മെഡലുകൾ മടക്കി നൽകുന്നതിലെ ഗതികേട്

Sunday 10 February 2019 12:19 AM IST

editorial-

ദേ​ശീ​യ​ ​-​ ​അ​ന്ത​ർ​ദേ​ശീ​യ​ ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​വി​ജ​യം​ ​നേ​ടു​ന്ന​വ​രെ​ ​വാ​നോ​ളം​ ​അ​ഭി​ന​ന്ദി​ക്കു​ന്ന​തി​ൽ​ ​പി​ശു​ക്കു​ ​കാ​ണി​ക്കാ​ത്ത​ ​ഭ​ര​ണാ​ധി​കാ​രി​ക​ൾ​ ​പി​ന്നീ​ട് ​അ​വ​രെ​ ​വി​സ്മ​രി​ക്കു​ക​യാ​ണു​ ​പ​തി​വ്.​ 2015​-​ലെ​ ​ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​കേ​ര​ള​ ​താ​ര​ങ്ങ​ൾ​ ​പ​ല​ ​ഇ​ന​ങ്ങ​ളി​ലാ​യി​ ​സം​സ്ഥാ​ന​ത്തി​ന് ​അ​ഭി​മാ​നം​ ​പ​ക​ർ​ന്ന​വ​രാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​വ​രി​ൽ​ 83​ ​പേ​ർ​ 2015​-​ൽ​ ​നേ​ടി​യ​ ​മെ​ഡ​ലു​ക​ൾ​ ​സ​ർ​ക്കാ​രി​നു​ ​മ​ട​ക്കി​ ​ന​ൽ​കാ​നാ​യി​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ഒ​രു​ ​ദി​വ​സം​ ​മു​ഴു​വ​ൻ​ ​കാ​ത്തു​കി​ട​ന്നു​ ​എ​ന്ന​ ​വാ​ർ​ത്ത​ ​കാ​യി​ക​ ​കേ​ര​ള​ത്തി​ന് ​ല​ജ്ജ​യോ​ടു​കൂ​ടി​ ​മാ​ത്ര​മേ​ ​വാ​യി​ക്കാ​ൻ​ ​ക​ഴി​യൂ.​ ​മെ​ഡ​ൽ​ ​ജേ​താ​ക്ക​ൾ​ക്കെ​ല്ലാം​ ​ജോ​ലി​ ​ന​ൽ​കു​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​വാ​ഗ്ദാ​നം​ ​ഇ​ത്ര​ ​നാ​ളാ​യി​ട്ടും​ ​ന​ട​പ്പാ​യി​ക്കാ​ണാ​ത്ത​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചും​ ​പ​രി​ഭ​വി​ച്ചു​മാ​ണ് ​സ്പോ​ർ​ട്സ് ​വ​കു​പ്പു​മ​ന്ത്രി​യെ​ ​നേ​രി​ൽ​ക്ക​ണ്ട് ​സ​ങ്ക​ട​മു​ണ​ർ​ത്തി​ക്കാ​ൻ​ ​അ​വ​ർ​ ​എ​ത്തി​യ​ത്.​ ​എ​ന്നാ​ൽ​ ​ഒ​രി​ക്ക​ൽ​ ​സം​സ്ഥാ​ന​ത്തി​നു​ ​വേ​ണ്ടി​ ​ട്രാ​ക്കി​ലും​ ​ഫീ​ൽ​ഡി​ലും​ ​വി​യ​ർ​പ്പൊ​ഴു​ക്കി​ ​മെ​ഡ​ലു​ക​ൾ​ ​കൊ​യ്ത​ ​അ​വ​രെ​ ​ഒ​ന്നു​ ​കാ​ണാ​ൻ​ ​പോ​ലും​ ​മ​ന്ത്രി​ ​ത​യ്യാ​റാ​കാ​തി​രു​ന്ന​ത് ​ഒ​ട്ടും​ ​ശ​രി​യാ​യി​ല്ല.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​രാ​ണ് ​ജോ​ലി​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​തെ​ന്നു​ള്ള​ത് ​ശ​രി​യാ​കാം.​ ​എ​ന്നാ​ൽ​ ​മു​ന്ന​ണി​ ​ഏ​താ​യാ​ലും​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​ന്ന​ ​വാ​ഗ്ദാ​നം​ ​പാ​ലി​ക്ക​പ്പെ​ടേ​ണ്ട​ ​വാ​ഗ്ദാ​നം​ ​ത​ന്നെ​യാ​ണ്.


ദേ​ശീ​യ​ ​ഗെ​യിം​സി​ൽ​ ​സം​സ്ഥാ​ന​ത്തി​ന് ​മെ​ഡ​ൽ​ ​നേ​ടി​ത്ത​ന്ന​വ​രി​ൽ​ ​സ്വ​ർ​ണ​ ​മെ​ഡ​ൽ​ ​ജേ​താ​ക്ക​ൾ​ക്ക് ​സ​ർ​ക്കാ​ർ​ ​ജോ​ലി​യും​ ​വെ​ള്ളി,​ ​വെ​ങ്ക​ല​ ​മെ​ഡ​ലു​കാ​ർ​ക്ക് ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ജോ​ലി​യും​ ​എ​ന്ന​താ​യി​രു​ന്നു​ ​വാ​ഗ്ദാ​നം.​ ​ഇ​വ​രി​ൽ​ ​സ്വ​ർ​ണ​മെ​ഡ​ലു​കാ​ർ​ക്കെ​ല്ലാം​ ​ജോ​ലി​ ​ന​ൽ​കു​ക​യും​ ​ചെ​യ്തു.​ ​വെ​ള്ളി,​ ​വെ​ങ്ക​ല​ ​മെ​ഡ​ലു​കാ​രാ​ണ് ​തൊ​ഴി​ലി​നാ​യി​ ​കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്.​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഒ​ഴി​വു​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യാ​ത്ത​തു​ ​കൊ​ണ്ടാ​ണ് ​കാ​യി​ക​താ​ര​ങ്ങ​ളെ​ ​ജോ​ലി​ക്കെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​തെ​ന്ന് ​സ​ർ​ക്കാ​ർ​ ​ന്യാ​യം​ ​പ​റ​യു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​നാ​ലു​വ​ർ​ഷ​മാ​യി​ട്ടും​ ​ഒ​രു​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ത്തി​ലും​ ​ഒ​ഴി​വു​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന​ത് ​അ​തേ​പ​ടി​ ​വി​ഴു​ങ്ങാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​ണ്.​ ​കാ​യി​ക​ ​പ്ര​തി​ഭ​ക​ൾ​ ​സ്ഥി​ര​മാ​യി​ ​നേ​രി​ടു​ന്ന​ ​അ​വ​ഗ​ണ​ന​യു​ടെ​ ​ഇ​ര​ക​ൾ​ ​ത​ന്നെ​യാ​ണ് ​മെ​ഡ​ൽ​ ​മ​ട​ക്കി​ ​ന​ൽ​കാ​നെ​ത്തി​യ​ ​ഇ​വ​രും.​ ​കാ​യി​ക​ ​രം​ഗ​ത്തു​ ​തു​ട​രു​ന്ന​ ​പ​രി​മി​ത​ ​കാ​ല​ത്തു​ ​മാ​ത്ര​മാ​ണ് ​സ​ർ​ക്കാ​രി​നും​ ​സ​മൂ​ഹ​ത്തി​നും​ ​ഇ​വ​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​താ​ത്‌​പ​ര്യ​വും​ ​ആ​വേ​ശ​വു​മൊ​ക്കെ.​ ​കാ​യി​ക​ ​രം​ഗ​ത്തോ​ടു​ ​വി​ട​പ​റ​യു​ന്ന​തോ​ടെ​ ​ജീ​വി​ക്കാ​ൻ​ ​ഒ​രു​ ​തൊ​ഴി​ലി​നാ​യി​ ​അ​ല​യേ​ണ്ട​ ​സ്ഥി​തി​യി​ലാ​ണ് ​പ​ല​രും.​ ​കു​ട്ടി​ക​ൾ​ ​കൂ​ടു​ത​ലാ​യി​ ​കാ​യി​ക​ ​രം​ഗ​ത്തേ​ക്കു​ ​ക​ട​ന്നു​വ​ര​ണ​മെ​ന്നും​ ​മീ​റ്റു​ക​ളി​ൽ​ ​സം​സ്ഥാ​ന​ത്തി​ന് ​നേ​ട്ട​മു​ണ്ടാ​ക്ക​ണ​മെ​ന്നും​ ​ഉ​ദ്‌​ബോ​ധ​ന​ങ്ങ​ൾ​ക്ക് ​കു​റ​വൊ​ന്നു​മി​ല്ല.​ ​മെ​ഡ​ലും​ ​കീ​ർ​ത്തി​യു​മാ​യി​ ​എ​ത്തു​ന്ന​വ​രോ​ട് ​പി​ന്നീ​ട് ​സ​ർ​ക്കാ​രി​ന്റെ​ ​സ​മീ​പ​നം​ ​പ​ല​പ്പോ​ഴും​ ​അ​നു​ഭ​ാവ​പൂ​ർ​ണ​മാ​യി​രി​ക്കി​ല്ല.​ ​സാ​ങ്കേ​തി​ക​ത്വ​വും​ ​ച​ട്ട​വു​മൊ​ക്കെ​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​വാ​ഗ്ദാ​നം​ ​എ​ങ്ങ​നെ​ ​ന​ട​പ്പാ​ക്കാ​തി​രി​ക്കാ​മെ​ന്നാ​വും​ ​നോ​ക്കു​ന്ന​ത്.​ ​വാ​ഗ്ദാ​ന​ലം​ഘ​ന​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​മെ​ഡ​ലു​ക​ൾ​ ​മ​ട​ക്കി​ ​ന​ൽ​കാ​നെ​ത്തി​യ​ 83​ ​പേ​രു​ടെ​ ​കാ​ര്യ​ത്തി​ലും​ ​ഇ​തേ​ ​സ​മീ​പ​ന​മാ​ണ് ​കാ​ണാ​നാ​വു​ന്ന​ത്.


കാ​യി​ക​ ​താ​ര​ങ്ങ​ളെ​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​നി​യ​മി​ക്കു​ന്ന​തി​ൽ​ ​ഇ​പ്പോ​ഴ​ത്തെ​ ​സ​ർ​ക്കാ​ർ​ ​പു​തു​ച​രി​ത്ര​മെ​ഴു​തു​ക​യാ​ണെ​ന്നാ​ണ് ​പ​റ​യു​ന്ന​ത്.​ ​ന​ല്ല​ ​സം​ഗ​തി​യാ​ണ​ത്.​ ​കാ​യി​ക​ ​താ​ര​ങ്ങ​ൾ​ ​മെ​ഡ​ൽ​ ​തി​രി​കെ​ ​ന​ൽ​കാ​നെ​ത്തി​യ​ ​ദി​വ​സം​ ​ത​ന്നെ​യാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച​ ​കു​റി​പ്പു​ക​ൾ​ ​പു​റ​ത്തു​വ​ന്ന​തെ​ന്ന​ത് ​ശ്ര​ദ്ധേ​യ​മാ​ണ്.​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​നി​യ​മി​ക്ക​പ്പെ​ടാ​ൻ​ ​യോ​ഗ്യ​രാ​യ​ 248​ ​കാ​യി​ക​ ​താ​ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ഒ​രു​വ​ർ​ഷം​ 50​ ​പേ​ർ​ക്ക് ​നി​യ​മ​നം​ ​ന​ൽ​കാ​നാ​ണ് ​പ​ദ്ധ​തി.​ 2011​-​ൽ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​നി​യ​മ​ന​ങ്ങ​ൾ​ ​നി​ല​ച്ച​തു​കൊ​ണ്ടാ​ണ് ​ഇ​പ്പോ​ൾ​ ​അ​ഞ്ചു​വ​ർ​ഷ​ത്തെ​ ​നി​യ​മ​നം​ ​ഒ​റ്റ​യ​ടി​ക്കു​ ​ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത്.​ ​ഒ​രു​വ​ർ​ഷം​ ​അ​ൻ​പ​തു​ ​പേ​ർ​ക്കേ​ ​നി​യ​മ​നം​ ​ന​ൽ​കൂ​ ​എ​ന്ന​ ​ശാ​ഠ്യ​വും​ ​ശ​രി​യ​ല്ല.​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​മെ​ഡ​ൽ​ ​നേ​ടി​ ​എ​ത്തി​യാ​ൽ​ ​അ​വ​രെ​ ​മാ​റ്റി​നി​റു​ത്തേ​ണ്ടി​വ​രു​ന്ന​ത് ​ഉ​ചി​ത​മ​ല്ല​ല്ലോ.​ ​കൂ​ടു​ത​ൽ​ ​മെ​ഡ​ലു​ക​ൾ​ ​നേ​ടി​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​അ​ന്ത​സ്സ് ​ഉ​യ​ർ​ത്ത​ണ​മെ​ന്ന് ​കാ​യി​ക​ ​താ​ര​ങ്ങ​ളെ​ ​ഒ​രു​വ​ശ​ത്ത് ​ആ​ഹ്വാ​നം​ ​ചെ​യ്യു​മ്പോ​ൾ​ ​മ​റു​ഭാ​ഗ​ത്ത് ​അ​വ​രു​ടെ​ ​ഉ​ദ്യോ​ഗ​ ​നി​യ​മ​ന​ത്തി​ൽ​ ​അ​തി​ർ​ത്തി​ ​വ​ര​യ്ക്കു​ന്ന​ത് ​ഭൂ​ഷ​ണ​മ​ല്ല.​ ​കാ​യി​ക​ ​താ​ര​ങ്ങ​ളാ​ണെ​ങ്കി​ലും​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​നി​യ​മ​ന​ത്തി​ന് ​നി​ശ്ചി​ത​ ​യോ​ഗ്യ​ത​ ​വേ​ണ​മെ​ന്നു​ ​ശ​ഠി​ക്കു​ന്ന​തു​ ​ശ​രി​യാ​യ​ണോ​ ​എ​ന്നും​ ​സ​ർ​ക്കാ​ർ​ ​ചി​ന്തി​ക്ക​ണം.​ ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നേ​ട്ട​മു​ണ്ടാ​ക്കി​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ​ല്ലോ​ ​ഇ​വ​ർ​ക്ക് ​ജോ​ലി​ ​ന​ൽ​കാ​മെ​ന്ന് ​വാ​ഗ്ദാ​നം​ ​ചെ​യ്ത​ത്.​ ​അ​തു​ ​നി​റ​വേ​റ്റു​ന്ന​തി​നു​ ​പ​ക​രം​ ​സാ​ങ്കേ​തി​ക​ത്വം​ ​പ​റ​ഞ്ഞ് ​നി​യ​മ​നം​ ​വൈ​കി​ക്കു​ന്ന​ത് ​നീ​തി​കേ​ടാ​ണ്.​ ​ദേ​ശീ​യ​ ​-​ ​അ​ന്ത​ർ​ദേ​ശീ​യ​ ​മ​ത്സ​ര​ങ്ങ​ളി​ലെ​ ​മി​ക​വു​ ​ത​ന്നെ​യാ​ണ് ​അ​വ​രു​ടെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​യോ​ഗ്യ​ത.​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളും​ ​നി​ര​വ​ധി​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​കാ​യി​ക​ ​പ്ര​തി​ഭ​ക​ളെ​ ​ത​ങ്ങ​ളോ​ടൊ​പ്പം​ ​നി​റു​ത്തു​ന്ന​ത് ​അ​ക്കാ​ഡ​മി​ക് ​നേ​ട്ട​ങ്ങ​ളു​ടെ​ ​ബ​ല​ത്തി​ല​ല്ല.​ ​കാ​യി​ക​ ​താ​ര​ങ്ങ​ൾ​ക്ക് ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്കേ​ണ്ട​ത് ​സ​ർ​ക്കാ​രി​ന്റെ​ ​ബാ​ദ്ധ്യ​ത​ ​കൂ​ടി​യാ​ണ്.​ ​കു​ട്ടി​ക​ൾ​ക്ക് ​കാ​യി​ക​ ​രം​ഗ​ത്ത് ​താ​ത്‌​പ​ര്യം​ ​വ​ള​ർ​ത്താ​നും​ ​ക​ള​മൊ​ഴി​യു​ന്ന​ ​താ​ര​ങ്ങ​ൾ​ക്ക് ​ഭ​ദ്ര​മാ​യൊ​രു​ ​ജീ​വി​തം​ ​ഉ​റ​പ്പു​വ​രു​ത്താ​നും​ ​ഇ​താ​വ​ശ്യ​മാ​ണ്.​ ​ദേ​ശീ​യ​ ​ഹോ​ക്കി​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​മെ​ഡ​ൽ​ ​ജേ​താ​വാ​യി​ട്ടും​ ​സ​ർ​ക്കാ​ർ​ ​അ​വ​ഗ​ണ​ന​യാ​ൽ​ ​പാ​ള​യം​ ​മാ​ർ​ക്ക​റ്റി​ൽ​ ​നാ​ര​ങ്ങ​ ​വി​റ്റ് ​ഉ​പ​ജീ​വ​നം​ ​തേ​ടേ​ണ്ടി​വ​ന്ന​ ​മു​ൻ​ ​താ​ര​ത്തി​ന്റെ​ ​അ​നു​ഭ​വം​ ​കു​റ​ച്ചു​നാ​ൾ​ ​മു​മ്പ് ​ഈ​ ​പം​ക്തി​യി​ൽ​ ​എ​ഴു​തി​യി​രു​ന്നു.​ ​കേ​ര​ള​കൗ​മു​ദി​യി​ലെ​ ​റി​പ്പോ​ർ​ട്ട് ​ക​ണ്ടാ​ണ് ​ഒ​ടു​വി​ൽ​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട്ട് ​അ​ൻ​പ​ത്താ​റാം​ ​വ​യ​സി​ൽ​ ​ആ​ ​സാ​ധു​ ​വീ​ട്ട​മ്മ​യ്ക്ക് ​സ്ഥി​രം​ ​ത​സ്തി​ക​യി​ൽ​ ​തൂ​പ്പു​ജോ​ലി​ ​ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ത്ത​ത്.​ ​ഒ​ര​ല്പം​ ​ശ്ര​ദ്ധ​യും​ ​ക​രു​ത​ലും​ ​കാ​ണി​ച്ചാ​ൽ​ ​മ​തി​ ​കാ​യി​ക​ ​പ്ര​തി​ഭ​ക​ൾ​ക്ക് ​അ​ർ​ഹ​മാ​യ​ ​സ​മ​യ​ത്തു​ത​ന്നെ​ ​അ​വ​ർ​ക്ക് ​ഒ​രു​ ​ജീ​വി​തം​ ​ന​ൽ​കാ​ൻ.​ ​സാ​ങ്കേ​തി​ക​ത്വം​ ​പ​റ​ഞ്ഞ് ​അ​വ​സ​രം​ ​നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യ​ല്ല,​ ​ത​ട​സ​ങ്ങ​ൾ​ ​ത​ട്ടി​​നീ​ക്കി​ ​നി​യ​മ​നം​ ​ന​ൽ​കു​ന്ന​തി​ലാ​ണ് ​മി​ടു​ക്കു​ ​കാ​ണി​ക്കേ​ണ്ട​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT