ഒട്ടകത്തിന് ഇടംകൊടുത്ത സ്ഥിതി വരാതെ നോക്കണം

Sunday 13 January 2019 12:30 AM IST

editorial-

സം​വ​ര​ണ​ത്തി​ന് ​വി​ജ്ഞാ​ന​കോ​ശ​ങ്ങ​ളി​ലി​ല്ലാ​ത്ത​ ​ഒ​രു​ ​നി​ർ​വച​ന​മാ​ണ് ​മു​ന്നാ​ക്ക​ ​വി​ഭാ​ഗ​ക്കാ​ർ​ ​ന​ൽ​കി​യി​രു​ന്ന​ത്.​ ​'​ബു​ദ്ധി​യു​ടെ​ ​പോ​രാ​യ്മ​ ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​ഒ​രു​ ​അ​നാ​വ​ശ്യ​ ​ഏ​ർ​പ്പാ​ട് "​എ​ന്നാ​യി​രു​ന്നു​ ​പ​രി​ഹാ​സം.​ ​ഭൂ​ത​കാ​ല​ത്തി​ന്റെ​ ​ശേ​ഷി​പ്പാ​യ​ ​സാ​മൂ​ഹി​ക​ ​അ​നീ​തിക്ക് ഒ​രു​ ​പ​രി​ഹാ​ര​മാ​ണ് ​സം​വ​ര​ണ​മെ​ന്ന​ ​വാ​ദ​ഗ​തി​യെ​ ​പ​ര​മ​പു​ച്ഛ​ത്തോ​ടെ​ ​ത​ള്ളി​ക്ക​ള​യു​മാ​യി​രു​ന്നു.​ ​എ​ന്തൊ​ക്കെ​യാ​യി​രു​ന്നു​ ​പ​രി​ഹാ​സ​ങ്ങ​ൾ.​ 100​ ​മീ​റ്റ​ർ​ ​ഓ​ട്ട​മ​ത്സ​ര​ത്തി​ൽ​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ക്കാ​ർ​ക്കും​ ​ദ​ളി​ത​ർ​ക്കും​ 90​ ​മീ​റ്റ​ർ​ ​ഓ​ടി​യാ​ൽ​ ​മ​തി​യെ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞ് ​വ​ലി​യ​ ​ചി​രി​യാ​ണ് ​ചി​രി​ച്ചി​രു​ന്ന​ത്.


സം​വ​ര​ണ​ത്തി​ന്റെ​ ​ആ​നു​കൂ​ല്യം​ ​ഇ​തു​വ​രെ​യും​ ​ല​ഭി​ക്കാ​ത്ത​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ 10​ ​ശ​ത​മാ​നം​ ​പേ​ർ​ക്ക് ​കൂ​ടി​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​യെ​ ​ആ​ധാ​ര​മാ​ക്കി​ ​സം​വ​ര​ണം​ ​അ​നു​വ​ദി​ക്കാ​നു​ള്ള​ ​ഭ​ര​ണ​ഘ​ട​നാ​ ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​പാ​ർ​ല​മെ​ന്റ് ​അം​ഗീ​ക​രി​ച്ച​തോ​ടെ,​ ​പ​രി​ഹ​സി​ച്ചി​രു​ന്ന​വ​ർ​ ​സ്വാ​ഗ​ത​ക​മാ​ന​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.​ ​സം​വ​ര​ണം​ ​എ​ന്ന​ ​പ​ദ​ത്തി​ൽ​ ​പോ​ലും​ ​പ​തി​ഞ്ഞ​ ​മാ​ന​ഹാ​നി​യു​ടെ​ ​ക​റു​ത്ത​ ​മു​ദ്ര,​ ​ആ​ ​മു​ദ്ര​ ​പ​തി​പ്പി​ച്ച​വ​ർ​ ​ത​ന്നെ​ ​നി​രു​പാ​ധി​കം​ ​തു​ട​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു.


ജാ​തീ​യ​മാ​യ​ ​ഉ​ച്ച​നീ​ച​ത്വം​ ​മൂ​ലം​ ​താ​ണ​ജാ​തി​ക്കാ​ർ​ക്ക് ​മി​ക​ച്ച​ ​വി​ദ്യാ​ഭ്യാ​സം​ ​നൂ​റ്റാ​ണ്ടു​ക​ളോ​ളം​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​മി​ക​ച്ച​ ​പ​ഠ​നാ​വ​സ​രം​ ​സ്വ​പ്നം​ ​കാ​ണാ​ൻ​ ​പോ​ലും​ ​അ​വ​ർ​ക്ക് ​സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.​ ​ആ​ ​ദു​ര​വ​സ്ഥ​യു​ടെ​ ​മ​റ്റൊ​രു​ ​പ​തി​പ്പി​ന് ​സാ​ക്ഷ്യം​ ​വ​ഹി​ക്കു​ക​യാ​ണ് ​വ​ർ​ത്ത​മാ​ന​കാ​ലം.​ ​രാ​ജ്യ​ത്ത് ​ധ​നി​ക​രും​ ​ദ​രി​ദ്ര​രും​ ​ത​മ്മി​ലു​ള്ള​ ​അ​ന്ത​രം​ ​വ​ർ​ദ്ധി​ച്ചു​വ​ര​വെ,​ ​സ​മൂ​ഹ​ത്തി​ൽ​ ​അ​സ​മ​ത്വം​ ​പു​തി​യ​ ​ഒ​രു​ ​രീ​തി​യി​ൽ​ ​ത​ല​പൊ​ക്കു​ക​യാ​ണ്.​ ​പ്രാ​ഥ​മി​ക​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​ത​ലം​ ​മു​ത​ൽ​ ​ര​ണ്ട് ​ത​രം​ ​പൗ​ര​ന്മാ​ർ​ ​സൃ​ഷ്ടി​ക്ക​പ്പ​ടു​ന്നു.​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ ​ഫീ​സാ​യി​ ​ന​ൽ​കേ​ണ്ട,​ ​ഉ​യ​ർ​ന്ന​ ​അ​ദ്ധ്യ​യ​ന​ ​നി​ല​വാ​ര​മു​ള്ള​ ​മു​ന്തി​യ​ ​സ്കൂ​ളു​ക​ളു​ടെ​ ​പ​രി​സ​ര​ത്ത് ​പോ​ലും​ ​ദ​രി​ദ്ര​ ​കു​ടും​ബ​ങ്ങ​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്ക് ​ക​ട​ന്നു​ചെ​ല്ലാ​നാ​വി​ല്ല.​ ​ബാ​ല്യ​കാ​ല​ത്ത് ​ത​ന്നെ​ ​ആ​ത്മ​വി​ശ്വാ​സം​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ​ഒ​രു​ ​ശീ​ല​മാ​ക്കേ​ണ്ട​താ​ണ്.​ ​പ​ക​രം​ ​അ​പ​ക​ർ​ഷ​ബോ​ധ​മാ​ണ് ​ഭൂ​രി​ഭാ​ഗ​ത്തി​ന്റെ​യും​ ​മ​ന​സി​ൽ​ ​ഇ​ടം​പി​ടി​ക്കു​ന്ന​ത്.​ ​ദാ​രി​ദ്ര്യ​ത്തി​ന്റെ​ ​പാ​ർ​ശ്വ​ഫ​ല​മാ​യ​ ​ഈ​ ​അ​സ​മ​ത്വം​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​ ​പ​ട​വു​ക​ൾ​ ​ക​യ​റു​ന്തോ​റും​ ​വ​ർ​ദ്ധി​ച്ചു​വ​രും.​ ​ദ​രി​ദ്ര​ർ​ക്ക് ​താ​ങ്ങാ​നാ​വാ​ത്ത​ ​'​കോ​ച്ചിം​ഗ് " ​എ​ന്ന​ ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​തെ,​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​മോ​ ​ഉ​ദ്യോ​ഗ​ ​സ​മ്പാ​ദ​ന​മോ​ ​സാ​ദ്ധ്യ​മാ​ക്കു​ന്ന​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ​ ​ഉ​യ​ർ​ന്ന​ ​റാ​ങ്കു​ക​ൾ​ ​നേ​ടു​ക​ ​അ​തീ​വ​ ​ക്ളേ​ശ​ക​ര​മാ​ണ്.​ ​ബു​ദ്ധി​യു​ടെ​ ​പോ​രാ​യ്മ​യാ​യി​രി​ക്കി​ല്ല​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ​ ​പി​ന്നാ​ക്കം​ ​പോ​കാ​ൻ​ ​കാ​ര​ണം.​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​തു​ല്യ​മോ​ ​സ​മാ​ന​മോ​ ​അ​ല്ലെ​ങ്കി​ൽ​ ​എ​ത്ര​ ​ബു​ദ്ധി​യു​ണ്ടെ​ങ്കി​ലും​ ​ഇ​തു​ ​ത​ന്നെ​യാ​വും​ ​സ്ഥി​തി.​ ​സം​വ​ര​ണം​ ​ആ​വ​ശ്യ​മാ​യി​ ​വ​രു​ന്ന​ത് ​അ​പ്പോ​ഴാ​ണ്.​ ​ഈ​ ​യാ​ഥാ​ർ​ത്ഥ്യം​ ​സം​വ​ര​ണ​വി​രു​ദ്ധ​രും​ ​തി​രി​ച്ച​റി​ഞ്ഞു​വെ​ന്ന് ​വേ​ണം​ ​ക​രു​താ​ൻ.


സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​നു​ള്ള​ ​ഭ​ര​ണ​ഘ​ട​നാ​ ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​ത​ട്ടി​ത്ത​ട​യാ​തെ​ ​അ​തി​വേ​ഗ​ത്തി​ൽ​ ​പാ​ർ​ല​മെ​ന്റി​ന്റെ​ ​ഇ​രു​സ​ഭ​ക​ളി​ലും​ ​മൂ​ന്നി​ൽ​ ​ര​ണ്ടി​ലേ​റെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത് ​ക​ണ്ട​പ്പോ​ൾ​ ​പി​ന്നാ​ക്ക,​ ​ദ​ളി​ത് ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ആ​ശ​ങ്ക​ ​തോ​ന്നു​ക​ ​സ്വാ​ഭാ​വി​ക​മാ​ണ്.​ ​ജാ​ട്ട്,​ ​മ​റാ​ത്ത,​ ​ഗു​ജ്ജാ​ർ,​ ​ര​ജ​പു​ത് ​തു​ട​ങ്ങി​യ​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​പ്ര​ക്ഷോ​ഭ​വും​ ​ആ​സ​ന്ന​മാ​യ​ ​പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പു​മാ​ണ് ​ഭ​ര​ണ​ക​ക്ഷി​യാ​യ​ ​ബി.​ജെ.​പി​യു​ടെ​യും​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​കോ​ൺ​ഗ്ര​സ്,​ ​സി.​പി.​എം​ ​തു​ട​ങ്ങി​യ​ ​ക​ക്ഷി​ക​ളു​ടെ​യും​ ​അ​ത്യു​ത്സാ​ഹ​ത്തി​ന് ​കാ​ര​ണ​മെ​ന്നാ​ണ് ​പൊ​തു​വേ​യു​ള്ള​ ​നി​ഗ​മ​നം.​ ​ഇ​ത് ​മാ​ത്ര​മാ​ണോ​ ​കാ​ര​ണം​?​ ​പി​ന്നാ​ക്ക,​ ​ദ​ളി​ത് ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​എ​ന്തെ​ങ്കി​ലും​ ​പു​തി​യ​ ​ഒ​രു​ ​ആ​നു​കൂ​ല്യം​ ​അ​നു​വ​ദി​ക്കു​ന്ന​ ​ബി​ല്ലാ​ണ് ​അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​തെ​ങ്കി​ൽ​ ​ഇ​താ​യി​രി​ക്കു​മോ​ ​സ്ഥി​തി​?​ ​പാ​ർ​ല​മെ​ന്റി​ൽ​ ​സാ​മ്പ​ത്തി​ക​ ​സം​വ​ര​ണ​ത്തി​ൽ​ ​പ്ര​ക​ട​മാ​യ​ ​അ​സാ​ധാ​ര​ണ​ ​കൂ​ട്ടാ​യ്മ,​ ​ഒ​രു​ ​പ്രോ​ത്സാ​ഹ​ന​മാ​യെ​ടു​ത്ത് ​പി​ന്നാ​ക്ക,​ ​ദ​ളി​ത് ​വി​ഭാ​ഗ​ങ്ങ​ളെ​ ​ദ്റോ​ഹി​ക്കാ​ൻ​ ​പ്രേ​ര​ണ​യാ​കു​മോ​യെ​ന്നാ​ണ് ​ആ​ശ​ങ്ക.​ ​സം​വ​ര​ണ​ത്തി​ൽ​ ​'​സാ​മ്പ​ത്തി​കം​" ​എ​ന്ന​ ​മാ​ന​ദ​ണ്ഡം​ ​അ​നു​വ​ദി​ച്ചാ​ൽ​ ​ഒ​ട്ട​ക​ത്തി​ന് ​ഇ​ടം​കൊ​ടു​ത്ത​ത് ​പോ​ലെ​യാ​കു​മെ​ന്ന് ​മു​മ്പ് ​ചി​ല​ ​സാ​മൂ​ഹി​ക​ ​ശാ​സ്ത്ര​ജ്ഞ​ർ​ ​ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്.


അ​തേ​സ​മ​യം,​ ​സം​വ​ര​ണം​ ​ഒ​രു​ ​അ​നി​വാ​ര്യ​ത​യാ​ണെ​ന്ന​ ​തി​രി​ച്ച​റി​വ് ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ​ ​സാ​ധി​ക്കും.​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​പോ​ലും​ ​ഒ​ന്നൊ​ന്നാ​യി​ ​സ്വ​കാ​ര്യ​വ​ത്‌​ക​രി​ക്ക​പ്പെ​ട്ട് ​വ​രു​ക​യാ​ണ്.​ ​ര​ണ്ട് ​രീ​തി​യി​ലാ​ണ് ​പ്ര​ധാ​ന​മാ​യും​ ​സ്വ​കാ​ര്യ​വ​ത്‌​ക​ര​ണം.​ ​ഒ​ന്ന്:​ ​പൊ​തു​മേ​ഖാ​ ​ഓ​ഹ​രി​ക​ൾ​ ​വി​റ്റ​ഴി​ച്ച്.​ ​ര​ണ്ട്:​ ​വി​ല​ക്ക​പ്പെ​ട്ടി​രു​ന്ന​ ​മേ​ഖ​ല​ക​ൾ​ ​കൂ​ടി​ ​സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് ​തു​റ​ന്നു​കൊ​ടു​ത്ത്.​ ​രീ​തി​ ​ഏ​താ​യാ​ലും​ ​സാ​മൂ​ഹി​ക​നീ​തി​ ​വെ​റും​ ​ജ​ല​രേ​ഖ​യാ​ണ്.​ ​സം​വ​ര​ണ​ ​വി​രു​ദ്ധ​ർ​ക്ക് ​ല​ഭി​ച്ച​ ​പു​തി​യ​ ​അ​വ​ബോ​ധത്തെ​ ​ഈ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​വേ​ണം​ ​കാ​ണാ​ൻ.​ ​സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും​ ​സം​വ​ര​ണം​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഏ​താ​നും​ ​വ​ർ​ഷം​ ​മു​മ്പ് ​ഉ​യ​ർ​ന്നി​രു​ന്നു.​ ​സം​വ​ര​ണ​വി​രു​ദ്ധ​രു​ടെ​ ​ശ​ക്ത​മാ​യ​ ​എ​തി​ർ​പ്പ് ​മൂ​ല​മാ​ണ് ​ആ​വ​ശ്യം​ ​മു​ള​യി​ലേ​ ​വാ​ടി​പ്പോ​യ​ത്.​ ​സം​വ​ര​ണ​മെ​ന്ന​ ​ആ​ശ​യ​ത്തോ​ടു​ള്ള​ ​എ​തി​ർ​പ്പ് ​കെ​ട്ട​ട​ങ്ങി​യി​രി​ക്കെ,​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യി​ലും​ ​സം​വ​ര​ണം​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ശ​ക്ത​മാ​യി​ ​ഉ​യ​ർ​ത്തേ​ണ്ട​തു​ണ്ട്.​ ​അ​വ​സ​ര​ങ്ങ​ൾ​ ​തു​ല്യ​മ​ല്ലാ​തി​രി​ക്കു​ക​യും​ ​ഉ​ച്ച​നീ​ച​ത്വം​ ​നി​ല​നി​ൽ​ക്കു​ക​യും​ ​ചെ​യ്യു​ന്നി​ട​ത്തോ​ളം​ ​രാ​ജ്യ​ത്ത് ​സം​വ​ര​ണം​ ​ആ​വ​ശ്യ​മാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT