ഒരു ദോഷവും വരാനില്ല

Saturday 12 January 2019 12:34 AM IST

editorial-

മ​ക​ര​വി​ള​ക്കു​ദി​നം​ ​ശ​ബ​രി​മ​ല​ ​അ​യ്യ​പ്പ​ ​വി​ഗ്ര​ഹ​ത്തി​ൽ​ ​ചാ​ർ​ത്താ​നു​ള്ള​ ​തി​രു​വാ​ഭ​ര​ണ​ ​പേ​ട​ക​ങ്ങ​ളു​മാ​യി​ ​പോ​കേ​ണ്ട​ ​സം​ഘ​ത്തി​ൽ​ ​ആ​ചാര​ ​സം​ര​ക്ഷ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ന​ട​ന്ന​ ​സ​മ​ര​ത്തി​ൽ​ ​സ​ജീ​വ​മാ​യി​ ​പ​ങ്കെ​ടു​ത്ത​വ​രാ​രും​ ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ലെ​ന്ന​ ​പൊ​ലീ​സ് ​ഉ​ത്ത​ര​വ് ​തീ​ർ​ത്ഥാ​ട​ന​കാ​ലം​ ​അ​വ​സാ​നി​ക്കാ​ൻ​പോ​കു​ന്ന​ ​ഇൗ​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​അ​നാ​വ​ശ്യ​ ​വി​വാ​ദ​ങ്ങ​ൾ​ക്കും​ ​പ്ര​തി​ഷേ​ധ​ത്തി​നും​ ​കാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.​ ​സ​മ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ക​ളാ​യ​ ​ആ​രെ​യും​ ​തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്നാ​ണ് ​പ​ത്ത​നം​തി​ട്ട​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​സ​ർ​ക്കു​ല​ർ.​ ​തി​രു​വാ​ഭ​ര​ണ​ ​പേ​ട​കം​ ​വ​ഹി​ക്കു​ന്ന​ ​ഇ​രു​പ​ത്തി​ര​ണ്ടം​ഗ​ ​സം​ഘ​ത്തെ​ ​ആ​ചാ​ര​മ​നു​സ​രി​ച്ച് ​പ​ന്ത​ളം​ ​കൊ​ട്ടാ​ര​മാ​ണ് ​നി​ശ്ച​യി​ക്കു​ന്ന​ത്.​ ​ഇ​വ​ർ​ ​ആ​രൊ​ക്കെ​യാ​യി​രി​ക്ക​ണ​മെ​ന്ന് ​നേ​ര​ത്തെ​ത​ന്നെ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തു​മാ​ണ്.​ ​ശ​ബ​രി​മ​ല​യി​ലെ​ ​സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സു​പ്രീം​കോ​ട​തി​വി​ധി​ക്കെ​തി​രെ​ ​ന​ട​ന്ന​ ​പ്ര​ക്ഷോ​ഭ​ത്തി​ൽ​ ​സ​ജീ​വ​മാ​യി​ത്ത​ന്നെ​ ​പ​ങ്കെ​ടു​ത്ത​വ​ർ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​തി​രു​വാ​ഭ​ര​ണ​ ​വാ​ഹ​ക​സം​ഘം.​ ​പൊ​ലീ​സി​ന്റെ​ ​വി​ല​ക്ക് ​അ​തേ​ ​രൂ​പ​ത്തി​ൽ​ ​ന​ട​പ്പാ​യാ​ൽ​ ​ഇ​ക്കൂ​ട്ട​രെ​ ​സം​ഘ​ത്തി​ൽ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യേ​ ​മ​തി​യാ​വൂ.​ ​തി​രു​വാ​ഭ​ര​ണ​ ​സം​ഘ​ത്തെ​ ​ന​യി​ക്കേ​ണ്ട​ ​കൊ​ട്ടാ​രം​ ​പ്ര​തി​നി​ധി​ത​ന്നെ​ ​സ​മ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ആ​ളാ​ണ്.​ ​ആ​ ​നി​ല​യ്ക്ക് ​അ​ദ്ദേ​ഹം​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത് ​പൊ​ലീ​സ് ​വി​ല​ക്കു​മോ​ ​എ​ന്ന​റി​യി​ല്ല.​ ​പൊ​ലീ​സി​ന്റെ​ ​ക്ളി​യ​റ​ൻ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി​ ​ദേ​വ​സ്വം​ബോ​ർ​ഡ് ​അ​ധി​കൃ​ത​രെ​ ​സ​മീ​പി​ച്ച് ​പ്ര​ത്യേ​ക​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡു​മാ​യി​ ​വ​രു​ന്ന​വ​രെ​ ​മാ​ത്ര​മേ​ ​തി​രു​വാ​ഭ​ര​ണ​ ​ഘോ​ഷ​യാ​ത്ര​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​ ​എ​ന്ന​ ​നി​ബ​ന്ധ​ന​യു​മു​ണ്ട്.​ ​ആ​ചാ​ര​ ​സം​ര​ക്ഷ​ണ​ ​സ​മ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ ​സ​മ​ര​ക്കാ​രു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ചാ​കും​ ​പൊ​ലീ​സ് ​ക്ളി​യ​റ​ൻ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കു​ന്ന​ത്.​ ​അ​ങ്ങ​നെ​വ​ന്നാ​ൽ​ ​തി​രു​വാ​ഭ​ര​ണ​ ​സം​ഘ​ത്തി​ൽ​ ​ഇ​തി​ന​കം​ ​ഉ​ൾ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞ​ ​പ​ല​രും​ ​മാ​റി​നി​ൽ​ക്കേ​ണ്ടി​വ​രും.​ ​പ​ന്ത​ളം​ ​കൊ​ട്ടാ​ര​മാ​ണ് ​പ​ര​മ്പ​രാ​ഗ​ത​മാ​യി​ ​ഇൗ​ ​വ​ക​ ​ചു​മ​ത​ല​ക​ൾ​ ​നി​ർ​വ​ഹി​ച്ചു​പോ​ന്ന​ത്.​ ​അ​തി​ന് ​ഭം​ഗം​ ​വ​രു​ത്തു​ന്ന​ ​തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ​ ​തി​രു​വാ​ഭ​ര​ണം​ ​കൊ​ണ്ടു​പോ​കാ​ൻ​ ​ആ​ളു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ​കൊ​ട്ടാ​രം​ ​നി​ർ​വാ​ഹ​ക​സം​ഘം​ ​പ്ര​സി​ഡ​ന്റി​ന്റെ​ ​നി​ല​പാ​ട്.​ ​ക​ടും​പി​ടി​ത്ത​ത്തി​ൽ​ ​പൊ​ലീ​സ് ​അ​ധി​കൃ​ത​ർ​ ​അ​യ​വു​വ​രു​ത്തു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​എ​ല്ലാ​വ​രും.​ ​അ​ങ്ങ​നെ​ത​ന്നെ​യാ​ണ് ​വേ​ണ്ട​തും.​ ​ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​ന​ത്തി​ലെ​ ​ഏ​റ്റ​വും​ ​പ​വി​ത്ര​മാ​യ​ ​ച​ട​ങ്ങ് ​അ​ല​ങ്കോ​ല​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​ ​മം​ഗ​ള​മാ​യി​ ​സ​മാ​പി​ക്കു​ന്ന​തു​കാ​ണാ​നാ​ണ് ​സം​സ്ഥാ​ന​ത്തും​ ​പു​റ​ത്തു​മു​ള്ള​ ​കോ​ടി​ക്ക​ണ​ക്കി​ന് ​ഭ​ക്ത​ന്മാ​ർ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.​ ​പൊ​ലീ​സ് ​മു​റ​ ​ഇൗ​ ​പ​വി​ത്ര​ ​ച​ട​ങ്ങി​ന്റെ​ ​വി​ശു​ദ്ധി​ ​ന​ശി​പ്പി​ക്കാ​ൻ​ ​ഇ​ട​യാ​ക്കി​ക്കൂ​ടാ.


വി​വാ​ദ​മാ​യ​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​ഇൗ​ ​വ​ർ​ഷ​ത്തെ​ ​ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​ന​ത്തെ​ ​ഒ​ട്ടൊ​ന്നു​മ​ല്ല​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ച​ത്.​ ​ഏ​താ​നും​ ​ദി​വ​സം​കൂ​ടി​ക​ഴി​ഞ്ഞാ​ൽ​ ​ന​ട​ ​അ​ട​യ്ക്കാ​നി​രി​ക്കെ​ ​മ​ക​ര​വി​ള​ക്കി​നോ​ട​നു​ബ​ന്ധി​ച്ച​ ​തി​രു​വാ​ഭ​ര​ണ​ ​ഘോ​ഷ​യാ​ത്ര​യും​ ​സം​ഘ​ർ​ഷ​ഭ​രി​ത​മാ​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ആ​രു​ടെ​ ​ഭാ​ഗ​ത്തും​ ​ഉ​ണ്ടാ​യി​ക്കൂ​ടാ​ത്ത​താ​യി​രു​ന്നു.​ ​തി​രു​വാ​ഭ​ര​ണ​ ​പേ​ട​ക​ങ്ങ​ൾ​ ​വ​ഹി​ക്കു​ന്ന​വ​രി​ലും​ ​ഘോ​ഷ​യാ​ത്ര​യെ​ ​അ​നു​ഗ​മി​ക്കു​ന്ന​വ​രി​ലും​ ​കേ​സി​ൽ​ ​പ്ര​തി​ക​ളാ​യ​വ​ർ​ ​പാ​ടി​ല്ലെ​ന്ന​ ​ജി​ല്ലാ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​ക​ർ​ക്ക​ശ​ ​നി​ർ​ദ്ദേ​ശം​ ​ഇൗ​ ​അ​വ​സ​ര​ത്തി​ൽ​ ​വീ​ണ്ടും​ ​അ​നാ​വ​ശ്യ​ ​വി​വാ​ദ​ങ്ങ​ൾ​ക്കും​ ​സം​ഘ​ർ​ഷ​ത്തി​നു​മു​ള്ള​ ​വ​ഴി​മ​രു​ന്നാ​കു​ക​യാ​ണ്.​ ​ഇ​തു​പോ​ലു​ള്ള​ ​ജ​ന​കീ​യ​ ​സ​മ​ര​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പൊ​ലീ​സ് ​എ​ടു​ക്കാ​റു​ള്ള​ ​കേ​സു​ക​ളു​ടെ​ ​ഗ​തി​ ​എ​ന്താ​കു​മെ​ന്ന് ​എ​ല്ലാ​വ​ർ​ക്കും​ ​അ​റി​യാ​വു​ന്ന​താ​ണ്.​ ​കേ​സി​ൽ​ ​പ്ര​തി​യാ​യി​ ​എ​ന്ന​തു​കൊ​ണ്ടു​മാ​ത്രം​ ​ആ​രും​ ​കു​റ്റ​ക്കാ​രാ​കു​ന്നി​ല്ല.​ ​കു​റ്റ​പ​ത്രം​ ​ന​ൽ​കി​ ​കോ​ട​തി​ ​വി​ചാ​ര​ണ​ ​പൂ​ർ​ത്തി​യാ​യി​ ​ശി​ക്ഷി​ക്ക​പ്പെ​ടു​മ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​പ്ര​തി​ ​കു​റ്റ​വാ​ളി​യാ​കു​ന്ന​ത്.​ ​തി​രു​വാ​ഭ​ര​ണ​ത്തി​ന്റെ​ ​ഉ​ട​മ​ക​ളും​ ​സൂ​ക്ഷി​പ്പു​കാ​രു​മാ​യ​ ​കൊ​ട്ടാ​രം​ ​അ​ധി​കൃ​ത​ർ​ക്കും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നും​ ​ഇ​ല്ലാ​ത്ത​ ​ദ​ണ്ഡം​ ​ഇൗ​ ​വി​ഷ​യ​ത്തി​ൽ​ ​പൊ​ലീ​സി​ന് ​ഉ​ണ്ടാ​കേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ ​തി​രു​വാ​ഭ​ര​ണ​ ​പേ​ട​ക​ങ്ങ​ൾ​ക്കും​ ​ഘോ​ഷ​യാ​ത്ര​യ്ക്കും​ ​സം​ര​ക്ഷ​ണം​ ​ന​ൽ​കു​ക​ ​എ​ന്ന​ ​ചു​മ​ത​ല​യ്ക്ക​പ്പു​റം


സം​ഘ​ത്തി​ൽ​ ​ആ​രൊ​ക്കെ​ ​വേ​ണ​മെ​ന്നു​ ​തീ​രു​മാ​നി​ക്കാ​ൻ​ ​ആ​രും​ ​പൊ​ലീ​സി​നെ​ ​അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​ ​ഭ​ക്തി​പാ​ര​വ​ശ്യ​ത്തോ​ടെ​ ​ന​ട​ക്കാ​റു​ള്ള​ ​തി​രു​വാ​ഭ​ര​ണ​ ​ഘോ​ഷ​യാ​ത്ര​ ​ഇ​ക്കു​റി​യും​ ​അ​ങ്ങ​നെ​ത​ന്നെ​ ​ന​ട​ക്ക​ണം.​ ​പൊ​ലീ​സ് ​വെ​റു​തേ​ ​ഇ​ട​ങ്കോ​ലി​ട്ട് ​അ​ന്ത​രീ​ക്ഷം​ ​ദു​ഷി​പ്പി​ക്ക​രു​ത്.​ ​വെ​ല്ലു​വി​ളി​യു​ടെ​ ​രൂ​പ​ത്തി​ലേ​ക്ക് ​കാ​ര്യ​ങ്ങ​ൾ​ ​വ​ഴു​തി​പ്പോ​ക​യു​മ​രു​ത്.
സ്ത്രീ​പ്ര​വേ​ശ​ന​ത്തി​നെ​തി​രെ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ ​സ​മ​ര​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ര​ണ്ടാ​യി​ര​ത്തി​ലേ​റെ​ ​കേ​സു​ക​ളാ​ണ് ​പൊ​ലീ​സ് ​എ​ടു​ത്തി​ട്ടു​ള്ള​ത്.​ ​ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ ​ഈ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ക​ളാ​ണ്.​ ​പ​തി​നാ​യി​ര​ത്തി​ല​ധി​കം​ ​പേ​രെ​ ​തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് ​ക​ണ​ക്ക്.​ ​ക​ണ്ടാ​ൽ​ ​അ​റി​യു​ന്ന​ ​പ്ര​തി​ക​ളാ​ണ് ​ഏ​റെ​യും.​ ​ഇ​വ​രെ​യൊ​ക്കെ​ ​ക​ണ്ട​റി​ഞ്ഞ് ​പ്ര​തി​പ്പ​ട്ടി​ക​യി​ലാ​ക്കി​യി​ട്ടു​ ​വേ​ണം​ ​പ​ല​ ​ക​ട​മ്പ​ക​ൾ​ ​ക​ട​ന്ന് ​കേ​സു​ക​ൾ​ ​കോ​ട​തി​ക​ളി​ലെ​ത്താ​ൻ.​ ​നി​യ​മം​ ​ന​ട​പ്പാ​ക്കു​ന്ന​തി​ൽ​ ​ഇ​ര​ട്ട​ത്താ​പ്പ് ​പാ​ടി​ല്ലെ​ന്നും​ ​മു​ഖം​ ​നോ​ക്കാ​തെ​ ​വേ​ണം​ ​ന​ട​പ​ടി​യെ​ന്നും​ ​പ​റ​യാ​റു​ണ്ട്.​ ​എ​ന്നാ​ൽ​ ​പ്ര​ക​ട​മാ​യ​ ​വൈ​രു​ദ്ധ്യം​ ​നി​ഴ​ലി​ക്കു​ന്ന​ ​രം​ഗ​മാ​ണി​ത്.​ ​ഭ​ര​ണ​പ​ക്ഷ​ത്തു​ള്ള​വ​രോ​ടു​ള്ള​ ​സ​മീ​പ​ന​മാ​കി​ല്ല,​ ​എ​തി​ർ​ ​ചേ​രി​ക​ളി​ലു​ള്ള​വ​രോ​ട്.​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്ക് ​ദി​ന​ങ്ങ​ളി​ലു​ണ്ടാ​യ​ ​അ​ക്ര​മ​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് ​ന​ല്ല​ ​ഉ​ദാ​ഹ​ര​ണം.​ ​ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ത്തി​നു​ ​മൂ​ക്കി​നു​ ​താഴെ​ ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ശാ​ഖ​യി​ൽ​ ​ക​ട​ന്ന് ​അ​ക്ര​മം​ ​കാ​ണി​ച്ച​വ​രെ​ ​മു​ഴു​വ​ൻ​ ​കാ​മ​റ​ ​കൃ​ത്യ​മാ​യി​ ​കാ​ണി​ച്ചു​കൊ​ടു​ത്തി​ട്ടും​ ​എ​ത്ര​പേ​ർ​ ​അ​റ​സ്റ്റി​ലാ​യി? ​ ​തി​രു​വാ​ഭ​ര​ണ​ ​പേ​ട​കം​ ​പേ​റേ​ണ്ട​വ​രു​ടെ​ ​ജാ​ത​കം​ ​പ​രി​ശോ​ധി​ക്കാ​നുള്ള വ്യഗ്ര​ത​യൊ​ന്നും​ ഇത്തരം സംഭവങ്ങളിൽ കാണിക്കാറില്ലെന്നതല്ലേ യാ​ഥാ​ർ​ത്ഥ്യം.​ ​കേ​സി​ൽ​ ​പ്ര​തി​യാ​യെ​ന്ന​ത് ​തി​രു​വാ​ഭ​ര​ണ​ ​പേ​ട​കം​ ​വ​ഹി​ക്കു​ന്ന​തി​ന് ​ഒ​രു​ത​ര​ത്തി​ലും​ ​അ​യോ​ഗ്യ​ത​യാ​കു​ന്നി​ല്ല.​ ​വി​ശ്വാ​സ​ത്തി​ന്റെ​യും​ ​ഭ​ക്തി​യു​ടെ​യും​ ​കാ​ര്യ​മാ​ണ​ത്.​ ​മ​ക​ര​വി​ള​ക്കു​ ​ക​ഴി​ഞ്ഞാ​ലും​ ​കേ​സു​ക​ൾ​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​പോ​കാ​വു​ന്ന​താ​ണ്.​ ​കൊ​ല​ക്കേ​സ് ​പ്ര​തി​ക​ൾ​ക്ക് ​പോ​ലും​ ​നി​യ​മ​സ​ഭ​യി​ലേ​ക്കും​ ​പാ​ർ​ല​മെ​ന്റി​ലേ​ക്കും​ ​മ​ത്സ​രി​ക്കാ​ൻ​ ​അ​വ​കാ​ശ​മു​ള്ള​ ​രാ​ജ്യ​ത്ത് ​താ​ര​ത​മ്യേ​ന​ ​ല​ഘു​വാ​യ​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ​ ​പേ​രി​ൽ​ ​പ്ര​തി​പ​ട്ടി​ക​യി​ലാ​യി​പ്പോ​യ​വ​രെ​ ​എ​ല്ലാ​റ്റി​ൽ​ ​നി​ന്നും​ ​മാ​റ്റി​ ​നി​റു​ത്ത​ണ​മെ​ന്നു​ ​ശ​ഠി​ക്കു​ന്ന​ത് ​ശ​രി​യ​ല്ല.​ ​പ​ത്മ​നാ​ഭ​ ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ഉ​ത്സ​വ​ത്തി​നു​ള്ള​ ​കൊ​ടി​ക്ക​യ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ത് ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലെ​ ​ത​ട​വു​പു​ള്ളി​ക​ളാ​ണെ​ന്ന​ ​വ​സ്തു​ത​ ​പൊ​ലീ​സി​നും​ ​അ​റി​യാ​വു​ന്ന​താ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT