ഫോണിനെ കുറ്റം പറയരുത്, നിങ്ങളാണ് അതിന് അടിമ !

സദ്ഗുരു, ഇഷ ഫൗണ്ടേഷൻ | Thursday 20 December 2018 12:22 AM IST

sadguru

ന​മ്മു​ടെ​ ​കൈ​ക​ൾ​ ​സ​ദാ​ ​ഫോ​ണി​ൽ​ ​ഒ​ട്ടി​പ്പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​മ​നു​ഷ്യ​ർ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ആ​ശ​യ​ ​വി​നി​മ​യം​ ​ന​ട​ത്തേ​ണ്ട​തു​ണ്ടോ​ ​എ​ന്ന് ​സ​ദ്ഗു​രു​വി​നോ​ട് ​ ചോ​ദി​ക്കു​ക​യാ​ണ് ​ര​ൺ​വീ​ർ​ ​സിം​ഗ്.


ചോ​ദ്യം​ ​:​ ​സ​ദ്‌​ഗു​രു​ ,​ ​ജീ​വി​ത​ത്തെ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​തീ​ർ​ത്തും​ ​മാ​റ്റി​ക്ക​ള​ഞ്ഞു​വെ​ന്ന് ​എ​നി​ക്ക് ​തോ​ന്നു​ന്നു​ണ്ട്.​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​കാ​ര്യ​മാ​യ​ ​സ്വാ​ധീ​നം​ ​അ​തി​നു​ണ്ട്.​ ​മ​നു​ഷ്യ​ർ​ ​ഇ​ത്ത​ര​ത്തി​ൽ​ ​ആ​ശ​യ​ ​വി​നി​മ​യം​ ​ചെ​യ്യേ​ണ്ട​തു​ണ്ടോ​ ​എ​ന്ന് ​ഞാ​ൻ​ ​അ​ത്‌​ഭു​ത​പ്പെ​ടു​ന്നു.​ ​ആ​ഫ്രി​ക്ക​ൻ​ ​വ​ന​ത്തി​ൽ​ ​നി​ന്നു​കൊ​ണ്ട് ​നോ​ർ​ത്ത് ​പോ​ളി​ലെ​ ​ഒ​രാ​ളു​മാ​യി​ ​എ​നി​ക്ക് ​സം​സാ​രി​ക്കാം.​ ​എ​നി​ക്ക് ​അ​യാ​ളു​ടെ​ ​മു​ഖം​ ​കാ​ണു​ക​ ​കൂ​ടി​ ​ചെ​യ്യാം.​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​അ​തി​നോ​ടു​ ​കൂ​ടി​ ​ചേ​രു​ന്നു.​ ​പ​തി​നെ​ട്ടു​ ​പ​ത്തൊ​ൻ​പ​തു​ ​വ​യ​സാ​യ​ ​കു​ട്ടി​ക​ളാ​ണ് ​കൂ​ടു​ത​ലാ​യും​ ​ഫോ​ണി​ൽ​ ​മു​ഴു​കി​യി​രി​ക്കു​ന്ന​ത്.​ ​അ​വ​ർ​ക്ക് ​ഇ​വ​യെ​ല്ലാം​ ​ന​ന്നാ​യി​ ​ഉ​പ​യോ​ഗി​ക്കാ​ന​റി​യാം.​ ​മൊ​ബൈ​ൽ​ ​ഫോ​ണി​നെ​പ്പ​റ്റി​യും​ ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​പ്പ​റ്റി​യും​ ​അ​ങ്ങ​യു​ടെ​ ​അ​ഭി​പ്രാ​യം​ ​എ​ന്താ​ണ്?​ ​ഇ​ത് ​ഒ​രു​ ​പു​തി​യ​ ​പ​രി​ണാ​മ​മാ​ണോ​ ?
സ​ദ്ഗു​രു​ ​:​ ​നാം​ ​ക​ണ്ടു​പി​ടി​ച്ച​ ​ഓ​രോ​ ​യ​ന്ത്ര​വും​ ​മ​നു​ഷ്യ​ന്റെ​ ​ക​ഴി​വി​നെ​ ​വി​പു​ലീ​ക​രി​ക്കു​ക​യാ​ണ് ​ചെ​യ്ത​ത്.​ ​ന​മു​ക്ക് ​കാ​ഴ്ച​യു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​ന​മു​ക്ക് ​ദൂ​ര​ദ​ർ​ശി​നി​യും​ ​സൂ​ക്ഷ്മ​ ​ദ​ർ​ശി​നി​യു​മു​ണ്ട്.​ ​ന​മു​ക്ക് ​സം​സാ​ര​ശേ​ഷി​യു​ണ്ട് ,​ ​അ​തി​നാ​ൽ​ ​ന​മു​ക്ക് ​ഉ​ച്ച​ഭാ​ഷി​ണി​യും​ ​ടെ​ലി​ഫോ​ണു​മു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​ഞാ​ൻ​ ​ലാ​ൻ​ഡ് ​ലൈ​നി​ൽ​ ​സം​സാ​രി​ച്ച​പ്പോ​ൾ​ ​പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഇ​ന്നി​പ്പോ​ൾ​ ​എ​നി​ക്ക് ​മൊ​ബൈ​ൽ​ ​ഫോ​ണു​ണ്ട്.​ ​അ​ത് ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യ​മു​ള്ള​താ​ണ്.​ ​അ​തി​ന് ​ഒ​രു​ ​പ്ര​ശ്ന​വും​ ​ഇ​ല്ല.


ഏ​ക​ദേ​ശം​ ​മു​പ്പ​ത്തി​യ​ഞ്ചു​ ​കൊ​ല്ലം​ ​മു​മ്പ് ​ഞാ​ൻ​ ​തു​ട​ർ​ച്ച​യാ​യി​ ​യാ​ത്ര​ ​ചെ​യ്തി​രു​ന്നു.​ ​രാ​ജ്യ​ത്തെ​ ​ഗ്രാ​മ​ങ്ങ​ളി​ലും​ ​പ​ട്ട​ണ​ങ്ങ​ളി​ലും​ ​സ​ഞ്ച​രി​ച്ച് ​ഇ​ഷ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​യി​രു​ന്നു.​ ​ചി​ല​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​മാ​ത്ര​മാ​ണ് ​എ​നി​ക്ക് ​ടെ​ലി​ഫോ​ൺ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​സാ​ധി​ച്ചി​രു​ന്ന​ത്.​ ​നീ​ല​നി​റ​ത്തി​ലു​ള്ള​ ​പെ​ട്ടി​ ​പോ​ലു​ള്ള​ ​ഫോ​ൺ​ ​ബൂ​ത്തു​ക​ൾ​ ​നി​ങ്ങ​ൾ​ ​ക​ണ്ടി​ട്ടു​ണ്ടോ​ ​എ​ന്നെ​നി​ക്ക​റി​യി​ല്ല.​ ​ലോ​ക്ക​ൽ,​ ​എ​സ്.​ടി.​ഡി,​ ​ഐ.​എ​സ്.​ഡി​ ​എ​ന്നെ​ല്ലാം​ ​എ​ഴു​തി​യി​ട്ടു​ണ്ടാ​കും.​ ​ഹൈ​വേ​യി​ലൂ​ടെ​ ​പോ​കു​മ്പോ​ൾ​ ​അ​ത്ത​രം​ ​ഒ​രു​ ​നീ​ല​ ​ബൂ​ത്ത് ​ക​ണ്ടാ​ൽ​ ​ആ​ ​ദി​വ​സം​ ​എ​നി​ക്ക് ​ഫോ​ൺ​ ​വി​ളി​ക്കാ​നു​ള്ള​ ​ദി​വ​സ​മാ​ണ്.


എ​നി​ക്ക് ​ഒ​രി​ക്ക​ലും​ ​ഒ​രു​ ​ഫോ​ൺ​ ​ബു​ക്ക് ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​പ​ക്ഷേ​ ​എ​ണ്ണൂ​റു​ ​മു​ത​ൽ​ ​തൊ​ള്ളാ​യി​രം​ ​വ​രെ​ ​പേ​രു​ക​ളും​ ​ന​മ്പ​രു​ക​ളും​ ​എ​നി​ക്ക് ​ഓ​ർ​മ്മ​യു​ണ്ടാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​ഞാ​ൻ​ ​ബൂ​ത്തി​ൽ​ ​ഇ​റ​ങ്ങി​യ​ ​ഉ​ട​ൻ​ ​അ​യ്യാ​യി​രം​ ​രൂ​പ​ ​അ​യാ​ളു​ടെ​ ​കൈ​യി​ൽ​ ​കൊ​ടു​ക്കും.​ ​അ​ത് ​എ​ന്തി​നാ​ണെ​ന്ന് ​അ​യാ​ൾ​ക്ക് ​മ​ന​സി​ലാ​വു​ക​യി​ല്ല.​ ​അ​തി​നാ​ൽ​ ​ഞാ​ൻ​ ​പ​റ​യും.​ ​'​അ​ത് ​വ​ച്ചോ​ളൂ,​ ​മു​ൻ​കൂ​റാ​യി​ ​ത​രു​ന്ന​ ​തു​ക​യാ​ണി​ത് ​'.​ ​സാ​ധാ​ര​ണ​ ​ഒ​രു​ ​കാ​ളി​ന് ​അ​ഞ്ചോ​ ​പ​ത്തോ​ ​രൂ​പ​യാ​കും.​ ​ഞാ​ൻ​ ​അ​യാ​ൾ​ക്ക് ​കൊ​ടു​ത്തി​രി​ക്കു​ന്ന​ത് ​അ​യ്യാ​യി​രം​ ​രൂ​പ​യാ​ണ് ​-​ ​എ​ന്താ​ണ് ​സം​ഭ​വി​ക്കാ​ൻ​ ​പോ​കു​ന്ന​തെ​ന്ന് ​അ​യാ​ൾ​ക്ക് ​അ​റി​യി​ല്ല.​ ​ക​റു​ത്ത്,​ ​നാ​റു​ന്ന​ ​ഫോ​ൺ​ ​ഇ​രി​ക്കു​ന്ന​ ​ആ​ ​ബൂ​ത്തി​ലേ​ക്ക് ​ഞാ​ൻ​ ​ക​യ​റും.​ ​


ഞാ​ൻ​ ​അ​ഞ്ചോ​ ​ആ​റോ​ ​മ​ണി​ക്കൂ​ർ​ ​നേ​രം​ ​ഓ​രോ​രു​ത്ത​രെ​യാ​യി​ ​വി​ളി​ച്ചു​ ​കൊ​ണ്ടി​രി​ക്കും.​ ​ഒ​രു​മാ​സ​ത്തേ​ക്ക് ​വേ​ണ്ട​ ​എ​ല്ലാ​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണ​ങ്ങ​ളും​ ​ഞാ​ൻ​ ​അ​പ്പോ​ൾ​ ​ന​ട​ത്തും.​ ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ക്കേ​ണ്ട​ ​മ​റ്റാ​ളു​ക​ൾ​ ​പു​റ​ത്തു​ ​വ​ന്നു​നി​ന്ന് ​എ​ന്നോ​ട് ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​ആം​ഗ്യം​ ​കാ​ണി​ക്കും.​ ​പ​ക്ഷേ​ ​അ​വ​രെ​ ​ആ​ ​ബൂ​ത്തു​കാ​ര​ൻ​ ​കൈ​കാ​ര്യം​ ​ചെ​യ്തു​കൊ​ള്ളും.​ ​ഞാ​ൻ​ ​അ​യാ​ൾ​ക്ക് ​അ​യ്യാ​യി​രം​ ​രൂ​പ​ ​കൊ​ടു​ത്തു​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ട​ല്ലോ.​ ​എ​നി​ക്ക് ​വേ​ണ്ട​ ​എ​ല്ലാ​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണ​ങ്ങ​ളും​ ​അ​വ​സാ​നി​പ്പി​ച്ചി​ട്ട് ​ഞാ​ൻ​ ​കാ​റി​ൽ​ ​ക​യ​റി​ ​പോ​കും.​ ​ഇ​ത്ര​യും​ ​ഫോ​ൺ​ ​വി​ളി​ക​ൾ​ ​ക​ഴി​യു​മ്പോ​ൾ​ ​എ​ന്റെ​ ​കൈ​യ് ​വേ​ദ​നി​ക്കാ​റു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​ന്നോ​?​ ​ഞാ​ൻ​ ​ഒ​രാ​ളു​ടെ​ ​പേ​ര് ​പ​റ​ഞ്ഞാ​ൽ​ ​മ​തി,​ ​എ​ന്റെ​ ​ഫോ​ൺ​ ​സ്വ​യം​ ​അ​യാ​ളെ​ ​വി​ളി​ക്കും.​ ​ഇ​ത് ​മാ​റ്റാ​ൻ​ ​പ​റ്റാ​ത്ത​ ​സം​ഗ​തി​യാ​യി​രി​ക്കു​ന്നു.​ ​ഞാ​ൻ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​ഇ​ഷ്ട​പ്പെ​ടു​ന്നു.​ ​ചി​ല​ ​ആ​ളു​ക​ൾ​ ​പ​രാ​തി​പ്പെ​ടു​ന്നു​ണ്ട്.​ ​പ​ക്ഷേ​ ​അ​വ​ർ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​യെ​പ്പ​റ്റി​യ​ല്ല​ ​പ​രാ​തി​ ​പ​റ​യു​ന്ന​ത്.​ ​ത​ങ്ങ​ളു​ടെ​ ​മാ​റ്റാ​ൻ​ ​പ​റ്റാ​ത്ത​ ​നി​ർ​ബ​ന്ധ​ ​സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചാ​ണ് ​അ​വ​ർ​ ​പ​രാ​തി​ ​പ​റ​യു​ന്ന​ത് .ഇ​ത്ത​രം​ ​മാ​റ്റാ​ൻ​ ​പ​റ്റാ​തെ​യു​ള്ള​ ​സ്വ​ഭാ​വം​ ​ഫോ​ണു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ ​മാ​ത്ര​മ​ല്ല.​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ൻ​ ​തു​ട​ങ്ങി​യാ​ൽ​ ​അ​ത് ​നി​റു​ത്താ​ൻ​ ​സാ​ധി​ക്കു​ക​യി​ല്ല.​ ​കു​ടി​ക്കാ​ൻ​ ​തു​ട​ങ്ങി​യാ​ൽ​ ​എ​പ്പോ​ൾ​ ​നി​റു​ത്ത​ണ​മെ​ന്ന​റി​യി​ല്ല.​ ​അ​വ​രു​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​എ​ല്ലാ​മേ​ഖ​ല​ക​ളി​ലും​ ​ഈ​ ​സ്വ​ഭാ​വം​ ​കാ​ണും.​ ​ ഈ​ ​നി​ർ​ബ​ന്ധ​മു​ണ്ടാ​ക്കു​ന്ന​ ​സ്വ​ഭാ​വ​ത്തെ​യാ​ണ് ​നാം​ ​കൈ​കാ​ര്യം​ ​ചെ​യ്യേ​ണ്ട​ത്.​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​അ​സാ​മാ​ന്യ​മാ​യ​ ​ഒ​രു​ ​സ​ഹാ​യ​മാ​ണ്.​ ​അ​തി​നെ​ക്കു​റി​ച്ച് ​ആ​രും​ ​പ​രാ​തി​ ​പ​റ​യേ​ണ്ട​തി​ല്ല.​ ​അ​ല്ലെ​ങ്കി​ൽ​ ​നി​ങ്ങ​ളെ​ ​ആ​ ​ക​റു​ത്ത​ ​ഫോ​ണു​ള്ള​ ​നീ​ല​ബൂ​ത്തി​ൽ​ ​കൊ​ണ്ട് ​നി​റു​ത്ത​ണം.​ ​അ​പ്പോ​ൾ​ ​ ​മ​ന​സി​ലാ​കും!


(​​​ ​​​ഇ​​​ന്ത്യ​​​യി​​​ൽ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​ 50​​​ ​​​വ്യ​​​ക്തി​​​ക​​​ളി​​​ൽ​​​ ​​​ഒ​​​രാ​​​ളാ​​​യി​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ ​​​സ​​​ദ്ഗു​​​രു,​​​ ​​​യോ​​​ഗി​​​യും​​​ ​​​ആ​​​ത്മ​​​ജ്ഞാ​​​നി​​​യും​​​ ​​​ദീ​ർ​​​ഘ​​​ദ​​​ർ​​​ശി​​​യും​​​ ​​​ബെ​​​സ്റ്റ് ​​​സെ​​​ല്ലിം​​​ഗ് ​​​ഓ​​​ത​​​റു​​​മാ​​​ണ്.​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​​​ ​​​വി​​​ശി​​​ഷ്ട​​​ ​​​സേ​​​വ​​​ന​​​ത്തി​​​ന് ​​​ഭാ​​​ര​​​ത​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ 2017​​​ൽ​​​ ​​​രാ​​​ജ്യ​​​ത്തെ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വ​​​ലി​​​യ​​​ ​​​സൈ​​​നി​​​കേ​​​ത​​​ര​​​ ​​​ബ​​​ഹു​​​മ​​​തി​​​യാ​​​യ​​​ ​​​പ​​​ദ്മ​​​വി​​​ഭൂ​​​ഷ​​​ൺ​​​ ​​​ന​​​ൽ​​​കി​​​ ​​​ആ​​​ദ​​​രി​​​ച്ചു​​​ ​​​)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
LATEST VIDEOS
YOU MAY LIKE IN EDIT