അക്രമികൾ ശിക്ഷിക്കപ്പെടണം

Saturday 05 January 2019 12:50 AM IST

hartal-

സ്വൈ​ര​ജീ​വി​തം​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​പൊ​തു​സ​മൂ​ഹ​ത്തെ​ ​കൈ​ക്ക​രു​ത്ത് ​കാ​ട്ടി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​വ​രു​തി​യി​ലാ​ക്കാ​നു​ള്ള​ ​കാ​ട്ടാ​ള​ത്ത​ ​ന​ട​പ​ടി​ക​ളാ​ണ് ​ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​ദി​വ​സ​മാ​യി​ ​സം​സ്ഥാ​ന​ത്ത് ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ഇ​വ​രു​ടെ​ ​കൈ​ക്ക​രു​ത്തി​ന്റെ​ ​രു​ചി​ ​എ​ല്ലാ​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രും​ ​അ​നു​ഭ​വി​ക്കു​ന്നു​മു​ണ്ട്.​ ​വി​രു​ദ്ധ​ ​ചേ​രി​യി​ലു​ള്ള​ ​രാ​ഷ്ട്രീ​യ​ക്കാ​രും​ ​തൊ​ഴി​ലി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സം​ഘ​ർ​ഷ​ ​മേ​ഖ​ല​യി​ൽ​ ​പ​ണി​യെ​ടു​ക്കേ​ണ്ടി​ ​വ​രു​ന്ന​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രും​ ​വ്യാ​പാ​രി​ക​ളും​ ​ഒ​ന്നി​ലും​ ​പെ​ടാ​ത്ത​ ​സാ​ധാ​ര​ണ​ക്കാ​രും​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളും​ ​എ​ന്നു​വേ​ണ്ട​ ​ഡോ​ക്ട​ർ​മാ​ർ​ ​പോ​ലും​ ​നി​ർ​ദ്ദ​യം​ ​ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​കാ​ണു​മ്പോ​ൾ​ ​'​ദൈ​വ​ത്തി​ന്റെ​ ​ഈ​ ​നാ​ട് " ​എ​ങ്ങോ​ട്ടാ​ണ് ​നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന​റി​യാ​തെ​ ​ഞെ​ട്ടി​ത്ത​രി​ച്ചു​ ​നി​ൽ​ക്കേ​ണ്ടി​വ​രു​ന്നു.​ ​ശ​ബ​രി​മ​ല​യി​ൽ​ ​ര​ണ്ടു​ ​യു​വ​തി​ക​ൾ​ ​ദ​ർ​ശ​നം​ ​ന​ട​ത്തി​യ​തി​നെ​ച്ചൊ​ല്ലി​ ​അ​ഴി​ച്ചു​വി​ട്ട​ ​കാ​ട്ടാ​ള​ത്തം​ ​മൂ​ന്നാം​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന​ലെ​യും​ ​വ്യാ​ഴാ​ഴ്ച​യോ​ളം​ ​രൂ​ക്ഷ​മാ​യി​ട്ട​ല്ലെ​ങ്കി​ലും​ ​തു​ട​രു​ക​യാ​യി​രു​ന്നു.​ ​മ​ക​ര​വി​ള​ക്ക് ​ക​ഴി​ഞ്ഞ് ​ന​ട​ ​അ​ട​യ്ക്കു​ന്ന​തു​വ​രെ​ ​പ്ര​ക്ഷോ​ഭം​ ​ഇ​തേ​ ​ഭാ​വ​ത്തോ​ടെ​ ​തു​ട​രാ​നു​ള്ള​ ​തീ​രു​മാ​ന​മെ​ടു​ത്തു​കൊ​ണ്ടാ​ണ് ​സം​ഘ​പ​രി​വാ​ർ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​നേ​തൃ​ത്വ​യോ​ഗം​ ​ഇ​ന്ന​ലെ​ ​പി​രി​ഞ്ഞ​ത​ത്രെ.​ ​അ​തി​ന്റെ​ ​അ​ർ​ത്ഥം​ ​തെ​രു​വു​ക​ളി​ൽ​ ​പൂ​ർ​ണ​സ​മാ​ധാ​നം​ ​തി​രി​കെ​ ​എ​ത്താ​ൻ​ ​ഇ​നി​യും​ ​കു​റ​ച്ചു​ ​ദി​വ​സം​ ​കൂ​ടി​ ​കാ​ത്തി​രി​ക്കേ​ണ്ടി​ ​വ​രു​മെ​ന്നാ​ണ്.


യു​വ​തി​ക​ൾ​ ​സ​ന്നി​ധാ​ന​ത്ത് ​ദ​ർ​ശ​നം​ ​ന​ട​ത്തി​യ​തി​നു​ള്ള​ ​പാ​പ​പ​രി​ഹാ​രം​ ​ഒ​രു​മ​ണി​ക്കൂ​റോ​ളം​ ​നീ​ണ്ട​ ​പു​ണ്യാ​ഹ​ ​ശു​ദ്ധി​ക്രി​യ​യോ​ടെ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​യു​വ​തി​ക​ളു​ടെ​ ​ദ​ർ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ശ​ബ​രി​മ​ല​യി​ൽ​ ​ഒ​രു​വി​ധ​ ​പ്ര​തി​ഷേ​ധ​മോ​ ​അ​നി​ഷ്ട​ ​സം​ഭ​വ​ങ്ങ​ളോ​ ​ഉ​ണ്ടാ​യി​ല്ലെ​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​ണ്.​ ​അ​ൻ​പ​തി​ലെ​ത്താ​ത്ത​ ​ഒ​രു​ ​ശ്രീ​ല​ങ്ക​ൻ​ ​വ​നി​ത​ ​കൂ​ടി​ ​എ​തി​ർ​പ്പൊ​ന്നും​ ​കൂ​ടാ​തെ​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ ​പ​തി​നെ​ട്ടാം​പ​ടി​ ​ച​വി​ട്ടി​ ​ദ​ർ​ശ​നം​ ​ന​ട​ത്തി​ ​മ​ട​ങ്ങി​യ​താ​യി​ ​വാ​ർ​ത്ത​യു​മു​ണ്ട്.​ ​ഒ​രു​ഭാ​ഗ​ത്ത് ​ഇ​തൊ​ക്കെ​ ​ന​ട​ക്കു​മ്പോ​ൾ​ ​നാ​ട്ടി​ലു​ട​നീ​ളം​ ​ഭ്രാ​ന്തെ​ടു​ത്ത​തു​ ​പോ​ലെ​ ​അ​ക്ര​മാ​സ​ക്ത​മാ​യ​ ​പ്ര​ക്ഷോ​ഭ​ത്തി​നും​ ​ജ​ന​ജീ​വി​തം​ ​ദു​ഷ്ക​ര​മാ​ക്കു​ന്ന​ ​ഹ​ർ​ത്താ​ലി​നും​ ​പൊ​തു​മു​ത​ലു​ക​ൾ​ ​വ്യാ​പ​ക​മാ​യി​ ​ന​ശി​പ്പി​ക്കാ​നും​ ​തു​നി​യു​ന്ന​തി​ലെ​ ​ജ​ന​വി​രു​ദ്ധ​ ​മ​നോ​ഭാ​വം​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കാ​ൻ​ ​ആ​ർ​ക്കു​മാ​വി​ല്ല.


കേ​ര​ളം​ ​സ​മീ​പ​കാ​ല​ങ്ങ​ളി​ലൊ​ന്നും​ ​ക​ണ്ടി​ട്ടി​ല്ലാ​ത്ത​ ​വി​ധ​ത്തി​ലു​ള്ള​ ​അ​ക്ര​മ​ ​പ​ര​മ്പ​ര​യാ​ണ് ​വ്യാ​ഴാ​ഴ്ച​ത്തെ​ ​ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ​അ​ര​ങ്ങേ​യ​റി​യ​ത്.​ ​ഹ​ർ​ത്താ​ൽ​ ​വ​ൻ​ ​വി​ജ​യ​മാ​യെ​ന്നാ​ണ് ​അ​തി​ന്റെ​ ​സം​ഘാ​ട​ക​ർ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​ഭി​മാ​ന​ത്തോ​ടെ​ ​അ​വ​കാ​ശ​പ്പെ​ട്ട​ത്.​ ​'​വി​ജ​യ​ര​ഹ​സ്യം​" ​ഏ​വ​ർ​ക്കും​ ​ന​ല്ല​പോ​ലെ​ ​ബോ​ദ്ധ്യ​മാ​യി​ട്ടു​മു​ണ്ട്.​ ​പ്ര​ക്ഷോ​ഭ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തെ​രു​വി​ൽ​ ​സം​ഘ​ർ​ഷം​ ​ഉ​ട​ലെ​ടു​ക്കു​ന്ന​തും​ ​തു​ട​ർ​ന്ന് ​ഏ​റ്റു​മു​ട്ട​ലും​ ​പൊ​ലീ​സ് ​ബ​ല​പ്ര​യോ​ഗ​വു​മെ​ല്ലാം​ ​ഉ​ണ്ടാ​കു​ന്ന​തും​ ​പു​തു​മ​യു​ള്ള​ ​കാ​ര്യ​മൊ​ന്നു​മ​ല്ല.​ ​എ​ന്നാ​ൽ​ ​വ്യാ​ഴാ​ഴ്ച​ത്തെ​ ​അ​ക്ര​മ​ങ്ങ​ൾ​ ​ക​രു​തി​ക്കൂ​ട്ടി​യു​ള്ള​തും​ ​ആ​സൂ​ത്ര​ണ​ത്തോ​ടെ​ ​ന​ട​പ്പാ​ക്കി​യ​തു​മാ​ണെ​ന്ന് ​തോ​ന്നി​പ്പോ​കും​ ​വി​ധ​ത്തി​ലാ​യി​രു​ന്നു​ ​കാ​ര്യ​ങ്ങ​ൾ.​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​കോ​ഴി​ക്കോ​ട്ടും​ ​പാ​ല​ക്കാ​ട്ടു​മൊ​ക്കെ​ ​ആ​സൂ​ത്രി​ത​മാ​യി​ത്ത​ന്നെ​യാ​ണ് ​അ​ക്ര​മം​ ​അ​ഴി​ച്ചു​വി​ട്ട​ത്.​ ​

ഏ​തു​ ​സം​ഘ​ർ​ഷ​ത്തി​ലും​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​പ​ര​മാ​വ​ധി​ ​സം​ര​ക്ഷ​ണം​ ​ന​ൽ​കാ​ൻ​ ​പ്ര​ക്ഷോ​ഭ​ക​ർ​ ​ശ്ര​മി​ക്കാ​റു​ണ്ട്.​ ​എ​ന്നാ​ൽ​ ​ത​ല​സ്ഥാ​ന​ത്ത് ​ക​രു​തി​ക്കൂ​ട്ടി​യു​ള്ള​ ​ആ​ക്ര​മ​ണ​മാ​ണ് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​നേ​രി​ടേ​ണ്ടി​വ​ന്ന​ത്.​ ​ഇ​തി​നു​ ​പി​ന്നി​ലെ​ ​ഉ​ദ്ദേ​ശ്യം​ ​വ​ള​രെ​ ​വ്യ​ക്ത​മാ​ണ്.​ ​ജ​ന​ങ്ങ​ൾ​ ​കാ​ണ​രു​താ​ത്ത​ ​കാ​ര്യ​ങ്ങ​ളാ​ണ് ​ത​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​തെ​ന്നു​ ​ബോ​ദ്ധ്യ​മു​ള്ള​തി​നാ​ലാ​ണ് ​സം​ഘ​ർ​ഷ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്ന് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​തു​ര​ത്താ​ൻ​ ​വേ​ണ്ടി​ ​അ​വ​ർ​ ​ത​രം​താ​ണ​ ​അ​ട​വെ​ടു​ത്ത​തെ​ന്ന് ​വേ​ണം​ ​ക​രു​താ​ൻ.​ ​സം​സ്ഥാ​ന​ത്ത് ​വി​വി​ധ​ ​ഇ​ട​ങ്ങ​ളി​ലാ​യി​ ​ഇ​രു​പ​തോ​ളം​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ​ഹ​ർ​ത്താ​ലു​കാ​രു​ടെ​ ​ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​ ​പ​രി​ക്കേ​റ്റ​ത്.​ ​പാ​ർ​ട്ടി​ ​ഓ​ഫീ​സു​ക​ൾ​ക്ക് ​നേ​രെ​യും​ ​സം​ഘ​ടി​ത​മാ​യ​ ​ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി.​ ഇ​തൊ​ക്കെ​ ​അ​ങ്ങേ​യ​റ്റം​ ​അ​പ​ക​ട​ക​ര​മാ​യ​ ​പോ​ക്കാ​ണെ​ന്ന് ​പ്ര​ത്യേ​കം​ ​പ​റ​യേ​ണ്ട​തി​ല്ല.​ ​നാ​ട്ടി​ൽ​ ​സ​മാ​ധാ​നാ​ന്ത​രീ​ക്ഷം​ ​ത​ക​രാ​നു​ള്ള​ ​തീ​പ്പൊ​രി​യാ​ണി​തൊ​ക്കെ.


ഊ​ർ​ദ്ധം​ ​വ​ലി​ക്കു​ന്ന​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കും​ ​ഈ​ ​ഹ​ർ​ത്താ​ൽ​ ​സ​മ്മാ​നി​ച്ച​ത് ​ഒ​ട്ടേ​റെ​ ​ന​ഷ്ട​ങ്ങ​ളാ​ണ്.​ ​നൂ​റോ​ളം​ ​ബ​സു​ക​ളാ​ണ് ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ത​ക​ർ​ന്ന് ​ഡി​പ്പോ​ക​ളി​ലാ​യ​ത്.​ ​മൂ​ന്ന​ര​ക്കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ഷ്ട​മാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഈ​ ​ബ​സു​ക​ളെ​ ​ആ​ശ്ര​യി​ച്ച് ​യാ​ത്ര​ ​ചെ​യ്തി​രു​ന്ന​വ​ർ​ക്ക് ​ഇ​നി​ ​എ​ത്ര​നാ​ൾ​ ​അ​വ​ ​തി​രി​ച്ചി​റ​ങ്ങാ​നാ​യി​ ​കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ​നി​ശ്ച​യ​മി​ല്ല.‌


ഹ​ർ​ത്താ​ൽ​ ​അ​ക്ര​മ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​യി​ര​ത്തി​ ​നാ​നൂ​റോ​ളം​ ​പേ​രെ​യാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​എ​ണ്ണൂ​റി​ല​ധി​കം​ ​കേ​സു​ക​ളെ​ടു​ത്തി​ട്ടു​ണ്ട്.​ 717​ ​പേ​ർ​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ലാ​ണ്.​ ​തെ​രു​വി​ൽ​ ​അ​ക്ര​മ​ങ്ങ​ൾ​ ​അ​ഴി​ച്ചു​വി​ടു​ന്ന​വ​ർ​ ​പി​ന്നീ​ട് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ടാ​ലും​ ​ക​ണ്ടു​പി​ടി​ക്കാ​നു​ള്ള​ ​മാ​ർ​ഗം ​ഇ​ന്നു​ ​നി​ല​വി​ലു​ണ്ട്.​ ​ഒ​രു​വി​ധ​ ​ദാ​ക്ഷി​ണ്യ​വും​ ​കൂ​ടാ​തെ​ ​ഇ​വ​രെ​ ​ശി​ക്ഷാ​ ​ന​ട​പ​ടി​ക്ക് ​വി​ധേ​യ​രാ​ക്കു​മ്പോ​ഴേ​ ​നി​യ​മ​ ​ന​ട​ത്തി​പ്പ് ​ശ​രി​യാ​യ​ ​ദി​ശ​യി​ലാ​യെ​ന്ന് ​പ​റ​യാ​നാ​വൂ.​ ​മു​ഖ​വും​ ​മ​റ​ച്ച് ​കു​റു​വ​ടി​ക​ളു​മാ​യി​ ​തെ​രു​വി​ലെ​ത്തി​ ​ക​ണ്ണി​ൽ​ ​കാ​ണു​ന്ന​തെ​ല്ലാം​ ​ത​ച്ചു​ട​ച്ച് ​നി​യ​മ​ത്തെ​ ​വെ​ല്ലു​വി​ളി​ക്കു​ന്ന​വ​ർ​ക്കു​ള്ള​ ​സ്ഥാ​നം​ ​എ​വി​ടെ​യാ​ണെ​ന്നു​ ​കാ​ണി​ച്ചു​കൊ​ടു​ക്കേ​ണ്ട​ത് ​പൊ​ലീ​സി​ന്റെ​ ​ക​ട​മ​യാ​ണ്.​ ​വി​ശ്വാ​സ​വും​ ​ആ​ചാ​ര​വും​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ ​കൊ​ണ്ടാ​ണ​ല്ലോ​ ​ഈ​ ​കാ​ണി​ക്കു​ന്ന​തൊ​ക്കെ.​ ​നാ​ട്ടി​ൽ​ ​സ​മാ​ധാ​ന​വും​ ​സ്വൈ​ര​വും​ ​ഇ​ല്ലാ​താ​ക്കി​യ​ല്ല​ ​വി​ശ്വാ​സം​ ​നി​ല​നി​റു​ത്തേ​ണ്ട​ത്.​ ​വി​ശ്വാ​സി​ക​ൾ​ക്ക് ​ചേ​ർ​ന്ന​ ​പ്ര​വൃ​ത്തി​ക​ള​ല്ല​ ​ആ​ചാ​ര​ ​സം​ര​ക്ഷ​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​നാ​ട്ടി​ലു​ട​നീ​ളം​ ​ഇ​പ്പോ​ൾ​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​ലോ​ക​ത്തി​നു​ ​മു​ന്നി​ൽ​ ​നാം​ ​തീ​രെ​ ​ചെ​റു​താ​കു​ന്ന​തു​പോ​ലെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT