AUDIO

കേരളത്തി​ലെ സർവകലാശാലകൾക്ക് മികവ് പുലർത്താൻ കഴിയാത്തതെന്ത്?​

Monday 07 January 2019 11:29 PM IST

kerala-university-

സു​പ്രീം​കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സാ​യി​ ​റി​ട്ട​യ​ർ​ ​ചെ​യ്ത​ ​ജ​സ്റ്റി​സ് ​പി.​ ​സ​ദാ​ശി​വം​ ​കേ​ര​ള​ ​ഗ​വ​ർ​ണ​റാ​യി​ ​ചാ​ർ​ജെ​ടു​ത്ത​പ്പോ​ൾ​ ​അ​ദ്ദേഹ​ത്തി​ന്റെ​ ​സ​വി​ശേ​ഷ​ശ്ര​ദ്ധ​ ​പ​തി​ഞ്ഞ​ത് ​സം​സ്ഥാ​ന​ത്തെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ലാ​ണ്.​ ​കേ​ര​ള​ത്തി​ലെ​ ​സം​സ്ഥാ​ന​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും​ ​ചാ​ൻ​സ​ല​ർ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യു​ടെ​ ​പു​രോ​ഗ​തി​ ​ഗ​വ​ർ​ണ​റു​ടെ​ ​പ്ര​ധാ​ന​ ​ല​ക്ഷ്യം​ ​ആ​കേ​ണ്ട​ത് ​സ്വാ​ഭാ​വി​ക​മാ​ണ്.​

​ഈ​ ​ല​ക്ഷ്യം​ ​നേ​ടു​ന്ന​തി​നാ​യി​ ​മി​ക​വ് ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​ചാ​ൻ​സ​ലേ​ഴ്സ് ​അ​വാ​ർ​ഡാ​യി​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​അ​ഞ്ചു​കോ​ടി​ ​രൂ​പ​ ​ന​ൽ​കു​മെ​ന്നും​ ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി.​ ​സ്പ​ഷ്ട​വും​ ​സു​താ​ര്യ​വു​മാ​യ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​ചാ​ൻ​സ​ല​ർ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​യാ​ണ് ​അ​വാ​ർ​ഡി​ന് ​അ​ർ​ഹ​മാ​യ​ ​സ​ർ​വ​ക​ലാ​ശാ​ല​യെ​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​തി​​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

പ​ഠ​നം,​ ​ഗ​വേ​ഷ​ണം,​ ​പ്ര​സി​ദ്ധീ​ക​ര​ണം​ ​തു​ട​ങ്ങി​യ​ ​രം​ഗ​ങ്ങ​ളി​ൽ​ ​കൈ​വ​രി​ച്ച​ ​നേ​ട്ട​ങ്ങ​ളെ​ ​മു​ൻ​നി​റു​ത്തി​യാ​ണ് ​ഏ​റ്റ​വും​ ​മി​ക​വ് ​പു​ല​ർ​ത്തി​യ​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​അ​വാ​ർ​ഡ് ​ല​ഭി​ക്കു​ക.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വ​കു​പ്പു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​രും​ ​ഗ​വേ​ഷ​ക​രും​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​ജാ​ഗ്ര​ത​യാ​ണ്,​ ​ചു​രു​ക്ക​ത്തി​ൽ​ ​മി​ക​വി​ന് ​വ​ഴി​ ​ഒ​രു​ക്കു​ന്ന​ത്.​ ​പ്ര​വ​ർ​ത്ത​ന​ ​മി​ക​വി​നെ​ ​മു​ൻ​നി​റു​ത്തി​ ​സം​സ്ഥാ​ന​ത്തെ​ ​മ​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ ​ബ​ഹു​ദൂ​രം​ ​പി​ന്ത​ള്ളി​ ​നാ​ലു​വ​ർ​ഷം​ ​മു​മ്പ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​പ്ര​ഥ​മ​ ​ചാ​ൻ​സ​ലേ​ഴ്സ് ​അ​വാ​ർ​ഡ് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ക​ര​സ്ഥ​മാ​ക്കി.​ ​തു​ട​ർ​ന്നു​ള്ള​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യും,​ ​കൊ​ച്ചി​ൻ​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യു​മാ​ണ് ​ചാ​ൻ​സ​ലേ​ഴ്സ് ​അ​വാ​ർ​ഡ് ​നേ​ടി​യ​ത്.​ ​ഇ​തി​ൽ,​ ​ഈ​ ​വ​ർ​ഷം​ ​ര​ണ്ടാ​മ​ത് ​ത​വ​ണ​ ​ചാ​ൻ​സ​ലേ​ഴ്സ് ​അ​വാ​ർ​ഡ് ​നേ​ടി​യ​ ​എം.​ജി.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്ര​വ​ർ​ത്ത​ന​ ​മി​ക​വി​ൽ​ ​മ​റ്റു​ള്ള​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ ​പി​ന്നി​ലാ​ക്കി​യി​രി​ക്കു​ന്നു.
ഇ​തി​വി​ടെ​ ​കു​റി​ച്ച​ത് ​ഇ​ത്ത​വ​ണ​ത്തെ​ ​അ​വാ​ർ​ഡ് ​നി​ർ​ണ​യ​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​നും​ ​ലോ​ക​ ​പ്ര​ശ​സ്ത​ ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ​ ​പ്രൊ​ഫ​സ​ർ​ ​സി.​ ​എ​ൻ.​ ​ആ​ർ.​ ​റാ​വു​ ​സം​സ്ഥാ​ന​ത്തെ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​വൈ​ഭ​വ​ത്തെ​ ​അ​പ​ഗ്ര​ഥി​ച്ച​തി​നു​ശേ​ഷം​ ​ന​ട​ത്തി​യ​ ​അ​ഭി​പ്രാ​യ​ ​പ്ര​ക​ട​നം​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണ​ണം​ ​എ​ന്ന് ​സൂ​ചി​പ്പി​ക്കാ​നാ​ണ്.​ ​സം​സ്ഥാ​ന​ത്തി​ന് ​വെ​ളി​യി​ൽ​ ​അ​ത്യു​ത്കൃ​ഷ്ട​മാ​യ​ ​കാ​ര്യ​ക്ഷ​മ​ത​യും​ ​നൈ​പു​ണ്യ​ ​മി​ക​വും​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​മ​ല​യാ​ളി​ക​ളാ​യ​ ​അ​ദ്ധ്യാ​പ​ക​രും​ ​ഗ​വേ​ഷ​ക​രും​ ​കേ​ര​ള​ത്തി​നു​ള്ളി​ൽ​ ​അ​ത് ​പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ൽ​ ​എ​ന്തു​കൊ​ണ്ടാ​ണ് ​പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്.​ ​പ്രൊ​ഫ.​ ​റാ​വു​ ​തു​ട​രു​ന്നു​ ​:​ ​'​ഉ​യ​ർ​ന്ന​ ​സാ​ക്ഷ​ര​ത​യും,​ ​തീ​വ്ര​മാ​യ​ ​സാ​മൂ​ഹി​ക​ ​അ​വ​ബോ​ധ​വും,​ ​അ​സാ​ധാ​ര​ണ​മാ​യ​ ​തോ​തി​ൽ​ ​ബൗ​ദ്ധി​ക​ ​നേ​ട്ട​ങ്ങ​ളു​ടെ​ ​ശ്രേ​ഷ്ഠ​മാ​യ​ ​പാ​ര​മ്പ​ര്യ​വും​ ​ഉ​ള്ള​ ​മ​ല​യാ​ളി​ക​ളു​ടെ​ ​വി​ഷ​മ​ ​സ്ഥി​തി​ ​എ​ന്നെ​ ​അ​തി​ശ​യി​പ്പി​ക്കു​ന്നു​;​ ​ഇ​തെ​നി​ക്ക് ​വി​ശ്വ​സി​ക്കാ​നാ​വു​ന്നി​ല്ല.​"​ ​മൂ​ന്നു​വ​ർ​ഷം​ ​മു​മ്പ് ​അ​വാ​ർ​ഡ് ​തു​ക​യാ​യ​ ​അ​ഞ്ചു​കോ​ടി​ ​രൂ​പ​ ​ല​ഭി​ച്ച​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​ഫ​ല​പ്ര​ദ​മാ​യി​ ​അ​ത് ​വി​നി​യോ​ഗി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​സ്ഥി​രം​ ​നി​ക്ഷേ​പ​മാ​യി​ ​ബാ​ങ്കി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തി​നെ​ ​നി​ശി​ത​മാ​യി​ ​അ​വാ​ർ​ഡ് ​നി​ർ​ണ​യ​ ​സ​മി​തി​ ​വി​മ​ർ​ശി​ച്ചു​ ​എ​ന്നാ​ണ് ​പ​ത്ര​റി​പ്പോ​ർ​ട്ടു​ക​ളി​ൽ​ ​കാ​ണു​ന്ന​ത്.
കാ​ര്യ​പ്രാ​പ്തി​യു​ള്ള​ ​അ​ദ്ധ്യാ​പ​ക​രും​ ​ഗ​വേ​ഷ​ക​രും​ ​ഒ​പ്പം,​ ​വി​ശി​ഷ്ട​മാ​യ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളും​ ​സം​സ്ഥാ​ന​ത്തെ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​ഉ​ണ്ട്.​ ​പി​ന്നെ​ ​എ​ന്തു​കൊ​ണ്ടാ​ണ് ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​ഉ​ന്ന​ത​ ​പ​ദ​വി​യാ​യ​ ​'​ഭാ​ര​ത​ര​ത്നം​"​ ​ന​ൽ​കി​ ​ആ​ദ​രി​ച്ച​ ​പ്രൊ​ഫ.​ ​റാ​വു​വി​നെ​പ്പോ​ലെ​ ​ഉ​ള്ള​ ​ഒ​രു​ ​ശാ​സ്ത്ര​ജ്ഞ​ൻ​ ​കേ​ര​ള​ത്തി​ലെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യു​ടെ​ ​ക​ഷ്ട​സ്ഥി​തി​യെ​ക്കു​റി​ച്ച് ​ഇ​ങ്ങ​നെ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.​ ​ഇ​തി​ൽ​ ​മ​റ്റു​ള്ള​വ​രെ​ ​കു​റ്റ​പ്പെ​ടു​ത്തി​യി​ട്ട് ​കാ​ര്യ​മി​ല്ല.​ ​നാം​ ​ത​ന്നെ​ ​കു​റ്റം​ ​ഏ​റ്റെ​ടു​ക്ക​ണം.
ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ൾ​ ​പ​ഠ​ന​ത്തി​ലും,​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വ​കു​പ്പു​ക​ൾ​ ​ഗ​വേ​ഷ​ണ​ത്തി​ലും​ ​ഊ​ന്ന​ൽ​ ​ന​ൽ​ക​ണ​മെ​ന്ന​ ​ആ​ഗോ​ള​ ​ത​ല​ത്തി​ലെ​ ​പൊ​തു​സ​ങ്ക​ല്പ​വും​ ​പ്ര​യോ​ഗ​വും​ ​ആ​ണ് ​ഇ​വി​ടെ​യും​ ​അ​നു​വ​ർ​ത്തി​ച്ചു​ ​വ​ന്നി​രു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​പ​ര​ക്കെ​ ​അം​ഗീ​ക​രി​ച്ച് ​ഈ​ ​സ​മ്പ്ര​ദാ​യ​ത്തി​ന് ​ദി​ശാ​ബോ​ധം​ ​ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​ഭ​ര​ണ​സ​മി​തി​ക​ളി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യും,​ ​സ​ർ​ക്കാ​ർ​ ​നോ​മി​നേ​ഷ​നു​ക​ളി​ലൂ​ടെ​യും​ ​നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യു​ടെ​ ​പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് ​അ​വ​ബോ​ധ​വും​ ​ജാ​ഗ്ര​ത​യും​ ​ഉ​ണ്ടോ​ ​എ​ന്ന് ​ഗൗ​ര​വ​മാ​യി​ ​ചി​ന്തി​ക്കേ​ണ്ട​ ​സ​മ​യ​മാ​ണി​ത്.​ ​അ​ക്കാ​ഡ​മി​ക​ ​ഗു​ണ​നി​ല​വാ​ര​വും​ ​മേ​ന്മ​യും​ ​ഉ​യ​ർ​ത്തു​ന്ന​തി​ന് ​ചു​മ​ത​ല​യു​ള്ള​ ​ബോ​ർ​ഡ് ​ഒ​ഫ് ​സ്റ്റ​ഡീ​സ് ​അം​ഗ​ങ്ങ​ളും,​ ​ഫാ​ക്ക​ൽ​ട്ടി​മാ​രും​ ​നോ​ക്കു​കു​ത്തി​ക​ളാ​കു​ന്ന​ ​ദു​ര​വ​സ്ഥ​ ​ഒ​ഴി​വാ​ക്കി​യേ​ ​മ​തി​യാ​കൂ.​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യ​ങ്ങ​ളു​ടെ​ ​മ​റ​വി​ൽ​ ​അ​ധി​കാ​ര​ ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​എ​ത്തു​ന്ന​വ​രു​ടെ​ ​വ്യ​ക്തി​താ​ത്‌​പ​ര്യ​വും,​ ​സ​ങ്കു​ചി​ത​ ​ചി​ന്ത​ക​ളും​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യെ​ ​ത​ള​ർ​ത്തു​ന്ന​തി​ൽ​ ​ഗ​ണ്യ​മാ​യി​ ​പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ടി​യ​ന്ത​ര​ ​ശ്ര​ദ്ധ​ ​പ​തി​യേ​ണ്ട​തു​ണ്ട്,​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ.
അ​ക്കാ​ഡമി​ക​ ​ഗു​ണ​നി​ല​വാ​രം​ ​ഉ​യ​ർ​ത്തു​ന്ന​തി​നും,​ ​ഗ​വേ​ഷ​ണ​ ​-​ ​പ്ര​സി​ദ്ധീ​ക​ര​ണ​ ​രം​ഗ​ങ്ങ​ളി​ലെ​ ​നേ​ട്ട​ങ്ങ​ൾ​ ​കൃ​ത്യ​വും,​ ​സൂ​ക്ഷ്മ​വു​മാ​യി​ ​ശേ​ഖ​രി​ക്കു​ക​യും,​ ​ക്രോ​ഡീ​ക​രി​ക്കു​ക​യും​ ​ആ​ധി​കാ​രി​ക​മാ​യ​ ​രേ​ഖ​ക​ൾ​ക്ക് ​ശ്ര​ദ്ധ​ ​ന​ൽ​കു​ക​യും​ ​ചെ​യ്യു​ന്ന​തി​ന് ​ഇ​ന്റേ​ണ​ൽ​ ​ക്വാ​ളി​റ്റി​ ​അ​ഷ്വറ​ൻ​സ് ​സെ​ൽ​ ​ഓ​രോ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കേ​ന്ദ്ര​ത്തി​നും​ ​ഉ​ണ്ടാ​ക​ണ​മെ​ന്ന് ​യു.​ജി.​സി​ ​അ​നു​ശാ​സി​ക്കു​ന്നു​ണ്ട്.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​പ്രൊ​ഫ​സ​ർ​ ​അ​ച്യു​ത് ​ശ​ങ്ക​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഏ​വ​ർ​ക്കും​ ​അ​നു​ക​ര​ണീ​യ​മാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​ഈ​ ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ​ ​ന​ട​ന്നി​രു​ന്നു.​ ​അ​തി​ന്റെ​ ​ഫ​ല​മാ​യി​ ​ചാ​ൻ​സ​ലേ​ഴ്സ് ​അ​വാ​ർ​ഡ്,​ ​ദേ​ശീ​യ​ ​റാ​ങ്കിം​ഗ്,​ ​ലോ​ക​ ​റാ​ങ്കിം​ഗ് ​എ​ന്നി​വ​യി​ൽ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​മി​ക​വ് ​തെ​ളി​യി​ച്ചി​രു​ന്ന​ ​ച​രി​ത്രം​ ​ഈ​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​ഓ​ർ​ക്കേ​ണ്ട​തു​ണ്ട്.​ ​പ​ഠ​ന​ ​ഗ​വേ​ഷ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​മി​ക​വ് ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ന് ​എ​ന്തൊ​ക്കെ​ ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ത്തി​യാ​ലും,​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ ​അ​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​ക​ളി​ൽ​ ​സ്ഥി​രം​ ​നി​യ​മ​നം​ ​ന​ട​ത്താ​തെ​ ​മു​ന്നേ​റാ​നാ​കി​ല്ല.
സം​സ്ഥാ​ന​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി​യ​ ​വ്യ​വ​സ്ഥ​ക​ൾ​ ​അ​നു​സ​രി​ച്ചാ​ണ് ​കേ​ര​ള​ത്തി​ലെ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം​ ​ന​ട​ത്തേ​ണ്ട​ത്.​ ​സാ​മൂ​ഹി​ക​ ​നീ​തി​ ​ഉ​റ​പ്പ് ​വ​രു​ത്തി​യു​ള്ള​ ​ഈ​ ​നി​യ​മ​ന​ ​വ്യ​വ​സ്ഥ​ക​ൾ​ ​അം​ഗീ​ക​രി​ക്കി​ല്ല​ ​എ​ന്ന​ ​ചി​ല​ ​നി​ക്ഷി​പ്ത​ ​താ​ത്‌​പ​ര്യ​ക്കാ​രു​ടെ​ ​പി​ടി​വാ​ശി​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യെ​ ​പി​ന്നോ​ട്ട് ​കൊ​ണ്ടു​പോ​കു​ന്ന​ത് ​ഏ​ത​ള​വി​ൽ​ ​എ​ന്ന് ​ഇ​തി​നി​ട​യി​ൽ​ ​തി​രി​ച്ച​റി​യാ​ൻ​ ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് ​ക​ഴി​യാ​തെ​ ​പോ​കു​ന്ന​ത് ​ക​ഷ്ട​മാ​ണ്.
ന​മ്മു​ടെ​ ​സ​മ്പ​ദ് ​വ്യ​വ​സ്ഥ​യു​ടെ​ ​പു​രോ​ഗ​തി​യി​ൽ​ ​നി​ർ​ണാ​യ​ക​മാ​യ​ ​പ​ങ്കാ​ണ് ​മ​നു​ഷ്യ​വി​ഭ​വ​ത്തി​ന് ​വ​ഹി​ക്കാ​നു​ള്ള​തെ​ന്ന് ​നാം​ ​കാ​ണാ​തെ​ ​പോ​ക​രു​ത്.​ ​കാ​ര്യ​ശേ​ഷി​യും,​ ​നൈ​പു​ണ്യ​വും​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​യും​ ​ഉ​ള്ള​ ​യു​വ​ത​ല​മു​റ​യെ​ ​വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നും​ ​നൂ​ത​ന​മാ​യ​ ​വി​ജ്ഞാ​ന​ ​ശ​ക​ല​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​തി​നും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നും​ ​ഡോ.​ ​റാ​വു​വി​ന്റെ​ ​വാ​ക്കു​ക​ൾ​ ​ന​മു​ക്ക് ​പ്ര​ചോ​ദ​ന​മാ​യി​ ​തീ​ര​ട്ടെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT