ക്ഷേത്ര പ്രവേശനം: നാടുണർത്തിയ വിളംബരം

ആറന്മുള ശശി | Friday 09 November 2018 12:15 AM IST

editorial-article-

ക്ഷേ​ത്ര​പ്ര​വേ​ശ​ന​ ​വി​ളം​ബ​ര​ത്തി​ന്റെ​ 82​-ാം​ ​വാ​ർ​ഷി​ക​ദി​ന​മാ​ണ് ​ന​വം​ബ​ർ​ 12.​ 1936​ ​ന​വം​ബ​ർ​ 12​ന് ​സ​ർ.​ ​സി.​ ​പി.​ ​രാ​മ​സ്വാ​മി​അ​യ്യ​രു​ടെ​ ​ഉ​പ​ദേ​ശ​പ്ര​കാ​ര​വും​ ​മ​ഹാ​റാ​ണി​ ​സേ​തു​ ​പാ​ർ​വ​തീ​ ​ഭാ​യി​യു​ടെ​ ​പൂ​ർ​ണ​സ​മ്മ​ത​ത്തോ​ടെ​യും​ ​ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ​ ​മ​ഹാ​രാ​ജാ​വ് ​പു​റ​പ്പെ​ടു​വി​ച്ച​താ​ണ് ​ക്ഷേ​ത്ര​പ്ര​വേ​ശ​ന​വി​ളം​ബ​രം.​ ​ഇ​ത് ​സ​തി​ ​നി​രോ​ധ​ന​ത്തി​ന് ​ശേ​ഷം​ ​ഇ​ന്ത്യ​യി​ലു​ണ്ടാ​യ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സാ​മൂ​ഹി​ക​ ​പ​രി​ഷ്‌​ക്കാ​ര​മെ​ന്ന് ​വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്നു.

വി​ളം​ബ​ര​ത്തി​ന്റെ​ ​പൂ​ർ​ണ​രൂ​പം:
ശ്രീ​ ​പ​ത്മ​നാ​ഭ​ദാ​സ​ ​വ​ഞ്ചി​പാ​ല​ ​സ​ർ​ ​രാ​മ​വ​ർ​മ്മ​കു​ല​ശേ​ഖ​ര​ ​കി​രീ​ട​പ​തി​ ​മ​ന്നേ​ ​സു​ൽ​ത്താ​ൻ​ ​മ​ഹാ​രാ​ജ​ ​രാ​ജ​ ​ബ​ഹാ​ദൂ​ർ​ ​ഷം​ഷെ​ർ​ജം​ഗ്,​ ​നൈ​റ്റ് ​ഗ്രാ​ന്റ് ​ക​മാ​ൻ​ഡ​ർ​ ​ഓ​ഫ് ​ദി​ ​ഇ​ന്ത്യ​ൻ​ ​എം​പ​യ​ർ,​ ​തി​രു​വി​താം​കൂ​ർ​ ​മ​ഹാ​രാ​ജാ​വ് ​തി​രു​മ​ന​സു​കൊ​ണ്ട് 1936​ ​ന​വം​ബ​ർ​ 12​ന് ​ശ​രി​യാ​യ​ 1112​ ​തു​ലാം​ 12​ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ ​വി​ളം​ബ​രം​ :
ന​മ്മു​ടെ​ ​മ​ത​ത്തി​ന്റെ​ ​പ​ര​മാ​ർ​ത്ഥ​ത​യും​ ​സു​പ്ര​മാ​ണ​ത​യും​ ​ഗാ​ഢ​മാ​യി​ ​ബോ​ദ്ധ്യ​പ്പെട്ടും,​ ​ആ​യ​ത് ​ദൈ​വി​ക​മാ​യ​ ​അ​നു​ശാ​സ​ന​ത്തി​ലും​ ​സ​ർ​വ​വ്യാ​പ​ക​മാ​യ​ ​സ​ഹി​ഷ്ണു​ത​യി​ലു​മാ​ണ് ​അ​ടി​യു​റ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ​വി​ശ്വ​സി​ച്ചും​ ​അ​തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​അ​ത് ​ശ​ത​വ​ർ​ഷ​ങ്ങ​ളാ​യി​ ​കാ​ല​പ​രി​വ​ർ​ത്ത​ന​ത്തി​ന് ​അ​നു​യോ​ജി​ച്ചു​ ​പോ​ന്നു​വെ​ന്ന് ​ധ​രി​ച്ചും,​ ​ന​മ്മു​ടെ​ ​ഹി​ന്ദു​പ്ര​ജ​ക​ളി​ൽ​ ​ആ​ർ​ക്കും​ ​ത​ന്നെ​ ​അ​വ​രു​ടെ​ ​ജ​ന​ന​മോ​ ​ജാ​തി​യോ​ ​സ​മു​ദാ​യ​മോ​ ​കാ​ര​ണം​ ​ഹി​ന്ദു​മ​ത​ ​വി​ശ്വാ​സ​ത്തി​ന്റെ​ ​ശാ​ന്തി​യും​ ​സാ​ന്ത്വ​ന​വും​ ​നി​ഷേ​ധി​ക്കപ്പെ​ടാ​ൻ​ ​പാ​ടി​ല്ലെ​ന്നു​ള്ള​ ​ഉ​ത്ക​ണ്ഠ​യാ​ലും​ ​നാം​ ​തീ​രു​മാ​നി​ക്കു​ക​യും​ ​ഇ​തി​നാ​ൽ​ ​പ്ര​ഖ്യാ​പ​നം​ ​ചെ​യ്യു​ക​യും​ ​നി​യോ​ഗി​ക്കു​ക​യും​ ​ആ​ജ്ഞാ​പി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​തെ​ന്തെ​ന്നാ​ൽ,​ ​സ​മു​ചി​ത​മാ​യ​ ​പ​രി​സ്ഥി​തി​ക​ൾ​ ​പ​രി​ര​ക്ഷി​ക്കു​ന്ന​തി​നും​ ​ക്രി​യാ​പ​ദ്ധ​തി​ക​ളും​ ​ആ​ചാ​ര​ങ്ങ​ളും​ ​വ​ച്ചു​ ​ന​ട​ത്തു​ന്ന​തി​നും​ ​നാം​ ​നി​ശ്ച​യി​ക്കു​ക​യും​ ​ചു​മ​ത്തു​ക​യും​ ​ചെ​യ്യാ​വു​ന്ന​ ​നി​യ​മ​ങ്ങ​ൾ​ക്കും​ ​നി​ബ​ന്ധ​ന​ക​ൾ​ക്കും​ ​വി​ധേ​യ​മാ​യി,​ ​ജ​ന​നത്താ​ലോ​ ​മ​ത​വി​ശ്വാ​സ​ത്താ​ലോ​ ​ഹി​ന്ദു​വാ​യ​ ​യാ​തൊ​രാ​ൾ​ക്കും​ ​ന​മ്മു​ടെ​യും​ ​ന​മ്മു​ടെ​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​യും​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​തി​നോ​ ​ആ​രാ​ധ​ന​ ​ന​ട​ത്തു​ന്ന​തി​നോ​ ​ഇ​നി​മേ​ൽ​ ​യാ​തൊ​രു​ ​നി​രോ​ധ​ന​വും​ ​ഉ​ണ്ടാ​യി​രി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്നാ​കു​ന്നു.

ച​രി​ത്ര​ത്തി​ലെ​ ​സു​വ​ർ​ണ​രേഖ
ക്ഷേ​ത്ര​പ്ര​വേ​ശ​ന​ ​വി​ളം​ബ​രം​ ​ഹി​ന്ദു​മ​ത​ ​ന​വോ​ത്ഥാ​ന​ ​ച​രി​ത്ര​ത്തി​ലെ​ ​സു​വ​ർ​ണ​രേ​ഖ​യാ​ണ്.​ ​സ​വ​ർ​ണ​രി​ലെ​ ​ഉ​ത്പ​തി​ഷ്ണു​ക്ക​ളും​ ​അ​വ​ർ​ണ​രി​ലെ​ ​പ്ര​തി​ഭാ​ശാ​ലി​ക​ളും​ ​ഒ​ന്നി​ച്ച​ണി​ചേ​ർ​ന്ന് ​ന​ട​ത്തി​യ​ ​സ​മ​ര​പോ​രാ​ട്ട​ത്തി​ന്റെ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണ് ​ക്ഷേ​ത്ര​പ്ര​വേ​ശ​ന​വി​ളം​ബ​രം.​ ​തി​രു​വി​താം​കൂ​റി​ലെ​ ​ഹി​ന്ദു​ക്ക​ളി​ൽ​ 85​ ​ശ​ത​മാ​ന​ത്തി​നും​ ​ക്ഷേ​ത്ര​പ്ര​വേ​ശ​ന​ത്തി​നെ​ന്ന​ല്ല,​​​ ​ക്ഷേ​ത്ര​സ​മീ​പ​മു​ള്ള​ ​റോ​ഡി​ലൂ​ടെ​ ​ന​ട​ക്കാ​നും​ ​അ​നു​വ​ാദ​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​വൈ​ക്കം​ ​സ​ത്യാ​ഗ്ര​ഹം​ ​ക്ഷേ​ത്ര​മ​തി​ലി​ന് ​പു​റ​ത്തു​ള്ള​ ​റോ​ഡി​ലൂ​ടെ​ ​ന​ട​ക്കാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​നേ​ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു.​ ​അ​തി​നു​വേ​ണ്ടി​ ​ഇ​രു​ണ്ട​ ​കേ​ര​ള​ത്തെ​ ​വെ​ളി​ച്ച​ത്തി​ലേ​ക്ക് ​ന​യി​ച്ച​ ​ചി​ല​രെ​ക്കു​റി​ച്ച് ​അ​റി​യേ​ണ്ട​തു​ണ്ട്.
ക​ന്യാ​കു​മാ​രി​ ​ജി​ല്ല​യി​ൽ​ ​സ്വാ​മി​ത്തോ​പ്പി​ൽ​ ​ജ​നി​ച്ച​ ​അ​യ്യാ​വൈ​കു​ണ്ഠ​സ്വാ​മി​ ​(1809​-1851​)​യാ​ണ് ​തി​രു​വി​താം​കൂ​റി​ൽ​ ​അ​യി​ത്ത​ത്തി​നെ​തി​രാ​യ​ ​ക​ലാ​പ​ത്തി​ന് ​തി​രി​ ​കൊ​ളു​ത്തി​യ​ത്. സ​മ​ത്വ​സ​മാ​ജം​ ​രൂ​പീ​ക​രി​ച്ച് ​പ​ന്തി​ഭോ​ജ​നം​ ​ന​ട​ത്തു​ക​യും​ ​മ​നു​ഷ്യ​രെ​ല്ലാം​ ​ഒ​രു​ ​ജാ​തി​യി​ൽ​ ​പെ​ട്ട​വ​രാ​ണെ​ന്നും,​ ​ജാ​തി​ ​ചോ​ദി​ക്കു​ന്ന​വ​നും​ ​പ​റ​യു​ന്ന​വ​നും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ജാ​തി​ ​ഭ്രാ​ന്ത​നാ​ണെ​ന്നും​ ​അ​ത്ത​ര​ക്കാ​രെ​ ​അ​ക​റ്റി​നി​റുത്ത​ണ​മെ​ന്നും​ ​വൈ​കു​ണ്ഠ​സ്വാ​മി​ ​പ​റ​ഞ്ഞു.
ന​വോ​ത്ഥാ​ന​ ​നാ​യ​ക​നാ​യ​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ദേ​വ​ൻ​ ​സാ​മൂ​ഹി​ക​മാ​റ്റ​ത്തി​നു​വേ​ണ്ടി​ ​ആ​ത്മീ​യ​വും​ ​ഭൗ​തി​ക​വു​മാ​യ​ ​നി​ല​പാ​ടു​ക​ൾ​ ​സ്വീ​ക​രി​ച്ചു.​ ​അ​തി​ന് ​മ​ഹാ​ക​വി​ ​കു​മാ​ര​നാ​ശാ​നെ​യും​ ​രാ​ഷ്ട്രീ​യ​ ​നേ​താ​വാ​യ​ ​ടി.​കെ.​ ​മാ​ധ​വ​നെ​യും​ ​യു​ക്തി​വാ​ദി​യാ​യ​ ​സ​ഹോ​ദ​ര​ൻ​ ​അ​യ്യ​പ്പ​നേ​യും​ ​ഡോ.​ ​പ​ല്‌പുവി​നേ​യും​ ​ന​ട​രാ​ജ​ഗു​രു​വി​നേ​യും​ ​ഒ​പ്പം​ ​കൂ​ട്ടി.​ ​എ​ല്ലാ​ ​തു​റ​യി​ലു​മു​ള്ള​ ​പ്ര​തി​ഭാ​ശാ​ലി​ക​ളു​ടെ​ ​ഐ​ക്യ​വും​ ​മു​ന്നേ​റ്റ​വു​മാ​ണ് ​സാ​മൂ​ഹി​ക​ ​മാ​റ്റ​ത്തി​ന് ​അ​നു​പേ​ക്ഷ​ണീ​യം​ ​എ​ന്നു​ ​ക​ണ്ട​ ​ക്രാ​ന്ത​ദ​ർ​ശി​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ശു​ഭ്ര​വ​സ്ത്രം​ ​ധ​രി​ച്ച്,​ ​മ​നു​ഷ്യ​ൻ​ ​ഒ​ന്നാ​ണെ​ന്ന് ​അ​രു​ളി​ചെ​യ്ത് ​പ​ച്ച​മ​നു​ഷ്യ​രു​ടെ​ ​ഇ​ട​യി​ൽ​ ​ജീ​വി​ച്ച​ ​ച​ട്ട​മ്പി​ ​സ്വാ​മി​ക​ളും​ ​അ​യ്യ​ങ്കാ​​ളി​യും​ഉ​ൾ​പ്പെ​ടെ​ ​ന​വോ​ത്ഥാ​ന​ ​നാ​യ​ക​ർ​ ​വെ​ട്ടി​ത്തെ​ളി​ച്ച​ ​പാ​ത​യി​ലൂ​ടെ​യാ​ണ് ​ക്ഷേ​ത്ര​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ജ​ന​ല​ക്ഷ​ങ്ങ​ൾ​ ​ന​ട​ന്നു​ ​നീ​ങ്ങി​യ​ത്. സ​ദാ​ന​ന്ദ​സ്വാ​മി​ക​ളാ​ക​ട്ടെ,​ ​ബ്ര​ഹ്മ​നി​ഷ്ടാ​ ​മ​ഠം​ ​സ്ഥാ​പി​ച്ച് ​ജാ​തി​ ​സ​മ്പ്ര​ദാ​യ​ത്തെ​ ​വെ​ല്ലു​വി​ളി​ച്ചു.​ ​ജ​നി​ച്ച​ത് ​നാ​യ​ർ​ ​സ​മു​ദാ​യ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും,​ ​മ​ന​സി​ൽ​ ​നി​ന്ന് ​ജാ​തി​യു​ടെ​ ​വേ​രു​ക​ൾ​ ​പി​ഴു​തെ​റി​ഞ്ഞ​ ​മ​ഹാ​നു​ഭാ​വ​നാ​യി​രു​ന്നു​ .​ ​അ​ദ്ദേ​ഹം​ ​അ​യ്യ​ങ്കാ​ളി​യെ​ ​അ​മ​ര​ക്കാ​ര​നാ​യി​ ​അ​വ​രോ​ധി​ക്കു​ക​യും​ ​ചെ​യ്തു.

അ​ന്വേ​ഷ​ണ​ ​ക​മ്മി​ഷൻ
ദി​വാ​ൻ​ ​സി.​പി.​ ​രാ​മ​സ്വാ​മി​ ​അ​യ്യ​രു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ക്ഷേ​ത്ര​പ്ര​വേ​ശ​നം​ ​സം​ബ​ന്ധി​ച്ച് ​അ​ന്വേ​ഷി​ച്ച് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​ഒ​ൻ​പ​തം​ഗ​ ​സ​മി​തി​യെ​ ​തി​രു​വി​താം​കൂ​ർ​ ​സ​ർ​ക്കാ​ർ​ ​നി​യ​മി​ച്ചു. സ​മി​തി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​മു​ൻ​ ​ദി​വാ​ൻ​ ​വി.​എ​സ്.​ ​സു​ബ്ര​ഹ്മ​ണ്യ​യ്യ​ർ​ ​ആ​യി​രു​ന്നു. 1934​ ​ജ​നു​വ​രി​ 11​ന് ​സ​മി​തി​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ച്ചു.​ ​ക്ഷേ​ത്ര​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കു​ന്ന​തി​ന് ​അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല​ ​റി​പ്പോ​ർ​ട്ട് .​ ​അ​വ​ർ​ണ​രെ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​യ​റ്റി​യാ​ൽ​ ​ആ​ചാ​ര​ത്തി​നും​ ​വി​ശ്വാ​സ​ത്തി​നും​ ​വി​ഘ്‌​നം​ ​വ​രു​മെ​ന്നും,​ ​അ​വ​ർ​ണ​ർ​ക്ക് ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കു​ന്ന​ ​ഒ​രു​ ​സ​വ​ർ​ണ​ക്ഷേ​ത്ര​വും​ ​തി​രു​വി​താം​കൂ​റി​ലി​ല്ലെ​ന്നു​മാ​യി​രു​ന്നു​ ​സ​മി​തി​യു​ടെ​ ​ക​ണ്ടെ​ത്ത​ൽ.​ ​പ്ര​ത്യേ​കം​ ​നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ ​പ​രി​ഷ​ത്തു​മാ​യി​ ​ആ​ലോ​ചി​ച്ച് ​വ്യ​വ​സ്ഥ​ക​ൾ​ക്കു​ ​വി​ധേ​യ​മാ​യി​ ​ഭാ​ഗി​ക​മാ​യ​ ​ക്ഷേ​ത്ര​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കു​ന്ന​ ​കാ​ര്യം​ ​മ​ഹാ​രാ​ജാ​വി​നു​ ​തീ​രു​മാ​നി​ക്കാ​മെ​ന്ന് ​സ​മി​തി​ ​നി​ർ​ദ്ദേ​ശി​ച്ചു​ .​ രാ​ജാ​വ് ​ക്ഷേ​ത്ര​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.​ ​ പൊ​തു​ഖ​ജ​നാ​വി​ൽ​ ​നി​ന്ന് ​പ​ണം​ ​ചെ​ല​വ​ഴി​ച്ച് ​നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ ​എ​ല്ലാ​ ​റോ​ഡു​ക​ളും​ ​കു​ള​ങ്ങ​ളും​ ​കി​ണ​റു​ക​ളും​ ​സ​ത്ര​ങ്ങ​ളും​ ​മ​റ്റും​ ​ജാ​തി​ ​പ​രി​ഗ​ണ​ന​യി​ല്ലാ​തെ​ ​എ​ല്ലാ​ ​വി​ഭാ​ഗം​ ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി​ ​തു​റ​ന്നു​ ​കൊ​ടു​ക്കാ​മെ​ന്നും​ ​സ​മി​തി​ ​ശു​പാ​ർ​ശ​ ​ചെ​യ്തു.​ ​ശു​പാ​ർ​ശ​ 1936​ ​മേയ് മാസ​ത്തി​ൽ​ ​ന​ട​പ്പി​ൽ​ ​വ​ന്നു.

(​ ​ലേ​ഖ​ക​ൻ​ ​ടി.​ടി​ ​കേ​ശ​വ​ൻ​ ​ശാ​സ്‌​ത്രി​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​ണ് ​)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT
T-RR