സൗഖ്യം തരും, കായിക വിനോദങ്ങൾ

സദ്ഗുരു, ഇഷ ഫൌണ്ടേഷൻ | Wednesday 21 November 2018 12:28 AM IST

isha-gramotsav

ഉ​രു​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ ​ക​ല്ലി​ൽ​ ​പ​ച്ച​പി​ടി​ക്കി​ല്ല​ ​എ​ന്നൊ​രു​ ​ചൊ​ല്ലു​ണ്ട​ല്ലോ.​ ​അ​തി​നു​ ​പ​ക​രം​ ​ഒ​രു​ ​പ​ന്താ​യാ​ലോ​?​ ​ക​ഴി​ഞ്ഞ​ ​പ​തി​നാ​ലു​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ഉ​രു​ണ്ടു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ ​ഒ​രു​ ​പ​ന്ത്,​ ​നി​ൽ​ക്കാ​ൻ​ ​പോ​കു​ന്നി​ല്ലെ​ങ്കി​ലോ​?​ ​അ​ത് ​വേ​റൊ​രു​ ​ക​ഥ​യാ​ണ് ​. ഇ​ഷ​ ​ഗ്രാ​മോ​ത്സ​വ​ത്തി​ന്റെ​ ​ക​ഥ.


ഗ്രാ​മോ​ത്സ​വം​ ​എ​ന്നാ​ൽ​ ​ഒ​രാ​ഘോ​ഷ​മാ​ണ്.​ ​ഗ്രാ​മീ​ണ​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ത്മാ​വി​നെ​ ​സ​ന്തോ​ഷി​പ്പി​ക്കു​ന്ന​ ​ആ​ഘോ​ഷം.​ ​ഇ​ത് ​ഒ​രു​ ​കൂ​ട്ടം​ ​കാ​യി​ക​ ​വി​നോ​ദ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​സാ​ധി​ക്കു​ന്ന​ത്.​ ​ഇ​ത്ത​രം​ ​കാ​യി​ക​ ​വി​നോ​ദ​ങ്ങ​ൾ​ ​സാ​മു​ദാ​യി​ക​ ​ഐ​ക്യം​ ​വ​ർദ്ധി​പ്പി​ക്കും ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തും,​ ​സ്ത്രീ​ ​ശാ​ക്തീ​ക​ര​ണം​ ​സാ​ധ്യ​മാ​ക്കും. ​ഒപ്പം തൊ​ഴി​ൽ​ ​ക്ഷ​മ​ത​ ​കൂ​ട്ടും എ​ന്നും തെ​ളി​ഞ്ഞി​ട്ടു​ണ്ട്.​ ​ത​മി​ഴ്​നാ​ട്ടി​ൽ​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​ഇ​ത് ​സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.​ ​ശ​ക്ത​മാ​യ​ ​ആ​ ​ഗ്രാ​മീ​ണ​ ​സം​സ്‌​കാ​രം​ ​ഒ​ന്നു​കൂ​ടി​ ​പു​തു​ക്കാ​നും​ ​ജാ​തി​ മ​ത​ഭേ​ദ​മി​ല്ലാ​തെ​ ​എ​ല്ലാ​ ​ആ​ളു​ക​ളെ​യും​ ​ഒ​ന്നി​ച്ചു​ ​കൊ​ണ്ടു​വ​രാ​നും​ ​അ​ത് ​സ​ഹാ​യി​ക്കു​ന്നു​ണ്ട്.


ഈ​ ​വ​ർ​ഷം​ ​ആ​ദ്യ​മാ​യി​ ​ഗ്രാ​മോ​ത്സ​വം​ ​വ​ട​ക്കു​ ​കി​ഴ​ക്കു​ ​ദി​ശ​യി​ലേ​ക്കും​ ​വ്യാ​പി​ച്ച്,​ ​ഇ​ന്ത്യ​യു​ടെ​ ​നെ​ല്ല​റ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ആ​ന്ധ്ര​പ്ര​ദേ​ശി​ലും​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്ത്യാ​ ​ഗ​വ​ൺ​മെ​ന്റി​ന്റെ​ ​ഗ്രാ​മീ​ണ​ ​വി​ക​സ​ന​ ​വ​കു​പ്പ്,​ ​ഗ്രാ​മീ​ണ​ ​ഇ​ന്ത്യ​യെ​ ​സാ​മ്പ​ത്തി​ക​വും ​ ​സാ​മൂ​ഹി​ക​വും ഭൗ​തി​ക​വു​മാ​യ​ ​വി​ക​സ​നം​ ​കാ​ഴ്ച​വ​യ്‌​ക്കു​ന്ന​ ​സ്മാ​ർ​ട്ട് ​വി​ല്ലേ​ജു​ക​ളാ​ക്കി​ ​മാ​റ്റാ​നും അ​തു​വ​ഴി​ സ​മൂ​ല ​ ​വി​ക​സ​ന​ത്തി​നു​മു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്‌​ക​രി​ക്കു​ന്നു​ണ്ട്.


കാ​യി​ക​ ​വി​നോ​ദ​ങ്ങ​ൾ​ ​സ​മ​ഗ്ര​മാ​യ​ ​സൗ​ഖ്യ​ത്തി​ന് ​അ​ത്യാ​വ​ശ്യ​മാ​ണെ​ന്നു​ ​ക​ണ്ട​തിനെത്തുടർന്ന് യൂ​ണി​സെ​ഫും​ ​ഇ​ഷ​ ​ഫൗ​ണ്ടേ​ഷ​നും​ ​ചേ​ർ​ന്ന് ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഒ​രു​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കു​ക​യാ​ണ്.​ ഈ പ​രി​പാ​ടി​ ​വി​ശാ​ഖ​പ​ട്ട​ണം​ ​ജി​ല്ല​യി​ലെ​ ​ആ​ന​ന്ദ​പു​രം​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ഇ​രു​പ​ത്തിയാ​റ് ​ഗ്രാ​മപ്പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​കാ​യി​ക​ - ​വി​നോ​ദ​ങ്ങ​ൾ​ക്കാ​യി​ ​പ്രാ​യ​ത്തി​ന്റെ​യോ,​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​യു​ടെ​യോ വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​ആ​ളു​ക​ൾ​ ​സ്ഥി​ര​മാ​യി​ ​ഒ​ത്തു​ചേ​രു​മ്പോ​ൾ​ ​ഒ​രു​ ​സാ​മൂ​ഹി​ക​ ​ബോ​ധം​ ​വ​ള​രാ​നു​ള്ള​ ​സാ​ധ്യ​ത​ ​വ​ർ​ദ്ധി​ക്കും. സ്ത്രീ​ക​ളു​ടെ​ ​ശാ​ക്തീ​ക​ര​ണ​വും​ ​ഇ​തി​ലൂ​ടെ​ ​സാ​ദ്ധ്യ​മാ​കും.​ ​ആ​ളു​ക​ളെ​ ​അ​നാ​രോ​ഗ്യ​ക​ര​മാ​യ​ ​സ്വ​ഭാ​വ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​അ​ക​റ്റി​നി​റു​ത്താ​നും​ ​ഇ​ത്ത​രം​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​ക​ഴി​വു​ണ്ട്.​ ​എ​പ്പോ​ഴെ​ല്ലാം​ ​ഗ്രാ​മോ​ത്സ​വ​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ അ​പ്പോ​ഴെ​ല്ലാം​ ഒ​രു​ ​ത​ത്വം​ ​തെ​ളി​ഞ്ഞു​ ​വ​ന്നി​ട്ടു​ണ്ട് .​ ​ഒ​ന്നി​ച്ചു​ ​ക​ളി​ക്കു​ന്ന​ ​ഗ്രാ​മം​ ​എ​ന്നും​ ​യോ​ജി​ച്ചു​ ​നി​ൽ​ക്കും​ ​എ​ന്ന​ ​ത​ത്വം!

പു​രു​ഷ​ന്മാ​രു​ടെ​ ​വോ​ളി​ബാൾ​ ​മ​ത്സ​ര​വും,​ ​സ്ത്രീ​ക​ളു​ടെ​ ​ത്രോബാൾ​ ​മ​ത്സ​ര​വും​ ​ക​ഴി​ഞ്ഞ​ ​കു​റെ​ ​ആ​ഴ്ച​ക​ളാ​യി ആ​ന​ന്ദ​പു​രം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ന​ട​ന്നു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ഈ​ ​മ​ത്സ​ര​ങ്ങ​ൾ​ ​അ​വി​ട​ത്തെ​ ​ആ​ളു​ക​ൾ​ക്കി​ട​യി​ൽ​ ​സ​ന്തോ​ഷം​ ​ഉ​ണ്ടാ​ക്കി​യെ​ന്നു​ ​മാ​ത്ര​മ​ല്ല,​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​കൂ​ടു​ത​ൽ​ ​അ​ടു​പ്പ​വും​ ​വ​ള​ർ​ത്തി​യി​ട്ടു​ണ്ട്.​ ​മ​ത്സ​ര​ത്തി​ൽ​ ​വി​ജ​യി​യാ​കാ​ത്ത​ ​ഒ​രു​ ​ടീ​മി​നെ​ ​ഓ​രോ​ ​ഗ്രാ​മ​ത്തി​ൽ​ ​നി​ന്നും​ ​തി​ര​ഞ്ഞെ​ടു​ത്ത് ​അ​തി​ലെ​ ​ഓ​രോ​ ​സ്ത്രീ​യ്‌ക്കും ​ഓ​രോ​ ​പൂ​ച്ചെ​ടി​യും ​ഫ​ല​വൃ​ക്ഷ​ത്തി​ന്റെ​ ​തൈ​യും​ ​സ​മ്മാ​നി​ച്ചു.​ ​ഒപ്പം​ ​ഒ​രു​ ​നി​ബ​ന്ധ​ന​യും​ ​വ​ച്ചു.​ ​ഇ​വ​യു​ടെ​ ​ഫ​ല​ങ്ങ​ൾ​ ​അ​വ​ർ​ ​ഗ്രാ​മ​ത്തി​ലു​ള്ള​ ​എ​ല്ലാ​വ​രു​മാ​യി​ ​പ​ങ്കു​വയ്‌ക്ക​ണം.​ ​മ​ത്സ​ര​ങ്ങ​ൾ​ക്ക് ​ഈ​ ​പ്ര​വൃ​ത്തി​ ​ഒരു​ ​പ്ര​ത്യേ​ക​ ​ശോ​ഭ​യാ​ണ് ​ന​ൽ​കി​യ​ത്.​ ​എ​ല്ലാ​വ​രെ​യും​ ​സ്വീ​ക​രി​ക്കു​ന്ന​ ​ഒ​രു​ ​മ​നോ​ഭാ​വം​ ​ജ​നി​പ്പി​ക്കാ​ൻ​ ​ഇ​തി​നു​ ​ക​ഴി​ഞ്ഞു.

ഇ​ത്ത​രം​ ​ഉ​ദ്യ​മ​ങ്ങ​ളു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​ഉ​ദ്ദേ​ശം​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ക​ളി​ക്കാ​ർ​ക്ക് ​സാ​ധി​ച്ച​തോ​ടെ,​ ​ഗു​ണ​ക​ര​മാ​യ​ ​ഒ​രു​ ​അ​ന്ത​രീ​ക്ഷം​ ​സൃ​ഷ്ടി​ക്കാ​നും​ ​ക​ഴി​ഞ്ഞു.​ ​ഇ​നി​യും​ ​ഓ​രോ​ ​മ​ണ്ഡ​ല​ത്തി​ലും​ ​ഇ​ത്ത​രം​ ​മ​ത്സ​ര​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കാ​മെ​ന്നും ക​ളി​ക്കാ​ർ​ ​നി​ശ്ച​യി​ച്ചു.​ ​ക​ളി​ക്കാ​രു​ടെ​ ​ആ​ ​ഒ​രു​ ​ചെ​റി​യ​ ​പ്ര​വൃ​ത്തി​ ​വാ​സ്ത​വ​ത്തി​ൽ​ ​സ​മു​ദാ​യ​ത്തെ​ ​ആ​ക​മാ​നം​ ​പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​ക്കാ​നും​ ​എ​ല്ലാ​വ​രും​ ​പ​ര​സ്പ​ര​ ​സ്‌​നേ​ഹ​ത്തോ​ടെ​ ​ജീ​വി​ക്കാ​നും​ ​ഉ​ള്ള​ ​അ​ന്ത​രീ​ക്ഷം​ ​ഒ​രുക്കാനും സഹായിച്ചു.​ ​മു​പ്പ​ത്തി​യെ​ട്ടു​ ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​ 90 ​ ​ടീ​മു​ക​ളാ​ണ് ​പു​രു​ഷ​ന്മാ​രു​ടെ​ ​വോ​ളി​ബോ​ൾ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​ഇ​രു​പ​ത്തി​യെ​ട്ട് ​ഗ്രാ​മ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​58 ​ടീ​മു​ക​ൾ​ ​സ്ത്രീ​ക​ളു​ടെ​ ​ത്രോ​ബോ​ൾ​ ​മ​ത്സ​ര​ത്തി​ലും​ ​പ​ങ്കെ​ടു​ത്തു​ . 2017​ ​നവം​ബ​ർ​ 25​ ​ന് ​ന​ട​ന്ന​ ​ക്വാ​ർ​ട്ട​ർ​ ​ഫൈ​ന​ലി​ൽ​ ​എ​ട്ടു​​ടീ​മു​ക​ൾ​ ​വീ​തം​ ​പ​ങ്കെ​ടു​ത്തു.

ആ​ന്ധ്ര​ാപ്ര​ദേ​ശി​ലെ​ ​ഗ്രാ​മ​ങ്ങ​ളു​ടെ​ ​ത​ന​താ​യ​ ​ക​ളി​ക​ളും പാ​ട്ടു​ക​ളും പ്ര​ത്യേ​ക​ ​ഭ​ക്ഷ​ണ​ ​സാ​ധ​ന​ങ്ങ​ളും​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ​വഴി​ ​ഇ​ഷ​ ​ഗ്രാ​മോ​ത്സ​വം​ ​ആ​ ​സം​സ്ഥാ​ന​ത്തെ​ ​ഗ്രാ​മീ​ണ​ ​ജീ​വി​ത​ത്തെ​ ​മ​റ്റു​ള്ള​വ​രു​ടെ​ ​മു​ൻ​പി​ൽ​ ​തു​റ​ന്നു​ ​കാ​ണി​ക്കാ​ൻ​ ​സ​ഹാ​യി​ക്കും.​ ​ഈ​ ​അ​സാ​ധാ​ര​ണ​ ​ഉ​ത്സ​വ​വും ​ ​വോ​ളി​ബാ​ൾ,​ ​ത്രോബാ​ൾ​ ​മ​ത്സ​ര​ങ്ങ​ളും​ ​ന​വം​ബ​ർ​ ​ഇ​രു​പ​ത്തി​യേ​ഴി​ന് ​വി​ശാ​ഖ​പ​ട്ട​ണ​ത്ത് ​സ​മാ​പി​ക്കു​മ്പോ​ൾ​ ​സ​ദ്‌​ഗു​രു​വും​ ​അ​വി​ടെ സ​ന്നി​ഹി​ത​നാ​യി​രിക്കും.

സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ഇ​ഷ​ ​ഫൗ​ണ്ടേ​ഷ​നും​ ​യൂ​ണി​സെ​ഫും​ ​ത​മ്മി​ലു​ള്ള​ ​പ​ങ്കാ​ളി​ത്ത​ത്തി​ന്റെ​ ​ആ​ഘോ​ഷം ​കൂ​ടി​ ​ആ​യി​രി​ക്കും.​ ​ഈ​ ​കൂ​ട്ടു​കെ​ട്ടി​ന്റെ​ ​ഉ​ദ്ദേ​ശം​ ​ഗ്രാ​മ​ങ്ങ​ളെ​ ​ത​ങ്ങ​ളു​ടെ​യും​ ​സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രു​ടെ​യും​ ​ഉ​ന്ന​മ​ന​ത്തി​നാ​യി​ ​യോ​ജി​ച്ച് ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​ ​എ​ന്ന​താ​ണ്.​ ​

ആ​ന​ന്ദ​പു​ര​മ​ണ്ഡ​ല​ത്തി​ലെ​ ​നി​വാ​സി​ക​ൾ,​ ​സ്‌​കൂ​ൾ​ ​കു​ട്ടി​ക​ൾ,​ ​കോ​ളേ​ജി​ലെ​ ​യു​വ​ജ​ന​ങ്ങ​ൾ,​ ​ഗ്രാ​മ​വാ​സി​ക​ൾ​ ​എ​ന്നി​വ​ര​ട​ക്കം​ 7000​ ​പേ​ർ​ ​ഈ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​ഗ്രാ​മീ​ണ​ ​ചേ​ത​ന​ ​ഉ​ണ​രു​ന്ന​ത്,​ ​വ​ലി​യ​ ​തോ​തി​ൽ​ ​വ്യ​ക്തി​ഗ​ത​ ​മാ​റ്റ​ങ്ങ​ളു​മു​ണ്ടാ​ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT