശ​ദ​മാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​അ​വ​കാ​ശ​പെ​ട്ടു.​ ​വൈ​മാ​നി​ക​ ​പ​രി​ശീ​ല​ക​നാ​യി​ ​വി​ര​മി​ച്ച​യാ​ളാ​ണ് ​ക്യാ​പ്റ്റ​ൻ​ ​ആ​ന​ന്ദ് ​ബോ​ധാ​സ് ​എ​ന്നോ​ർ​ക്ക​ണം.​ ​ചെ​റു​വി​മാ​ന​ങ്ങ​ൾ​ ​മു​ത​ൽ​ ​ജം​ബോ​ജ​റ്റ് ​വ​രെ​ ​പു​രാ​ത​ന​കാ​ല​ത്ത് ​ഭാ​ര​തീ​യ​ർ​ ​പ​റ​ത്തി​യി​രു​ന്നു​വെ​ന്നാ​ണ് ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​വ​കാ​ശ​വാ​ദം.​ ​പി​ന്നീ​ടൊ​രാ​ൾ​ ​ചൊ​വ്വ​യു​ടെ​ ​ഉ​പ​രി​ത​ല​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​ഹെ​ൽ​മ​റ്റ് ​ആ​കൃ​തി​യി​ലു​ള്ള​ ​വ​സ്തു​ ​വ്യോ​മ​സ​ഞ്ചാ​രി​ക​ളു​ടെ​ ​ത​ല​യി​ൽ​ ​ധ​രി​ച്ചി​രു​ന്ന​ ​മു​ടി​യാ​ണെ​ന്ന് ​അ​വ​കാ​ശ​പ്പെ​ടാ​നും​ ​മ​ടി​ച്ചി​ല്ല.​ ​ക്വാ​ണ്ടം​ ​ഫി​സി​ക്‌​സി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​പ്ര​മാ​ണ​ങ്ങ​ളി​ലൊ​ന്നാ​യ​ ​അ​നി​ശ്ചി​ത​ത്വ​ ​നി​യ​മം​ ​ക​ണ്ടെ​ത്തി​യ​ ​ഹൈ​സ​ൻ​ ​ബ​ർ​ഗ് ​അ​ത് ​വേ​ദ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​മോ​ഷ്ടി​ച്ച​താ​ണ​ത്രേ.


ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​സ​യ​ൻ​സ​സി​ലെ​ ​എ​ച്ച്.​എ​സ്.​ ​മു​കു​ന്ദ,​ ​എ​സ്.​എം.​ ​ദേ​ശ് ​പാ​ണ്ഡെ,​ ​എം.​ആ​ർ​ ​നാ​ഗേ​ന്ദ്ര,​ ​എ.​ ​പ്ര​ഭു,​ ​എ​സ് .​ പി​ ​ഗോ​വി​ന്ദ​ ​രാ​ജു​ ​തു​ട​ങ്ങി​യ​ ​ശാ​സ്ത്ര​ജ്ഞ​ർ​ ​ജേ​ർ​ണ​ൽ​ ​ഓ​ഫ് ​സ​യി​ന്റി​ഫി​ക്ക് ​ഒ​പ്പീ​നി​യ​ൻ​ ​എ​ന്ന​ ​ശാ​സ്ത്ര​ ​മാ​സി​ക​യി​ൽ​ ​എ​ഴു​തി​യ​ ​പ്ര​ബ​ന്ധ​ത്തി​ൽ​ ​ഭ​ര​ദ്വാ​ജ് ​എ​ഴു​തി​യ​ ​വൈ​മാ​നി​ക​ശാ​സ്ത്രം​ 1904​ ​നോ​ ​ശേ​ഷ​മോ​ ​എ​ഴു​ത​പ്പെ​ട്ട​താ​ണെ​ന്ന​തി​നു​ള്ള​ ​തെ​ളി​വു​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​പു​സ്ത​ക​ത്തി​ൽ​ ​പ​റ​യു​ന്ന​ ​വി​മാ​ന​മാ​തൃ​ക​ ​പ്ര​യോ​ഗി​ച്ച് ​വി​മാ​നം​ ​പ​റ​ത്താ​നാ​വി​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ 1903​ ​ൽ​ ​ത​ന്നെ​ ​റൈ​റ്റ് ​സ​ഹോ​ദ​ര​ന്മാ​ർ​ ​വി​മാ​ന​ത്തി​ന്റെ​ ​ആ​ദ്യ​മാ​തൃ​ക​ ​ത​യ്യാ​റാ​ക്കി​ ​അ​മേ​രി​ക്ക​യി​ലെ​ ​നോ​ർ​ത്ത് ​ക​രോ​ലി​ന​ ​സം​സ്ഥാ​ന​ത്തെ​ ​കി​റ്റി​ ​ഹോ​ക്ക് ​എ​ന്ന​ ​സ്ഥ​ല​ത്ത് ​പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ​ ​വി​ജ​യ​ക​ര​മാ​യി​ ​ന​ട​ത്തി​യി​രു​ന്നു​വ​ല്ലോ.​ ​ഈ​ ​ശാ​സ്ത്ര​ശാ​ഖ​യി​ൽ​ ​വി​ദ​ഗ്ദ്ധ​നാ​യ​ ​പ്ര​സി​ദ്ധ​ ​ശാ​സ്ത്ര​ജ്ഞ​ൻ​ ​റോ​ധാം​ ​ന​ര​സിം​ഹ,​​​ ​പൗ​രാ​ണി​ക​ ​ഭാ​ര​ത​ത്തി​ൽ​ ​വൈ​മാ​നി​ക​ ​ശാ​സ്ത്ര​പ​ര​മാ​യി​ ​ഗൗ​ര​വ​മാ​യി​ ​പ​രി​ഗ​ണി​ക്കേ​ണ്ട​തൊ​ന്നും​ ​എ​ഴു​ത​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും​ ​വൈ​മാ​നി​ക് ​പ്ര​ക​ര​ണ​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​തൊ​ന്നും​ ​ശാ​സ്ത്ര​ദൃ​ഷ്ട്യാ​ ​സാ​ധൂ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.


ശാ​സ്ത്ര​കോ​ൺ​ഗ്ര​സി​നു​ ​മു​ൻ​പ് ​ത​ന്നെ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​ബാ​ലി​ശ​മാ​യ​ ​അ​ഭി​പ്രാ​യ​ ​പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​ ​ശാ​സ്‌​ത്ര​വി​രു​ദ്ധ​ ​സ​മീ​പ​ന​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ചി​രു​ന്നു.​ ​പൗ​രാ​ണി​ക​കാ​ല​ത്ത് ​ഭാ​ര​ത​ത്തി​ൽ​ ​പ്ലാ​സ്റ്റി​ക്ക് ​സ​ർ​ജ​റി​ ​അ​റി​യാ​വു​ന്ന​വ​ർ​ ​ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ​ഗ​ണ​പ​തി​യു​ടെ​ ​ശ​രീ​ര​ഘ​ട​ന​ ​ഉ​ദാ​ഹ​രി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​ ​വാ​ദി​ച്ചു.​ ​ഗ​ർ​ഭ​പാ​ത്ര​ത്തി​ന് ​പു​റ​ത്ത് ​ഭ്രൂ​ണം​ ​ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​ജ്ഞാ​നം​ ​പോ​ലും​ ​ഭാ​ര​ത​ത്തി​ൽ​ ​നി​ല​നി​ന്നി​രു​ന്നു​വെ​ന്ന് ​അ​ദ്ദേ​ഹം​ ​അ​വ​കാ​ശ​പെ​ട്ടു.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ​ഹ​മ​ന്ത്രി​ ​സ​ത്യ​പാ​ൽ​ ​സി​ങ് ​പ​രി​ണാ​മ​ ​സി​ദ്ധാ​ന്തം​ ​തെ​റ്റാ​ണെ​ന്നും​ ​ഇ​ത​നു​സ​രി​ച്ച് ​സ്‌​കൂ​ൾ​ ​പാ​ഠ്യ​പ​ദ്ധ​തി​ ​തി​രു​ത്തു​മെ​ന്നും​ ​പ​റ​ഞ്ഞു.​പൈതഗോ​റ​സ് ​സി​ദ്ധാ​ന്തം​ ​ഇ​ന്ത്യ​യി​ലാ​ണ് ​ക​ണ്ടെ​ടു​ത്ത​തെ​ന്നും​ ​പൗ​രാ​ണി​ക​ ​ഗ്രീ​ക്കു​കാ​ർ​ ​നി​ര​വ​ധി​ ​ശാ​സ്ത്ര​ ​സി​ദ്ധാ​ന്ത​ങ്ങ​ൾ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​ത​ട്ടി​യെ​ടു​ത്ത​താ​ണെ​ന്നും​ ​ശാ​സ്ത്ര​മ​ന്ത്രി​യും​ ​ഡോ​ക്ട​റു​മാ​യ​ ​ഹ​ർ​ഷ​വ​ർ​ധ​ൻ​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ത​ട്ടി​വി​ട്ടി​രു​ന്നു.​ ​സ്റ്റീ​ഫ​ൻ​ ​ഹോ​ക്കി​ങ് ​നി​ര​വ​ധി​ ​ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ​ ​വേ​ദ​ങ്ങ​ളെ​ ​ആ​ശ്ര​യി​ച്ചാ​ണ് ​ന​ട​ത്തി​യ​തെ​ന്ന് ​അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​താ​യു​ള്ള​ ​വാ​ദം​ ​ഹോ​ക്കി​ങി​നെ​ ​വി​ശ​ദ​മാ​യി​ ​പ​ഠി​ച്ചി​ട്ടു​ള്ള​ ​ശാ​സ്ത്ര​ജ്ഞ​ർ​ ​ത​ള്ളി​ക്ക​ള​ഞ്ഞു.


ഈ​ജി​പ്ത്,​ ​ചൈ​ന​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം​ ​പു​രാ​ണ​ഗ്ര​ന്ഥ​ങ്ങ​ളി​ൽ​ ​മി​ത്തു​ക​ളും​ ​ഭാ​വ​ന​ക​ളും​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഉ​പ​രി​പ്ല​വ​മാ​യ​ ​സാ​മ്യ​ത്താ​ൽ​ ​വേ​ദ​ഗ്ര​ന്ഥ​ങ്ങ​ളി​ലെ​ ​പ​രാ​മ​ർ​ശ​ങ്ങ​ളെ​ ​ശാ​സ്ത്ര​മാ​യി​ ​പ​രി​ഗ​ണി​ക്കാ​നാ​വി​ല്ല.​ ​ആ​ധു​നി​ക​കാ​ല​ത്ത് ​എ​ച്ച്.​ജി​ ​വെ​ൽ​സും​ ​കാ​ൾ​സാ​ഗ​നും​ ​മ​റ്റും​ ​ര​ചി​ച്ച​ ​ശാ​സ്ത്ര​ ​നോ​വ​ലു​ക​ളി​ൽ​ ​പി​ൽ​ക്കാ​ല​ത്ത് ​ശാ​സ്ത്രീ​യ​മാ​യി​ ​ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ട​ ​നി​ര​വ​ധി​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളെ​പ്പ​റ്റി​ ​സൂ​ച​ന​യു​ണ്ട്.​ ​ഇ​തൊ​ന്നും​ ​മു​ൻ​കൂ​ട്ടി​ ​ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ട​ ​ശാ​സ്ത്ര​സ​ത്യ​ങ്ങ​ളാ​യി​ ​ക​ണ​ക്കി​ലെ​ടു​ക്കാ​റി​ല്ല.​ ​പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​ ​വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ ​ശാ​സ്ത്ര​വി​ജ്ഞാ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​നം​ ​പു​ന​രാ​വ​ർ​ത്ത​ന​വും​ ​പ​രി​ശോ​ധ​നാ​ ​വി​ധേ​യ​ത്വ​വു​മാ​ണ്.


പാ​ശ്ചാ​ത്യ​ ​കേ​ന്ദ്രീ​കൃ​ത​മാ​യ​ ​ശാ​സ്ത്ര​ ​ച​രി​ത്ര​ര​ച​ന​യി​ൽ​ ​ഇ​ന്ത്യ,​ ​ചൈ​ന,​ ​അ​റേ​ബ്യ​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളു​ടെ​ ​സം​ഭാ​വ​ന​ക​ൾ​ ​ത​മ​സ്‌​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന​ത് ​ശ​രി​യാ​ണ്.​ ​ഗ​ണി​തം,​ ​ജ്യോ​തി​ശാ​സ്ത്രം,​ ​വൈ​ദ്യ​ശാ​സ്ത്രം​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ൽ​ ​പൗ​ര​സ്ത്യ​രാ​ജ്യ​ങ്ങ​ളി​ലെ​ ​ശാ​സ്ത്ര​ ​പ്ര​തി​ഭ​ക​ൾ​ ​മൗ​ലി​ക​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​പാ​ശ്ചാ​ത്യ​നാ​ടു​ക​ളെക്കാ​ൾ​ ​വി​പു​ല​മാ​യ​ ​ഗ​ണി​ത​പ​ദ്ധ​തി​ ​കേ​ര​ള​ത്തി​ന് ​സ്വ​ന്ത​മാ​യി​രു​ന്നു​വെ​ന്ന് ​പ്ര​സി​ദ്ധ​ ​ഗ​ണി​ത​ ​ശാ​സ്ത്ര​ജ്ഞ​ൻ​ ​ജോ​ർ​ജ്ജ് ​ഗീ​വ​ർ​ഗീ​സ് ​ജോ​സ​ഫ് ​ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​ത്ത​രം​ ​സം​ഭാ​വ​ന​ക​ൾ​ ​ശാ​സ്ത്രീ​യ​സി​ദ്ധാ​ന്ത​ ​രൂ​പീ​ക​ര​ണ​ ​രീ​തി​ശാ​സ്ത്ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ത്തി​യി​ട്ടു​ള്ള​വ​യാ​ണ്.​ ​ഇ​ന്ത്യ​ൻ​ ​ശാ​സ്ത്ര​ജ്ഞ​ർ​ ​മു​ൻ​കാ​ല​ങ്ങ​ളി​ൽ​ ​ന​ൽ​കി​യി​ട്ടു​ള്ള​വ​യും​ ​വി​സ്മൃ​തി​യി​ൽ​ ​ല​യി​ക്കു​ക​യോ​ ​തി​ര​സ്‌​ക​രി​ക​പ്പെ​ടു​ക​യോ​ ​ചെ​യ്യ​പ്പെ​ട്ട​ ​ശാ​സ്ത്ര​സം​ഭാ​വ​ന​ക​ളെ​ ​പു​ന​:​സ്ഥാ​പി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളെ​ ​അ​ശാ​സ്ത്രീ​യ​ ​വാ​ദ​ങ്ങ​ൾ​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്ന​താ​ണ് ​ദൗ​ർ​ഭാ​ഗ്യ​ക​രം.


അ​തി​ദേ​ശീ​യ​ ​വാ​ദ​ത്തി​ന്റെ​യും​ ​തീ​വ്ര​ഹി​ന്ദു​ത്വ​ത്തി​ന്റെ​യും​ ​ന​വ​ ​പു​ന​രു​ത്ഥാ​ന​വാ​ദ​ത്തി​ന്റെ​യും​ ​ഭാ​ഗ​മാ​യി​ട്ടാ​ണ് ​ഇ​ത്ത​രം​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​ഉ​യ​ർ​ന്ന​തെ​ന്ന് ​വ്യ​ക്തം.​ ​ഇ​ത്ത​രം​ ​പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ​ ​ഭ​ര​ണാ​ധി​കാ​രി​ക​ളും​ ​കു​പ്ര​ച​ര​ണം​ ​ന​ട​ത്തി​യ​വ​രും​ ​ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മാ​ണ് ​ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ 51​ ​എ​ ​(​എ​ച്ച്)​ ​അ​നു​ച്ഛേ​ദ​ത്തി​ൽ​ ​ശാ​സ്ത്ര​ബോ​ധം,​ ​മാ​ന​വി​ക​ത,​ ​ശാ​സ്ത്രാ​ന്വേ​ഷ​ണ​ത്വ​ര​ ​എ​ന്നി​വ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് ​പൗ​ര​ന്റെ​ ​ചു​മ​ത​ല​യും​ ​ക​ട​മ​യു​മാ​ണെ​ന്ന് ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​ ​ഇ​ന്ത്യ​ൻ​ ​സ​യ​ൻ​സ് ​കോ​ൺ​ഗ്ര​സ് ​അ​സോ​സി​യേ​ഷ​ൻ,​​​ ​നോ​ബ​ൽ​ ​സ​മ്മാ​ന​ ​ജേ​താ​വ് ​വെ​ങ്കി​ട്ട​രാ​മ​ൻ​ ​രാ​മ​കൃ​ഷ്ണ​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ശാ​സ്ത്ര​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​വ​തി​രി​പ്പി​ക്കു​ന്ന​ ​പ്ര​ബ​ന്ധ​ങ്ങ​ളു​ടെ​യും​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ടെ​യും​ ​സം​ഗ്ര​ഹം​ ​മു​ൻ​കൂ​ട്ടി​ ​എ​ഴു​തി​ ​വാ​ങ്ങി​ ​ശാ​സ്‌ത്രീയ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് ​പ​രി​ശോ​ധി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത് ​ആ​ശ്വാ​സ​ക​ര​മാ​ണ്.​ ​ശാ​സ്ത്രീ​യ​ ​അ​ടി​ത്ത​റ​യി​ല്ലാ​ത്ത​ ​പ്ര​ബ​ന്ധ​ങ്ങ​ൾ​ക്ക് ​അ​നു​മ​തി​ ​നി​ഷേ​ധി​ക്കു​മെ​ന്നും​ ​സ​യ​ൻ​സ് ​കോ​ൺ​ഗ്ര​സ് ​അ​സോ​സി​യേ​ഷ​ൻ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


(​ലേ​ഖ​ക​ൻ​ ​സം​സ്ഥാ​ന​ ​ആ​സൂ​ത്ര​ണ​ ​ബോ​ർ​ഡം​ഗ​വും​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​മു​ൻ​ ​വൈ​സ് ​ചാ​ൻ​സ​ല​റു​മാ​ണ്.​ ​)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT