നീങ്ങുമോ ദേശീയപാത വികസനത്തിലെ തടസങ്ങൾ

Saturday 09 February 2019 12:48 AM IST

national-highway-developm

നി​ന്ന​നി​ല്പി​ൽ​ത്ത​ന്നെ​ ​നി​ൽ​ക്കു​ന്ന​ ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​ ​പ്ര​ശ്ന​ത്തി​ൽ​ ​സ​ർ​ക്കാ​രി​നൊ​പ്പം​ ​നി​ൽ​ക്കാ​നു​ള്ള​ ​പ്ര​തി​പ​ക്ഷ​ ​നി​ല​പാ​ട് ​അ​ഭി​ന​ന്ദ​നീ​യ​മാ​ണ്.​ ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​ദേ​ശീ​യ​പാ​ത​ ​എ​ങ്ങ​നെ​യെ​ങ്കി​ലു​മൊ​ന്ന് ​വി​ക​സി​ച്ചു​ക​ണ്ടാ​ൽ​ ​മ​തി​യെ​ന്ന് ​കൊ​തി​ക്കു​ന്ന​വ​രാ​ണ് ​ജ​ന​ങ്ങ​ൾ.​ ​സ്ഥ​ലം​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​ ​ഉ​യ​ർ​ന്ന​ ​പ്ര​തി​ഷേ​ധം​ ​ഇ​പ്പോ​ൾ​ ​ഏ​താ​ണ്ട് ​അ​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​പാ​ത​ ​വി​ക​സ​നം​ 45​ ​മീ​റ്റ​റി​ൽ​ത്ത​ന്നെ​ ​വേ​ണ​മെ​ന്ന​തി​ലും​ ​പൊ​തു​ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​സ്ഥ​ല​ത്തി​ന് ​നി​ശ്ച​യി​ക്കു​ന്ന​ ​വി​ല​യാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​പ്ര​ധാ​ന​ ​ത​ർ​ക്ക​പ്ര​ശ്നം.​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളെ​ ​അ​പേ​ക്ഷി​ച്ച് ​ഇ​വി​ടെ​ ​ഭൂ​മി​വി​ല​ ​വ​ള​രെ​ ​ഉ​യ​ർ​ന്ന​താ​ണ്.​ ​അ​തി​നാ​ൽ​ ​കേ​ന്ദ്ര​ ​പാ​ക്കേ​ജി​നു​ ​പു​റ​ത്ത് ​അ​ധി​കം​ ​വ​രു​ന്ന​ ​തു​ക​ ​സം​സ്ഥാ​നം​ ​ത​ന്നെ​ ​വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​ട്ടി നി​ല​പാ​ട്.​ ​കേ​ന്ദ്ര​ ​പാ​ക്കേ​ജി​ൽ​ ​ഉ​ൾ​പ്പെ​ടാ​ത്ത​ ​ക​ച്ച​വ​ട​ക്കാ​ർ​ക്കും​ ​വാ​ട​ക​ക്കാ​ർ​ക്കു​മു​ള്ള​ ​പ്ര​തി​ഫ​ല​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ലും​ ​ത​ർ​ക്കം​ ​തു​ട​രു​ക​യാ​ണ്.​ ​ഈ​ ​ബാ​ദ്ധ്യ​ത​യും​ ​സം​സ്ഥാ​നം​ ​വ​ഹി​ക്ക​ണ​മെ​ന്നാ​ണ് ​കേ​ന്ദ്രം​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ബാ​ദ്ധ്യ​ത​ ​മു​ഴു​വ​ൻ​ ​കേ​ന്ദ്രം​ ​ത​ന്നെ​ ​വ​ഹി​ക്ക​ണ​മെ​ന്ന​ ​നി​ല​പാ​ടി​ൽ​ ​സം​സ്ഥാ​ന​വും​ ​നി​ൽ​ക്കു​ന്ന​തു​കാ​ര​ണം​ ​പാ​ത​ ​വി​ക​സ​നം​ ​പ്ര​വൃ​ത്തി​പ​ഥ​ത്തി​ലെ​ത്തു​ന്നി​ല്ലെ​ന്ന​ത് ​വ​സ്തു​ത​യാ​ണ്.​ ​ഇ​തി​ന​കം​ ​ര​ണ്ടു​ ​റീ​ച്ചു​ക​ളി​ൽ​ ​സ്ഥ​ല​മെ​ടു​പ്പ് ​പൂ​ർ​ത്തി​യാ​യ​താ​ണ്.​ ​പാ​ത​ ​വി​ക​സ​ന​ത്തി​നാ​യി​ ​അ​വി​ട​ങ്ങ​ളി​ൽ​ ​ടെൻഡ​റും​ ​വി​ളി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഒ​രു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞി​ട്ടും​ ​ടെ​ൻഡ​റു​ക​ൾ​ ​തു​റ​ക്കാ​നോ​ ​മ​റ്റു​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​നീ​ങ്ങാ​നോ​ ​ആ​യി​ട്ടി​ല്ല.​ ​സ്ഥ​ലം​ ​ഏ​റ്റെ​ടു​ത്തു​ ​കൈ​മാ​റി​യാ​ൽ​ ​ഉ​ട​ൻ​ ​പ​ണി​ ​ആ​രം​ഭി​ക്കു​മെ​ന്ന​ ​പ​ഴ​യ​ ​നി​ല​പാ​ടി​ൽ​ ​നി​ന്ന് ​നാ​ഷ​ണ​ൽ​ ​ഹൈ​വേ​ ​അ​തോ​റി​ട്ടി​ ​പി​ന്നോ​ട്ടു​ ​പോ​യ​തി​ന്റെ​ ​സൂ​ച​ന​യാ​ണി​ത്.​ ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​വി​ല​പ്പെ​ട്ട​ ​ധാ​രാ​ളം​ ​സ​മ​യം​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ ​പാ​ഴി​ൽ​ക്ക​ള​ഞ്ഞു.​ ​പു​തി​യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​പ​ദ്ധ​തി​ ​ഇ​നി​യും​ ​വൈ​കി​പ്പി​ക്കാ​നാ​ണ് ​ശ്ര​മം.​ ​അ​തി​നെ​തി​രെ​യാ​ണ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നി​യ​മ​സ​ഭ​യി​ൽ​ ​രാ​ഷ്ട്രീ​യ​ ​വ്യ​ത്യാ​സം​ ​മ​റ​ന്ന് ​പ്ര​തി​ഷേ​ധം​ ​ഉ​യ​ർ​ന്ന​ത്.


സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​ന് ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​നം​ ​അ​നി​വാ​ര്യ​മാ​ണെ​ന്ന​തി​ൽ​ ​ആ​ർ​ക്കും​ ​ത​ർ​ക്ക​മി​ല്ലാ​ത്ത​ ​സ്ഥി​തി​ക്ക് ​അ​തു​ ​ന​ട​ന്നു​കി​ട്ടാ​ൻ​ ​കൂ​ട്ടാ​യ​ ​ശ്ര​മം​ ​ത​ന്നെ​ ​ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു.​ ​ത​ർ​ക്ക​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​ഉ​ണ്ടാ​ക​ണം.​ ​അ​തി​നാ​യി​ ​ചി​ല​പ്പോ​ൾ​ ​ചി​ല​ ​വി​ട്ടു​വീ​ഴ്ച​ക​ൾ​ ​വേ​ണ്ടി​വ​രും.​ ​കൂ​ടി​യ​ ​തോ​തി​ൽ​ ​കേ​ന്ദ്ര​ത്തി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തേ​ണ്ടി​വ​രും.​ ​കേ​ര​ള​ത്തി​ന്റെ​ ​പാ​ത​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളോ​ട് ​ദു​ർ​മു​ഖം​ ​കാ​ണി​ക്കു​ന്ന​ ​ആ​ള​ല്ല​ ​കേ​ന്ദ്ര​ ​ഗ​താ​ഗ​ത​ ​വ​കു​പ്പു​മ​ന്ത്രി​ ​നി​തി​ൻ​ ​ഗ​ഡ്ക​രി.​ ​ആ​വ​ശ്യ​മാ​യ​ ​സ്ഥ​ലം​ ​ഏ​റ്റെ​ടു​ത്തു​ ​ത​രൂ,​ ​ശേ​ഷി​ക്കു​ന്ന​ ​കാ​ര്യം​ ​താ​ൻ​ ​നോ​ക്കി​ക്കൊ​ള്ളാ​മെ​ന്ന് ​പ​ല​വ​ട്ടം​ ​ഇ​വി​ടെ​ ​വ​ന്ന് ​ഉ​റ​പ്പു​ ​ന​ൽ​കി​യ​ ​ആ​ളാ​ണ​ദ്ദേ​ഹം.​ ​ആ​ ​നി​ല​യ്ക്ക് ​പാ​ത​ ​വി​ക​സ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ത​ർ​ക്ക​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​വു​മാ​യി​ ​നേ​രി​ട്ട് ​ച​ർ​ച്ച​ ​ന​ട​ത്തി​ ​പ​രി​ഹാ​രം​ ​കാ​ണാ​വു​ന്ന​താ​ണ്.​ ​ഏ​താ​യാ​ലും​ ​പാ​ത​ ​വി​ക​സ​നം​ ​ഇ​നി​യും​ ​അ​നി​ശ്ചി​ത​മാ​യി​ ​നീ​ട്ടി​ക്കൊ​ണ്ടു​പോ​യാ​ലു​ള്ള​ ​ബു​ദ്ധി​മു​ട്ട് ​ക​ണ​ക്കി​ലെ​ടു​ക്ക​ണം.​ ​ഏ​റ്റെ​ടു​ക്കേ​ണ്ട​ ​ഭൂ​മി​ക്ക് ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​വി​ല​ ​എ​ത്ര​യോ​ ​മ​ട​ങ്ങാ​യി​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ട്.​ ​പ​ത്തു​ ​വ​ർ​ഷം​ ​മു​ൻ​പ് ​ഒ​രു​ ​സെ​ന്റി​ന് 5.60​ ​ല​ക്ഷ​മാ​ണ് ​ന​ഷ്ട​പ​രി​ഹാ​ര​മാ​യി​ ​ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​അ​ത് 12.87​ ​ല​ക്ഷ​മാ​യി​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​ ​മ​രാ​മ​ത്തു​ ​മ​ന്ത്രി​ ​ജി.​ ​സു​ധാ​ക​ര​നാ​ണ് ​ഈ​ ​ക​ണ​ക്ക് ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞ​ത്.​ ​പാ​ത​ ​വി​ക​സ​നം​ ​വൈ​കു​ന്ന​ത​നു​സ​രി​ച്ച് ​ന​ഷ്ട​പ​രി​ഹാ​ര​ ​പാ​ക്കേ​ജും​ ​പു​തു​ക്കേ​ണ്ടി​ ​വ​രും.​ ​അ​ലൈ​ൻ​മെ​ന്റി​നെ​ച്ചൊ​ല്ലി​യു​ള്ള​ ​ത​ർ​ക്ക​ങ്ങ​ൾ​ ​തു​ട​രു​ന്ന​ ​പ​ല​ ​പ്ര​ദേ​ശ​ങ്ങ​ളു​മു​ണ്ട് .​ ​അ​വ​യ്ക്കും​ ​സ​ത്വ​ര​ ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.​ ​സം​സ്ഥാ​ന​ത്തെ​ ​എ​ല്ലാ​വി​ധ​ ​പാ​ത​ ​വി​ക​സ​ന​ത്തി​ന്റെ​യും​ ​കാ​ര്യ​ത്തി​ൽ​ ​അ​തീ​വ​ ​താ​ത്‌പര്യ​മെ​ടു​ക്കു​ക​യും​ ​അ​തി​നാ​യി​ ​അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​മ​രാ​മ​ത്തു​ ​മ​ന്ത്രി​ ​സു​ധാ​ക​ര​ൻ​ ​ത​ന്നെ​ ​മു​ൻ​കൈ​യെ​ടു​ത്ത് ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ ​നേ​രി​ടു​ന്ന​ ​ദു​ർ​ഘ​ട​ങ്ങ​ൾ​ക്കു​ ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​ശ്ര​മി​ക്കാ​വു​ന്ന​താ​ണ്.​ ​ഇ​തി​നാ​യി​ ​കേ​ന്ദ്ര​മ​ന്ത്രി​ ​നി​തി​ൻ​ ​ഗ​ഡ്ക​രി​യെ​ ​നേ​രി​ൽ​ ​ക​ണ്ട് ​പ​ഴ​യ​ ​വാ​ഗ്ദാ​ന​ത്തെ​ക്കു​റി​ച്ച് ​ഓ​ർ​മ്മി​പ്പി​ക്കാ​വു​ന്ന​താ​ണ്.​ ​നേ​ര​ത്തേ ​പാ​ത​ ​വി​ക​സ​നം​ ​മു​പ്പ​തു​ ​മീ​റ്റ​റി​ൽ​ ​മ​തി​യെ​ന്ന​ ​തീ​രു​മാ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ത്തി​രു​ന്നു.​ ​വി​ക​സ​നം​ 45​ ​മീ​റ്റ​റി​ലേ​ക്ക് ​മാ​റി​യ​പ്പോ​ൾ​ ​അ​ന്ന് ​ഏ​റ്റെ​ടു​ത്ത​വ​രി​ൽ​ ​നി​ന്നു​ ​ത​ന്നെ​ ​അ​ധി​ക​ഭൂ​മി​ ​ആ​വ​ശ്യ​മാ​യി​ ​വ​ന്നി​ട്ടു​ണ്ട്.​ ​ഇ​വ​ർ​ക്ക് ​പ്ര​ത്യേ​ക​മാ​യി​ ​ന​ഷ്ട​ ​പ​രി​ഹാ​ര​ ​പാ​ക്കേ​ജ് ​ന​ൽ​കേ​ണ്ടി​വ​രും.​ ​കേ​ന്ദ്രം​ ​ക​നി​ഞ്ഞാ​ലേ​ ​ഇ​തൊ​ക്കെ​ ​സാ​ദ്ധ്യ​മാ​കൂ.​ ​പാ​ത​ ​വി​ക​സ​ന​ത്തി​ന് ​പു​തി​യ​ ​ത​ട​സ​ങ്ങ​ൾ​ ​ഇ​ത്ത​ര​ത്തി​ൽ​ ​പ​ല​തു​ണ്ട്.​ ​കൂ​ട്ടാ​യ​ ​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​ ​കേ​ന്ദ്ര​ത്തി​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​ ​എ​ല്ലാ​റ്റി​നും​ ​പോം​വ​ഴി​ ​ക​ണ്ടെ​ത്ത​ണം.​ ​പാ​ഴാ​ക്കാ​ൻ​ ​സ​മ​യം​ ​അ​ധി​ക​മി​ല്ലെ​ന്ന​താ​ണ് ​ഏ​വ​രും​ ​ഓ​ർ​മ്മി​ക്കേ​ണ്ട​ ​പ്ര​ധാ​ന​ ​കാ​ര്യം.​ ​ഗ​താ​ഗ​ത​ത്തി​ര​ക്കി​ൽ​ ​വീ​ർ​പ്പു​മു​ട്ടു​ന്ന​ ​സം​സ്ഥാ​ന​ത്തെ​ ​പൊ​തു​ ​നി​ര​ത്തു​ക​ളി​ൽ​ ​പ്ര​ഥ​മ​ ​സ്ഥാ​ന​ത്തു​ ​വ​രു​ന്ന​ ​ദേ​ശീ​യ​ ​പാ​ത​യു​ടെ​ ​സ്ഥി​തി​ ​തു​ലോം​ ​പ​രി​താ​പ​ക​ര​മാ​ണ്.​ ​മ​രാ​മ​ത്തു​ ​വ​കു​പ്പി​നു​ ​കീ​ഴി​ലു​ള്ള​ ​പാ​ത​ക​ൾ​ ​പ​ല​തും​ ​മി​ക​ച്ച​ ​നി​ല​വാ​ര​ത്തി​ൽ​ ​പു​ന​ർ​ ​നി​ർ​മ്മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​പു​തി​യ​ ​മ​ല​യോ​ര​ ​പാ​ത​യും​ ​തീ​ര​ദേ​ശ​ ​പാ​ത​യും​ ​താ​മ​സം​വി​ന​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കും.​ ​ദേ​ശീ​യ​പാ​ത​ ​മാ​ത്ര​മാ​ണ് ​ല​ക്ഷ്യം​ ​പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കാ​തെ​ ​കി​ട​ന്ന​ ​കി​ട​പ്പി​ൽ​ ​ശേ​ഷി​ക്കു​ന്ന​ത്.​ ​ഇ​ങ്ങ​നെ​യൊ​രു​ ​അ​വ​സ്ഥാ​വി​ശേ​ഷ​മു​ണ്ടാ​കാ​നു​ള്ള​ ​കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​രാ​ഷ്ട്രീ​യ​ ​നേ​തൃ​ത്വ​ങ്ങ​ൾ​ ​ചി​ന്തി​ക്കേ​ണ്ട​ ​സ​മ​യ​മാ​ണി​ത്.​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​ന്ന​തി​നെ​തി​രെ​ ​പ്രാ​ദേ​ശി​ക​ ​ത​ല​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ ​എ​ല്ലാ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും​ ​നേ​തൃ​ത്വം​ ​വ​ഹി​ച്ച​ത് ​ഇ​വി​ട​ത്തെ​ ​രാ​ഷ്ട്രീ​യ​ ​ക​ക്ഷി​ക​ൾ​ ​ത​ന്നെ​യാ​ണ്.​ ​ത​ർ​ക്ക​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​കൂ​ടി​യാ​ലോ​ച​ന​ ​വ​ഴി​ ​പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​നു​ ​പ​ക​രം​ ​വ​ഴി​മു​ട​ക്കു​ ​സ​മീ​പ​നം​ ​സ്വീ​ക​രി​ച്ച​തു​കൊ​ണ്ടാ​ണ് ​ഇ​ത്ര​കാ​ല​വും​ ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​നം​ ​സാ​ദ്ധ്യ​മാ​കാ​തെ​ ​പോ​യ​ത്.


ദേ​ശീ​യ​പാ​ത​ ​വി​ക​സ​നം​ ​കേ​ന്ദ്ര​ ​പ​ദ്ധ​തി​യാ​ക​യാ​ൽ​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​ഭൂ​മി​ക്ക് ​ഇ​പ്പോ​ഴ​ത്തെ​ ​നി​ര​ക്കി​ൽ​ ​ന​ഷ്ട​ ​പ​രി​ഹാ​രം​ ​ന​ൽ​കേ​ണ്ട​തും​ ​കേ​ന്ദ്ര​മാ​ണെ​ന്ന് ​സം​സ്ഥാ​ന​ത്തി​നു​ ​വാ​ദി​ക്കാം.​ ​സം​സ്ഥാ​ന​ ​ആ​വ​ശ്യ​ത്തി​ന് ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കു​മ്പോ​ൾ​ ​ന​ൽ​കു​ന്ന​ ​ന​ഷ്ട​ ​പ​രി​ഹാ​രം​ ​ദേ​ശീ​യ​ ​പാ​ത​യ്ക്ക് ​ഏ​റ്റെ​ടു​ക്കു​ന്ന​ ​ഭൂ​മി​ക്ക് ​ന​ൽ​കാ​നാ​വി​ല്ലെ​ന്ന​ ​സം​സ്ഥാ​ന​ ​നി​ല​പാ​ട് ​യു​ക്തി​സ​ഹ​മാ​ണ്.​ ​കാ​ര​ണം​ ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ ​ചെ​ല​വി​ന്റെ​ ​എ​ത്ര​യോ​ ​ഇ​ര​ട്ടി​ ​വേ​ണ്ടി​വ​രും​ ​നി​ല​വി​ലെ​ ​മാ​ന​ദ​ണ്ഡ​ ​പ്ര​കാ​രം​ ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കാ​ൻ.​ ​ഇ​തൊ​ക്കെ​ക്കൊ​ണ്ടാ​ണ് ​ഭൂ​മി​ ​ഏ​റ്റെ​ടു​ക്കാ​നു​ള്ള​ ​ചെ​ല​വ് ​പൂ​ർ​ണമാ​യും​ ​കേ​ന്ദ്രം​ ​ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന​ത്.​ ​പ്ര​തി​ദി​നം​ 27​ ​കി​ലോ​മീ​റ്റ​ർ​ ​എ​ന്ന​ ​ക​ണ​ക്കെ​ ​ദേ​ശീ​യ​ ​പാ​ത​ ​നി​ർ​മ്മാ​ണം​ ​ന​ട​ത്തു​ന്ന​ ​ഹൈ​വേ​ ​അ​തോ​റിട്ടിയെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​ഇ​തൊ​ന്നും​ ​അ​ത്ര​ ​വ​ലി​യ​ ​ബാ​ദ്ധ്യ​ത​യ​ല്ല.​ ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​ ​പ​ദ്ധ​തി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​ദൃ​ശ്യ​മാ​യ​ ​ഭ​ര​ണ​ ​-​ ​പ്ര​തി​പ​ക്ഷ​ ​ഐ​ക്യം​ ​ന​ല്ല​ ​ചു​വ​ടു​വ​യ്പാ​ണ്.​ ​അ​ത് ​ഗു​ണ​ക​ര​മാ​യ​ ​ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​തു​ട​രു​ക​ ​ത​ന്നെ​ ​വേ​ണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT