കാ​ൻ​സ​റി​നെ​ ​തോ​ല്പി​ച്ച് സൊ​നാ​ലി​യു​ടെ ദീ​പാ​വ​ലി​ ​ആ​ഘോ​ഷം

Saturday 10 November 2018 1:20 AM IST
sonali

ബോ​ളി​വു​ഡ് ​താ​രം​ ​സൊ​നാ​ലി​ ​ബെ​ന്ദ്ര​യെ​ ​പ്രേ​ക്ഷ​ക​ർ​ ​മ​റ​ക്കാ​നി​ട​യി​ല്ല.​ ​സ​ർ​ഫ​റോ​ഷ്,​ ​ഡ്യൂ​പ്ളി​ക്കേ​റ്റ് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ഒ​ന്നാം​ ​നി​ര​യി​ലേ​ക്ക് ​ഉ​യ​ർ​ന്ന​ ​നാ​യി​ക.​വെ​ള്ളി​ത്തി​ര​യി​ൽ​ ​ക​ത്തി​ ​നി​ൽ​ക്കു​മ്പോ​ഴാ​ണ് ​വി​വാ​ഹ​ത്തെ​ ​തു​ട​ർ​ന്ന്സൊ​നാ​ലി​ ​സി​നി​മ​ ​വി​ട്ട​ത്.​ഇ​പ്പോ​ൾ​ ​സൊ​നാ​ലി​യെ​ക്കു​റി​ച്ച് ​കേ​ൾ​ക്കു​ന്ന​ത് ​ന​ല്ല​ ​വാ​ർ​ത്ത​ക​ള​ല്ല.​കാ​ൻ​സ​ർ​ ​രോ​ഗ​ബാ​ധി​ത​യാ​യ​ ​സൊ​നാ​ലി​ ​ചി​കി​ത്സ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ന്യൂ​യോ​ർ​ക്കി​ലാ​ണ്.​ഒ​പ്പം​ ​നി​ർ​മ്മാ​താ​വും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​ഗോ​ൾ​ഡി​ബേ​ലും​ ​മ​ക​ൻ​ ​ര​ൺ​വീ​റു​മു​ണ്ട്.​കു​ടും​ബ​ത്തോ​ടൊ​പ്പം​ ​ദീ​പാ​വ​ലി​ ​ആ​ഘോ​ഷി​ച്ച​തി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സൊ​നാ​ലി​ ​ട്വി​റ്റ​റി​ൽ​ ​പോ​സ്റ്റ് ​ചെ​യ്തു.


കീ​മോ​തെ​റാ​പ്പി​ ​ത​ന്റെ​ ​കാ​ഴ്ച​യെ​ ​ബാ​ധി​ച്ചു​വെ​ന്നും​ ​ന​ല്ല​ ​പു​സ്ത​ക​ങ്ങ​ൾ​ ​വാ​യി​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​ന​ഷ്ട​മാ​കു​ന്നു​വെ​ന്നും​ ​സൊ​നാ​ലി​ ​ട്വീ​റ്റ് ​ചെ​യ്ത​ത് ​ആ​രാ​ധ​ക​രെ​ ​സ​ങ്ക​ട​ത്തി​ലാ​ഴ് ​ത്തി.​എ​ന്നാ​ൽ​ ​കാ​ൻ​സ​റി​നെ​ ​തോ​ല്പി​ക്കാ​നാ​വു​മെ​ന്ന​ ​ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​സൊ​നാ​ലി​ .
മും​ബ​യ് ​യെ​ക്കാ​ൾ​ ​വൈ​കി​യാ​ണ് ​ദീ​പാ​വ​ലി​ ​ന്യൂ​യോ​ർ​ക്കി​ലെ​ത്തു​ന്ന​തെ​ന്നും​ ​ഇ​ന്ത്യ​ൻ​ ​വ​സ്ത്ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ലും​ ​പൂ​ജ​യും​ ​മ​ധു​ര​വു​മാ​യി​ ​ദീ​പാ​വ​ലി​ ​ആ​ഘോ​ഷി​ക്കാ​നാ​യി​യെ​ന്നു​മാ​യി​രു​ന്നു​ ​സൊ​നാ​ലി​യു​ടെ​ ​ട്വീ​റ്റ്. മണി​രത്നം സംവി​ധാനം ചെയ്ത ബോംബെയി​ലെ അന്ത അറബി​ക്കടലോരം എന്ന നൃത്തരംഗത്തി​ലെ പെർഫോമൻസാണ് സൊനാലി​യെ തെന്നി​ന്ത്യൻ പ്രേക്ഷകർക്ക് സുപരി​ചി​തയാക്കി​യത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
MORE FROM KERALAKAUMUDI
POPULAR IN CINEMA
LATEST VIDEOS
YOU MAY LIKE IN CINEMA
T-RR